Friday, March 29, 2024

അൺലോക്ക് - അഡ്വ. ജിയാസ് ജമാൽ


 
ന്ന് അശ്രദ്ധയും അജ്ഞതയും കൊണ്ട് സൈബർ ഇടങ്ങളിൽ ധാരാളം കുറ്റകൃത്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചതിക്കുഴികൾ ഒരുക്കി വെച്ച് സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന എത്രയോപേർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ നിന്ന് സുരക്ഷിതരായി അകലം പാലിക്കാനുള്ള ഒരു മൂന്നറിയിപ്പാണ് അൺലോക്ക് എന്ന ഈ ബുക്കിലൂടെ സൈബർ ആക്രമണങ്ങൾ ഇരയായവർക്ക് നിയമസഹായം നൽകി വരുന്ന അഡ്വ. ജിയാസ് ജമാൽ നമുക്കായ് ഒരുക്കിയിരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഇന്ന് ഇന്ത്യയാണ് മുന്നിൽ. അശ്രദ്ധ കൊണ്ട് സംഭവിക്കാവുന്ന വലിയ നഷ്ടങ്ങളെ അതിന്റെ എല്ലാ തീവ്രതയോടുംകൂടി ഒരു മുന്നറിയിപ്പായി ആണ് ഇതിൽ പറഞ്ഞു പോകുന്നത്. അതിലുപരി ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എവിടെ എങ്ങനെ പരാതിപ്പെടണം എന്നത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഒരു തലമുറയെ മൊത്തം ശീലിപ്പിക്കാവുന്ന ഒരു സൈബർ പെരുമാറ്റ രീതി വളരെ ലളിതമായാണ് ഈ ബുക്കിൽ അവലംബിക്കുന്നത്. വാട്സാപ്പ്, ഇൻസ്റ്റ, യൂടൂബ്, ഫേസ് ബുക്ക്, ടിറ്റ്വർ തുടങ്ങിയ അധികവരിക്കാരുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് തീർച്ചയായും ഒരു സൈബർ അവയർനസ് തന്നെയാണ് ഈ ബൂക്ക് വായിക്കുക വഴി ലഭിക്കുന്നത്. എടുത്തു പറയേണ്ട മറ്റൊന്ന് പല കാലങ്ങളിലായി നടന്ന സൈബർ കുറ്റകൃത്യങ്ങളുടെ രീതിയും നിലവിലെ ട്രാക്ക് ഹിസ്റ്ററിയും ഇതിൽ ഉൾചേർത്തിരിക്കുന്നത് അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനും വായനക്കാർ സുരക്ഷിതമായ സമീപനം സ്വീകരിക്കുന്നതിനും ഇടയാക്കും. വായനാനുഭവം എന്നതിലുപരി മികച്ച സങ്കേതിക പരിജ്ഞാനംകൂടി നേടി തരാൻ സഹായിക്കുന്നു...

ഒരു മുദ്രാവാക്യക്കവിത - ബാലചന്ദ്രൻ ചുള്ളിക്കാട്


 

സ്റ്റോറി ഓഫ് മാൻകൈന്റ് - ഹെൻറിക് വില്ല്യം വാൻ ലൂൺ

രിത്രത്തെ അതിന്റെ ആഖ്യാനത ഒട്ടും ചോർന്നുപോകാതെ ഒരു കുട്ടിയോട് മുത്തശ്ശൻ കഥ പറയും പോലെയാണ് ഇതിൽ വാൻ ലൂൺ ചരിത്രം വിവരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ട ഒന്ന് നാം അറിഞ്ഞ വിരസമായ ചരിത്ര വായന എന്ന ആഖ്യാന സങ്കല്പത്തെ വെറും കെട്ടുകഥ ആക്കി മാറ്റുന്ന തരത്തിലാന്ന് ഈ ബുക്ക്‌ എഴുതിയിരിക്കുന്നത്.

മനുഷ്യരാശിയുടെ ചരിത്രത്തിന് അന്ധമില്ലാത്ത അടരുകളാണ് ഉള്ളത്. അത് നിത്യ ജീവിതത്തിലും സമകാലീന ചരിത്ര സംഭവങ്ങളിലും നാം തിരിച്ചറിയുന്നുമുണ്ട്. 1922 ൽ ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങുകയും ഇതിനോടകം പിന്നീട് പലഭാഷകളിലായി എണ്ണമറ്റ പതിപ്പുകൾ പുറത്തിറങ്ങുകയും ചെയ്തു. മനുഷ്യൻ മനുഷ്യനായതിന്റെ കഥ പ്രായവെത്യാസമില്ലാതെ അതിന്റെ അന്ത:സത്ത ഒട്ടുമേ ചോർന്നുപോകാതെ വാൻ ലൂൺ ഇതിൽ വിവരിക്കുന്നുണ്ട്. മനുഷ്യൻ ആഹാരം തേടുന്നതും വാസഗൃഹം സ്ഥാപിക്കുന്നതും യാത്ര ചെയ്യുന്നതും ഇതിൽ കൃത്യമായി വിവരിക്കുന്നുണ്ട്. പ്രക്ചരിത്രത്തിലെ മനുഷ്യൻ 24 മണിക്കൂറിൽ 16 മണിക്കൂർ ആഹാരം കണ്ടെത്താൻ വേണ്ടി മാത്രം ചിലവഴിക്കാറുണ്ടെന്നതും ഇത്തരം അടിസ്ഥാന ചരിത്ര വസ്തുതകൾ ചരിത്രത്തിൽ നാം എവിടെനിന്നാണ് തുടങ്ങേണ്ടതെന്നതിനെ പറ്റിയും വാൻ ലൂൺ വിശദീകരിക്കുന്നുണ്ട്. എന്തുകൊണ്ട് മറ്റ് ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമായ വായന നൽകുന്നു എന്നത് നാം ചർച്ച ചെയ്യേണ്ട ഒന്നാണ്.അതിന് കാരണം മറ്റനേകം പോന്ന ചെറുതും വലുതുമായ ചരിത്ര ഗ്രന്ഥങ്ങളൊക്കെയും ഇത്രയും ലളിതമായ ചരിത്ര വിശകലനം നടത്തിയിട്ടില്ല എന്നതാണ്. അതിനുപുറമേ ഇതിലെ ചിത്രങ്ങൾ കൂടുതൽ വിശദീകരണങ്ങൾ നൽകുന്നതുവഴി കൂടുതൽ ആളുകൾ ഇത് വായിച്ച് മുന്നേറി.
ഗ്രീക്കും അതിന്റെ ആദ്യ കാലഘട്ടത്തിലെ കവിതയും ഗ്രീക്കിന്റെ നാടക ചരിത്രവും ഗ്രീക്കിന്റെ നഗരങ്ങളും പേർഷ്യൻ യുദ്ധവും മത സംഘർഷങ്ങളും ബുദ്ധനും കൺഫ്യൂഷസും എല്ലാം ഇതിന്റെ പ്രധാനഭാഗമാകുന്നു.അത്തരത്തിൽ ആധുനിക ലോക ചരിത്രത്തിൽ ഇന്നും ഓർമിക്കുന്ന ട്രാജഡികളായ നാടകങ്ങൾ പിറന്ന ഗ്രീക്കിനെ വളരെ ആഴത്തിൽ ഇതിൽ അടയാളപ്പെടുത്തുന്നുണ്ട്. സത്യത്തിൽ വളരെ ഗൗരവപൂർണമായ ഒരു വായന ഈ ബുക്ക്‌ അർഹിക്കുന്നുണ്ട്. പിന്നെ എടുത്തു പറയേണ്ട ഒന്ന് ചില ചരിത്ര സംഭവങ്ങൾ ഇതിൽ ഭാഗീകാമായി മാത്രമേ പറയുന്നുള്ളു എന്നതാണ്. റോമിന്റെ ചരിത്രം പറഞ്ഞു തുടങ്ങുന്നത് ആരോഗ്യമുള്ള രാഷ്ട്രം എന്ന നിലയിലും, കാർത്തേജ് നഗരത്തിലൂടെയുള്ള പ്രകടമായ പുരാതന ലോകത്തിന്റെ ആദർശവും തമ്മിലുള്ള അന്തരത്തിലൂടെയാണ്.അതുകൊണ്ട് യുക്തി രഹിതവും അനുസരണയോടു കൂടിയ ചരിത്ര നിർമിതിയും ഇതിൽ കാണാൻ സാധിക്കും.
വാൻ ലൂൺ ഈ ബുക്ക്‌ രചിച്ചത് കുട്ടികൾക്കായാണ്. അതുകൊണ്ട് ധാരാളം ചിത്രങ്ങളും ഇതിൽ കാണാൻ സാധിക്കും. ഇറാസ്മസിന്റെ നാട്ടിലാണ് അദ്ദേഹം പിറന്നത്,1882 ജനുവരി 14ന് നെതർലാന്റ്സിലെ റൊട്ടർ ഡാമിൽ. ഇതിൽ അദ്ദേഹം പറയുന്നുണ്ട്,അജ്ഞാതയിൽ നിന്നും കഠിനമായ യാതനകളിൽ നിന്നുമാണ് മനുഷ്യൻ അവന്റെ ചരിത്രം കെട്ടിപ്പൊക്കിയത് എന്ന്.
1913 ൽ ആദ്യ പുസ്തകം പുറത്തിറങ്ങി; ഡച്ച് റിപ്പബ്ലിക്കിന്റെ പതനം. 1910 മുതൽ 1944 ൽ മരിക്കുന്നതുവരെ അദ്ദേഹം പുസ്തകങ്ങളിഴുതി. 1921ലോ മറ്റൊആണ് വാൻ ലൂൺ ഈ പുസ്തകം എഴുതിയത്. അതായത് റഷ്യൻ വിപ്ലവം നടന്നു ഏതാനം ദിവസങ്ങൾക്കു ശേഷം. എന്നാൽ റഷ്യൻ വിപ്ലവം ഇതിൽ വിവരിക്കുന്നില്ല. പക്ഷെ ഒന്നാം ലോക മഹായുദ്ധം വിവരിക്കുന്നുണ്ട്താനും. സത്യ സന്തമായി ചരിത്രം എഴുതണം എന്ന് വാൻ ലൂണിന് നിർബന്ധം ഉണ്ടായിരുന്നു. ഒരുപക്ഷെ റഷ്യൻ വിപ്ലവം സത്യസന്ധമായി വാൻ ലൂണിന് എഴുതാൻ സാധിക്കില്ലായിരിക്കാം. പലരും പറയമ്പോലെ യുറോ കേന്ദ്രികൃതമായ ഒരു ഗ്രന്ഥം അല്ലിത്.വാൻ ലൂൺ ഈജിപ്റ്റിനും മെസ്സേപ്പെട്ടോമിയക്കും അർഹമായ പ്രാധാന്യം നൽകുന്നുണ്ട്. മാർട്ടിൻ ബെർണലിന്റെ ബ്ലാക്ക് അഥീനയൊക്കെ അന്നിലക്കുള്ള കൃതികളാണ്. അതുകൊണ്ട് സ്റ്റോറി ഓഫ് മാൻകൈന്റ് വാൻ ലൂൺന്റെ ഒരു ക്ലാസ്സിക്കൽ വർക്ക്‌ തന്നെയാണ്

രാമനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല - പി എൻ ഗോപീകൃഷ്ണൻ

രാമനെ അയോദ്ധ്യയിൽ നിന്നും

കാട്ടിലേയ്ക്ക്
നാടുകടത്തിയത്
നിങ്ങൾക്കറിയാം

ദശരഥനാണ്.
കൈകേയി പറഞ്ഞിട്ടാണ്.
പെറ്റമ്മയല്ലെങ്കിലും
കൈകേയി രാമൻ്റെയും ലക്ഷ്മണൻ്റേയും അമ്മയായിരുന്നു.
സീതയ്ക്ക് അമ്മായിഅമ്മയെപ്പോലായിരുന്നു.
രാമനെ
അയോദ്ധ്യയിൽ നിന്ന് നാടുകടത്തിയത്
നിങ്ങൾക്കറിയാം
ഉറ്റബന്ധുക്കളാണ്.
രാമനെ മാത്രമല്ല,
സീതയേയും ലക്ഷ്മണനേയും അവർ നാടുകടത്തി.
അക്കാലത്ത്
പോലീസ് സ്‌റ്റേഷനോ കോടതിയോ ഇല്ലായിരുന്നു.
കവികൾ ഉണ്ടായിരുന്നു.
അതിനാൽ
സംസ്കൃതത്തിൽ വാല്മീകിയും
തമിഴിൽ കമ്പനും
വംഗഭാഷയിൽ കൃത്തിവാസനും
ഹിന്ദിയിൽ തുളസീദാസും
ഉറക്കെ വിളിച്ചു പറഞ്ഞു.
" ആ നാടുകടത്തലിന്‌ പിന്നിൽ
സ്വന്തം കുടുംബമാണ് "
തെക്കനേഷ്യയിലും
തെക്കുകിഴക്കനേഷ്യയിലും
ഭാഷകളായ ഭാഷകളിലൊക്കെ
കവികൾ
വിളിച്ചു പറഞ്ഞു.
"ആ ഇളംപ്രായക്കാരെ
കാട്ടിലെറിഞ്ഞത് നാട്ടുകാരല്ല ,വീട്ടുകാരാണ് "
സഹിക്കാനാകാതെ
മലയാളത്തിൽ എഴുത്തച്ഛൻ
'ദുഷ്ടേ ,നിശാചരീ ,ദുർവൃത്ത മാനസേ '
എന്ന്
ഉറ്റവരെ ചീത്ത വിളിച്ചു.
"പ്രാണനോ പോയിതല്ലോ മമം ദൈവമേ'
എന്ന്
തടിച്ചു കൂടിയ ജനതയിലൂടെ കരഞ്ഞു.
തമസാനദിയിലെ ജലം മാത്രം കുടിച്ച്
കല്ലിലും വേരിലും തളർന്നു കിടക്കുന്ന
മൂന്നാത്മാക്കളെ പേർത്തും പേർത്തും കാണിച്ചു തന്നു.
അതിനാൽ
രാമനെ തിരികെയെത്തിച്ചു എന്ന് അലറുന്ന ചങ്ങാതിമാരേ,
അയോദ്ധ്യയിൽ നിന്നും രാമനെ തുരത്തിയത്
ബാബറല്ല.
സ്വന്തം അച്ഛനും
പോറ്റമ്മയുമാണ്.
സ്വന്തം വീട്ടിലെ
ഉപജാപമാണ്.
കൊട്ടാരത്തിൻ്റെ
കുടിലതയാണ്.
അധികാരക്കൊതിയാണ് .
സാക്ഷി പറയാൻ
കോടതിയിൽ നിൽക്കുന്നത്
വാത്മീകിയാണ്,
കമ്പനാണ്,
തുളസീദാസാണ്.
സാക്ഷാൽ തുഞ്ചത്ത്
രാമാനുജൻ എഴുത്തച്ഛനാണ്

മൂക്കുത്തി - പ്രദോഷ് വാസു

 മാധ്യമം വാരാദ്യത്തിൽ ഇന്ന് പ്രദോഷ് വാസു എഴുതിയ കഥയാണ് മൂക്കുത്തി. നീലിക്ക് സർവ്വാണി സദ്യക്ക് ഇലച്ചീന്തിൽ വിളമ്പിയ സദ്യവട്ടങ്ങളെക്കാൾ മനസ്സ് നിറഞ്ഞത് തമ്പുരാട്ടിയുടെ മരതകം പതിപ്പിച്ച മൂക്കുത്തിയിലാണ്. നീലിയുടെ അചഞ്ചലമായ മനസ്സ്;ആഗ്രഹം തന്റെ മാതനോട് പറയുന്നു.

ജ്വലിക്കുന്ന ചൂട്ടുകൾക്കിടയിൽ അയാൾ ദൈവത്താനായപ്പോൾ അയാൾ ചടുലമായി ആടി. തമ്പുരാട്ടി മനസ്സറിഞ്ഞു മാതന് മരതകം പതിപ്പിച്ച മൂക്കുത്തി ഊരിനൽകി. “ ഇതിനേക്കാൾ അമൂല്യമായി എനിക്ക് താരനില്ല്യ” എന്ന് പറഞ്ഞു. നീലിക്ക് മാതൻ സമ്മാനമായി കിട്ടിയ മൂക്കുത്തി നൽകി. ഐശ്വര്യത്തിന്റെ നാല്‌ നിറവും അവൾക്കും ചേരുമെന്ന് അപ്പോൾ മാതന് തോന്നി.
ഇന്നുവരെയും അവൾക്ക് ചേരാത്ത വർണ്ണം മാലോകരെ അതിശയിപ്പിച്ചു. തമ്പുരാട്ടിയുടെ മൂക്കുത്തി മോഷ്ടിച്ചതാണ്. സത്യമറിയാൻ ശങ്കകേറി..!
മൂവതിയിൽ മാതനെ തേടി ആൾക്കൂട്ടമെത്തി. വിചാരണ ചെയ്തു. വാൾ തലപ്പിന്റെ തണുപ്പ് കഴുത്തറിഞ്ഞു. അയാൾ ഒന്നും പുലമ്പിയില്ല. ആ വലിയ സ്ത്രീ അപമാനിക്കപ്പെടാൻ അയാൾ ആഗ്രഹിച്ചില്ല…

അലി ഷഹ് രൂരുമായി ഹരിത സാവിത്രി നടത്തിയ അഭിമുഖം - vipin viswanath gareeyassee

ലി ഷഹ് രൂരുമായി ഹരിത സാവിത്രി നടത്തിയ അഭിമുഖം വായിച്ചു. വളരെ ആഴത്തിൽ നിന്നുകൊണ്ട് ഇന്നത്തെ രാഷ്ട്രീയം ചർച്ചചെയ്യുകയാണ് ഈ അഭിമുഖം. ഇന്നിപ്പോൾ താരാട്ട് പാട്ടുകൾ ഓർമിപ്പിക്കുന്നത് ചലനമറ്റ കുഞ്ഞുങ്ങളെ മടിയിലിരുത്തി അമ്മമാരുടെ നിലവിളിയാണ്. അതിൽ ഇശ്രയേലിലെയും ഫലസ്തിനിലേയും അമ്മമാരുണ്ട്. ഷഹ് രൂരിൻ്റെ നാടകങ്ങൾ ലെബനിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളാണ് ചർച്ചചെയ്യുന്നത്. അത്തരം സാമൂഹിക പ്രശ്നങ്ങൾ അന്താരാഷ്ട്ര ചർച്ചകൾക്ക് ഇടയാക്കാറുണ്ട്. ഇത്തരം അസന്തുലിതാവസ്ഥ നിറഞ്ഞ സാമൂഹിക സാഹചര്യങ്ങളെ നിഴലും വെളിച്ചവും ചേർന്ന നാടകം കൊണ്ട് പ്രതിരോധം തീർക്കുകയാണ് ഷഹ് രൂർ. തീയേറ്ററും നാടകങ്ങളും ഷഹ് രൂരുൻറെ ജീവിതത്തെ അത്രയേറെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നുണ്ടെന്ന് ഈ അഭിമുഖത്തിൽ പറയുന്നു.

പ്രത്യേകിച്ച് അറബ് നിയമ അസ്ഥകളും നിയന്ത്രണങ്ങൾക്കുമിടയിൽ നിന്ന് നാടകം കൊണ്ടൊരു രാഷ്ട്രീയ പ്രതിരോധം എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് മറ്റാരും പറയാതെ നമുക്ക് മനസ്സിലാക്കാനാകും. കൂടാതെ തികച്ചും രാഷ്ട്രീയത്തിൽ ഊന്നിനിന്നുള്ള നാടക പ്രവർത്തനം അത് അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. നാടകങ്ങൾ എല്ലായിടത്തും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. അത് ഇവിടെയും പറയുന്നുണ്ട്. അത്തരം സാഹചര്യത്തിൻറെ നടുവിൽനിന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്നതാണ് ഒരുതരത്തിൽ നാടകങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാനുള്ള ഒരു കാരണവും.
മറ്റൊന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചത്, .ഇശ്രയേലുമായുണ്ടായ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ലെബനിലെ ഇപ്പോഴത്തെ സാഹചര്യം ആശങ്കാജനകമാണ്. ഇശ്രയേൽ തികഞ്ഞ അനീതിയാണ്...

സസ്പെൻസ് ജീൻ - രജത് ആർ

 പ്രീയപ്പെട്ട വായനക്കാരെ ഒന്നാം ഫോറൻസിക് അദ്ധ്യായം - ബോഡി ലാബ് എന്നീ നോവലുകൾക്ക് ശേഷം രജത് ആർന്റെതായ് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവലാണ് സസ്പെൻസ് ജീൻ. ഓരോ നോവലും വായനക്കാർക്ക് വ്യത്യസ്ത വായനനുഭവമാണ് നൽകുന്നത്. വളരെ വിചിത്രമെന്ന് തോന്നാവുന്ന പലതും; പല സംഭവങ്ങളും സാധാരണമെന്നോണം നമുക്ക് മുന്നിൽ നിലയുറപ്പിക്കുന്ന ഈ കാലത്ത് അത്തരം സാഹചര്യങ്ങളെ ഇത്രമേൽ മനോഹരമായി പ്രയോജനപ്പെടുത്തുന്ന എഴുത്തുകാർ അധികം ഉണ്ടാകാൻ ഇടയില്ല. ആ സാഹചര്യങ്ങളിൽ തന്റെ പ്രൊഫഷൻ കൂടി എഴുത്തിൽ ഉൾക്കൊള്ളിച്ചാലോ?
ഒരു സ്വപ്നത്തിൽ നിന്നാണ് നോവൽ തുടങ്ങുന്നത്. സ്വപ്നത്തിൽ നിന്ന് തുടങ്ങി വളരെ പെട്ടെന്നുതന്ന വായനയുടെ അന്തരീക്ഷം ഏതുനിലക്കുള്ളതാണെന്ന് അടുത്തുതന്നെ വായനക്കാർക്ക് മനസ്സിലാക്കാൻ പാകത്തിന് പശ്ചാതലമൊരുക്കി. ഒരുപക്ഷെ കോവിഡ് - ലോക്ക് ഡൗൺ കാലത്തിലേക്കൊരു തിരിച്ച് പോക്കാണ് ഈ നോവൽ. പവിത്ര മഠ(ട്) മെഡിക്കൽ കോളേജിലെ സീനിയർ സർജനായ അലക്സിന്റെ മരണത്തെ ചുറ്റിപറ്റിയാണ് നോവൽ മുന്നോട്ട് പോകുന്നത്. നോവലിന്റെ രണ്ടാം ഭാഗത്തുതന്നെ നാനോ പരീക്ഷണവും അതിന്റെ രഹസ്യ സ്വഭാവവും എന്താണെന്നുള്ളതിന്റെ ഒരു ചെറിയ പിക്ചർറൈസഷൻ. അത്രയും മതിയായിരുന്നു ഈ നോവൽ രജത് ആർ എന്ന എഴുത്തുകാരന്റെ മാസ്റ്റർപീസ് ആകാൻ പോകുന്നു എന്നതിന്റെ തെളിവിന്. വിചിത്രമായി തിളങ്ങുന്ന മനുഷ്യ ശരീരം അത് സത്യമാണോ മിഥ്യയാണോ എന്നതിനെ ചുവടുവെച്ചാണ് കഥ മുന്നേറുന്നത്. മരണങ്ങൾക്കിടയിൽ വായനക്കാർക്കും ആശയക്കുഴപ്പം സൃഷ്ട്ടിക്കാൻ കഴിഞ്ഞത് ഈ നോവൽ വിജയിച്ചു എന്നതിന്റ തെളിവാണ്. സത്യത്തിൽ ഈ നോവലിന്റെ വായന ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ പിടിച്ചിരുത്തിയത് ആരോൺ രാജിന്റെ മരണം പേഴ്സണൽ അസിസ്റ്റന്റ് കുര്യൻ വിളിച്ച് പറയുന്നത് മുതലാണ്. ഇത്രയും ഉദ്വേഗം നിറഞ്ഞ ഒരു വായന അടുത്തകാലത് മലയാള വായനക്കാർക്ക് കിട്ടിയിട്ടില്ല. അത്രമേൽ പലരും ഇതിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നുണ്ട്.മറ്റൊരാർത്ഥത്തിൽ ഒരുപക്ഷെ ഇതൊരു കടം വീട്ടലിന്റ കഥകൂടിയാണ്. അത്രമനോഹരമായിതന്നെ ഇത് അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനിയും ഈ നോവൽ വായിക്കാതെ വായനക്കാരെ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് നല്ലൊരു വായനനുഭവമാണ്.....

കപ്പ വിപ്ലവം - Mathew Scaria

 
ഴുത്തുകാരൻ സംവിധായകൻ എന്നീ നിലകളിൽ തന്റേതായ ഒരിടം സൃഷ്ടിച്ച് മുന്നേറുന്ന എഴുത്തുകാരനാണ് മാത്യു സ്കറിയ. അദ്ദേഹത്തിന്റെ 'കപ്പ വിപ്ലവം' എന്ന നോവൽ വാകത്താനത്ത് നിന്ന് നീലിമ്പപൂരിലെത്തി ജീവിതം വെട്ടിപ്പിടിച്ച ഒരു സാധാരണ കർഷകന്റെ ജീവിത സമരമാണ്. നീലിമ്പപുര് മാത്തനാർക്ക് പ്രത്യാശയുടെ തുരുത്തായിരുന്നു. അയാളും ഭാര്യ അന്നമ്മയും തികച്ചും ദൈവ വിശ്വാസികളാരുന്നു. വാകത്താനത്തെ നടുമുറ്റത്തുനിന്ന് ഒറ്റകാളവണ്ടിയിൽ കപ്പത്തണ്ട് കയറ്റി നീലിമ്പപൂരിലെത്തി വളരെ
കുറച്ച് നാളുകൊണ്ട് അയാൾ അവിടെ പൊന്ന് വിളയ്ച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് മലബാറിലേക്കുള്ള കുടിയേറ്റം സാധരണയായിരുന്നു. ഇത്തരം കുടിയേറ്റം പശ്ചാതലമാക്കി ധാരാളം കഥകളും നോവലുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. കാക്കനാടന്റെ ഒറോത അത്തരം പശ്ചാതലത്തിലുള്ള ഒരു നോവലാണ്. മലബാറിന്റ ചരിത്രം അവിടുത്തെ മണ്ണുപോലെ വന്യമായ ഒന്നാണ്. അതുകൊണ്ട് പുറപ്പെടും മുൻപ് നീലിമ്പപൂരിലെ മണ്ണ് മാത്തനാരെ മത്ത് പിടിപ്പിച്ചിരുന്നു.

മാത്തനുവേണ്ട സഹായങ്ങൾ നീലിമ്പപൂരിൽ ചെയ്തുകൊടുത്തത് ജോർജച്ചായനായിരുന്നു. തമ്പുരാനിൽ നിന്ന് ജോർജച്ചായൻ മാത്തന് മണ്ണ് വാങ്ങി കൊടുക്കുന്നു. ആ മണ്ണിൽ മാത്തനാര് സ്വപ്നം നെയ്തു. ബേബിയും കറിയാപ്പിയും നീലാണ്ടനും പൊന്നനും മാത്തനാർക്കൊപ്പം നിന്നു. കപ്പ പരിചിതരല്ലാത്ത നീലിമ്പപൂരിലെ മനുഷ്യരെ ഇറച്ചിക്കൊപ്പം വേവിച്ച കപ്പ വിളമ്പാൻ പാകത്തിന് മാത്തനാര് ഉഴുതുമറിച്ചു. അയാൾ മണ്ണിനോടും കല്ലിനോടും മല്ലിട്ട്, കാടിനോടും കാട്ടാറിനോടും എതിർത്തത് സ്വപ്നങ്ങൾ ഓരോന്നും വാർത്തെടുത്തു. അവിടം കൊണ്ടും മതിയായില്ല, പ്ലാങ്കാവികച്ചനെ മുന്നിൽ നിർത്തി നീലിമ്പപൂരിൽ ഒരു താൽക്കാലിക പള്ളി പണിതു. ജോർജ്ജ് പരുമലയിൽ നിന്ന് കൊണ്ടുവന്ന മരക്കുരിശ് പള്ളിക്ക് ദാനം കൊടുത്തു. കാല ചക്രം മറിഞ്ഞുതുടങ്ങിയത് മാത്തന് വേണ്ടിയും നീലിമ്പപൂരിക്കും വേണ്ടിയായിരുന്നു എന്ന് തോന്നും വിധം സംസാരിക്കുന്ന മരപ്പെട്ടി നീലിമ്പപൂരിലേക്ക് കടന്നുവന്നു. റേഡിയോ അതിന്റെ സിഗ്നൽ താരംഗങ്ങളെ ആകർഷിക്കുന്ന കണക്ക് മാത്തനാരെയും ആകർഷിച്ചു. അപ്പോഴേക്കും ഒരു കർക്കിടകം കഴിഞ്ഞിരുന്നു. പ്രളയവു ഉരുൾപ്പൊട്ടലിലും ഇരുപത്തെട്ട് പേര് മണ്ണിനടിയിലായി. അപ്പോഴും മാത്തനാർക്ക് ബാറ്ററി ഇല്ലാത്തതായിരുന്നു പ്രശ്നം. അയാൾ സ്വയം വാർത്ത വായിച്ചു.. പാട്ടുകൾ പാടി.. തനിക്ക് ചുറ്റും നടക്കുന്നതൊന്നും അയാൾ അറിഞ്ഞില്ല. കൃഷിയില്ലായിമ പട്ടിണിയെ വരവേറ്റു.
ഏറുമാടത്തിന്റെ താഴെ കപ്പ കാലയിൽ മഴനനഞ്ഞ തോട്ടകൾ കേലൻ അന്നമ്മയുട അടുക്കളയിൽ ചൂട് കായാൻ വെച്ചു. നൂറ്റാമ്പതോളം തോട്ടകൾ കനലിന് മുകളിൽ ചൂടേറ്റു... അന്നൊരു ദുഃഖ വെള്ളി ദിവസം ആയിരുന്നു.

വാരാന്തപ്പതിപ്പിൽ 11 / 02 / 2024 ൽ രാമചന്ദ്ര ഗുഹയുമായുള്ള അഭിമുഖം

 മാതൃഭൂമി വാരാന്തപ്പതിപ്പിൽ 11 / 02 / 2024 ൽ രാമചന്ദ്ര ഗുഹയുമായുള്ള അഭിമുഖം വായിച്ചിരുന്നു. അതേപ്പറ്റി ഇപ്പോഴാണ് എഴുതാൻ കഴിഞ്ഞത്. രാമചന്ദ്ര ഗുഹയുടെ പുസ്തകമായ The cooking of book എന്ന ഏറ്റവും പുതിയ പുസ്തകത്തെപ്പറ്റിയാണ് എസ്. ഗോപാലകൃഷ്ണ്ണൻ അഭിമുഖം നടത്തിയത്. റുകൂൺ അദ്വാനി എന്ന സാധാരണ എഡിറ്ററുമായുള്ള ഗുഹയുടെ ആത്മബന്ധമാണ് The cooking of book എന്ന ബുക്കിനും ഈ അഭിമുഖത്തിനും അടിസ്ഥാനം. റുകൂൺ അദ്വാനിയുമായി അദ്ദേഹത്തിനുള്ള നാല്പതുവർഷത്തെ ആത്മബന്ധം ഈ അഭിമുഖത്തിലുടനീളം വായനക്കാർക്ക് കാണാൻ സാധിക്കും.

ഒരു എഴുത്തുകാരൻ എഡിറ്ററോടുള്ള പ്രൊഫഷണൽ ബന്ധത്തിൽ നിന്നപ്പുറം രാമചന്ദ്ര ഗുഹയുടെ ആറ് പുസ്തകങ്ങൾ റുകൂൺ അദ്വാനി എഡിറ്റ് ചെയ്ത് ഇതിനോടകം പുറത്തിറങ്ങി. അദ്ദേഹം അക്കാദമിക്ക് വിഭാഗത്തിലെ പുസ്തകങ്ങളായിരുന്നു കൂടുതലും എഡിറ്റ് ചെയ്തുകൊണ്ടിരുന്നത്. ഗുഹയുടെ എഴുത്ത് അത്തരം അന്തരീക്ഷത്തുന്നു വിട്ട് നിന്നപ്പോഴും ആ ബന്ധത്തിന് വിള്ളൽ വീണിരുന്നില്ല. അമൂർത്തമായ ആശയങ്ങളെയും ഹിന്ദുത്വയെയും എതിർക്കുന്നതിൽ പ്രയോജനമില്ലെന് റുകൂൺ അദ്വാനി വിശ്വസിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഈ പുസ്തകം അത്തരം കാര്യങ്ങളോടുള്ള അദ്ദേഹത്തിൻറെ സമീപനവും ഉൾക്കൊള്ളിച്ചാണ് ഇത് എഴുതിയിരിക്കുന്നത്. ഇത്രയും ധൈഷണികൗന്നത്യമുള്ള ഒരു എഡിറ്ററെ നമുക്ക് മറ്റെവിടെയും കിട്ടുകയില്ല. സത്യത്തിൽ നമ്മിലേക്ക് എത്തുന്ന അക്കാദമിക്കും അല്ലാത്തതുമായ എല്ലാത്തരം ബുക്കുകളും മനോഹരമാക്കുന്നതിന് എഴുത്തുകാരനോളം പങ്ക് എഡിറ്റർക്കും ഉണ്ട്. പക്ഷെ അത്തരം ഉയർന്ന സങ്കല്പങ്ങളൊന്നും നമുക്ക് ഇന്ന് കാണാൻ കിട്ടുന്നില്ല. ലോകം ഇന്ന് ആഴത്തിലുള്ള വായനയുടെ കാലത്താണ്..

ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത? - ശശി തരൂർ

ന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്കാരികതയിലൂന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴൽ നമ്മളുടെമേൽ പടർത്തുന്നു സ്വന്തം രാജ്യത്തിനും അവകാശങ്ങൾക്കുമായി ഇന്ത്യാക്കാർ പോരാടേണ്ടിവരുന്നു ഈ പ്രതിസന്ധിഘട്ടത്തിൽ ആരാണ് യഥാർത്ഥ ഇന്ത്യാക്കാർ? എന്താണ് ശരിയായ ദേശീയത ദേശസ്നേഹം? എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശശി തരൂർ നമ്മുടെ പൂർവ്വസൂരികൾ പടുത്തുയർത്തിയ ഇന്ത്യ എന്ന ആശയത്തെ തകരാതെ നിലനിർത്താൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി എല്ലാ ഇന്ത്യാക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.


ഏറ്റവും പ്രിയപ്പെട്ട എന്നോട് - നമ്‌ന വിജയ്

 ഴുത്തിൽ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരാൾ ആദ്യ പുസ്തകം വാങ്ങി വായിച്ച വായനക്കാരെ വിശ്വസിച്ച് രണ്ടാമതൊരു പുസ്തകത്തിന്റെ എഴുത്തിന് മുതിർന്നത് അത്രമേൽ വായനക്കാർ നൽകിയ പിന്തുണ ഒന്നുകൊണ്ടുകൂടിയാണ്. ജീവിതത്തിൽ വളരെ ചെറിയ ഓർമകൾക്കൊണ്ട്,ചെറിയ കാലയളവിനുള്ളിൽ ഹൃദയത്തിൽ ഇടം നേടിയ ഒരാളെങ്കിലും നമുക്ക് ഉണ്ടായിരിക്കും. ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന ഈ നോവൽ അത്തരത്തിൽ ഒന്നാണ്. 2023 ഏപ്രിൽ ആദ്യവാരമാണ് ഈ നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിത്. അതിന് ശേഷം ഈ ചെറിയ കാലയളവിനുള്ളിൽ പതിനായിരം കോപ്പികൾക്ക് മുകളിൽ എത്തിനിൽക്കുന്നു.

കേവലം രണ്ടുപുസ്തകങ്ങൾ കൊണ്ട് ഒരു എഴുത്തുകാരി എന്ന പേര് നേടിയെടുക്കുക അത്ര ലളിതമായ ഒരു കാര്യമല്ല. എന്നാൽ നമ്‌ന വിജയ്ക്ക് ഇതിനോടകം പല ബുക്ക്‌ ഫെയറുകളിലും സാഹിത്യോത്സവങ്ങളിലും ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം നേടാൻ " ഏറ്റവും പ്രിയപ്പെട്ട എന്നോട് "എന്ന ബുക്ക് കൊണ്ട് സാധിച്ചു. കെ.എൽ. എഫ് പോലെയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവല്ലിൽ ഈ പുസ്തകത്തെ പറ്റി സംസാരിക്കാൻ ഉള്ള അവസരം എഴുത്തുകാരിയെ തേടിയെത്തി.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നമ്മൾ തന്നെയാണ് എന്ന് പറയാൻ കഴിയുന്നിടത് സത്യത്തിൽ നമ്മുടെ ജീവിതം മാറിതുടങ്ങുന്നു. മറ്റുള്ളവർ നമ്മെ എങ്ങനെയായിരിക്കും ഓർക്കുക എന്ന കേവലമായ ചിന്ത, അത് ഒന്നുമാത്രമാണ് നാം ഓരോരുത്തരും നമ്മെ മറന്ന് ജീവിക്കുന്നതിന്റെ പ്രധാന കാരണമാകുന്നത്. അഥിതിയും അശ്വതിയും സാക്ഷിയും ഇടക്ക് ഫോൺ കോളിലൂടെ വന്നു പോകുന്നു ലയയും എത്രപെട്ടന്നാണ് വായനക്കാർക്ക് പ്രീയപ്പെട്ടതാകുന്നത്. സത്യത്തിൽ ഈ നോവലിന്റെ വായനക്കാർ കൂടുതലും സ്ത്രീകളാണ്. അവർക്ക് വേണ്ടി എഴുതുതിയ ഒരു നോവൽ എന്നുവേണമെങ്കിൽ പറയാം. നമ്മുടെ എല്ലാ സന്തോഷങ്ങളും പൂർണമാകുന്നത് നമുക്ക് പ്രീയെപ്പെട്ടവർക്ക് നടുവിൽ നിന്ന് അത് ആഘോഷിക്കുമ്പോഴാണ്. അതുപോലെ നമുക്ക് നമ്മളായി ഇരിക്കാൻ കഴിയുന്ന സ്നേഹവും സംരക്ഷണവും അവരിൽ നിന്ന് ഒരുപോലെ ലഭിക്കുന്നതുകൊണ്ട് കൂടിയാണ്. ആനിലക്ക് ഈ നോവൽ കൂടുതൽ ആഘോഷിക്കപ്പെടുന്നതും സ്ത്രീപക്ഷ വായനക്കാർക്ക് ഇടയിലാണ്.. മനോഹരമായ വായന.

സാഹിത്യ വിമർശനം - പ്രൊഫ. എം കൃഷ്ണൻ നായർ

 രുകാലത്ത് മലയാള സാഹിത്യത്തെ വിറപ്പിച്ച ആയുധപ്പുരയിലെ 7891 പുസ്തകങ്ങൾ ഇന്ന് കൊച്ചി കാക്കനാട്ടുള്ള ഇ എം എസ് ലൈബ്രറിയുടെ ഭാഗമാണ്. മുൻപ് ആ ആയുധപ്പുരയുടെ സൂക്ഷിപ്പുകാരൻ പ്രൊഫ. എം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം മലയാള സാഹിത്യ ലോകത്തെ തല്ലിയും തലോടിയും വളർത്തി. വായനയുടെ ഗിരിശൃംഗത്തിലേക്ക് വായനക്കാരേയും സാഹിത്യ പ്രേമികളേയും കൈപിടിച്ചു നടത്തി. കടന്നു പോയ അദ്ദേഹത്തിന്റെ നൂറ്റി ഒന്നാം ജന്മദിനം അദ്ദേഹത്തെ ഓർക്കുക മാത്രമല്ല


സാഹിത്യ വിമർശനം എന്ന ധർമ്മ യുദ്ധത്തിൽ അദ്ദേഹം പലർക്കുനേരെയും പൂവ് കൊണ്ടും മറ്റ് ചിലർക്ക് നേരെ ശരം കൊണ്ടും പോരാടി ചെറുത്ത് നിന്ന് കാത്തുപൊന്നത് മലയാള സാഹിത്യത്തെ മാത്രമല്ല വിശ്വാസഹിത്യാതെ കൂടിയാണ്. വിശ്വാസഹിത്യത്തിലെ എല്ലാ നക്ഷത്രങ്ങളും വിരിഞ്ഞ ആകാശം കൂടിയായിരുന്നു എം കൃഷ്ണൻ നായർ.ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പല സാഹിത്യ ഉൽപ്പന്നങ്ങളും വെറുതെ കൊടുക്കാമെന്ന് പറഞ്ഞാലും വിറ്റ് പോകാത്തതാണെന്ന് വിമർശിച്ചേനെ. തിരയാൻ ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഇല്ലാതിരുന്ന സമയത്ത് എം കൃഷ്ണൻ നായർ എന്ന മനുഷ്യൻ സ്വയം സെർച്ച് എഞ്ചിൻ ആയി. തൂവെള്ള ഷർട്ടും കയ്യിൽ ഒരു കുടയുമായി പുസ്തക ശാലകളിൽ നിന്ന് പുസ്തകശാലകളിലേക്കും ഇന്ത്യൻ കോഫി ഹൗസിലേക്കും എം കൃഷ്ണൻ നായർ എന്ന അധികായകനായ സാഹിത്യ പ്രപഞ്ചം ഉരുണ്ടുനീങ്ങി..

മലയാള സാഹിത്യത്തിൽ പംക്തി എഴുത്ത് രീതി ആരംഭിച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്താണ്. 1969 മെയ്‌ 18 ന് ആരംഭിച്ച സാഹിത്യ വാരഫലം അനന്യ സാധാരണമായ ഒന്നല്ല. ഒന്നിന് പിറകെ ഒന്നായി മൂന്ന് വാരികകളിൽ മൂന്നര പതിറ്റാൻണ്ടോളം സാഹിത്യ വാരഫലം പുറത്തിറങ്ങി. അങ്ങനെ സാഹിത്യ വാരഫലം സൃഷ്ട്ടിച്ച അദൃശ്യ സംരക്ഷണ എന്തായിരുന്നെന്ന് നമുക്ക് മനസിലാകും..! ആ പഞ്ചാത്തലം മുൻനിർത്തി സാഹിത്യ വാരഫലം പിഴത്തീർത്ത് പുനപ്രസിദ്ധീകരിക്കുന്നത്തിന്റെ പ്രക്രീയായിലാണ് മലയാള സാഹിത്യ ലോകം.
കലാമൂല്യം ഇല്ലാത്ത എഴുത്തുക്കളെ നിർദയം ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്തു. അതിന് പാശ്ചാത്യ പൗരസ്ത്യ കൃതികളെ ചൂണ്ടിക്കാട്ടി. അപരിചിതമായിരുന്ന ഇത്തരം പാശ്ചാത്യ സാഹിത്യ കൃതികളെ ചേർത്ത് താരതമ്യം ചെയ്യുന്നതോടുകൂടി പല എഴുത്തുകാരുടെയും എഴുത്ത് ജീവിതം അതോടെ അവസാനിക്കാറായിരുന്നു പതിവ്. അതുകൊണ്ട് ഈ പ്രവർത്തിയെ എം കൃഷ്ണൻ നായർ വിളിച്ചത് പേർസണൽ കോളം or ലിറ്റററി ജെർണലിസം എന്നാണ്. വിമർശിച്ചില്ലായിരുന്നെങ്കിൽ ആവർത്തിക്കപെടുമായിരുന്ന എത്രയോ അറുബോറൻ എഴുത്തുക്കളെ മുളയിലേ നുള്ളാൻ ഇതുകൊണ്ട് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂർണമായും ഒരു സാഹിത്യ വിമർശനം എന്നതിലുപരി പംക്തിയുടെ സ്വഭാവമാണ് സാഹിത്യ വാരഫലത്തെ ഇന്നും വായനക്കാരുടെ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ അത് അതിന്റെ മൂല്യ പരിശോധനയിൽ തീഷ്ണമായി മൂന്നര പതിറ്റാണ്ട് നിലകൊണ്ടു.

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...