Tuesday, September 24, 2019

യാ ഇലാഹീ - ബഷീർ

മലയാള സാഹിത്യത്തിൽ ബഷിറിയൻ രചന രീതിയും നിത്യനൂതനത്വത്തിന്റെ അലൗകികമായ ബഷിറിയൻ സ്പർശനവും വായനയിലുടനീളം കാണാൻ കഴിയും.
വളരെ സന്തോഷത്തോടെ ആണ് ഞാൻ ഈ പുസ്തകം വായിച്ചത്.എന്തെന്നാൽ ബഷിറിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനു വായനക്കാരിൽ ഞാനും ഒരാളാണ്.ബഷീർ ഏറെ കാലം ഒന്നും എഴുതിയിരുന്നില്ല.അവസാനകാലം രോഗതുരമായിരുന്നതിനാൽ നേരുത്തേ എഴുതിവെച്ച പലതിനെക്കുറിച്ചും ഓർമ്മപോലും ഉണ്ടായിരുന്നില്ല.പക്ഷെ അദ്ദേഹത്തിന്റെ എഴുത്തുപുരയിൽ ഓർമയിൽ നിന്നും വിട്ടുകളഞ്ഞ ഈ എഴുത്തുകളും കവിതയും ലേഖനവും ഒരു നിധിതന്നെയാണ്.ഇത് പുസ്തകരൂപത്തിൽ വായനക്കാർക്കുനൽകിയ ഡി സി ക്ക് പ്രത്യേക നന്ദി...
കൂടാതെ എവിടെ വളരെ പ്രധാനമായി ചൂണ്ടികാണിക്കേണ്ട ഒന്ന് ബഷിറിന്റെ കവിതയാണ്.അതെ..ബഷീർ കവിതയും എഴുതിയിരുന്നു."അനശ്വര പ്രകാശം "എന്നാണ് കവിതയുടെ പേര്.അദ്ദേഹത്തിന്റേതായി ഒരു കവിതയും കൂടി ഉണ്ടായിരുന്നു എന്ന് ആഗ്രഹിക്കുന്നവർക്കുള്ള നിധിയാണ് ഈ കവിത.വായനക്കാർ പുരികം ഉയർത്തുമാർ അസ്സൽ ഒരു ജഡാഗെഡിയൻ കവിതയും...
അക്ഷരങ്ങൾക്ക് തന്റെ തന്നെ മേൽവിലാസം ഉണ്ടാക്കികൊടുത്ത എഴുത്തുകാരൻ ആണ് ബഷീർ എന്ന് നേരിട്ട് ബഷീറിനോട് പറഞ്ഞാൽ അദ്ദേഹം അത് സ്നേഹപൂർവം നിരസിക്കുകയും ഒരു ബീഡിയെടുത്തു കത്തിച്ചു പുകവിടുകയും ചെയ്യും.എന്തൊക്കെ വിശേഷണങ്ങൾ പറഞ്ഞാലും ഈ പുസ്തകം മലയാള പുസ്തക ശേഖരണത്തിൽ ഒരു നിധിയായി തന്നെ സൂക്ഷിക്കാൻ പോകുന്ന തരത്തിലുള്ളതാന്നെന്നു നിസംശയം പറയാം

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ



#ദീപാനിശാന്ത് എഴുതിയ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ " വായിച്ചു.ഭൂതകാലക്കുളിരിന്റെ ഇരുപത്തിമൂന്നാമത്തെ പതിപ്പാണ് എന്റെ കയ്യിൽ കിട്ടിയത്.ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ആയി വായിച്ച ഈ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.
വിചിത്രമായ ജീവിതാനുഭവങ്ങൾ ഒന്നുംതന്നെ എഴുതിയിട്ടുമില്ല'പക്ഷെ എന്തൊക്കയോ കാര്യങ്ങൾ കൊണ്ട് വിട്ടുപോകാൻ കഴിയാത്തതരത്തിൽ വായനക്കാരനെ വലിച്ചടുപ്പിക്കാൻ ഈ പുസ്തകത്തിന് കഴിയുന്നു.കേവലം ഗൃഹാതുരത്വം നിറഞ്ഞ കുറിപ്പുകൾ മാത്രമല്ല ഇതിൽ കാണാൻ കഴിഞ്ഞത്.വർത്തമാന കാലത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടി ആയിരുന്നു."നീ എന്റെ കുടക്കീഴിൽ നിന്നും ഇറങ്ങി നിന്നപ്പോഴാണ് ആലിപ്പഴങ്ങളെല്ലാം കനൽ വർഷങ്ങളായത്" എന്ന് വിരഹത്തെ വിശദീകരിച്ചത് എല്ലാം തന്നെ അതി മനോഹരം ആയിരുന്നു.കാരൂരിന്റെതു പോലുള്ള തെളിരീരാർന്ന വാക്കുകൾ,ഇന്ന് സമൂഹത്തിന്റെതല്ലാതായ ഒരുപിടി നല്ല ഓർമകളും....ശകാരങ്ങളും:.....! കുറേ അധികം പ്രതികരണങ്ങൾ എല്ലാം തന്നെ ഇതിൽ കാണാൻ കഴിയും
"വീട്ടാനാകാത്ത ചില കടങ്ങൾ"- "എന്റെ സ്വപ്ന മേച്ചിൽപ്പുറം" ഇവയൊക്കെ എന്റെകൂടെ ഓർമകൾ ആണ്.ഏറ്റവും കൂടുതൽ വേദനിപ്പിച്ചതും ഇഷ്ട് പെട്ടതും "ജലം കൊണ്ടുള്ള ചില മുറിവുകൾ" ആണ്
ഒരുപക്ഷെ വർത്തമാനകാലത്തിന്റെ നേർക്കുള്ള രൂക്ഷമായ നോട്ടമായിരുന്നു.......... "#മാന"#ത്തേക്കെന്തിത്ര #സൂക്ഷിച്ചു #നോക്കുന്നു" എന്ന ഭാഗം ആണ്......
ഈ പുസ്തകത്തിന് എന്തേ ഇത്രയും വായനക്കാരുണ്ടായി? എന്ന എന്റെ ചോദ്യത്തിന്റെ മറുപടി എനിക്കുതന്നെ ഇത് വായിച്ചു കഴിഞ്ഞപ്പോൾ കിട്ടി ....ഈ ഓർമകളെ ഇനിയും കാലം പിടിച്ചു നിർത്തും.#പറഞ്ഞു #പറഞ്ഞു #പുഴയെ #കടലാക്കിയ #ദീപാനിശാന്തിന്‌ #നന്ദി...........

Friday, September 20, 2019

സുസന്നയുടെ ഗ്രന്ഥപുര-അജയ് പി മാങ്ങാട്.

അജയ്‌ പി മാങ്ങാടിന്റെ ആദ്യനോവൽ സംരംഭമാണ് "സുസന്നയുടെ ഗ്രന്ഥപുര "എന്ന ഈ 
  നോവൽ.ഏതൊരു വായനക്കരണനും ആത്മഹർഷം നൽകുന്ന പ്രക്രിയകൂടിയാണ്.ഒരു പക്ഷെ മറ്റൊരുവായനക്കാരന് മാത്രം മനസിലാകുന്ന തരത്തിലാണ് വരികളുടെ രീതി.അത് വായനയിലുടനീളം കാണാൻ കഴിയുകയുംചെയ്യും.
     " ഒരാൾ എഴുതുമ്പോൾ ഒരിക്കൽ താൻ വായിച്ച എന്തിന്റെ ഒക്കെയോ ആഹ്ലാദം പങ്കുവെക്കാനാണ് അയാൾ നോക്കുന്നത് " എന്ന ഈ നോവലിലെ വരി എത്രകണ്ട് ശരിയാണ്.അത് ഈ നോവൽ വായിച്ചു കഴിയുമ്പോൾ ഓരോരുത്തർക്കും  മനസിലാക്കാൻ കഴിയും.ആമുഖത്തിൽ തന്നെ എഴുത്തുകാരൻ പറയുന്നുണ്ട് ' ഞാൻ വായിച്ച പുസ്തകങ്ങൾക്കും അറിഞ്ഞ മനുഷ്യർക്കുമുള്ള ആദരമാണീനോവൽ '.ഒരു എഴുത്തുകാരൻ എന്നതിലുപരി നല്ലൊരു പരന്ന വായനക്കാരൻ കൂടിയാണ് അജയ് പി മാങ്ങാട്. 
       നീലകണ്ഠൻ പരമാര എന്ന എഴുത്തുകാരന്റെ അവസാനത്തെയും അപ്രസിദ്ധികൃതവും അപൂർണവുംആയ " വിഷാദത്തിന്റെ ശരീരഘടന " എന്ന നോവൽ അന്വേഷിച്ചു അലിയും അഭിയും നടത്തുന്ന യാത്രയും മറ്റുമാണ് നോവലിന്റെ ഇതിവൃത്തം...എഴുത്തുകാരുമായോ നോവലുമായോ പരസ്പരം കണ്ണിചേർത്ത് എഴുതിയിരിക്കുന്നത് വിരസത ഇല്ലാതെയാണ് അതിനൊക്കെയും അപ്പുറം ആർക്കും ഒന്നും പൂർണമായും വായിച്ചെടുക്കാൻ കഴിയാത്തതരത്തിലാണ് സുസന്നയെ അജയ് പി മാങ്ങാട് സൃഷ്ടിച്ചിരിക്കുന്നത്.അതെ ഇന്നും വായിച്ചു തീർക്കാൻ  പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥപ്പുരകണക്കെ.ധാരാളം 
       പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കൽപ്പങ്ങളും ഉൾക്കൊള്ളിച്ച ഈ നോവൽ വായനക്കാർക്ക് പുതിയൊരനുഭവമായിരിക്കും  
   

Tuesday, September 10, 2019

ഒറ്റ മരപ്പെയിത്ത് - ദീപാ നിഷാന്ത് ( ആശംസാ കുറിപ്പ് )


 ദീപാ നിശാന്തിൻറെ ഒറ്റ മരപ്പെയിത്ത് ഡി.സി.ബുക്ക്സ് പുറത്തിറക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം.ദീപയുടെ ഓർമകളെ കടലാസിലേക്ക് പകർത്താൻ ഡി.സി.ക്കു വീണ്ടുമൊരവസരമാണ് ലഭിച്ചത് "ഓമകളെല്ലാം ഒരർത്ഥത്തിൽ പെരുപ്പിച്ചു കാണിച്ച കള്ളങ്ങളാണ്" ( ദീപയുടെ തന്നെ വാക്കുകൾ ).ദീപാ നിശാന്തിൻറെ ഓർമ്മയൊഴുക്കിൽ മൂന്നാമത്തെ പുസ്തകം.
       ഭൂതകാല കുളിരും-നനഞ്ഞു തീർത്ത മഴയും-ഞങ്ങൾക്ക് കൂടി പറയാനുള്ള ഓർമ്മകുറിപ്പുകളായിരുന്നു. ദീപാ,വായനക്കാരൻറെ മനസ്സിനെ മഴയത്തേക്കിറക്കി നിർത്തി നനയാൻ പഠിപ്പിച്ചത് എത്ര എന്നായി( നനഞ്ഞു തീർത്ത മഴകൾ ).നനവ് പടരാതെ ഉണങ്ങി കിടന്ന വായനക്കാരൻറെ മനസിലേക്കാണ് ആ മഴ പെയിതു തീർന്നത്.നനഞ്ഞ മണ്ണിൽ ഇപ്പോൾ ഓർമയുടെ വളക്കൂറുണ്ട്.അവിടെ ഏത് ഒറ്റമരവും കിളിർക്കും,വളർന്നു പന്തലിക്കും ,കായ്ക്കുകയും പൂക്കുകയും ചെയ്യും.പിന്നീടങ്ങോട്ട് ഒറ്റമപെയ്ത്തായിരിക്കും.പെയ്യട്ടെ....തകർത്തു തന്നെ പെയ്യട്ടെ ഓർമയുടെ എല്ലാ പുൽനാമ്പും "ഭൂതകാല പച്ചപിടട്ടെ "...ഈ മഴ തോരാതെ പെയ്യട്ടെ ഈ മഴയ്ക്ക് എൻ്റെ ഇടിയും മിന്നലാശംസകളും 

നനഞ്ഞു തീർത്ത മഴകൾ - ദീപാ നിഷാന്ത്


 നിശ്കളങ്കമായ തൃശ്ശൂർ ഭാഷയിൽ ലളിതവും ഹൃദ്യമായ ഭാഷയിലും കുറിച്ചിട്ട ഓർമ്മകുറിപ്പുകളാണ് നനഞ്ഞു തീർത്ത മഴകൾ.കോളേജ് അനുഭവം വിവരിക്കുംബ്ബോൾ അവർ ഒരേസമയം വിദ്യാർത്ഥിയും അധ്യാപികയുമാകുന്നത് നമുക്ക് കാണാൻ സാധിക്കും.
     ഓർമകൾക്ക് ചന്ദന ഗന്ധമാണ്.എന്നാൽ ഓർമയിലേക്കുള്ള മനസിൻറെ പോക്ക് ഉമിത്തീയിൽ എരിക്കുന്ന പോലെയുമാണ്.'അമ്മ പുസ്തകം ' വായിച്ചപ്പോൾ എല്ലാ അമ്മമാരെയും പറ്റിതന്നെയാണ് പറയുന്നതെന്ന് എനിക്ക് മനസിലായി. ഒരു കാര്യം വളരെ ശരിയാണ്.പനിയാന്നെങ്കിലും തലവേദനയാന്നെങ്കിലും അമ്മമാർക്ക് അവരുടെ ഉത്തരവാദത്തിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല.ചിലർ പറയാറുണ്ട് ഓർമയിലുള്ളതൊക്കെ എഴുതി മാറ്റിയാൽ പിന്നവ ഒരിക്കലും ഓർമയിലേക്കേ വരില്ലെന്ന്.അവ അവസാനമായി ഒരു യാത്ര പുറപ്പെടാനെന്നവണ്ണം ഒരുങ്ങിയിറങ്ങും;ഒരുങ്ങിയിട്ടും മതിവരാത്തപോലെ ,വാരികൂട്ടിയിട്ടും തികയാത്തപോലെ.
  
 'ഞാനരിയും കുരലുകളെല്ലാം 
    എൻ്റെതോ പൊന്നച്ച 
   നിയരിയും കുരലും ചെങ്കും 
   എല്ലാര്ടേം പൊൻമകനേ '

വീട് വേരാണ്.വീട്ടിലേക്കുള്ള വഴിമറന്നുപോയാൽ വേരറ്റുപോയി എന്നാണ്;ശ്വാസം നിലക്കുന്നതല്ല ഓർമ്മ മാഞ്ഞു പോകലാണ് മരണം.......... 

എൻ.എൻ പിള്ളയുടെ "സുപ്രീംകോർട്ട്" എന്ന നാടകത്തിൻ്റെ വായനാനുഭവം

.
സുപ്രീംകോർട്ട് എന്ന നാടകം വായിച്ചു കഴിയുമ്പോൾ ഫാൻൻ്റസിയും സങ്കൽപ്പ യാഥാർഥത്യവുംഎല്ലാം ഒന്നിച്ചു കൂടികുഴയുന്നത് കാണാൻ സാധിക്കും.ഒരു കോടതിമുറിയുടെ പശ്ചാത്തലത്തിൽ ആണ് നാടകം തുടങ്ങുന്നത്.1948-ൽ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിൻ്റെ  വിസ്താരമാണ് സന്ദർഭവം.ഗോഡ്‌സെയെ വീണ്ടും വിസ്തരിക്കുന്ന പശ്ചാത്തലത്തിൽ സന്ധിയും,ജീസസ് ക്രൈസ്റ്റും ,കാറൽ മാർക്സും ഉണ്ട്.
    വിധിന്യായത്തിൻ്റെ അന്വേണ കമ്മീഷനായി നിയമിക്കുന്നത് ഇവരെ മുന്നുപേരേയുമാണ്.അതിനായി അവരെ മൂന്നുപേരെയും ഇന്നത്തെ ലോകത്തേക്ക് അയക്കുന്നതാണ് നാടകത്തിൻെറ കാതൽ.മനോഹരമായ ഒരു വിധിന്യാവും പ്രതിക്കുപറയാനുള്ളത് ഒന്നുകൂടി കേൾക്കാനുള്ള അവസരവുമാണ് ഇതിലൂടെ ഓരോ പ്രേക്ഷകർക്കും കിട്ടുന്നത്.ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഈ നാടകത്തോളം പ്രസക്തി മറ്റൊന്നിനും തന്നെയില്ല എന്നത് എടുത്തുപറയണ്ട ഒന്നാണ്.അന്നുവരെ എല്ലാ വിമർശനങ്ങൾക്കും വിധേയനായ ഗോഡ്‌സെ ശരിയായിരുന്നു എന്ന് പറയുന്നത് ഗാന്ധിയാണ്.ശാശ്വതമായ ഒരു മഹത്വത്തിലേക്കെങ്കിലും ഒരു നിമിഷം ഗോഡ്‌സെ എത്തുന്നു."ഞങളുടെ ലോകത്തിൽ മഹാന്മാർ മരിക്കണം,വെറും മരണമല്ല അപമൃത്യു "എന്ന ഗോഡ്‌സെയുടെ വാചകം ഇന്ന് എത്രകണ്ട് ശരിയാണ്."പ്രവാചകൻെറ ഉടുപ്പുമാത്രമേ ലോകം കണ്ടിട്ടുള്ളു:ഉള്ളുകണ്ടിട്ടില്ല.ഉള്ളുകണ്ട ഒറ്റ പ്രവാചകനെപോലും വെച്ചുവാഴിച്ച ചരിത്രവും ഇല്ല"എന്ന് പറയുന്നിടത്ത് ജീസസ് പൂർണമായും യോചിക്കുന്നുണ്ട്.ഇതിന് ജീസസ് പറയുന്ന മറുപടിയായാണ് "ഷുവർ... ഷുവർ...ഞാൻ കൊല്ലരുതെന്ന് പ്രസംഗിച്ചു;ഞാൻ തന്നെ കൊല്ലപ്പെട്ടു.അതി ദാരുണമായി... ഒരു മരകുരിശിൽ മൂന്ന് ഇരുമ്പാണി തറച്ച് മൂന്ന് ദിവസം പ്രാണവേദനയിൽ കരഞ്ഞു വിളിച്ചാണ് ഞാൻ മരിച്ചത്.എൻ്റെ കുരിശ് ഞാൻ തന്നെ പണിയുകയായിരുന്നു".
    എത്ര നൂറ്റാണ്ടു കടന്നുപോയാലും ഈ നാടകത്തിൻെറ മാറ്റ് കുറയുകയില്ല.എത്രവലിയ സത്യങ്ങളാണ് ഇതിൽ വിളിച്ചു പറയുന്നത്.ഈ നാടകത്തെ പറ്റി ഒരു ചർച്ച വെച്ചാൽ പറഞ്ഞു പൂർത്തിയാക്കാൻ കഴിയാത്ത തരത്തിൽ കണ്ണിചേർത്താണ് ഈ നാടകം എഴുതിയിരിക്കുന്നത്.ഒരു പക്ഷെ നാടക ചരിത്രത്തിൽ തന്നെ ഇത്രത്തോളം സാമൂഹിക വിഷയങ്ങളെ വലിയ കോലാഹലങ്ങളിലേക്കു തള്ളിവിടാതെ അവതരിപ്പിക്കാൻ എൻ.എൻ പിള്ളയോളം കഴിവ് മറ്റാർക്കും ഉണ്ടെന്നു തോന്നുന്നില്ല.
    ഇതിലെ കഥയും കഥാപാത്രങ്ങളും നിലവിലെ സാമൂഹിക സാഹചര്യത്തിൽ അവരവരുടേതായ സാമൂഹിക ചുറ്റുപാട് നിലനിർത്തി പോരുന്നവരാണ്.അവിടേക്കാണ് ഈ നാടകത്തിൻെറ കർട്ടൻ ഉയർത്തുന്നത്.ഇനിയും എത്രയോ സംവത്സരങ്ങൾ ഈ നാടകം അരങ്ങിൽ കളിക്കും, അപ്പോഴെല്ലാം അന്നുവരെ ജനങ്ങളിൽ ഉണ്ടായിരുന്ന ചിന്തയേയും - രാഷ്ട്രിയത്തിൻെറ മുകളിൽ ഒരു പുതിയ സർഗാത്മകതയുണ്ടാക്കാൻ ഈ നാടകത്തിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
     മനുഷ്യമാംസം പച്ചക്കെടുത്ത് ഉപ്പുകൂടാതെ ചവച്ചുകൊണ്ടു നീതി സംഹിതകളെഴുതിയ ഏകാതി തികൾക്കു കൂടിയുള്ള മറുപടിയാണ് സുപ്രീം കോർട്ട്. വീണ്ടും നടക്കാൻ പോകുന്ന ഈ വിധിയുടെ പുനഃ പരിശോധന ഒരർത്ഥത്തിൽ നല്ലതു തന്നെയാണ്.വാധിക്കും പ്രതിക്കും അവരവരുടേതായ അഭിപ്രയം പറയാനുള്ള സാമൂഹിക സാഹചര്യം ഒരിക്കൽ കൂടി ഒരുക്കി കൊടുക്കുകയാണ് എൻ.എൻ പിള്ളയുടെ ഈ നാടകം.
    മനുഷ്യൻ മാർ ചിരിക്കാൻ പോലും മറന്നുപോയ ഈ ജീവിത സാഹചര്യത്തിൽ എന്തുകൊണ്ടും കണ്ടിരിക്കേണ്ട ഒരുനാടകം തന്നെയാണ് സുപ്രീം കോർട്ട്.സത്യവും-നീതിയും-ന്യായവും ഒരിടത്തും ഒരുമിക്കുന്നില്ല എന്ന നഗ്‌ന സത്യം ഈ നാടകം കണ്ടുകഴിയുമ്പോൾ നിങ്ങക്കും മനസിലാകും.   

Monday, September 9, 2019

ഇവാൻ ഡെനിസോവിച്ചിൻറെ ജീവിതത്തിലെ ഒരു ദിനം - അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ


         സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻറെ വിശ്വവിഖ്യാതമായ നോവൽ ആണ് "വൺ ഡേ ഇൻ ദ ലൈഫ് ഓഫ് ഇവാൻ ഡെനിസോ വിച്ച് ". ആവിഷ്കാര സ്വാതന്ത്ര്യ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ ആണ് നമ്മുടെ സാഹിത്യ ലോകം കടന്നുപൊക്കോണ്ടിരിക്കുന്നത്.ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകൾക്ക് വിധേയനാകേണ്ടി വന്ന സോൾ ഷെനിറ്റിന്റെ ഈ നോവലിന് പ്രസക്തിയേറെയാണ്.അതുകൊണ്ടുതന്നെ ഈ കൃതി മലയാള വായനാലോകത്തിനു പരിചയ പെടുത്തേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്.
        അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻറെ -ഇവാൻ ഡെനിസോവിച്ചിൻറെ ജീവിതത്തിലെ ഒരു ദിനം എന്ന നോവൽ " നോവെമിർ " എന്ന സോവിയറ്റ് പ്രസിദ്ധികരണത്തിലൂടെയാണ് 1962 -ൽ   നാടക്കിയമായി പ്രത്യക്ഷപ്പെടുന്നത്.അതേക്കുറിച്ചു ധാരാളം ലേഖനങ്ങൾ അക്കാലത്തുടനീളം അച്ചടിച്ചുവരികയും ചെയ്തിട്ടുണ്ട്.അതിൽ ഏറ്റവും ആധികാരികതയും പ്രചോദനകരവുമായ വെളിപ്പെടുത്തലുകൾ സോൾ ഷെനിറ്റ്സിൻറെതു തന്നെയാണ്.അതിലേക്കു നയിച്ച രാഷ്ട്രീയവും മാനസികവുമായ സാഹചര്യങ്ങളെ "ദ ഓക് ആൻഡ് ദ  കാഫ് "എന്ന കൃതിയിൽ നമുക്ക് കാണാൻ സാധിക്കും.പക്ഷേ ,സോവിയറ്റ് സാഹിത്യത്തിൽ പ്രസിദ്ധികരിക്കുന്ന നോവെമിറിലൂടെ വെളിച്ചം കണ്ട പ്രസ്തുത കൃതി അദ്ദേഹം എഴുതിയ യഥാർത്ഥ കൃതിയുടെ തനിപ്പകർപ്പാണെന്ന് കാണാൻ സാധിക്കും.പത്രാധിപ സമിതിയുടെ നിബന്ധത്തിനു വഴങ്ങി പലകാര്യങ്ങളും അദ്ദേഹത്തിന് വിട്ടുപറയേണ്ടി വന്നതായി അദ്ദഹം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
      1960-കളുടെ ആദ്യഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടിയിരിക്കുന്നു.ഏതാനം വർഷങ്ങൾക്കുമുൻപ് ' നിഖിത ക്രൂഷ്ചേവ് 'സ്റ്റാലിനെ തള്ളിപറഞ്ഞിരുന്നെങ്കിൽ പോലും സ്റ്റാലിൻ കാലഘട്ടത്തിലെ കാർക്കശ്യവും പാരുഷ്യവും സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയിരുന്നു.സോവിയറ്റ് ചരിത്രത്തെ രൂപപ്പെടുത്തിയ നിയതാത്മകമായ സംഭവങ്ങളെപ്പറ്റിയും വിമർശനങ്ങളെ പറ്റിയും കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
   ഈ വിലക്കപ്പെട്ട മേഖലയിൻ സ്ഫോടനം സൃഷ്ട്ടിച്ചുകൊണ്ടാണ് 1926-ൽ ഇവാൻ ഡെനിസോവിച്ചിൻറെ ജീവിതത്തിലെ ഒരു ദിനം എന്ന നോവൽ പ്രത്യക്ഷപ്പെടുന്നത്.എന്നാൽ അത് നിർബന്ധിത നിശബ്ദതയിൽ ആരും കേൾക്കാതെപോയി.എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ പതിപ്പ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു വായനക്കാരന്റെ കാതുകളിയ്ക്കും കൈകളിലേക്കും എത്തി.
     ഷുഹോവ് ജയിലിൽ ആയത് ഒരു കുറ്റസമ്മതത്തിന്റെ പേരിലാണ്.യുദ്ധകാലത് അയാൾ ജർമ്മൻ സൈന്യത്തിന്റെ പിടിയിലാവുകയും അവിടെ നിന്ന് രക്ഷപെട്ടു സ്വന്തം സൈന്യത്തിലേക്കു തിരിച്ചെത്തുകയും ചെയ്യുന്ന അയാൾ ഒരു ചാരനാണെന്ന് പറയുകയും ചെയ്യുന്നു. അവർക്കു വേണ്ടത് അയാൾ ഒരു ചാര നാണെന്നുള്ള കുറ്റസമ്മതം മാത്രമായിരുന്നു.രഹസ്യ പോലീസ്‌കാർ അയാളെ ക്രൂരമായി ഉപദ്രവിക്കുകയും തടവിൽ പാർപ്പിക്കുകയും ചയ്യുന്നു.
      ഈ കൃതിയുടെ മറ്റൊരു പ്രത്യേകത റഷ്യൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് "ഹാരി വില്ലറ്റ്സ്" ആണ്. ഈ കൃതിയുടെ ആത്മസംഭാഷണ മാണ്ഏതൊരു വായനക്കാരനെയും സ്വാതീനിക്കുന്നത്.എഴുത്തിലെ ആവിഷ്കാര രീതിയും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.തനിമയൊട്ടും ചോർന്നുപോകാതിയുള്ള രാധാകൃഷ്ണന്റെ മലയാളത്തിലേക്കുള്ള പരിഭാഷയും പ്രശംസ അർഹിക്കുന്നു... 

Friday, September 6, 2019

എഴുത്ത് ചിന്തിക്കുന്ന ഹൃദയങ്ങൾക്ക് 2019 ജൂലൈ ലക്കം- 9

ഒരു വായന അനുഭവം എഴുതി അയക്കണം എന്ന് ഞാൻ ഇത്  (#എഴുത്ത് ചിന്തിക്കുന്ന ഹൃദയങ്ങൾക്ക് 2019 ജൂലൈ ലക്കം- 9) വായിച്ചു തീർത്തപ്പോൾ തന്നെ കരുതിയതാണ്. അത്രക്കും മനോഹരമാണ് ഇതിലെ മഴയും മഴ ഓർമ്മകളിലൂടെയുള്ള എഴുത്തും. ഞാൻ ആദ്യമായാണ് ഈ മാസിക വായിക്കുന്നത്.പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ ഒന്ന് എടുത്ത് വായിച്ചിരുന്നില്ല.എന്നാൽ  മാതൃഭൂമി മാസിക തിരക്കി ചെന്ന എനിക്ക് #എഴുത്ത് ഒന്നെടുത്തു വായിച്ചാലോ എന്നുതോന്നി.ഞാൻ എൻ്റെ പുസ്തക കടയുടമയോടും അതേപ്പറ്റി പറഞ്ഞു.അദ്ദേഹം പറഞ്ഞ വാചകം #നിരാശപ്പെടേണ്ടിവരില്ല എന്നായിരുന്നു,സത്യം നിരാശതോന്നിയതേ ഇല്ല. നേരുത്തേ വായിച്ചുതുടങ്ങേടിയിരുന്ന ഒന്നാണ് എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.
      സി.രാധാകൃഷ്ണൻ്റെ #ഒരു മഴക്കീഴിൽ വായിച്ചു.മനോഹരം.ഒരു മഴയെ അക്ഷരം കൊണ്ട് വായനക്കാരൻ്റെ മനസ്സിൽ പെയ്ത് നിറക്കാൻ അദ്ദേഹത്തിൻ്റെ എഴുത്തിനു കഴിഞ്ഞു. വി.ആർ.ജയരാജ് എഴുതിയ #അഗുംബെയിലേക്കുള്ള യാത്രാ വിവരണവും വിവരണാതീതമാണ്.തിരിമുറിയാതെ മനസ്സിൽ മഴ ഇപ്പോഴും തകർത്തു പെയ്യുന്നു.കെ.എസ് രതീഷിൻ്റെ കഥയും പറയാതെ വയ്യ.ആ കഥ അച്ചടിച്ചിരിക്കുന്ന പേപ്പറിൻ്റെ നിറവും കഥക്ക് മാറ്റ് കൂട്ടുന്നു അലമാരിയിൽ എവിടെയോ വെച്ച് പഴകി പിടിച്ച അതേ കത്തിൻ്റെ  നിറം തന്നെയാണ് അതിനും.തുറന്നുപറയട്ടെ #എഴുത്തിന് പുതിയ ഒരു വായനക്കാരനേയും കൂടി കിട്ടി.എഴുത്തിൻ്റെ പിന്നാമ്പുറങ്ങളിൽ ഉള്ളവർക്ക് പ്രത്യേകം നന്ദി
                                                       എന്ന്

                                                                  വിപിൻ വിശ്വനാഥ് ഗരീയസ്സീ

Monday, September 2, 2019

സുര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ ആർ മീര


"സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ" ആരാച്ചാർക്ക് ശേഷം കെ ആർ മീര എഴുതുന്ന അതി മനോഹരമായ സ്ത്രീ പക്ഷ നോവൽ ആണ്.ഈ നോവലിലെ പ്രധാന ക്യാരക്ടർ ആയ ജെസ ബെൽ പുരുഷ കേന്ദ്രീകൃതമായ ലോകത്തെ സ്വന്തം ജീവിതം കൊണ്ട് ചോദ്യം ചെയ്യുകയും ആൺ കോയ്മയാലുള്ള മനുഷ്യ ചരിത്രത്തിന്റെ മൂല കല്ലുകളെ ആട്ടിയിളക്കുകയും ചെയ്യുന്നു.ജെസ ബെൽ എന്ന സ്ത്രീയും അവളുടെ വിവാഹത്തിന് ശേഷമുള്ള സംഭവങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.മറ്റൊരു ലോകം സാധ്യമാക്കാനുള്ള ഏതൊരു പെണ്ണിന്റെയും ആഗ്രഹം പോലെത്തന്നെയാണ് ജെസ ബെലും വിവാഹത്തിന് ശേഷം പഠിക്കുകയും ഭർത്താവിനൊപ്പം മറ്റൊരു വീടെടുത്ത് താമസിക്കുകയും ചെയ്യുന്നത്.

     "സൂര്യനെ അണിഞ്ഞ ഒരു  സ്ത്രീ’ എന്ന ബൈബിളിലെ പ്രയോഗം എക്കാലത്തും എന്നെ മോഹിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു. ഇത് എഴുതുമ്പോള്‍ എന്റെ വലിയൊരാഗ്രഹം, ഞാന്‍ എങ്ങനെയാണോ ആരാച്ചാരിലൂടെ ഇന്ത്യയിലെ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഹിംസയുടെ രണ്ടുതലങ്ങളെയും അവതരിപ്പിച്ചത്. അതുപോലെ കേരളീയമായൊരു പശ്ചാത്തലത്തില്‍ ഈ വിഷയം പുതുതായൊരു പ്രേമേയത്തിലൂടെ ആവിഷ്‌കരിക്കുക എന്നതായിരുന്നു. സൂര്യനെ അണിഞ്ഞ സ്ത്രീ എന്ന ബിബ്ലിക്കന്‍പ്രയോഗം
ശീര്‍ഷകമാകുമ്പോള്‍ അതിനുതാഴെവരുന്ന എഴുത്ത് സ്ത്രീയുടെ ലോകത്തിന്റെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്നതാകണമെന്ന വിചാരവും എനിക്കുണ്ടായിരുന്നു"മീരയുടെ ഈ വാക്കുകൾ തീർത്തും സത്യമാന്നെന്നു ഈ നോവൽ വായിക്കുന്ന ഏതൊരാൾക്കും മനസിലാകുന്നതാണ്.

   യൗവ്വനത്തിലെത്തിയ ഒരു സ്ത്രീയെങ്ങനെയാണ് അവളുടെ ചരിത്രത്തെ, അവളുടെ ആവശ്യകതയെ, അവളുടെ വൈകാരിക ജീവിതത്തെ , അവളുടെ ലൈംഗികതയെ നേരിടുന്നത് എന്നതാണ് ഈ നോവലിലുടനീളം പറയുന്നത്.കോടതിമുറിയിൽ തന്റെ ഭർത്താവായ ജെറോം ജോർജ് മരക്കാരെ കൊന്നു എന്ന കുറ്റത്തിനുള്ള ഹിയറിങ് നടക്കുന്നിടത്തുനിന്നാണ് നോവൽ തുടങ്ങുന്നത്.എതിർഭാഗം വക്കീൽ ചോദിക്കുന്ന ചോദ്യവും അത് അവളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളും കോർത്തിണക്കി നോവൽ മുന്നോട്ടു പോകുന്നു.വക്കീലിന്റെ ഓരോ ചോദ്യത്തിനുമുള്ള മറുപടി വായനക്കാരനോടാണ് പങ്കുവെക്കുന്നത് അത് വായനയുടെ ഒഴുക്കും മനസിന്റെ അറിയാനുള്ള ആഗ്രത്തിന്റെ വെമ്പലും കൂട്ടുന്നു

  അവളെ ബന്ധിപ്പിക്കുന്ന ബഹുമുഖമായ ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിന് തുണികൊണ്ടുള്ള വളവുകൾ  കഥാപാത്രത്തിന്റെ പേരിൽ തന്നെ പ്രകടമാണ്ബൈബിളിൽ ഇസബേൽ വളരെ നിശബ്ദമാണ്സ്ത്രീ ദോഷത്തിന്റെ രൂപത്തിൽ കാണുന്നവൻവേശ്യയായി മുദ്രകുത്തുന്ന ഒരുവൻപിന്നീട് പഠനങ്ങൾ കാണിക്കുന്നത് അവൾ വളരെ ശക്തമായ മനഃസാക്ഷി ആണെന്നാണ്കെ.ആർ മീരയുടെ ഇസെബെൽ ധാരാളം വളരെയധികം സമാനതകളുണ്ട്സമൂഹത്തെസഹപ്രവർത്തകരേയുംസുഹൃത്തുക്കളേയുംഅമ്മയേയുംഅവരുടെ മനസ്സിനെ സ്വാധീനിക്കുന്നതിനും അവരുടെ ശുശ്രൂഷയെ താൻ പ്രതീക്ഷിക്കുന്ന ഒരു പുരുഷനെതിരായി തന്റെ പരാതികൾ അറിയിച്ചുകൊണ്ടാണ്അവൾ കൂടുതൽ ശക്തനാകുന്നു പല വഴികളിലൂടെയാണ് ഇത് ഒരു കഥാകൃത്തായത്സംസ്കാരത്തെ സമ്പന്നമായ ഇന്ത്യൻ സമൂഹത്തിന്റെ മധ്യകാല വിശ്വാസങ്ങളിലൂടെ കടന്നുപോകുന്ന സമ്മർദങ്ങൾ നേരിടാനും മറികടക്കാനും ഒരു സ്ത്രീ എങ്ങനെ പഠിക്കുന്നുവെന്നത് ഈ നോവൽ വായിച്ചു പൂർത്തിയാകുമ്പോൾ ഏതൊരാൾക്കും മനസിലാകും

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...