Monday, January 27, 2020

അനുരഞ്ജനം - ബേനസീർ ഭൂട്ടോ


കൊല്ലപ്പെടുന്നതിന് ഏതാനം മാസങ്ങൾക്കുമുമ്പ് ബേനസീർ ഭൂട്ടോ എഴുതിയ ഗ്രന്ഥം.മുസ്‌ലിം ലോകവും പടിഞ്ഞാറും തമ്മിലുള്ള വിടവ് എങ്ങനെ നികത്തണമെന്ന് വളരെ കൃത്യമായി ഇതിൽ അവർ രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ പാകിസ്താനിൽ തൻ്റെ അവസാനത്തെ നാളുകളെ കുറിച്ച് ഇതിൽരേഖപെടുത്തുകയും ചെയ്തിട്ടുണ്ട്. ബേനസീറിൻെറ മരണത്തോടെ പാകിസ്താന് എന്താണ് നഷ്ടമായതെന്ന് ഈ ഗ്രന്ഥം വായിച്ചാൽ മനസിലാക്കാകുന്നതേയുള്ളു.
       അത്യാസന്നമായ സാഹചര്യത്തിൽ എഴുതപ്പെട്ട പുസ്തകമാണിത്.ദുരിതകാഠിന്യം നിറഞ്ഞ കാലയളവുകൾ വായനയിൽ പിരിമുറുക്കം സൃഷ്ട്ടിക്കുന്നതായി കാണാൻ സാധിക്കും.പാകിസ്താനിലേക്കുള്ള മടങ്ങിവരവിൽ അവരെ സ്വാഗതംചെയ്യാൻ എത്തിയത് എൺപതുലക്ഷത്തോളം വരുന്ന ജനങ്ങളാണ്.ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ പാകിസ്താൻ പീപ്പിൾ പാർട്ടിയെ നയിക്കാൻ ബേനസീർ എത്തുമ്പോൾ അവരുടെ മനസ്സിൽ "ഒത്തുതീർപ്പുകൾ -ഇസ്‌ലാം ജനാധിപത്യം ,പടിഞ്ഞാറ് "എന്ന വിഷയമായിരുന്നു.ഈ പുസ്തകം എഴുതിപൂർത്തീകരിക്കുക അവരുടെ സ്വപ്‌നമായിരുന്നു,അതിനാൽ സമ്പൂർണമായാ ശ്രദ്ധയും ഊർജസ്വലതയും ഇത് പുസ്തകമാക്കുന്നതിൽ അവർക്കുണ്ടായിരുന്നു. ഏകാധിപത്യത്തിനു കീഴിൽ തീവ്രവാദവും അവളർന്നു വരുന്നത് അവർ അറിയുന്നുണ്ടായിരുന്നു.അത്പൂർണമായും അവരെ  അലോസരപ്പെടുത്തി.
       തീവ്രവാദം മാതൃരാജ്യമായ പാകിസ്താനുമാത്രമല്ല മറ്റുരാജ്യങ്ങൾക്കും ഭീഷണിയാണെന്ന് അവർ നേരത്തെ മനസിലാക്കിയിരുന്നിരിക്കണം. അത്തരം അലോസരപ്പെടുത്തലുകൾ ഇതിൽ പലയിടത്തും വായനക്കാർക്ക് കാണാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് അവർ രചനയിൽ സ്വയം സമർപ്പണം നടത്തിയത്..മതങ്ങൾക്കും ദേശങ്ങൾക്കുമിടയിൽ അനുരഞ്ജനമെന്ന മഹത്തായ ശുദ്ധചിന്തയെ ആണ്  അവർ സാധാ മനസ്സിൽ പേറി ജീവിച്ചത്.അവർ രാഷ്ട്രങ്ങളെ എങ്ങനെ കൂട്ടിയോചിപ്പിക്കാമെന്ന മഹത്തായ ചിന്താഗതിയിൽ നിന്നുമുള്ള  പ്രായോഗികതയുടെ ഭൂപടമാണ് ഈപുസ്തകത്തിലൂടെ ബേനസീർ വരച്ചുകാട്ടുന്നത്.ഈ പുസ്തകത്തിൻ്റെ പൈതൃകം മഹനീയമാണ്...അതിലുപരി ശുഭാപ്തി നിറഞ്ഞതും...

Tuesday, January 21, 2020

അലസ വായനയുടെ ആൾക്കൂട്ടം ഒഴിഞ്ഞുപോയിരിക്കുന്നു: എം മുകുന്ദൻ

പുതിയകാലത്തെ ചെറുപ്പക്കാർ വായിക്കുന്നില്ല എന്നൊരുവാദം പരക്കെ നിലനിൽക്കുന്നുണ്ട്.എന്നാൽ ഇതുശരിയല്ല,ഒരുകൂട്ടം അലസവായനാർ ഇല്ലാതെ ആയി എന്നതൊഴിച്ചാൽ വായന മരിക്കാതെ ഇന്നും നിലനിൽക്കുന്നു.ഗൗരവത്തിൽ വായിക്കുന്നവരാണ് ഇന്നുള്ളവരിൽ ഭൂരിഭാഗവും.കൃത്യമായി എന്തുവായിക്കണമെന്ന് അവർ നിശ്ചയിച്ചു വെച്ചിരിക്കുന്നു.വായിച്ചുവെച്ചതിനെപ്പറ്റി അവർ ശക്തമായ ചർച്ച നടത്തുണ്ട്.ചർച്ചയുടെ വേദിയാകുന്നത് കൂടുതലും സോഷ്യൽ മീഡിയയുമാണ്.വാട്സ് ആപ് പോലുള്ള സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ശക്തമായ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
          ഇന്നാണെങ്കിൽ വായനയുടെ ചക്രവാളങ്ങൾ കടന്ന് പാശ്ചാത്യവായയുടെ ലോകത്തേക്കും മലയാളികൾ കടന്നു ചെല്ലുന്നുണ്ട് .പണ്ടുകാലത്തെ വിരളമായി മാത്രമേ വിദേശ എഴുത്തുകാരെപ്പറ്റി അറിയുമായിരുന്നുള്ളു.എന്നാൽ ഇന്ന് വായിച്ചുതുടങ്ങുന്നതുതന്നെ പാശ്ചാത്യ ചുവയിൽ തന്നെയാണ്.അപ്പോൾ നാം വായന മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് അർത്ഥശൂന്യമാണ്...
       ഇന്നത്തെ വായനാസ്വാദകരിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയതായി എഴുത്തുകാർ പല ഇൻറ്റർവ്യൂ കളിൽ പറഞ്ഞിട്ടുണ്ട്.അതിലെ ഒന്നാമതായമാറ്റം വായനക്കാർക്ക് ഭാവന നിറഞ്ഞപുസ്തകങ്ങളോട് താല്പര്യത്തെ കുറഞ്ഞുതുടങ്ങിയിക്കുന്നു.ജോർജ് സോൻ ഡേഴ്സൻ പതിനഞ്ചു വർഷത്തെ നിരന്തര ഗവേഷണത്തിനൊടുവിലാണ് ഒരു പുസ്തകം പുറത്തിറക്കുന്നത്.സുനന്ദ പുഷ്കറിനെക്കുറിച്ചു പുറത്തിറങ്ങിയ "ദ എക്സ്ട്രാ ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദപുഷ്‌കർ"എന്ന പുസ്തകം ചൂടപ്പംപോലെയാണ് വായനക്കാർ വാങ്ങികൂട്ടിയത്.ഇതിൽനിന്നും വായനയുടെ ആഴവും പരപ്പും  എത്രത്തോളം വിപുലപ്പെട്ടിരിക്കുന്നു എന്നതിൻറെ അടിസ്ഥാനമായി ഇത് ചൂണ്ടികാണിക്കാവുന്നതാണ്. ഗോവ സാഹിത്യോത്സവത്തിൽ ഏറ്റവും വിറ്റഴിഞ്ഞതും ഈ പുസ്തകമാണ്.പുതിയ തലമുറ പുസ്തകത്തെ അഭിസംബോധന ചെയ്തതും വളരെ വ്യത്യസ്തമായാണ്.അവരിലെ വായനയുടെ കാഴ്ചപ്പാടിനാണ് മാറ്റം വന്നിരിക്കുന്നത്.അത് വായനാലോകത്തിന്  ആശ്വാസം നൽകുന്ന ഒരു വാർത്തയാണ്....

Saturday, January 18, 2020

എന്തുകൊണ്ട് ജെ.എൻ.യു വിനെ ഭയപ്പെടുന്നു -അരവിന്ദ് ഗോപിനാഥ്‌


മലയാളം വാരിക ജനുവരി 13-ൽ വന്ന "എന്തുകൊണ്ട് ജെ.എൻ.യു വിനെ ഭയപ്പെടുന്നു" എന്ന -അരവിന്ദ് ഗോപിനാഥ്‌ എഴുതിയ ലേഖനം വായിച്ചു.ജെ.എൻ.യു എന്നത് ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ സംസാര വിഷയമായി മാറി കഴിഞ്ഞിരിക്കുന്നു. അതിനു കാരണം  ജെ.എൻ.യുവിൻ്റെ രാഷ്ട്രീയകാഴ്ചപാടുതന്നെയാണ്. സമീപകാലത്ത് അംബേദ്ക്കറൈറ്റ് ചിന്താഗതിയടിസ്ഥാനമാക്കി സങ്കടനാ സ്വാധീനംകാണിച്ചു. അത് ഒരുതരത്തിലുള്ള രാഷ്ട്രിയവെല്ലുവിളി ഉണ്ടാക്കിയില്ലെങ്കിലും അതുണ്ടാക്കിയ പ്രത്യേയശാസ്ത്ര വെല്ലുവിളി സംഘപരിവാറിന് താങ്ങാൻ കഴിയുന്ന ഒന്നാനായിരുന്നില്ല. എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമായി ജെ.എൻ.യു മാറിയിട്ടുണ്ട്. ജെ.എൻ.യു വിനെ എന്തുകൊണ്ട് ഹിന്ദുത്വ വാതിലകൾ ലക്ഷ്യംവയ്ക്കുന്നു എന്നതിൻ്റെ ഉത്തരം ജെ.എൻ.യു വി ൻ്റെ മുൻകാല രാഷ്ട്രീയം ഒന്ന് വിലയിരുത്തിയാൽ മാത്രം മതി. ജെ.എൻ.യു സ്ഥാപിക്കപ്പെട്ട അഞ്ചുദശാബ്ദങ്ങൾ  പിന്നിടുമ്പോൾ രാജ്യത്തെ സർവകലാശാലകളിൽ ഉന്നത നിലവാരം പുലർത്തുന്ന;പാശ്ചാത്യ സർവകലാശാലകളോട് കിടപിടിക്കാൻ പോകുന്നതരത്തിലുള്ള വളർച്ച ജെ.എൻ.യു കൈവരിച്ചതാണ് കാരണം.ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ വിദ്യാഭാസ സഥാപനം,മിതമായ ഫീസിൽ എല്ലാ വിഭാഗക്കാർക്കും പഠിക്കാൻ കഴിയുന്ന സാമൂഹിക സാഹചര്യം ഇവയൊക്ക മറ്റുള്ള യൂണിവേഴ്സിറ്റികളിൽ നിന്ന് ജെ.എൻ.യുവിനെ വ്യത്യസ്തമാക്കുന്നു.
        ഇന്ത്യ മറച്ചുപിക്കുന്ന,കാണാൻ വിസമ്മതിക്കുന്ന രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള യുവധാര കക്ഷി രാഷ്ട്രീയ രീതി ജെ.എൻ.യുവിൽ വളരെ ശ്കതമാണ്. വിദ്യാർത്ഥികൾക്കൊപ്പം നവീകരിക്കപ്പെട്ടുന്ന അദ്ധ്യാപക സമൂഹം അക്കാദമിക്ക് ചുറ്റുപാടുകൾക്ക് വെളിയിൽ നിന്ന് സമരത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെ യും ആദ്യാക്ഷരങ്ങൾ പകർന്നു തരുന്നു.ഇന്ത്യൻ സമീപകാലത്ത് നടന്ന രാഷ്ട്രീയ പ്രക്ഷോഭവം ജെ.എൻ.യുവിൽ നിന്നും വത്യസ്ഥമല്ല.പക്ഷെ എന്തുകൊണ്ടവർ തെരുവുകളിൽ ഇറങ്ങുന്നു എന്നാ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, "സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പുതു തലമുറ സംസാരിക്കുന്നത് പുതിയ ഭാഷയിലാണ്.അതിൻ്റെ രാഷ്ട്രീയ ആകുലതകളും ഭാഷയും പുതിയ ചട്ടക്കൂടിലാണെന്നുള്ളതാണ് പുതിയ സമരമുഖങ്ങൾ കാണുമ്പോൾ നാം മനസിലാക്കേണ്ടത്".

Wednesday, January 15, 2020

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത - ആർ.രാജശ്രീ

"കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത"- ഒരു നൂറ്റാണ്ടിൻറെ അന്ത്യദശകത്തിലെ ഏതോ ഗ്രാമീണനതയെ ആണ് പറഞ്ഞുവെക്കാൻ പോകുന്നതെന്ന എല്ലാ സൂചകങ്ങളും ഇതിൻ്റെ തലവാചകത്തിൽ നിന്നുതന്നെ മനസിലാക്കാവുന്നതേ ഉള്ളൂ.അൻപതുവർഷത്തോളം ഒരു കുഗ്രാമത്തിൽ ജനിച്ചുവളർന്ന രണ്ടു സ്ത്രീകളാണ് ഈ നോവലിൻറെ പ്രധാന കഥാപാത്രം. ജീവിത സന്ധ്യയിൽ പ്രതിപാദിക്കുന്ന ഒരു ആഖ്യാനത്തിനുപരിയായി സങ്കീർണമായ ജീവിതത്തിൽ ഏറ്റവും സമകാലികമായ ഒരു ആഖ്യാനതന്തുവുമായി ഈ നോവൽ മാറ്റുന്നതിന് എഴുത്തുകാരി പൂർണമായി വിജയിച്ചിരിക്കുന്നതായി കാണാൻ സാധിക്കും.


       പലതലത്തിൽ പടർന്ന് പന്തലിക്കുന്ന നോവൽ ആഖ്യാതാവിനെ കേവലം ഒരു ദൃക്‌സാക്ഷിയായി മാത്രമേ ഉൾകൊള്ളിക്കുന്നുള്ളൂ  .വ്യത്യസ്തമായ സന്ദർഭങ്ങളിൽലൊക്കെയും വ്യത്യസ്തമായ ഭാഷ ഒന്നുകൊണ്ട് - പല സന്ദർഭങ്ങളും അവിസ്മരണീയമായ രംഗമാക്കി മാറ്റുവാൻ എഴുത്തുകാരിക്ക് പ്രത്യേകമായ കഴിവ് സിദ്ധിച്ചിരിക്കുന്നതായി കാണാൻ സാധിക്കും. പലമട്ടിൽ വെളിപ്പെടുന്ന ആവിഷ്കാര രീതി നോവലിൻറെ ഒഴുക്കിന് ഒരു പ്രധാന ഘടകമാണ്. അടിസ്ഥാനപരമായി സ്ത്രീ മനസ്സ് പ്രതിസന്ധികളിലൂടെ ഒഴുകിപോകുന്നതിനെ യാതൊരു തരത്തിലുമുള്ള കെട്ടിമാറാപ്പുമില്ലാതെ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ആർ.രാജശ്രീ പരിപൂർണമായി വിജയിച്ചിരിക്കുന്നു. മലയാളത്തിൽ  സ്ത്രീപക്ഷ നോവലുകൾ പ്രമേയമായി പുറത്തുവരുമ്പോഴൊക്കെയും അതിൽ പുരുഷാധികാരത്തിൻ്റെ നിഴൽ എഴുത്തിൽ പ്രതിഫലിക്കുന്നത് ഒരു സാധാരണ വിഷയമായി ഉയർന്നുവരികയും ചെയ്യുന്നു.എന്നാൽ ഈ നോവൽ അത്തരം ന്യൂട്രലൈസ് ചെയ്യപെടുന്നതരത്തിൽ യാതൊരു  ഇതിൽ ലേഖിക ഉൾപ്പെടുത്തിയിട്ടില്ല. പുരുഷനും സ്ത്രീയും എഴുത്തിൽ എതിർചേരികളിൽ നിൽകേണ്ടവരല്ല എന്നതിൻറെ ഉത്തമ ഉദാഹരണമാണ് "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത "എന്ന ഈ നോവൽ. 
        വായനയിൽ ഓരോ സ്ഥലത്തും വായനക്കാരൻറെ മനസ്സിനെ തുറസ്സായ ഒരു സ്ഥലത്ത് കൊണ്ടുചെന്നെത്തിക്കുകയും,സ്വയം വിലയിരുത്താൻ അവസരം കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ നോവൽ. ഇതുമൂലം തുറന്നുകാട്ടപ്പെടുന്നത് ഓരോ മനുഷ്യൻറെയും ജൈവരാഷ്ട്രീയം ആണ്. പലപ്പോഴും അന്യവൽക്കരിക്കപ്പെടുന്നത് പ്രാകൃതമായ നാടൻ ഭാഷയാണ്. അത്തരം ഭാഷയുടെ ഒരു പുനർജനനം കൂടിയാണ് എഴുത്തുകാരി ഈ നോവലിലൂടെ സാധ്യമാക്കുന്നത്. ഇനിയും ഈ നോവൽ വായിക്കാത്തവരോട് കൂടുതലൊന്നും പറയുന്നില്ല.അവർ ബൗദ്ധിക കർത്തവ്യത്തെ സ്വയം മനയിലാക്കിയെടുക്കട്ടെ,അതിനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ് ഈ നോവലിലൂടെ ഓരോ വായനക്കാരനും സാധ്യമാകുന്നത്...

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...