ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി ഒരാൾ കടന്നുപോയി. അതെ രഘു റായ് വിട പറഞ്ഞു.
1942 ഡിസംബർ 18ന് ഇപ്പോഴത്തെ പാകിസ്താനിലെ ത്സാങ് പ്രവിശ്യയിലാണ് രഘു റായ് ജനിച്ചത്. സിവിൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ അദ്ദേഹം തൻ്റെ 23 മത്തെ വയസ്സിൽ യാദൃശ്ചികമായി ഫോട്ടോഗ്രാഫിയിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ നിമിഷങ്ങളും വ്യക്തികളും അദ്ദേഹത്തിൻ്റെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറക്കണ്ണിൽ പകർത്തി. 1984 ൽ അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം എന്ന അടിക്കുറിപ്പിൽ ഭോപ്പാൽ ദുരന്തതിൻ്റെ നേർ സാക്ഷ്യമായി ആ ചിത്രം രാജ്യാന്തര തലത്തിൽ ചർച്ചചെയ്യപ്പെട്ടു. അതിനോടകം ഇന്ദിരാഗാന്ധി , മദർ തെരേസ, സത്യജിത് റേ, ദലൈലാമ എന്നിവരും ആ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയിൽ പകർത്തപ്പെട്ടു. 1977ൽ ലോകപ്രശസ്ത ഫൊട്ടോഗ്രഫിക് ഏജൻസിയായ 'മാഗ്നം ഫോട്ടോസി'ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ൽ 'ദ് സ്റ്റേറ്റ്സ്മാനി'ലൂടെ കരിയർ ആരംഭിച്ച അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു.
കാന്‍സറിനോട് പോരാടി 83-ാം വയസ്സിൽ ഇതിഹാസ ഫോട്ടോജേർണലിസ്‌റ്റ് രഘു റായി മടങ്ങുമ്പോൾ ആ ചേതനയറ്റ ശരീരത്തിൽ, നെഞ്ചോട് ചേർത്ത് ഒരു ഡിജിറ്റൽ ക്യാമറയും, 'കൊഡാക്ക് കളർപ്ലസ് 200' ഫിലിമിന്റെ ഒരു മഞ്ഞ പെട്ടിയും ഉണ്ടായിരുന്നു. അത് വെറും അന്ത്യോപചാരമോ വിടപറയലോ ആയിരുന്നില്ല. മറിച്ച്, ഒരു അര നൂറ്റാണ്ടിൻ്റെ ഫോട്ടോജേർണലിസത്തെ അടയാളപ്പെടുത്തിയ തൻ്റെ അസ്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു... ഓർമ്മപ്പെടുത്തൽ ആയിരുന്നു...
എഴുത്ത്
എൻ്റെ എഴുത്തുകൾ എൻ്റെ കാഴ്ചപ്പാടുകൾ ആണ്
Monday, April 27, 2026
രഘു റായ് വിട പറഞ്ഞു
Thursday, April 23, 2026
ലോക പുസ്തക ദിനം – സാഹിത്യവും മനുഷ്യനും
Monday, March 23, 2026
മേതിൽ എന്ന സൂര്യ വംശം
Saturday, March 14, 2026
eMpTy sPaCeഎം റ്റി സ്പേയ്സ് ബാഷ്പീകൃതയുടെ ആറാം വിരൽ - ദീ ദി ദാമോദരൻ
Wednesday, February 18, 2026
Mother Mary Comes To Me - Arundhathi Roy
കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി ഡി രാമകൃഷ്ണൻ
Sunday, January 4, 2026
UNO എന്ന മ്ലാത്തി ചേട്ടത്തി
#UNO_മാനവിക_സഹായം_അനുവദിച്ചിട്ടുണ്ട്.”
പക്ഷേ ഈകോടൈൽ ചോദിക്കും —
#സഹായം_കൊടുത്ത_കൈ_തന്നെയല്ലേ_ശ്വാസം_മുട്ടിച്ചത്?”
ലോകത്ത് ജനാധിപത്യം കാക്കുന്നുവെന്ന അവകാശവാദത്തോടെ ഇടപെടുന്ന അമേരിക്ക_ൻ നയങ്ങളുടെ യഥാർത്ഥ മുഖമാണ് വെനിസ്വേലയിൽ കാണപ്പെടുന്നത്. എണ്ണസമ്പത്ത് അടക്കമുള്ള പ്രകൃതിവിഭവങ്ങളിൽ സമൃദ്ധമായ ഈ ലാറ്റിൻ അമേരിക്കൻ രാഷ്ട്രം, വർഷങ്ങളായി അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്.
വെനിസ്വേലയിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാമ്പത്തിക ഉപരോധങ്ങൾ, രാഷ്ട്രീയ സമ്മർദ്ദങ്ങൾ, പ്രതിപക്ഷ ശക്തികളെ ഉപയോഗിച്ചുള്ള നീക്കങ്ങൾ തുടങ്ങിയവ അമേരിക്ക നടപ്പാക്കിയതായി ആരോപണങ്ങളുണ്ട്. “ജനാധിപത്യം സംരക്ഷിക്കുക” എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് ഈ ഇടപെടലുകൾ ഒക്കെയും ന്യായീകരിക്കുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ പ്രതിഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്(ലോകത്ത് എല്ലായിടത്തും). ഭക്ഷ്യക്ഷാമം, മരുന്നുകളുടെ കുറവ്, ഇന്ധന പ്രതിസന്ധി തുടങ്ങിയവ ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുന്നു. അതിൻ്റെയെല്ലാം കാരണങ്ങൾ ചികഞ്ഞു ചെന്നാൽ ഒരു കാര്യം നമുക്ക് മനസ്സിലാകും അത് #ഉപരോധ_രാഷ്ട്രീയം ആണ്.
അമേരിക്കയുടെ ഈ ഇടപെടലുകൾ അന്താരാഷ്ട്ര നിയമങ്ങളെയും ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും ചോദ്യം ചെയ്യുന്നതാണ്.
സ്വന്തം രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്കായി ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന സമീപനം ആധുനിക സാമ്രാജ്യത്വത്തിന്റെ ഉദാഹരണമായി ഈ കാലഘട്ടങ്ങളിൽ വിലയിരുത്തപ്പെടുന്നു.
അതേസമയം, ഈ സമ്മർദ്ദങ്ങൾക്കെതിരെ വെനിസ്വേലൻ ജനത ശക്തമായ പ്രതിരോധമാണ് നടത്തുന്നത്. സ്വാതന്ത്ര്യവും സ്വയംഭരണവും സംരക്ഷിക്കാനുള്ള ഈ പോരാട്ടം, സാമ്രാജ്യത്വ വിരുദ്ധ ചിന്തകൾക്ക് ലോകമെമ്പാടും ശക്തമായ പ്രതിരോധനമാണ്.
വെനിസ്വേലയിലെ സംഭവങ്ങൾ, ജനാധിപത്യം ആയുധമാക്കി നടത്തുന്ന അധിനിവേശ രാഷ്ട്രീയത്തെ തിരിച്ചറിയാനും വിമർശിക്കാനും നാം ചർച്ച ചെയ്യണം.
2014 മുതൽ ഇന്നുവരെ
80 ലക്ഷത്തിലേറെ പേർ
രാജ്യം വിട്ടുപോയി.യുദ്ധം ഇല്ല,ഭൂകമ്പം ഇല്ല,
പക്ഷേ “സാമ്പത്തിക സമാധാനം” ഉണ്ടാക്കാൻ
പുറത്ത് നിന്ന് വന്ന ചില ശക്തികൾ ഉണ്ടായിരുന്നു.. വെനിസ്വേല,
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ സംഭരണം ഉള്ള രാജ്യം. എണ്ണക്കടലിന് മുകളിൽ കിടന്നിട്ടും
ജനങ്ങൾക്ക് പാചകവാതകം കിട്ടാത്ത രാജ്യത്തിൻ്റ പേരും വെനിസ്വേല എന്നാണ്. #മാന്യരേ,UNO പറയുന്നത് —Human Rights are universal.പക്ഷേ ചോദിക്കട്ടെ —
ഭക്ഷണം കിട്ടാതിരിക്കുക
മാനവാവകാശ ലംഘനമല്ലേ?
മരുന്നില്ലാതെ മരിക്കുക
മാനവിക പ്രതിസന്ധിയല്ലേ?
സഹായം കൊടുക്കുന്ന കൈ
അതേ സമയം
ശ്വാസം മുട്ടിക്കുന്നതെന്തിന്?
ഇന്ന് ഇവിടെ വാക്കുകൾ പ്രതിരോധത്തിനെതിരെയുള്ള
വാക്കുകൾ ശക്തമാണ്...പ്രമേയങ്ങളും ശക്തമാണ്...
പക്ഷേ പുറത്തു —
വെനിസ്വേലയിൽ —
ഒരു അമ്മ
കുട്ടിക്ക് പാൽ കിട്ടുമോ എന്ന്
കണക്കുകൂട്ടുകയാണ്.
...,............................................
സഹായം കൊടുത്ത കൈ തന്നെയല്ലേ ശ്വാസം മുട്ടിച്ചത്?
*Bob is a blockade*
✍️@vipin_viswanath
രഘു റായ് വിട പറഞ്ഞു
ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...
-
അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയ...
-
നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു ...
-
ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവു...