Saturday, May 28, 2022

ചിറ്റഗോങ് വിപ്ലവം 1930-34 - മാനിനി ചാറ്റർജി

               we are a nation of forgetters

( നാം മറവിക്കാരുടെ ഒരു രാഷ്ട്രമാണ് )


രു പുസ്തകം പുഴപോലെയാണ്. അതൊരിക്കലും നിശ്ചലമാവുന്നില്ല. ആദ്യവായനയിലും പുനർവായനയിലും അത് പുതിയ പുതിയ


ഉൾക്കാഴ്ചകൾ നൽകി കടന്ന്  പോകുന്നുണ്ട്. തുടർന്ന് അത് കാലികമായ മാറ്റങ്ങൾക്കോ അനുരണനകൾക്കോ വഴിയൊരുക്കുകയും ചെയ്യുന്നു.

          ജീവിതം കൊണ്ട് അടയാളങ്ങൾ കോറിയിടാനും തങ്ങൾ ജീവിക്കുന്ന ലോകത്തെ മാറ്റിയെടുക്കാനും പോന്ന മനുഷ്യരെ ചരിത്രം മിക്കപ്പോഴും വിസ്മരിക്കപ്പെട്ടു. അത്തരത്തിൽ നമ്മുടെ ചിന്താധാരയിൽ വിസ്മരിക്കപെട്ടുപോയ ഒരു സംഭവത്തെ തീർത്തും ശ്രദ്ധേയമായി ആവിഷ്‌ക്കരിക്കുമാകയാണ് മാനിനി ചാറ്റർജി '' ചിറ്റഗോങ് വിപ്ലവം '' എന്ന ചരിത്ര ഗ്രന്ഥാത്തിലൂടെ 

          ബ്രിട്ടീഷ് രാജിൻ്റെ ചിറ്റഗോങ്ങിലെ സിവിലിയൻ അധികാരികളുടെ തലവനും ജില്ലാ മജിസ്‌ട്രേറ്റുമായിരുന്നു എച്ച് ആർ വിൽക്കിങ് സൺ. 1930 ഏപ്രിൽ 18 -നു രാത്രി അദ്ദേഹം നേരുത്തേ ഉറങ്ങി. സാധാരണ വൈകുന്നേരം മുതൽ പുറത്ത് ഏതെങ്കിലും ക്ലബ്ബിൽ സൊറ പറയുകയും മദ്യപിക്കുകയോ ചീട്ടുകളിക്കുകയോ ഒക്കെയാണ് പതിവ്. എന്നാൽ അന്നൊരു ദുഃഖവെള്ളി ദിവസമായിരുന്നു. അതുകൊണ്ട് അന്ന് മദ്യപിക്കുക തരം താണ പരുപാടി ആയി തോന്നി. പുറത്തുള്ള ബഹളം കേട്ട് ഏതാണ്ട് പത്തരകഴിഞ്ഞാണ് വിൽക്കിങ് സൺ ഉണർന്നത്. ജില്ലാ മജിസ്‌ട്രേറ്റിൻ്റെ  അനുവാദം ഇല്ലാതെ കടന്നുവരാൻ കഴിയില്ലെന്നിരിക്കെ പോലീസ് ലൈൻ ആയുധപ്പുര കലാപകാരികൾ ആക്രമിച്ചിരുന്നു എന്ന വാർത്ത ഒന്നിനും കുലുങ്ങാത്ത വിൽക്കിങ് സന് തൻ്റെ ഉറക്കം കളയുന്ന ഒന്നാക്കിമാറ്റി ആ വാർത്ത. പ്രശാന്തമായ ഒരു ഈസ്റ്റർ വാരാന്ത്യം വിൽക്കിങ് സൺ നിന്ന് വിയർക്കുകയായിരുന്നു. ഈ ആയുധപ്പുര എ എഫ് ഐ ആയുധപ്പുരക്കടുത്ത് പഹർത്തലയിലുള്ള ആസാം-ബംഗാൾ റെയിൽവേ കെട്ടിടത്തിൻ്റെ തൊട്ടുതാഴെയാണ്. പിക്കാഡില്ലി എത്തിയതോടെ, ഈ ദുഃഖവെള്ളിയാഴ്ച തൻ്റെ മാത്രമല്ല ഉറക്കം കെടുത്തിയത് എന്ന് വിൽക്കിങ് സൺ മനസ്സിലാക്കി. 

     
മലയാളത്തിലേക്ക് ഈ ഗ്രന്ഥം വിവർത്തനം ചെയ്യുകയെന്ന ശ്രമകരമായ കടമയേറ്റെടുത്തത് കെ.എൻ.കെ നമ്പൂതിരിയാണ്. അതിനുകാരണം മാനിനി ചാറ്റർജി ഒരു ചരിത്ര പുസ്തകം എന്ന നിലയിൽ നാം പുലർത്തിക്കൊണ്ടുപോയിരുന്ന സാമ്പ്രദായിക ശൈലിയിലല്ല ഈ പുസ്തകം ചിട്ടപ്പെടുത്തിയത്. ചരിത്രവും ചരിത്രത്തിലെ ദീപ്തവ്യക്തിത്വങ്ങളും യാന്ത്രികമായ ഒരു പഠന വ്യവസ്ഥക്കപ്പുറം ഒരു ത്രസിപ്പിക്കുന്ന നോവൽ  കണക്കെയാണ് ചിട്ടപ്പെടുത്തിയത്. അതുകൊണ്ടുകൂടി ചരിത്രം തിരസ്ക്കരിച്ച ഒരു വലിയ പോരാട്ടത്തെ അതിൻ്റെ പോരാട്ടവീര്യം ഒട്ടും ചോർന്നുപോകാതെ തന്നെ മാനിനി ചാറ്റർജി ഇതിൽ വിവരിക്കുന്നുണ്ട്. അതുകൊണ്ട്കൂടി അശുതോഷ് ഗവാരികറിനെപ്പോലെയുള്ള സിനിമ ( ഖേലേംഗി ഹം ജാൻ സേ ) നിർമ്മാതാക്കളുടെ ശ്രദ്ധ നേടിയെടുക്കാനും ഈ ഗ്രന്ഥത്തിനായ്. ചിറ്റഗോങ് കലാപത്തിലെ വീരനായന്മാരും രക്തസാക്ഷികളും സ്വന്തം യൗവനവും ജീവയും ഹോമിച്ചത് ചിറ്റഗോങിൻ്റെയോ ബംഗാളിൻ്റെയോ വിമോചനത്തിന് വേണ്ടിയായിരുന്നില്ല. അത് ആത്യന്തികമായ ഇന്ത്യയുടെതന്നെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു...തീ പാറുന്ന വായന

Udayer pathe shuni kar bani

Bhoy nai ore bhoy nai

Nisheshe pran karibe ja dan

Tar kshoy nai,far kshoy nai 

( ഉണർവ്വിൻ്റെ പാതയിൽ 

ആരുടെ ശബ്ദമാണ് ഞാൻ കേൾക്കുന്നത്.

അരുത്...ഭയക്കരുത്!.

ആർ ഉത്തമലക്ഷ്യങ്ങൾക്കായ് സ്വാജീവിതം 

പൂർണ്ണമായി പരിത്യജിക്കുന്നുവോ 

അയാൾ മരിക്കുന്നില്ല...

ഒരിക്കലുമയാൾക്ക് മരണമില്ല...

ഒരിക്കലും......

    ഈ വിപ്ലവം ഒരുപരാജമായിരുന്നിട്ടുകൂടി ഒരു വിജയമായിരുന്നു എന്ന് പറയുന്നിടത്താണ് ഈ പോരാട്ടം ബ്രിട്ടീഷ് രാജിനെതിരെയുള്ള തുടർന്നുള്ള പോരാട്ടത്തിന് എത്രത്തോളം വഴിത്തിരിവായെന്ന് മനസ്സിലാകുക.



Thursday, May 26, 2022

യുദ്ധാനന്തരം - റിഹാൻ റാഷിദ്‌

  

രാജ്യാന്തര യുദ്ധങ്ങളും ആഭ്യന്തരയുദ്ധങ്ങളും വർഗീയ കലാപനങ്ങളും നിരന്തരമുള്ള ഏറ്റുമുട്ടലുകൾക്കുമൊടുവിൽ അവ തീർത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടേണ്ടിവരുന്ന ഒരു ജനത, സ്വന്തമായി ഒരിടം ഭൂമിയിൽ കണ്ടെത്തേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യർ. ഇന്നും നേരിട്ട് അതിൻ്റെ തീവ്രത എത്രയാണെന്ന് നേരിട്ടറിഞ്ഞിട്ടില്ലാത്ത ഒരു ജനതയ്ക്ക് ഇതിൽ പറയുന്ന പലകാര്യങ്ങളും സങ്കല്പികമാനങ്ങൾ മാത്രമായിരിക്കും.

പലപ്പോഴും സാമൂഹികമായ വിഷയങ്ങൾ പ്രമേയമാകുന്ന നോവലുകൾ മലയാള സാഹിത്യലോകത്ത് നന്നേ കുറവാണ്. അല്ലെങ്കിൽ ഭ്രമകല്പനകൾക്ക് മാത്രം വായനക്കാർ ഏറിവരുന്നതാണ് മറ്റൊരു കാരണം. എന്തുതന്നെയായാലും യുദ്ധാനന്തരം അവയിൽ നിന്നെല്ലാം വേറിട്ട് ഇന്ന് ലോകത്തിൻ്റെ പല കോണിലുമുള്ള മനുഷ്യർ നേരിടുന്ന കടുത്ത വെല്ലുവിളികളെ അത്രതന്നെ തീവ്രതയോടെയും വളരെ ഒതുക്കത്തിലും ഭംഗിയായും റിഹാൻ റാഷിദ്‌ ഇതിൽ കയ്യടക്കം ചെയ്തിരുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
പലായനത്തെക്കുറിച്ച് ഇതിൽ പറയുന്നതിനൊക്കെയും പിന്നിൽ രാഷ്ട്രീയവും വംശീയവും ജനാധിപത്യ-അവകാശ നിഷേധങ്ങൾക്കും യുദ്ധങ്ങൾക്കും പ്രകൃതിക്ഷോഭനങ്ങൾക്കും ഒക്കെ കാരണമാകുന്നുണ്ട്. പലായനം എന്ന ഹീനവും നിശിതവുമായ പ്രവർത്തി ലോകത്തിലെ ഏതെങ്കിലും ഒരു കോണിൽ ജനിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണം കണക്കറ്റതാണ്. അത്തരം പലായനങ്ങൾക്കൊക്കെയും കൂടുതൽ ഇരയാക്കപ്പെടുന്നത് സ്ത്രീകൾ ആയതുകൊണ്ട് കൂടിയാണ് ഈ നോവൽ സ്ത്രീപക്ഷ നോവൽകൂടിയായത്. ഇത്തരത്തിൽ പലായനം ചയ്യപ്പെട്ട എല്ലാ മനുഷ്യർക്കും പറയാൻ ഒരു ചരിത്രമുണ്ടെന്നും ആ ചരിത്രം ആക്രമങ്ങളുടെയും മരണങ്ങളുടേയും പട്ടിണിയുടെയും വേർപിരിയലിൻ്റെതും കൂടിയാകുമ്പോൾ വ്യക്തികൾ ചരിത്രത്തിൽ എവിധമാണ് ലയിച്ച് ഇല്ലാതാകുന്നത് എന്നതിന് കൂടിയുള്ള ഉത്തരമാകുന്നു. അത് അതിശൈത്യത്തെ എതിരിടുന്നതിന് നെരിപ്പോടിൽ തീ കനൽ എങ്ങനെയാണോ അതേ അവസ്ഥാവിശേഷമാണ് ഉണ്ടാക്കുന്നത്. അത് വായനക്കാരനിലേക്കും അസ്വസ്തത പടർത്തും.
നോവൽ വളരെ മികച്ച രീതിയിലുള്ള അവതരണ മികവ് ഉടനീളം നിലർത്തി എന്നതും, അത് അങ്ങേയറ്റം അനുസ്യൂതമായ ഒഴുക്ക് വായനയ്ക്ക് പകർന്ന് തന്ന് അവസാനം വരേയും വായന മികവുറ്റതാക്കാൻ റിഹാൻ റാഷിദിന് കഴിഞ്ഞു... മനോഹരമായ ഒരു നോവൽ....!

 

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...