ചരിത്രത്തിൽ മൗനത്താൽ മാന്യമാക്കപ്പെട്ട ഒരേടിൻ്റെ ഭീവത്സചരിത്രം നമുക്കുമുന്നിൽ തുറന്നുതരുന്നുണ്ട്. ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ അരങ്ങേറിയ കലാപങ്ങളെ ഒരു തരിമ്പുപോലും വിട്ടുപോകാതെ ഉർവശി ബൂട്ടാലിയ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യകാല സ്ത്രീവാദത്തിൻ്റെ അമരക്കാരി;മുറിവേറ്റപെട്ടിട്ടുള്ള മുഴുവൻ മനുഷ്യജന്മത്തോടുമുള്ള സഹാനുഭൂതിയുടെയും ഐക്യദാർട്യത്തിൻ്റെയും പ്രതീകമാണ് ബൂട്ടാലിയ.
1947 - ഓഗസ്റ് -8ന് പുറത്തിറങ്ങിയ
ഹിന്ദുസ്ഥാൻ ടൈംസിലെ " ആർക്കൊപ്പവും ഇല്ലായെന്ന് ഉറച്ചുവിളിച്ചുപറഞ്ഞ ആ മഹാത്മാവിനെത്തന്നെ കൊന്നു,കൊന്നവർക്ക്
നേർവഴി കാണിച്ചുകൊടുക്കണേ എന്ന് ഗാന്ധി പ്രാർത്തിച്ചിരുന്നിരിക്കണം.ഒരിക്കലും ഉണങ്ങാത്ത മുറിവുകളിലൂടെ എത്രയോ തവണ ചരിത്രം ആവർത്തിച്ചു. ചോരമണക്കുന്ന ഓർമ്മകൾകൊണ്ട് തുന്നിച്ചേർത്ത ചരിത്രമാണ് നമുക്കുള്ളത്.സ്വാതന്ത്യ്രത്തിൻ്റെ പേടിപ്പെടുത്തുന്ന പകലുകളിലൂടെ - അലച്ചിലിൻ്റെ ഓർമ്മകളും - കാതടപ്പിക്കുന്ന ശബ്ദവും മാത്രം ചരിത്രത്തിൽ തീർത്തും അവഗണിക്കപ്പെട്ടിരിക്കുന്നതായി
കാണാൻ സാധിക്കും "തുടങ്ങിയ പത്ര വാർത്തകളിലെ കാഴ്ചപ്പാടും വിശകലനം ചെയ്യുന്നുണ്ട്.
ബൂട്ടാലിയയുടെ ആദ്യ ഫെമിനിസ്റ്റ് ചിന്താഗതിക്കാരി അവരുടെ അമ്മയായിരുന്നു എന്നവർ പറയുന്നുണ്ട്. 1984 - ലെ ഇന്ദിരാഗാന്ധിയുടെ കൊലപാതകം നടന്നത് സുരക്ഷാ ഗാഡുകൾ ആയ സിക്കുകാരാലായിരുന്നു. പിന്നീട് ഇന്ത്യ കണ്ടത് സിക്കുകാരോടുള്ള പ്രതികരമായിരുന്നു. കടന്നുപോയ വിഭജനത്തിൻ്റെ അതേ അന്തരീക്ഷം ബൂട്ടാലിയ അവരുടെ എല്ലാ എഴുത്തുകളിലും നിലനിർത്തി. ബൂട്ടാലിയയുടെ ഏറ്റവും വലിയ മാസ്റ്റർപീസ് ആയ {The Other Side Of Silence: Voice From The Partition Of India }ഈ പുസ്തകത്തെപ്പറ്റിയുള്ള ലിജികുമാറിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി പറയുന്നുണ്ട് ' ഇത് ആക്‌സിഡൻററലായ ഒരു സൃഷ്ടിയല്ല മറിച്ച് ഒരു സാഹിത്യകാരിയെന്നനിലക്കുള്ള തൻ്റെ ഉത്തരവാദിത്വമായിരുന്നു' എന്ന മറുപടി ചരിത്രത്തിലെ വിടവുകൾ എത്രത്തോളമുണ്ടെന്നുള്ള അവരുടെ കൃത്യമായ കാഴ്ചപ്പാടാണ് നമുക്ക് വെളിവാക്കിത്തരുന്നത്. പത്തുവർഷത്തിനിടയിലെ എഴുത്തിലൂടെയും സാമൂഹിക സാഹചര്യങ്ങളിലൂടെയും നിലപാടുകളിലൂടെയും വായിച്ചുവെച്ച പുസ്തകങ്ങളിലൂടെയും ബൂട്ടാലിയയുടെ സംഭാഷങ്ങൾ കടന്നുപോകുന്നു.
ജാതിക്കും ലിംഗത്തിനും എത്രത്തോളം ബന്ധമാണ് ചരിത്രത്തിലുള്ളതെന്ന് ബൂട്ടാലിയയുടെ വായനക്കാർ കണ്ടറിഞ്ഞു. അക്കാരണത്താലാണ് " വിഭജനം എന്താണ് നേടാൻ ഉദ്ദേശിച്ചത്? അത് യഥാർത്ഥത്തിൽ എന്താണ് നേടിയത്? എന്നീ രണ്ടുചോദ്യങ്ങൾ ബൂട്ടാലിയ പുസ്തകത്തിൽ ഉൾച്ചേർത്തത്/ഉപേക്ഷിച്ചത്. വിഭചനത്തിൻ്റെ മുഖ്യധാരാ ചരിത്രവും രാഷ്ട്രിയവും ഇന്ത്യയും-പാകിസ്ഥാനും-ബ്രിട്ടീഷ് സർക്കാരുകൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളിലൂടെയും ബൂട്ടാലിയയുടെ സംഭാഷണങ്ങൾ കടന്നുപോകുന്നുണ്ട്. ലിജീഷ് കുമാറി ൻ്റെ ഓരോ ചോദ്യങ്ങൾക്കും ബൂട്ടാലിയയുടെ മറുപടി വളരെ ആഴമുള്ളതും:അന്തസത്ത ഉൾകൊണ്ടതുമായിരുന്നു. സ്ത്രീപക്ഷ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് " കാളി " എന്നോരുപബ്ലിക്കേഷൻ തുടങ്ങി. ബൂട്ടാലിയയുടെ ആശയത്തെ - ആക്രമണതയെ -ലക്ഷ്യബോധങ്ങളെ അഭിമുഖികരിച്ച് എഴുതാൻ അതൊരു അവസരമാക്കിമാറ്റി ബൂട്ടാലിയ.
ഇത്തരം ചരിത്രാന്വേഷകരുടെ വാക്കുകൾക്ക് കാതോർക്കുന്നതുകൊണ്ടാണ് ഇന്ത്യ ഒട്ടാകെ നിലനിൽക്കുന്ന വിഭജനത്തിൻ്റെ അഗാധമായ നിലവിളികൾ നാം കേൾക്കുന്നത്. ചിലർ അതിൽ മൗനം കടംകൊള്ളും,ഗതികെട്ട് പ്രതികരിച്ചവർ കലാപകാരികളാകും
ബൂട്ടാലിയയുടെ ആദ്യ ഫെമിനിസ്റ്റ് ചിന്താഗതിക്കാരി അവരുടെ അമ്മയായിരുന്നു എന്നവർ പറയുന്നുണ്ട്. 1984 - ലെ ഇന്ദിരാഗാന്ധിയുടെ കൊലപാതകം നടന്നത് സുരക്ഷാ ഗാഡുകൾ ആയ സിക്കുകാരാലായിരുന്നു. പിന്നീട് ഇന്ത്യ കണ്ടത് സിക്കുകാരോടുള്ള പ്രതികരമായിരുന്നു. കടന്നുപോയ വിഭജനത്തിൻ്റെ അതേ അന്തരീക്ഷം ബൂട്ടാലിയ അവരുടെ എല്ലാ എഴുത്തുകളിലും നിലനിർത്തി. ബൂട്ടാലിയയുടെ ഏറ്റവും വലിയ മാസ്റ്റർപീസ് ആയ {The Other Side Of Silence: Voice From The Partition Of India }ഈ പുസ്തകത്തെപ്പറ്റിയുള്ള ലിജികുമാറിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി പറയുന്നുണ്ട് ' ഇത് ആക്‌സിഡൻററലായ ഒരു സൃഷ്ടിയല്ല മറിച്ച് ഒരു സാഹിത്യകാരിയെന്നനിലക്കുള്ള തൻ്റെ ഉത്തരവാദിത്വമായിരുന്നു' എന്ന മറുപടി ചരിത്രത്തിലെ വിടവുകൾ എത്രത്തോളമുണ്ടെന്നുള്ള അവരുടെ കൃത്യമായ കാഴ്ചപ്പാടാണ് നമുക്ക് വെളിവാക്കിത്തരുന്നത്. പത്തുവർഷത്തിനിടയിലെ എഴുത്തിലൂടെയും സാമൂഹിക സാഹചര്യങ്ങളിലൂടെയും നിലപാടുകളിലൂടെയും വായിച്ചുവെച്ച പുസ്തകങ്ങളിലൂടെയും ബൂട്ടാലിയയുടെ സംഭാഷങ്ങൾ കടന്നുപോകുന്നു.
ജാതിക്കും ലിംഗത്തിനും എത്രത്തോളം ബന്ധമാണ് ചരിത്രത്തിലുള്ളതെന്ന് ബൂട്ടാലിയയുടെ വായനക്കാർ കണ്ടറിഞ്ഞു. അക്കാരണത്താലാണ് " വിഭജനം എന്താണ് നേടാൻ ഉദ്ദേശിച്ചത്? അത് യഥാർത്ഥത്തിൽ എന്താണ് നേടിയത്? എന്നീ രണ്ടുചോദ്യങ്ങൾ ബൂട്ടാലിയ പുസ്തകത്തിൽ ഉൾച്ചേർത്തത്/ഉപേക്ഷിച്ചത്. വിഭചനത്തിൻ്റെ മുഖ്യധാരാ ചരിത്രവും രാഷ്ട്രിയവും ഇന്ത്യയും-പാകിസ്ഥാനും-ബ്രിട്ടീഷ് സർക്കാരുകൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളിലൂടെയും ബൂട്ടാലിയയുടെ സംഭാഷണങ്ങൾ കടന്നുപോകുന്നുണ്ട്. ലിജീഷ് കുമാറി ൻ്റെ ഓരോ ചോദ്യങ്ങൾക്കും ബൂട്ടാലിയയുടെ മറുപടി വളരെ ആഴമുള്ളതും:അന്തസത്ത ഉൾകൊണ്ടതുമായിരുന്നു. സ്ത്രീപക്ഷ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് " കാളി " എന്നോരുപബ്ലിക്കേഷൻ തുടങ്ങി. ബൂട്ടാലിയയുടെ ആശയത്തെ - ആക്രമണതയെ -ലക്ഷ്യബോധങ്ങളെ അഭിമുഖികരിച്ച് എഴുതാൻ അതൊരു അവസരമാക്കിമാറ്റി ബൂട്ടാലിയ.
ഗ്രാമീണ സ്ത്രീയും മൂന്ന് നാല് ആക്ടിവിസ്റ്റുകളും ചേർന്ന് 1987 -ൽ " ശരീർ കി ജന്മാരി " എന്ന പേരിലൊരു പുസ്തകമെഴുതുന്നു " ശൈശവത്തിൽ നിന്ന് പെൺകുട്ടിയിലേക്കുള്ള ശാരീരിക മാറ്റങ്ങൾ - വിവാഹത്തിലൂടെ വാർദ്ധക്യത്തിലേക്കുള്ള പെണ്ണുടൽ യാത്രയായിരുന്നു ഈ പുസ്തകം. പൂർണമായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം ഒപ്പം അതിൻ്റെ എല്ലാ ഫ്ലാപ്പുകളും ഉയർത്തിനോക്കിയാൽ ആ സ്ത്രീ ചിത്രത്തിൻ്റെ നക്നതയും കാണാൻ സാധിക്കും. ഈ പുസ്തകം കൊണ്ട് യാതൊന്നും നേടാൻ കഴിയില്ല, അതിനുപരിയായി ഞങ്ങൾക്കൊന്നും നഷ്ട്ടപെടാനില്ല എന്ന വാചകത്തിലാണ് ബൂട്ടാലിയ പറഞ്ഞവസാനിപ്പിച്ചത് ...
ബൂട്ടാലിയയുടെ കാഴ്ചപ്പാട് അവസാനിക്കുന്നില്ല.പട്ടികയിൽ ഇടംകിട്ടാതെപോകുന്ന സാമൂഹിക വിഷയങ്ങൾ ബൂട്ടാലിയയിലെ അന്വേഷക കണ്ടെത്തി വായനക്കാരിലേക്ക് കൊണ്ടെത്തിക്കുന്നു.അതിനുദാഹരണമാണ് - ഇന്ത്യയൊട്ടാകെ നിലനിൽക്കുന്ന സാമൂഹിക വിഷയങ്ങളും ചരിത്രത്തിലെ തിരുത്തുകളും.....ഇത്തരം ചരിത്രാന്വേഷകരുടെ വാക്കുകൾക്ക് കാതോർക്കുന്നതുകൊണ്ടാണ് ഇന്ത്യ ഒട്ടാകെ നിലനിൽക്കുന്ന വിഭജനത്തിൻ്റെ അഗാധമായ നിലവിളികൾ നാം കേൾക്കുന്നത്. ചിലർ അതിൽ മൗനം കടംകൊള്ളും,ഗതികെട്ട് പ്രതികരിച്ചവർ കലാപകാരികളാകും
No comments:
Post a Comment