Wednesday, October 29, 2025

എന്റെ ജീവിതം ഫിദൽ കാസ്ട്രോ - ഇഗ്നേഷ്യാ റാമൊനെ

സ്പാനിഷ് പത്ര പ്രവർത്തകനായ ഇഗ്നേഷ്യാ റാമൊനെ ഫിദലുമായി നടത്തിയ നൂറ്മണിക്കൂർ നീണ്ടുനിന്ന ദീർഘ സംഭാഷണമാണ് ഈ പുസ്തകം. ഒരു വിപ്ലവകാരി എന്ന നിലയിൽ എല്ലാ അർത്ഥത്തിലും ഓരോ വിഷയങ്ങളെയും ആഴത്തിലും ധൈഷണിക തെളിച്ചത്തോടെയും സമീപിക്കുന്ന ഫിദലിനെ ഈ ദീർഘ സംഭാഷണത്തിൽ ഉടനീളം കാണാനാകും. 
       1953- ൽ സാന്തിയാഗോ ദെ ക്യൂബയിലെ മൊക്കാദാ സൈനിക താവളം ആക്രമിച്ചുകൊണ്ടാണ് ഫിദൽ തന്റെ പൊതു ജീവിതം ആരംഭിക്കുന്നത്. ഈ ചോദ്യവേള ആരംഭിക്കുമ്പോൾ ആ സംഭവം നടന്നിട്ട് ഏകദേശം അര നൂറ്റാണ്ട് കഴിഞ്ഞിട്ടുണ്ടായിരുന്നു. ജീവിച്ചിരിക്കെത്തന്നെ ചരിത്രത്തിന്റെ ഐതിഹാസിക താളുകളിൽ ഇടം പിടിക്കാൻ സാധിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ഫിദൽ. കഴിഞ്ഞ അറുപതു കൊല്ലക്കാലത്തിനിടയിൽ ജീവിച്ച ഏറ്റവും പ്രമുഖരായ വ്യക്തികളിൽ ഒരാളല്ലേ ഫിദൽ? ബാത്തിസ്തയുടെ സൈനിക താവളം ആക്രമിച്ച് തോൽപ്പിച്ച് മുപ്പത് വയസ്സുകാരനായ ഫിദൽ ഹവാനയിൽ പ്രവേശിച്ച അതേ ദിവസം 1959 ജനുവരി 8, ഫ്രാൻസിൽ അഞ്ചാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ചാൾസ് ദെ ഗോൾ അധികാരം ഏറ്റെടുത്തത്.
          ഫിദലിന് പത്ത് അമേരിക്കൻ പ്രസിഡന്റന്മാരെ നേരിടേണ്ടി വന്നു. ഐസക് ഹോവർ, കെന്നഡി,, ജോൺസൺ, നിക്സൺ,ഫോർഡ്, കാർട്ടർ, റെയ്ഗൺ, ബുഷ് ഒന്നാമൻ, ക്ലിന്റൺ, ബുഷ് രണ്ടാമൻ എന്നിവരാണ്.1945 ന് ശേഷം അധികാരത്തിൽ വന്ന ലോക നേതാക്കളുമായി ഫിദലിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. നെഹ്‌റു, നാസർ, ടിറ്റോ, ക്രൂഷ് ചേവ്, ഒലഫ് പാൽമ, വില്ലി ബ്രാൻഡ്, ബെൻ ബെല്ല, ബൂമെദിയൻ, അറഫാത്ത്, ഇന്ദിരാ ഗാന്ധി, സൽവദോർ, അലൻഡെ, ബ്രെഷ്നെവ്, ഗോർബച്ചേവ്, മിത്തറാങ്, ജിയാങ് സെമിങ്, ജോൺ പോൾ രണ്ടാമൻ, സ്പെയിനിലെ രാജാവ്, യുവാൻ കാർലോസ്, നെൽസൺ മണ്ടേല എന്നിവരാണ്. അതേപോലെ തന്നെ ആത്മബന്ധം ആധുനിക യുഗത്തിലെ പ്രമുഖ സാഹിത്യ കാരന്മാരിലേക്കും വർത്തമാനം നീണ്ടു. ഷാങ്-പോൾ, സിമോൺ ദ ബോവ്യ, ഹെമിങ് വെ, ഗ്രിയ ഗ്രീൻ, ആതർ മില്ലർ, പാബ്ലോ നെരുദ, യോർഗേ അമാഡോ, ഓൻ വാർഡോ ഗുവയാസ് മിൻ, ആങ്റി കാർട്ടിയെ- ബ്രസോങ്, ഓസ്‌ക്കാർ സീമെയർ, യൂലിയോ കോർട്ടസർ, സരമാഗോ, മാർക്വേസ്, ഗഗലേനോ എന്നിവർ അതിൽ ചിലത് മാത്രം.
          ഈ സംഭാഷണത്തിലൂടെ നമ്മൾ ക്യൂബയെ കൃത്യമായി അറിയാനാകും. നയതന്ത്ര മേഘലയിൽ ഇന്ന് ഏറ്റവും കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന ഒരു രാജ്യമായ ക്യൂബ മാറി. അറുപതുകളിലും എഴുപതുകളുടെയും തുടക്കത്തിൽ മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും ഉള്ള പല രാജ്യങ്ങളും ആരംഭിച്ച സൈനിക വിപ്ലവപ്രസ്ഥാനങ്ങളെ ക്യൂബ പിൻതാങ്ങി. തുടർന്ന് അവിടുത്തെ വംശ വിവേചനം അവസാനിപ്പിക്കുന്നതിന് ക്യൂബൻ സൈനികർക്ക് കഴിഞ്ഞു. നെൽസൻ മണ്ടേലയുടെ വിമോചനം സാധ്യമാക്കി.എൺപതുകളിൽ ചേരി ചേരാ പ്രസ്ഥാനത്തിൽ ക്യൂബ സജീവ സാന്നിധ്യമായിരുന്നു. അതിനേക്കാൾ ഉപരി ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കടം എഴുതി തള്ളണമെന്ന ആവശ്യം ഉന്നയിച്ച് ഒരു അന്താരാഷ്ട്ര പ്രസ്ഥാനം നയിക്കാൻ ക്യൂബ തയ്യാറായി. 
         ദീർഘമായ ഒരു അഭിമുഖം ഇതിനുമുൻപ് ആരും ഫിദലുമായി നടത്തിയിട്ടില്ല. കഴിഞ്ഞ അൻപത് കൊല്ലത്തിനിടയിൽ നാല് സംഭാഷണം മാത്രമാണ് നടന്നിട്ടുള്ളത്. മണിക്കൂറുകളും ദിവസങ്ങളും നീണ്ടുനിന്ന ഈ സംഭാഷണം ക്യൂബൻ വിപ്ലവത്തിന്റെ നാൾവഴികൾ മുതൽ ക്യൂബയുമായി ഉള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുതന്നെയാണ് കടന്നുപോകുന്നത്. കുട്ടിക്കാലവും പലേ വിഷയങ്ങളിൽ ഉള്ള അഭിപ്രായ ഭിന്നതകളുംമറന്ന് ഫിദൽ എല്ലാത്തിനും കൃത്യമായ മറുപടി നൽകി.....

നിക്കോസ് കാസാന്‍ദ്സാകീസ്

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനും ലോകമെമ്പാടുംഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രീക്ക് എഴുത്തുകാരനുമാണ് നിക്കോസ് കാസാന്‍ദ്സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനമായിരുന്നു ഇന്നലെ. തിരക്കുകൾ കാരണം ഒന്നും എഴുതാൻ കഴിഞ്ഞില്ല.
     ഇരുപതാം നൂറ്റാണ്ട് കണ്ട, അത്രമേൽ വായിച്ച് ആഘോഷിച്ച മറ്റൊരു എഴുത്തുകാരൻ ഉണ്ടോ എന്ന് സംശയമാണ്. ഓരോട്ടിൻ്റെ കുറവിലാണ് നൊബേൽ കാമു കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ആത്മീയവും ബൗദ്ധികവുമായ യാത്രയുടെ ആത്മകഥാപരമായ കഥയായ റിപ്പോര്‍ട്ട് ടു ഗ്രീക്കോ ആയിരുന്നു എനിക്ക് ഏറ്റവും വ്യക്തിപരമായി കൂടുതൽ ഇഷ്ടപെട്ട കൃതി. 1906-ല്‍ എഴുതിത്തുടങ്ങിയെങ്കിലും ശ്രദ്ധേയമായ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് 1940-കളിലാണ്. അദ്ദേഹത്തിന്റെ രചന വികാരാധീനവും വിമതവും പ്രവചനാതീതവും നിഗൂഢവുമാണ്. ഒരു വായനക്കാരൻ എന്ന നിലയിൽ അക്കാലത്ത് എഴുതിയ അദ്ദേഹത്തിൻ്റെ എഴുത്തുകളൊക്കെയും മാനുഷിക ഉന്നമനം മുന്നിൽ കണ്ടിരുന്നു. ഓട്ടമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ക്രീറ്റിലെ ഹെരാക്ലിയോണിൽ 1883, ഫെബ്രുവരി 18-ന്‌ ജനിച്ച അദ്ദേഹം, ജർമ്മനിയിലെ ഫ്രീബർഗ്ഗിൽ 1957 ഒക്ടോബർ 26-ന്‌ അന്തരിച്ചു.
അദ്ദേഹത്തിൻ്റെ ശവക്കുഴി ലളിതമാണ്, വലിയൊരു മരക്കുരിശുണ്ട്, അദ്ദേഹത്തിന്റെ സ്മാരകശിലയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: " ഞാൻ ഒന്നിനെയും പ്രതീക്ഷിക്കുന്നില്ല. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാൻ സ്വതന്ത്രനാണ്."

അലക്‌സിസ് സോർബ: ജീവിതം ഒരു പ്രശ്‌നമാണ്. മരണം മാത്രമേയുള്ളൂ. ജീവിച്ചിരിക്കുക എന്നാൽ നിങ്ങളുടെ അരക്കെട്ട് അഴിച്ച് പ്രശ്‌നങ്ങൾക്കായി നോക്കുക എന്നതാണ്..!

Tuesday, October 21, 2025

ഓർമ്മയിൽ കാക്കനാടൻ

 
മലയാള നോവലുകളിൽ ആധുനികതയുടെ മികച്ച എഴുത്ത് മാതൃകകൾ സമ്മാനിച്ച എഴുത്തുകാരൻ കാക്കനാടൻ ഓർമ്മയായിട്ട്( 2011) ഒക്ടോബർ 19 ന് പതിനാല് വർഷം തികഞ്ഞു. 1935 എപ്രിൽ 23ന് തിരുവല്ലയിൽ ആണ് ജോർജ് വർഗ്ഗീസ് കാക്കനാടൻ ജനിച്ചത്. പിന്നീട് കാക്കനാടൻ്റെ കുടുംബം കൊല്ലം ജില്ലയിലെ തേവലക്കരയിലും കൊട്ടാരക്കരയ്ക്ക് സമീപം ഉള്ള മൈലം എന്ന സ്ഥലത്തും തമസിച്ചു. ബാല്യകാലം ഏറെയും മൈലത്താണ് ചിലവഴിച്ചത്. ഹൈസ്കൂളും ഇൻറർമീഡിയേറ്റും ബി.എസ്.സി യും കൊല്ലം ശ്രീ നാരായണ കോളേജിലും പൂർത്തിയാക്കി. 
     കലാലയ വിദ്യാഭ്യാസത്തിന് ശേഷം സ്കൂൾ അദ്ധ്യാപക ജീവിതം ആരംഭിച്ചു. അവിടെ നിന്ന് ദക്ഷിണ റെയിൽവേയിലേക്കും ( 1957 ) 1961 മുതൽ 69 വരെ റെയിൽവേ മിനിസ്ട്രിയിലും ഉദ്യോഗസ്ഥാനായി ജോലി ചെയ്തു. ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഗാസിയാബാദ് എം എ എച്ച് കോളജിൽ എം എ ഇക്കണോമിക്സിന് ഒരു വർഷം പഠിച്ചു. 1967 ൽ ജർമനിയിലെ ലിപ്സിഗിലേ കാറൽ മാർക്സ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണത്തിനു ഒരുക്കങ്ങൾ നടത്തി. മടങ്ങി എത്തി 1968-ൽ ഇരവിപുരത്ത് സ്ഥിരതാമസം ആക്കി. തുടർന്ന് 1971 മുതൽ 73 വരെയുള്ള മലയാള നടിൻ്റെ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. പിതാവിനെ പോലെ കാക്കാനാടനും കമ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. പിന്നീട് പൂർണമായും സാഹിത്യത്തിൽ മാത്രം നിലയുറപ്പിച്ച കാക്കനാടൻ കൃതികളിൽ കമ്യൂണിസത്തിൻ്റെ അടിയൊഴുക്കുകൾ കാണാൻ കഴിയുമായിരുന്നു. പ്രായോഗിക തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായ അപചയം കാക്കനാടൻ തൻ്റെ "ഉഷ്ണ മേഖല" എന്ന കൃതിയിൽ അടയാളപ്പെടുത്തി. 
           ജീവിതത്തോടും രാഷ്ടീയത്തോടും പ്രായോഗിക പരമായി മാത്രമാണ് കാക്കനാടൻ ഇടപെട്ടത്. നോവൽ, ചെറുകഥ, യാത്രാ വിവരണം എന്നീ വിഭാഗങ്ങളിലായി നാൽപ്പതോളം കൃതികൾ രചിച്ചു. ഓണപ്പുടവ - സംവിധായകൻ കെ ജി ജോർജിലൂടെയും പറങ്കിമല - സംവിധായകൻ ഭരതനിലൂടെയും വെള്ളിത്തിരയിലെത്തി. 1981 മുതൽ 84 വരെ കേരള സാഹിത്യ അക്കാദമി അംഗവും 1988-91 ൽ നിവാഹ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

Sunday, October 5, 2025

മൾബെറി എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ

പുസ്തകങ്ങൾക്ക് വേണ്ടി ഈ ഭൂമിയിൽ ജീവിച്ച് മരിച്ച ഷെൽവിയുടെയും അയാളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ കാസൻ ദ്  സാകിസിൻ്റേയും ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ നോവൽ. 
      ഒരേസമയം രണ്ട് കഥാ പരിസരങ്ങൾ പറഞ്ഞ് പോകുന്നത് വായന കൂടുതൽ സങ്കീർണ്ണമാക്കി. ഒന്നിൽ നിന്ന് അടുത്തത്തിലേക്ക് വായന നീണ്ടുപോകുമ്പോൾ തുടർച്ച കിട്ടാതെ കുഴങ്ങീട്ടുണ്ട്. ഒരേസമയം രണ്ട് പുസ്തകം വായിക്കുന്ന വായനക്കാർക്ക് ഈ പുസ്തകം അങ്ങനെ ചേർത്ത് വായിക്കാൻ ആകുമെന്ന് എനിക്ക് തോന്നുന്നില്ല. വായനയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഈ നോവലിന് സാധിച്ചില്ല എന്ന് തുറന്ന് പറയേണ്ടി വരും. ഷെൽവിയെയും അയാളുടെ മൾബറിയേയും സ്നേഹിക്കുന്നവർക്ക് വേണ്ടി ഒതുങ്ങി നിൽക്കുന്ന രീതി തന്നെയാണ് ഈ നോവലിൻ്റെ ആകൃതി. പ്രത്യേകിച്ച് ബെന്യാമിൻ വ്യക്തിപരമായ അടുപ്പം പുലർത്തിയിരുന്ന ഒരാളെന്ന നിലയിൽ അയാളോട് ഉള്ള സ്നേഹത്തിൻ്റെ ഒരു ഇറക്കിവയ്ക്കൽ കൂടിയാണ് ഈ എഴുത്ത് എന്ന് പറയേണ്ടി വരും. കൂടാതെ ഇത് ഒരു ജീവചരിത്രമാകതെയിരിക്കാനുളള എല്ലാ ശ്രമങ്ങളും എഴുത്തുകാരൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. 

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...