Friday, March 20, 2020

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി ഡി രാമകൃഷ്ണൻ.


              വർത്തമാനകാല രാഷ്ട്രിയവും ഭൂതകാലവും കൂട്ടിയിണക്കി ടി.ഡി.രാമകൃഷ്ണൻ - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതുമ്പോൾ മലയാള നോവൽ സാഹിത്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭാവനഭൂപടം ആണ് വായനക്കാർക്ക് മുന്നിൽ നിവർത്തിവെച്ചത്.
      പാണ്ട്യ സിംഹള യുദ്ധ വെറികളൊക്കെയും മിത്തിൻ്റെ മായിക തീവ്രതക്കുള്ളിൽ നിന്ന് സമകാലിക രാഷ്ട്രീയ യാഥാർഥ്യങ്ങളെ വിഭാവനം ചെയ്യുന്നതായി കാണാൻ സാധിക്കും.ശ്രീലങ്കൻ വിമോചന പോരാട്ടങ്ങൾക്ക് കാരണം  എൽ.റ്റി .റ്റി പോലുള്ള സംഘടനകളും- അടിമുടി ജനാധിപത്യ വിമതരും- ഉള്ളിൽ പുരുഷാധിപത്യ മനോഭാവം ഉളവരുമായിരുന്നെന്ന് മനസിലാക്കാൻ സാധിക്കും.ഭരണകൂട ഭീകരതപോലെയോ അതിലധികമോ ആയിത്തന്നെ ഈ നോവൽ മുന്നോട്ടുവെയ്ക്കുന്ന വിപ്ലവ രാഷ്ട്രീയ സംഘടനകളിലേയും വിമോചന പ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയും ഫാസിസ്റ്റു സ്വഭാവുമാണെന്ന് കാണാൻ സാധിക്കും.സ്ത്രീകൾ ചരിത്രത്തിൻ്റെ വിധികർത്താക്കളാകുന്നതിൽ ചിലർക്ക് എങ്കിലും അമർഷവും വിദ്വേശവും ഉണ്ടാകാൻ ഈ നോവൽ ഒരു കാരണമാകും 
         സര്‍ക്കാരിനെ ന്യായീകരിക്കാനെത്തുന്ന സിനിമാ നിര്‍മ്മാണസംഘത്തിലൂടെയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വികസിക്കുന്നത്.  ശ്രീലങ്കൻ സർക്കാറിൻറെ സഹായത്തോടെ ട്രാൻസ് ഇൻറ്റർ നാഷണൽ പിക് ചേഴ്‌സ് നിർമിക്കുന്ന ഒരു സിനിമയുടെ പ്രാരംഭപ്രവത്തനത്തിനായി പീറ്റർ ജീവാനന്ദം -ക്രിസ്റ്റി ആൽബർട്ടോ-മേരി ആൻ -ടോറി ബെർണാൽഡ്; ശ്രീലങ്കൻ സാംസ്‌കാരിക വകുപ്പ് ഉയർന്ന ഉദ്യോഗസ്ഥനും പ്രസിഡൻ്റിൻ്റെ വിശ്വസ്തനുമായ ചാൽസ് സമരവീരയിലൂടെയുമാണ് നോവൽ പറഞ്ഞു തുടങ്ങുന്നത്.ഇയക്കത്തിനും -തമിഴർക്കുമായി പോരാടി ശിക്ഷ അനുഭവിക്കുന്ന 'ഡിസൽവാ' എന്ന സ്ത്രീയിലൂടെ സുഗന്ധി എന്ന കഥാനായികയിലേക്ക് പീറ്റർ സഞ്ചരിക്കുന്നു.
            മനുഷ്വത്വരഹിതമായ അടിച്ചമർത്തലുകൾക്കുമേൽ സ്വച്ഛാധിപത്യപരമായ ഭരണംകൂടി കാഴ്ചവെക്കുന്നതിലൂടെ,മനുഷ്യാവകാശങ്ങൾക്കുവേണ്ടി വിലപിച്ചവർക്കുമേലെ പ്രതീക്ഷ അവസാനിപ്പിച്ചുകൊണ്ട്  അവസാനത്തെ ആണികൂടി അടിക്കുകയാണ്.ഇത്തരം വസ്തുതകളെ ശരിവെക്കും വിധം, രാജ പക്ഷെ തീര്‍ത്തും അവഗണിച്ച തമിഴ് വംശജരുടെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ സമാഹരിച്ചാണ് "മൈത്രിപാല സിരിസേന" വിജയിച്ചത് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കണക്കാക്കുന്നത്. ഹിംസ തോല്‍ക്കുന്നിടത്ത് ജനാധിപത്യം വിജയിക്കുന്ന അവസ്ഥ തന്നെയാണ് നോവലിലും അന്തര്‍ലീനമായി കിടക്കുന്നത്. 
     മനോഹരമായ ഒരു നോവലാണെന്ന് ഇതില്പരം ഞാൻ പറയേണ്ടതില്ലല്ലോ.
      

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...