Monday, March 31, 2025

മോദി ദശകം മുറിവേറ്റ രാഷ്ട്രം

ന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളികൾ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. ഭരണാധികാരികൾ ഏകധിപതികൾ ആകുന്ന ഈ കാലത്ത് ജനങ്ങളാണ് പ്രതിഷേധത്തിന്റെ നാവുകളായി മാറേണ്ടത്. അതിന് ഈ പുസ്തകവായന നമ്മെ കരുത്താർജിക്കാൻ സഹായിക്കും.
       ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയും തീവ്ര വലത് ഫാഷിസ്റ്റ് രാഷ്ട്രീയ വളർച്ചയെ ബന്ധപ്പെടുത്തിയും ഈ ലേഖനങ്ങൾ വിശകലനം ചെയ്യാവുന്നതാണ്. അത്തരം പ്രതിസന്ധികളുടെ അവസാനത്തെ കണ്ണിയായി സാമുദായിക - മത - വംശീയ സംഘർഷങ്ങളെ ഇന്ത്യ കാണുന്നത്. അതിന് സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം തടഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തകരെ വെറും ഏറാന്മൂളികൾ ആക്കുന്ന ഒരു സാമ്രാജിത്വ വ്യവസ്ഥ ഇതിനോടകം ഇന്ത്യയിൽ ഉടലെടുത്ത് കഴിഞ്ഞിരുന്നു. ലോകത്തിന്റെ ഇതരഭാഗത്തുള്ള മറ്റെല്ലാ തീവ്ര വലത് രാഷ്ട്രീയപ്പാർട്ടികളും ജനങ്ങൾക്കിടയിൽ ഭയം വിതറിക്കൊണ്ടിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പ് ബി ജെ പി യുടെ അത്തരമൊരു പടയോട്ടമായിരുന്നു എന്ന് കാണാൻ സാധിക്കും. അതിന് മികച്ച ഒരു മുദ്രാവാക്യമായി അവർ ഉയർത്തിക്കൊണ്ട് വന്നത് ഹിന്ദു ഖത് രേ മേ ഹൈ ( ഹിന്ദു അപകടത്തിൽ ) എന്നായിരുന്നു. അതിന് മുഗൾ ഭരണം ഭാരതത്തിനു നേരെ നടത്തിയ ആക്രമണങ്ങൾ, മുഗൾ ജന സംഖ്യയിലെ ആസൂത്രണ വർധനവ്, പാകിസ്ഥാനിൽ നിന്നുള്ള ഭീഷണി എന്നിവയായിരുന്നു. അതുകൊണ്ട് നേരുത്തേ നടന്ന ഇത്തരം പ്രശ്‌നങ്ങൾ ഏതൊരു ചെറിയ അവസരത്തിലും പറയാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ എന്തും വോട്ടിംങ്ങിനു ഉപയോഗിക്കാമെന്ന് ഇവരിലൂടെ നമ്മൾ മനസ്സിലാക്കി. 
       2019 ഒക്ടോബർ 12 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 26 ആം സ്ഥാപക ദിനത്തിൽ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ എങ്ങനെ പരിഗണയിച്ചിരുന്നു എന്ന് ഇവിടെ സൂചന നൽകേണ്ടതുണ്ട്.ആ നിലക്ക് ചരിത്രത്തിൽ ആദ്യമായി പരമ്മോന്നത നീതി പീഠത്തിലെ ഉന്നത ന്യായാധിപന്മാർക്ക് പത്ര സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു.
        ഇന്ത്യൻ ഭരണംകൂടത്തിന് സംഭവിച്ച വീഴ്ചകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ വിമർശനങ്ങൾ സൃഷ്ട്ടിച്ചു. ആഗോള മനുഷ്യാവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മുൻ കാലങ്ങളിൽ ആക്രഡിറ്റേഷനിലൂടെ " എ " ആണ് ലഭിച്ചിരുന്നത്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള 110 മനുഷ്യാവകാശ സംഘനകളെ പ്രതിനിധാനം ചെയ്യുന്ന ഈ സംഘടന U N അംഗീകരിച്ച പാരീസ് തത്വങ്ങളിലൂടെയാണ് മുന്നേറുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഏതുനിമിഷവും ഇന്ത്യയ്ക്ക് U N മനുഷ്യാവകാശ കൗൺസിലിലുള്ള അംഗത്വം നഷ്ടപ്പെട്ടേക്കാം. 
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ ജനാധിപത്യ കൂട്ടായ്മകളിലൂടെ ചെറുത്ത് തോൽപ്പിക്കാനുള്ള ദൗത്യത്തിന് ഈ വായന കരുത്ത് പകരുന്നുണ്ട്.

അവൾ പറഞ്ഞു വരൂ - എം മുകുന്ദൻ

പ്രപഞ്ചത്തിലെ സമസ്ത രതിബോധങ്ങളും വാക്കുകളിലേക്ക് നുഴഞ്ഞിറങ്ങിക്കിടക്കുന്ന ഈ നോവൽപോലെ മറ്റൊരു നോവലും മുകുന്ദൻ എഴുതിയിട്ടുണ്ടാകില്ല. അത് ഉൾക്കൊള്ളുന്ന പദതാളം വായനയിൽ ചിത്ര പ്രതീതി സൃഷ്ടിക്കുന്നുണ്ട്.
       അപരിചിതത്വം പടർന്നു കഴിഞ്ഞ ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന അന്യതാബോധത്തിന്റെ ആഴം എത്രയെന്ന് ഇത് വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. അത്രകണ്ട് പരിചിതമായ മനുഷ്യരെയാണ് എം മുകുന്ദൻ തന്റെ കഥകളിൽ അടയാളപ്പെടുത്തുന്നത്. അത്തരം എഴുത്തുകളൊക്കെയും ആധുനിക എഴുത്തുകളുടെ പ്രതിരൂപങ്ങളാണ്. എല്ലാം നഷ്ട്ടപെട്ട മനുഷ്യരെ ഇത്രയും തീവ്രമായും ധീർഘമായും അടയാളപ്പെടുത്തിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. അത്തരത്തിൽ കാലത്തിനൊപ്പം തന്റെ എഴുത്തും എം മുകുന്ദൻ നവീകരിച്ചു പോരുന്നു. ആ നവീകരണം ചെറുതല്ലാത്ത നിഷേധത്തിന്റെ ഭാവത്തിലും - വ്യഥയിലും ചേർന്ന് പോകുന്നു. ഇതിന്റെ അവസാനം സത്രം കാണാൻ ഇറങ്ങുന്ന നന്ദിനിയോട് നിനക്കെന്റെ യഥാർത്ഥ പേരറിയേണ്ടെ? - എന്ന് മൻസൂർ ചോദിക്കുന്നുണ്ട്. അവൾ അപ്പോൾ നിഷേധാർത്ഥത്തിൽ തലകുലുക്കി. നീ ദിനേഷ് ആകാം ഭാസ്ക്കറോ മൻസൂറോ ആകാം അല്ലെങ്കിൽ രവി ആകാം. ഞാൻ ഇനിയും നിന്നെ തിരയില്ല. നിനക്ക് പേരുകൾ മാറ്റുവാൻ കഴിയും വസ്ത്രങ്ങളും പാർപ്പിടങ്ങളും മാറ്റുവാൻ കഴിയും. മതവും തൊഴിലും മാറ്റുവാൻ കഴിയും. പക്ഷെ നിനക്ക് മാറ്റുവാൻ കഴിയാത്തതായി ചിലതെല്ലാം നിന്നിലുണ്ട്. നിന്റെ കിളിരമുള്ള ഈ ശരീരം. നിന്റെ നീണ്ട ഈ കൈ കാലുകൾ. ശക്തമായ ചുമലുകൾ. പരുഷമായ ശബ്ദം. ഇതെല്ലാമാണ് എനിക്ക് നീയിനി... നിന്നിൽ മാറാത്തതായി ഇനി എന്തുണ്ടോ, അതാണ് എനിക്ക് നീ ഇനി..!
         തുടർന്ന് നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. അവൾ പറഞ്ഞു വരൂ... നമുക്ക് ഈ കൃഷ്ണ ശിലയിൽ ശയിക്കാം. ജീവജാലങ്ങളുടെ അനസ്യൂത ചൈതന്യമായ വെയിലിൽ അടിവയറ്റിന്റെ വെണ്മ തെളിഞ്ഞു. രാവിന്റെ അമാവാസിയിൽ പൊട്ടുമാഞ്ഞ നെറ്റിയിൽ വിയർപ്പ് കിനിയുന്നു. പുതു മഴയുടെ സുഗന്ധമുയരുന്ന രജസ്വലയായ മണ്ണിൽ നീണ്ട തലമുടി പാറിവീണു പറന്നുകിടക്കുന്നു. സന്ധ്യയുടെ തളർച്ചയിൽ അരിപ്പല്ലുകൾ കാണിച്ചുകൊണ്ട് രണ്ട് അല്ലിച്ചുണ്ടുകൾ പിളർന്നുകിടക്കുന്നു. പ്രഭാതങ്ങളുടെ ശാന്തിയിൽ രോമാവൃതമായ കനത്ത ചുമലുകൾ കോളടങ്ങിയ കടൽ പോലെ ശാന്തമാകുന്നു. കൃഷ്ണ ശിലയിൽ വിശ്രമിക്കുന്ന രണ്ടുവെളുത്ത കൊച്ചു പാദങ്ങൾക്കു മുകളിലൂടെ സൂര്യനും - ചന്ദ്രനും - മഴക്കാറുകളും നീങ്ങുന്നു. ഋതുക്കൾ വരുകയും പോകുകയും ചെയ്യുന്നു.
      തിരക്കുകൾക്കിടയിൽ നടന്ന് സ്വയം നഷ്ടപ്പെട്ടുപോയ മനുഷ്യർക്ക് ഇതൊരു അനിവാര്യമായ വായനയാണ്. 

ഒ വി വിജയന്റെ ലേഖനങ്ങൾ - പി കെ രാജശേഖരൻ

ഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം അതിന്റെ എല്ലാ സങ്കീർണതകളോടും കൂടി ഈ ലേഖനത്തിൽ വെളിവാക്കുന്നുണ്ട്. രാഷ്ട്രീയ ചിന്തകൾക്കും രാഷ്ട്രീയ രചനകൾക്കും പുതിയ മാനം നൽകിയ രചനകളാണ് ഇതിൽ കൂടുതലും. ചിതറിക്കിടന്ന ഈ ലേഖനങ്ങളെ വർഗീകരിച്ച് ഒരു ലേഖന സമാഹാരമാക്കിയത് പി കെ രാജശേഖനരാണ്.
       ഈ സമാഹാരത്തിന്റെ തുടക്കത്തിൽ (2005 എഡിഷൻ )ഒ വി വിജയന്റെ കൈയ്യെഴുത്തിന്റെ ഒരു പകർപ്പ് കാണാൻ സാധിക്കും. പുരസ്‌ക്കാരങ്ങൾ ഇഷ്ട്ടപ്പെടുന്ന ഒരു സാധാരണ എഴുത്തുകാരനാണ് താനെന്നും എന്നാൽ അത് മത്സരത്തിനോ സ്വയം നിഷ്കർഷിച്ചിട്ടുള്ള ആത്മ പ്രശംസയിലോ ചെന്നെത്തരുതെന്ന ഒരു ശരാശരി ബോധ്യം അദ്ദേഹം നിലനിർത്തുന്നുണ്ട്. ആനിലക്ക് അധികാര രൂപികളിലേക്ക് പടർന്നു കയറുന്ന എഴുത്ത് ഇന്ദ്രപ്രസ്ഥം (1985), സന്ദേഹിയുടെ സംവാദം (1988),ഘോഷയാത്രയിൽ തനിയെ (1987),ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ(1987),കുറിപ്പുകൾ (1988),വർഗ സമര സ്വത്വം(1988),ഹൈന്ദവനും അതി ഹൈന്ദവനും(1998), അന്ധനും അകലങ്ങൾ കാണുന്നവനും(2001) തുടങ്ങിയ ലേഖനങ്ങളിൽ കാണാൻ സാധിക്കും.
       രാഷ്ട്രീയ ചിന്തയ്ക്ക് പുതിയ ഭാഷ നൽകിയ വിജയൻ ഒഴിവാക്കാനാകാത്ത സമകാലികത്വത്തെ അതിന്റെ ക്ഷണികതയിൽ നിന്ന് മോചിപ്പിച്ച് ഗൗരവമുള്ള ചരിത്ര വിചാരത്തിലേക്ക് വിപുലീകരിക്കുന്നു. അത് ഒരു പത്ര പ്രവർത്തന മികവിന്റ സൂഷ്മതയിൽ നിന്നതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഏത് ധർമ്മ പ്രശ്നവും അധികാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാകുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും ഉടയാടകൾക്കുള്ളിൽ അധികാരത്തിന്റെ സാന്നിധ്യമുണ്ട്‌. തന്റെ കൃതികളിലൊക്കെയും ഒ വി വിജയൻ അത് ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഇന്ദ്രപ്രസ്ഥം പോലുള്ള പംക്തി അതിന് ഒരു ഉദാഹരണമാണ് . ഒരു കുറിപ്പിൽ ഒ വി വിജയൻ ഇങ്ങനെ എഴുതുന്നുണ്ട് - പറയണം എന്നാൽ പറഞ്ഞുകൂട; ആക്രമണത്തേയും ഗോത്ര സങ്കരത്തെയും പറ്റി, വാൾമുന ചൂണ്ടി മതം മാറ്റുന്നതിനെപ്പറ്റി,കുടിയേറ്റക്കാരനായ ബാബറിനെ പറ്റി, കുടിയേറ്റ സാമ്രാജ്യത്തിലെ മാനഹാനിയെപ്പറ്റി, ജെസിയായെപ്പറ്റി,നമ്മുടെ വിമോചന യുദ്ധത്തിലെ പന്നിയുടെയും പശുവിന്റെയും കൊഴുപ്പുകളെപ്പറ്റി, സെറ്റാനിക്ക് വേഴ്‌സസിനെ പറ്റി, രാമ റീട്ടോൾസിനെപ്പറ്റി...
      ആനുകാലിക പത്ര പംക്തി ലേഖനങ്ങളാണ് ഇവ എന്നുള്ളതുകൊണ്ട് അവ പൂർണ്ണമായും മനസ്സിലാക്കാൻ അക്കാലത്തെ ചരിത്രത്തോളം പോകേണ്ടി വരും വായനക്കാർക്ക്. എന്നാൽ അതിന്റെ നൈതികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതുകൊണ്ട് അതിന്റെ ധാരണക്കുറവ് ഒരു പരിധിവരെ മറികടക്കാൻ വായനക്കാർക്ക് കഴിയുന്നുണ്ട്. അത്തരത്തിൽ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം (1975-2005) ഇതിൽ വളരെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ഈ നീണ്ട വർഷങ്ങളിലെ നമ്മുടെ പൊതുബോധം രാഷ്ട്രീയ ചിന്തകളുടെ വിശകലന സൂഷ്മതയിൽ അതിന്റെ പൊയ്മുഖം അഴിഞ്ഞു വിലക്ഷണമായ കാരിക്കേച്ചറുകളായ് മാറ്റുന്നുണ്ട്.
       സ്വാതന്ത്രാനന്തര ഭാരതത്തിലെ രാഷ്ട്രീയത്തിന്റെ ശുദ്ധികളും മാലിന്യങ്ങളും അപഹാസ്യതകളും ദുഷ്ട്ടതകളും വിചാരണ ചെയ്യപ്പെടുന്ന സൗമ്യമായ ഒരു തർക്ക സദസ്സാണ് ഈ പുസ്തകം;ഉള്ളിലോ വിധ്വംസകവും........

അവൾ പറഞ്ഞു വരൂ - എം മുകുന്ദൻ

പ്രപഞ്ചത്തിലെ സമസ്ത രതിബോധങ്ങളും വാക്കുകളിലേക്ക് നുഴഞ്ഞിറങ്ങിക്കിടക്കുന്ന ഈ നോവൽപോലെ മറ്റൊരു നോവലും മുകുന്ദൻ എഴുതിയിട്ടുണ്ടാകില്ല. അത് ഉൾക്കൊള്ളുന്ന പദതാളം വായനയിൽ ചിത്ര പ്രതീതി സൃഷ്ടിക്കുന്നുണ്ട്.
       അപരിചിതത്വം പടർന്നു കഴിഞ്ഞ ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന അന്യതാബോധത്തിന്റെ ആഴം എത്രയെന്ന് ഇത് വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. അത്രകണ്ട് പരിചിതമായ മനുഷ്യരെയാണ് എം മുകുന്ദൻ തന്റെ കഥകളിൽ അടയാളപ്പെടുത്തുന്നത്. അത്തരം എഴുത്തുകളൊക്കെയും ആധുനിക എഴുത്തുകളുടെ പ്രതിരൂപങ്ങളാണ്. എല്ലാം നഷ്ട്ടപെട്ട മനുഷ്യരെ ഇത്രയും തീവ്രമായും ധീർഘമായും അടയാളപ്പെടുത്തിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. അത്തരത്തിൽ കാലത്തിനൊപ്പം തന്റെ എഴുത്തും എം മുകുന്ദൻ നവീകരിച്ചു പോരുന്നു. ആ നവീകരണം ചെറുതല്ലാത്ത നിഷേധത്തിന്റെ ഭാവത്തിലും - വ്യഥയിലും ചേർന്ന് പോകുന്നു. ഇതിന്റെ അവസാനം സത്രം കാണാൻ ഇറങ്ങുന്ന നന്ദിനിയോട് നിനക്കെന്റെ യഥാർത്ഥ പേരറിയേണ്ടെ? - എന്ന് മൻസൂർ ചോദിക്കുന്നുണ്ട്. അവൾ അപ്പോൾ നിഷേധാർത്ഥത്തിൽ തലകുലുക്കി. നീ ദിനേഷ് ആകാം ഭാസ്ക്കറോ മൻസൂറോ ആകാം അല്ലെങ്കിൽ രവി ആകാം. ഞാൻ ഇനിയും നിന്നെ തിരയില്ല. നിനക്ക് പേരുകൾ മാറ്റുവാൻ കഴിയും വസ്ത്രങ്ങളും പാർപ്പിടങ്ങളും മാറ്റുവാൻ കഴിയും. മതവും തൊഴിലും മാറ്റുവാൻ കഴിയും. പക്ഷെ നിനക്ക് മാറ്റുവാൻ കഴിയാത്തതായി ചിലതെല്ലാം നിന്നിലുണ്ട്. നിന്റെ കിളിരമുള്ള ഈ ശരീരം. നിന്റെ നീണ്ട ഈ കൈ കാലുകൾ. ശക്തമായ ചുമലുകൾ. പരുഷമായ ശബ്ദം. ഇതെല്ലാമാണ് എനിക്ക് നീയിനി... നിന്നിൽ മാറാത്തതായി ഇനി എന്തുണ്ടോ, അതാണ് എനിക്ക് നീ ഇനി..!
         തുടർന്ന് നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. അവൾ പറഞ്ഞു വരൂ... നമുക്ക് ഈ കൃഷ്ണ ശിലയിൽ ശയിക്കാം. ജീവജാലങ്ങളുടെ അനസ്യൂത ചൈതന്യമായ വെയിലിൽ അടിവയറ്റിന്റെ വെണ്മ തെളിഞ്ഞു. രാവിന്റെ അമാവാസിയിൽ പൊട്ടുമാഞ്ഞ നെറ്റിയിൽ വിയർപ്പ് കിനിയുന്നു. പുതു മഴയുടെ സുഗന്ധമുയരുന്ന രജസ്വലയായ മണ്ണിൽ നീണ്ട തലമുടി പാറിവീണു പറന്നുകിടക്കുന്നു. സന്ധ്യയുടെ തളർച്ചയിൽ അരിപ്പല്ലുകൾ കാണിച്ചുകൊണ്ട് രണ്ട് അല്ലിച്ചുണ്ടുകൾ പിളർന്നുകിടക്കുന്നു. പ്രഭാതങ്ങളുടെ ശാന്തിയിൽ രോമാവൃതമായ കനത്ത ചുമലുകൾ കോളടങ്ങിയ കടൽ പോലെ ശാന്തമാകുന്നു. കൃഷ്ണ ശിലയിൽ വിശ്രമിക്കുന്ന രണ്ടുവെളുത്ത കൊച്ചു പാദങ്ങൾക്കു മുകളിലൂടെ സൂര്യനും - ചന്ദ്രനും - മഴക്കാറുകളും നീങ്ങുന്നു. ഋതുക്കൾ വരുകയും പോകുകയും ചെയ്യുന്നു.
      തിരക്കുകൾക്കിടയിൽ നടന്ന് സ്വയം നഷ്ടപ്പെട്ടുപോയ മനുഷ്യർക്ക് ഇതൊരു അനിവാര്യമായ വായനയാണ്. 

മോദി ദശകം മുറിവേറ്റ രാഷ്ട്രം

ന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളികൾ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. ഭരണാധികാരികൾ ഏകധിപതികൾ ആകുന്ന ഈ കാലത്ത് ജനങ്ങളാണ് പ്രതിഷേധത്തിന്റെ നാവുകളായി മാറേണ്ടത്. അതിന് ഈ പുസ്തകവായന നമ്മെ കരുത്താർജിക്കാൻ സഹായിക്കും.
       ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയും തീവ്ര വലത് ഫാഷിസ്റ്റ് രാഷ്ട്രീയ വളർച്ചയെ ബന്ധപ്പെടുത്തിയും ഈ ലേഖനങ്ങൾ വിശകലനം ചെയ്യാവുന്നതാണ്. അത്തരം പ്രതിസന്ധികളുടെ അവസാനത്തെ കണ്ണിയായി സാമുദായിക - മത - വംശീയ സംഘർഷങ്ങളെ ഇന്ത്യ കാണുന്നത്. അതിന് സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം തടഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തകരെ വെറും ഏറാന്മൂളികൾ ആക്കുന്ന ഒരു സാമ്രാജിത്വ വ്യവസ്ഥ ഇതിനോടകം ഇന്ത്യയിൽ ഉടലെടുത്ത് കഴിഞ്ഞിരുന്നു. ലോകത്തിന്റെ ഇതരഭാഗത്തുള്ള മറ്റെല്ലാ തീവ്ര വലത് രാഷ്ട്രീയപ്പാർട്ടികളും ജനങ്ങൾക്കിടയിൽ ഭയം വിതറിക്കൊണ്ടിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പ് ബി ജെ പി യുടെ അത്തരമൊരു പടയോട്ടമായിരുന്നു എന്ന് കാണാൻ സാധിക്കും. അതിന് മികച്ച ഒരു മുദ്രാവാക്യമായി അവർ ഉയർത്തിക്കൊണ്ട് വന്നത് ഹിന്ദു ഖത് രേ മേ ഹൈ ( ഹിന്ദു അപകടത്തിൽ ) എന്നായിരുന്നു. അതിന് മുഗൾ ഭരണം ഭാരതത്തിനു നേരെ നടത്തിയ ആക്രമണങ്ങൾ, മുഗൾ ജന സംഖ്യയിലെ ആസൂത്രണ വർധനവ്, പാകിസ്ഥാനിൽ നിന്നുള്ള ഭീഷണി എന്നിവയായിരുന്നു. അതുകൊണ്ട് നേരുത്തേ നടന്ന ഇത്തരം പ്രശ്‌നങ്ങൾ ഏതൊരു ചെറിയ അവസരത്തിലും പറയാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ എന്തും വോട്ടിംങ്ങിനു ഉപയോഗിക്കാമെന്ന് ഇവരിലൂടെ നമ്മൾ മനസ്സിലാക്കി. 
       2019 ഒക്ടോബർ 12 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 26 ആം സ്ഥാപക ദിനത്തിൽ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ എങ്ങനെ പരിഗണയിച്ചിരുന്നു എന്ന് ഇവിടെ സൂചന നൽകേണ്ടതുണ്ട്.ആ നിലക്ക് ചരിത്രത്തിൽ ആദ്യമായി പരമ്മോന്നത നീതി പീഠത്തിലെ ഉന്നത ന്യായാധിപന്മാർക്ക് പത്ര സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു.
        ഇന്ത്യൻ ഭരണംകൂടത്തിന് സംഭവിച്ച വീഴ്ചകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ വിമർശനങ്ങൾ സൃഷ്ട്ടിച്ചു. ആഗോള മനുഷ്യാവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മുൻ കാലങ്ങളിൽ ആക്രഡിറ്റേഷനിലൂടെ " എ " ആണ് ലഭിച്ചിരുന്നത്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള 110 മനുഷ്യാവകാശ സംഘനകളെ പ്രതിനിധാനം ചെയ്യുന്ന ഈ സംഘടന U N അംഗീകരിച്ച പാരീസ് തത്വങ്ങളിലൂടെയാണ് മുന്നേറുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഏതുനിമിഷവും ഇന്ത്യയ്ക്ക് U N മനുഷ്യാവകാശ കൗൺസിലിലുള്ള അംഗത്വം നഷ്ടപ്പെട്ടേക്കാം. 
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ ജനാധിപത്യ കൂട്ടായ്മകളിലൂടെ ചെറുത്ത് തോൽപ്പിക്കാനുള്ള ദൗത്യത്തിന് ഈ വായന കരുത്ത് പകരുന്നുണ്ട്.

പഥേർ ദാബി - ശരത്ചന്ദ്രചതോപാദ്ധ്യായ

സാഹിത്യമെന്ന ബ്രിഹത്തായ വ്യവതയ്ക്കുള്ളിൽ നിന്ന് അന്യോന്യം പ്രതിപ്രവൃത്തിക്കുന്ന അനേകം വ്യവസ്ഥകളിൽ ഒന്നാണ് പരിഭാഷാസാഹിത്യം. അതിന്റെ പ്രാധാന്യം ഇന്നും അറിയാത്തതുകൊണ്ട് മലയാളത്തിൽ അതിനെ സർഗ്ഗാത്മകമായി കാണാത്ത സമീപനം ഉണ്ടാകുന്നുണ്ട്. 19-ാംനൂറ്റാണ്ടിലെ ഗദ്യമാതൃകകളെ - പ്രത്യേകിച്ച് നോവൽ അടക്കം മറ്റെല്ലാ വലിയ സാഹിത്യ മേഖലയും പരിഭാഷയിലൂടെ വിശ്വാസഹിത്യത്തിലെ എല്ലാത്തരം കൃതികളെയും തിരിച്ചറിയാനും വായിച്ച് മനസ്സിലാക്കാനും കഴിഞ്ഞു.
       ഇന്ന് പരിഭാഷ സർഗ്ഗാത്മക പ്രവർത്തനമാണ്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ റബാസയുടെ ഇംഗ്ലീഷ് പരിഭാഷയിലൂടെ സ്വയം ഒരു മഹത്തായ കൃതിയായി എന്ന് മാർക്കേസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുപോലെ മറ്റൊന്നാണ് ശരത്ചന്ദ്ര
ചതോപാദ്ധ്യായയുടെ പഥേർ ദാബി ലീല സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. 
          രാഷ്ട്രീയ ഭാവനയുടെ പശ്ചാതലത്തിൽ എഴുതിയ ഈ നോവൽ 1922 ഫെബ്രുവരി- മാർച്ചിലും 1926 ഏപ്രിൽ-മെയ് മാസങ്ങളിലും ബംഗാളി മാസികയായ "ബംഗബാനിയ"യിൽ സീരീസായി ആണ് പുറത്ത് വന്നത്. അന്ന് അത് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. തുടർന്ന് പഥേർ ദാബി 1939 വരെ നിരോധിക്കുന്നു. എന്നിരുന്നാൽ തന്നെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ വിപ്ലവത്തിന്റെ ചുവന്ന ചിഹ്നങ്ങൾ അടയാളപ്പെടുത്തി പഥേർ ദാബി മുന്നേറി. സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ വിപ്ലവവും മനുഷ്യ സ്നേഹവും തമ്മിലുള്ള ബന്ധവും ആ വഴിത്താരയിലെ ദീർഘ വിചാരങ്ങളും ഉൾക്കൊള്ളുന്ന മഹത്തായ ഈ കൃതിയുടെ കഥാപരിസരം പ്രധാനമായും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടമാണ്. ആ നിലക്ക് പഥേർ ദാബി ഇന്ത്യൻ സമൂഹത്തിൽ വിപ്ലവം കൊണ്ടുവരാനുള്ള എല്ലാം ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 
      പഥേർ ദാബി - ഇന്ത്യൻ സമൂഹത്തിൽ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു രഹസ്യ സമൂഹമാണ്. അതിനായി മരിക്കാൻ തയ്യാറായ മനുഷ്യരും അവരുടെ പരസ്പ്പര ബന്ധവും സമരവും ജീവിതവും വേദനയുമാണ് പഥേർ ദാബിയുടെ കഥാ പരിസരം. ഈ സമരത്തിന്റെയും സഹനത്തിന്റെയും ഇടയിൽ അവർ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഒട്ടനവധിയായ മാതൃകകളാൽ സൃഷ്ടിക്കപ്പെട്ട ഈ നോവൽ വംഗ സാഹിത്യത്തിലെ ആദ്യാങ്കുരങ്ങൾ കൊണ്ട് ഭാസുരമാണ്. 
            പ്രധാന കഥാപത്രമായ അപൂർവ്വനിൽ നിന്നുമാണ് നോവൽ ആരംഭിക്കുന്നത്. ചേട്ടന്മാരുടെ ദൃഷ്ട്ടാന്തരത്തിൽ നിന്ന് ഏറെ വ്യത്യസ്തനാണ് അപൂർവ്വൻ. ചേട്ടന്മാർ ഒന്നിനെയും മാനിക്കാറില്ല. വാസ്തവമെന്തെന്നാൽ ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ആയ പിതാവിന്റെ പിൻതുണയിലും കാഴ്ച്ചപ്പാടിലുമാണ് അവർ വളർന്നത്. അവർ പൂണൂൽ ഊരി ആണിയിന്മേൽ തൂക്കും. പലപ്പോഴും അത് വീണ്ടും ധരിക്കാൻ മറക്കും. എല്ലാവരുടേയും മുന്നിൽ വെച്ച് കോഴിക്കറിയും ചപ്പാത്തിയും കഴിക്കും. അപൂർവ്വന്റെ അമ്മക്ക് ഇത് കണ്ട് കണ്ണീർ ഒഴുക്കാനെ കഴിഞ്ഞുള്ളു. ഇത് പിന്നീട് അനാവശ്യ കലഹങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കി. എന്നാൽ ഇളയവനായ അപൂർവ്വൻ ഉച്ചിക്കുടുമ വെയ്ക്കുകയും അനാഡംബരമായി ജീവിക്കുകയും ചെയ്തു. അമ്മ അവനുവേണ്ടി നിഷ്ഠയും ജപവ്രതങ്ങളുമുള്ള ഒരു പെൺകുട്ടിയെ തേടിക്കൊണ്ടേ ഇരുന്നു. ബോധ കമ്പനി ബെർമ്മയിലെ റങ്കൂനിൽ ഒരു പുതിയ ആപ്പീസ് പണിയുകയും അവയ്ടേക്ക് ജോലിക്കായി കടൽ കടന്ന് അപൂർവ്വൻ പോകുകയും ചെയ്യന്നു. വിദ്യാഭ്യാസ സമ്പന്നൻ ആയിരിക്കെ തന്നെ അറുപഴഞ്ചൻ ചിന്തശേഷിയും കാഴ്ചപ്പാടുമുളള ആളാണ് അപൂർവ്വൻ. അപൂർവ്വൻ എന്ന കഥാപാത്രം ഇതിൽ പറയുന്നുണ്ട് " സ്ത്രീകൾക്കും പുരുഷന്മാർക്കും രാജ്യ സേവനത്തിന് അവകാശം ഉണ്ട്‌. എന്നാൽ സ്ത്രീകൾ വീടുകളിലെ കുട്ടികളെ സേവിച്ചാണ് രാജ്യ സേവനം ചെയ്യാൻ കഴിയുക എന്ന്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായ സുമിത്ര. സുമിത്രയാണ് അപൂർവ്വന്റെ കഥാപാത്രത്തെ ഉടച്ചുവാർക്കുന്നത്. അവർതമ്മിലെ സംഭാഷണങ്ങൾ തന്നെ അതിനുള്ള ഉദാഹരമാണ്. മറ്റൊരു സന്ദർഭത്തിൽ അപൂർവ്വന്റെ കാഴ്ചപ്പാടിനെ ഇങ്ങനെ ചോദ്യം ചെയ്ത് ഇങ്ങനെ പറയുന്നുണ്ട് - ഭാര്യയെ സ്വീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ഒരു മകനെ ജനിപ്പിക്കുക മാത്രമല്ലെന്നും വിവാഹിത ആയത് കൊണ്ട് മാത്രം ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ സ്നേഹിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നുമാണ്. 
       പറമ്പരാഗത ബംഗാളി ബ്രഹ്മണ കുടുംബത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ ഈ നോവലിൽ അവിടവിടെയായി വായനക്കാർക്ക് കാണാൻ സാധിക്കും. വസൂരി വന്ന തിവാരിയെ ഭാരതി പരിചരിക്കുന്നുണ്ട്. അത് അയാളിലെ ബ്രാഹ്മണ്യത്തെ ഒരു ചോദ്യചിഹ്നമായി നിർത്തുന്നു. അതേപറ്റി കൂടുതൽ ചിന്തിച്ചാൽ തന്റെ ജാതി നഷ്ടപ്പെടുമെന്ന് തിവാരി കരുതുന്നു. അപ്പോഴും അപൂർവ്വന്റെ സങ്കൽപ്പവും ചിന്തകളും വിവിധ തരം ഭയവും സന്ദേഹങ്ങളും കൊണ്ട് നിറയുന്നു. സ്വാതന്ത്ര്യം-മതം എന്നിവ ഒരു ദീർഘവിചാരങ്ങളെപ്പോലെ ഇതിൽ ഉടനീളം ചർച്ച ചെയ്യുന്നു.ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ മരണ ശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത്. ബംഗാളി സാഹിത്യത്തിന്റെ സാഗരത്തിൽ മുങ്ങിക്കിടന്ന അപൂർവ്വകൃതി മനോഹരമായ ഒരു വായന നൽകുന്നുണ്ട്...

വാർഷികപ്പതിപ്പ്

ഈ വർഷത്തെ വാർഷികപ്പതിൽ താരതമ്യേനെ ഭേദമായി തോന്നിയത് മാധ്യമം ആഴ്ചപ്പതിപ്പാണ്. അതിൽ എടുത്ത് പറയേണ്ടത് പരസ്യത്തിന്റെ അതിപ്രസരം ഇല്ല എന്നതാണ്. 
     " നഗ്നവസ്ത്രം" എന്ന റഫീക്ക് അഹമ്മദിന്റെ കവിതയിൽ തുടങ്ങിയ പതിപ്പ് നഗ്നതയുടെ ദാർശനിക വ്യവസ്ഥകളെ ഇല മറവില്ലാതെ അക്ഷരങ്ങളുടെ വെളിച്ചത്തിൽ തുറസ്സായ സ്ഥലത്ത് വലിച്ചു കീറി. നഗ്നത നിലാവോ നക്ഷത്രമോ ജനാധിപത്യമോ ഫാഷിസമോ എന്ന് തിരിച്ചറിയാൻ അതുകൊണ്ട് സാധിച്ചു. സംവിധായകൻ ശ്യാമ പ്രസാദുമൊത്ത് നാടകം-സിനിമ -ജീവിതം-എഴുത്ത് എന്നിങ്ങനെ പലേതലങ്ങളിൽ നീങ്ങുപോകുന്ന ഒരു സംഭാഷണം ആണ് അടുത്തത്. അയാളിലെ അഭിരുചിയുടെ പലേ കാലങ്ങൾ അതിൽ കടന്ന് വരുന്നുണ്ട്. അതിനെ ചുവടുപിടിച്ച് പിന്നീട് പി എഫ് മാത്യൂസ് എഴുതിയ "കുഞ്ഞൂഞ്ഞും അനിയന്മാരും "എന്ന കഥയാണ്. മനോഹരമായ എഴുത്ത്. ഇടക്ക് അദ്ദേഹം എഴുതിയ ചാവ്നിലം ഓർമ്മ വന്നു. രണ്ടിലും ഒരേ കഥാപരിസരമാണ്. വാക്കുകൾ ജീവിതത്തിന്റെ ചുരുക്കെഴുത്ത് ആകുന്നത് ഇതിൽ കാണാൻ സാധിക്കും. സ്വഭാവികമായി സ്വരപ്പെടുന്ന ധാരാളം ചോദ്യങ്ങൾക്ക് മുകളിൽ അതിലെ കഥാപാത്രമായ കീവറീത് വലവിരിക്കും. ഗ്രേസി എഴുതിയ " ഒച്ച " പത്രപ്രവർത്തകനായ ഒരാളുടെ മരണം കൊലപാതമാണോ എന്ന കോടതി വിസ്താരത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അയാൾ വലിയൊരു " ഒച്ച " കേട്ടാണ് മരിക്കുന്നത്. അത് അയാളിൽ ഒരു വാള് പോലെ ആഞ്ഞുപതിച്ചു. അത് അയാളുടെ പ്രാണനെടുത്തു. എന്ന് വക്കീൽ കൂട്ടിച്ചേർക്കുബോൾ അവൾ വക്കീലിനെ പാടെ അവഗണിച്ച് ന്യായാധിപനോടായ് പറഞ്ഞു. 'സർ, അങ്ങ് ദുശ്ശാസന വധം കഥകളി കണ്ടിട്ടുണ്ടോ?'

ഉവ്വ്..

'ഭീമന്റെ അലർച്ച കേട്ട് കാണികളാരെങ്കിലും മരിച്ചു വീണിട്ടുണ്ടോ' എന്നാണ്. അടുത്ത ഭാഗം ബാലഗോപാൽ കാഞ്ഞങ്ങാട് സച്ചിദാനന്ദനുമായി നടത്തിയ അഭിമുഖമാണ്. മനോഹരമായ ഒരു ദീർഘ സംഭാഷണം. കവിതയിൽ ആരനൂറ്റാണ്ടിലേറെ നിറ സാന്നിധ്യമായ കവിയെ രാഷ്ട്രീയവും സാഹിത്യവും നിലപാടും എന്ന നിലക്ക് നമുക്ക് കേൾക്കാം. ഒപ്പം ചെറിയ ഒരു യാത്രാ വിവരമാവുമായി വി മുസഫർ അഹമ്മദ് ഉം ഒപ്പമുണ്ട്. രണ്ട് ചെറിയ കവിതകൾ ഇതിൽ ഉണ്ട്. അതിൽ "ആയുധങ്ങൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന മനുഷ്യൻ" എന്ന കവിത ആഴത്തിൽ സ്പർശിക്കുന്നതാണ്. ഇതിൽ ഏറ്റവും അനിവാര്യമായ വായന കുർദ് കവിയും എഴുത്തുകാരിയും മാധ്യമ പരവർത്തകയുമായ കാജൽ അഹ്മദ് തന്റെ കവിതകളെപ്പറ്റി സംസാരിക്കുന്നതാണ്. കവിതകൾക്ക് ധിഷണാപരവും പ്രത്യയശാസ്ത്രപരവും മതപരവുമായി അടരുകളെ അഭിമുഖീകരിക്കാൻ കഴിയുമെന്ന് കാജൽ അഹ്മദ് പറയുന്നുണ്ട്. ജീവിത യാഥാർഥ്യങ്ങളിൽ സ്ത്രീ ശരീരങ്ങളെയും സ്ത്രീയുടെ നിലനിൽപ്പിനെത്തന്നെയും പത്തൊൻപതാം നൂറ്റാണ്ടുമുതൽ അഭിമാനത്തോടെ ആവിഷ്കരിച്ച ഒരൊറ്റ കവിതപോലും കണ്ടെത്താനാകില്ല. അതിന് നേർ വിപരീതമായി ധാരാളം കവിതകൾ യഥേഷ്ടം കാണുകയും ചെയ്യും. മികച്ച വായനയാണ് നൽകിയത്....

ഭഗത് സിംഗിന്റെ രാഷ്ട്രീയലക്ഷ്യം - എം. എൻ സത്യർത്ഥി

ന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രോജജ്വലമായ ഒരു അദ്ധ്യായമാണ് ഭഗത് സിംഗിന്റെ രക്ത സാക്ഷിത്വം. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ സായുധ പോരാട്ടം നടത്തിയ നേതാക്കളിൽ പ്രധാനിയാണ് ഭഗത് സിംഗ്. അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എപ്രകാരം രൂപപ്പെടുത്തി എന്ന വസ്തുത The year 1929 will be marked as a year of great awakening among the youth of India എന്ന ഗാന്ധിയുടെ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. 
ഭഗത് സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം എന്ന ഈ പുസ്തകം ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വായനയാണ്. ചരിത്ര വികലീകരണത്തിന്റെയും തമസ്ക്കരണത്തിന്റെയും കാലത്ത് കൈമോശം വരാതെ നാം വായിച്ചാഘോഷിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണിത്. വിവിധ ധാരകളിലൂടെ മുന്നേറി വന്ന സ്വാതന്ത്ര്യ സമര ചരിത്ര മുന്നേറ്റം ഏകമുഖം ആയിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ് ഭഗത് സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം എന്ന ഈ പുസ്തകം.
ഭഗത് സിംഗിന്റെ കുടുംബം അദ്ദേഹത്തെ ഒരു വിപ്ലവകാരി ആക്കിമാറ്റിയത് എങ്ങനെയാണെന്ന് ഇതിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ പിൽക്കാല ചരിത്രം ഈ വിപ്ലവ ധാരയെ മത-വർഗീയതയും സങ്കുചിത ദേശീയതയും കൊണ്ട് ദേശീയ ഭ്രാന്ത്‌ പടച്ച് വിടുകയും അതിന് പല വിപ്ലവകാരികളുടെയും പേര് ഉപയോഗിച്ചു. എന്നാൽ അവർ ഒരു ജീവിത കാലം മുഴുവൻ സ്വജീവിതം കൊണ്ട് സമരം ചെയ്തവരാണ്. അവരെയാണ് ഇങ്ങനെ ചെളിവാരി എറിഞ്ഞതെന്ന് നാം ഓർക്കണം. 1931-ൽ സമര ആവശ്യകത വ്യകതമാക്കിക്കൊണ്ട് '' യുവ രാഷ്ട്രീയ പ്രവത്തകർക്ക് " എന്ന പേരിൽ ഒരു തുറന്ന കത്ത് എഴുതി. ഇത് എല്ലാ സങ്കുചിത കാഴ്ചപ്പാടിനെയും ദുർവ്യാഖ്യാനം നടത്തിയവരേയും തള്ളിപ്പറഞ്ഞുകൊണ്ട് ഒരു പുതിയ ചരിത്ര അവബോധം സൃഷ്ടിച്ചു, വീശിഷ്യ പുതു തലമുറയ്ക്ക്.
       ഈ പുസ്തകം രക്തസാക്ഷി ഭഗത് സിംഗിന്റെ ആവേശോജ്വലമായ വീരഗാഥയായും ഭഗത് സിംഗിന്റെ ബഹുമുഖ നേട്ടത്തെയും സംഭവനകളെയും തുറന്നുകാട്ടുന്നതിനും സഹായിച്ചു. ഇതോനോടകം വളരെ കുറച്ച് കാലം തന്റെ സ്വത്വം മറച്ചുപിടിച്ച് അദ്ദേഹത്തിന് ജീവിക്കേണ്ടി വന്നു. ആ സമയം അദ്ദേഹം സ്കൂൾ അധ്യാപകനായും ക്ഷീര കർഷകനായും താൽക്കാലിക ജീവിതം തുടർന്നു. ഒരിക്കൽപോലും അദ്ദേഹം വിപ്ലവവീര്യം പകുതിയിൽ ഉപേക്ഷിച്ചില്ല. ഇവിടെ ഭഗത് സിംഗിനോളം മറ്റൊരാളെ ഓർക്കേണ്ടതുണ്ട്, അത് രാജ്ഗുരുവാണ്. അദ്ദേഹം വിപ്ലവമുഖത്ത് സ്ഥിരം സ്ഥാനീയനാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരുപക്ഷെ ഭഗത് സിംഗിനേക്കാളും. പാർലിമെന്റിൽ ബോംബ് എറിയുന്നതിന് ഭഗത് സിംഗിന്റെ കൂടെ ദത്തിനു പകരം തന്നെ അയക്കണമെന്ന് രാജ് വാശിപിടിച്ചു. ഇംഗ്ലീഷിൽ പ്രസ്താവന ചെയ്യാൻ കഴിവില്ലെന്ന് പറഞ്ഞു ആസാദ് രാജ്നെ ഒഴിവാക്കാൻ നോക്കി. ഇംഗ്ലീഷിൽ തന്നെ വേണോ ഹിന്ദിയിൽ ആയാൽ പോരെ ഇനി ഇംഗ്ലീഷിൽ തന്നെ ആവണമെന്നുണ്ടെങ്കിൽ താൻ കാണാതെ പഠിക്കാം എന്ന് ദത്തിനോട് പരാതി പറഞ്ഞു. എന്നാൽ രാജ് പിന്നീട് പൂനയിൽ വെച്ച് പിടിക്കപ്പെട്ടു. ഭഗത് സിംഗിനോടും സുഖ് ദേവ് നോടുമൊപ്പം രാജ് ലാഹോർ ഗൂഢാലോചനയിൽ വിചാരണ നേരിട്ടു. അപ്പോഴെല്ലാം രാജ് ഗുരു കുംഭകർണനെയും തോൽപ്പിക്കുന്ന ഉറക്കമാണ് നടത്തിയത്. പലപ്പോഴും വിചാരണ വേളയിൽ നിന്നുകൊണ്ട് ഉറങ്ങി. ഒരിക്കൽ പാർട്ടി ചർച്ചയിൽ വിപ്ലവകാരികൾ ബ്രിട്ടീഷുകാരാൽ ക്രൂരമായി മർദ്ദനം നേരിടുന്നത് ചർച്ച ചെയ്തു. ഭഗത് സിംഗിന്റെ നേതൃത്വംത്തിൽ ആ ചർച്ച നടക്കുമ്പോൾ രാജ് ഗുരു അടുക്കളയിൽ ചീട്ടുകളി തോറ്റതിന്റെ ക്ഷിച്ചയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ചുട്ടു പഴുത്ത കൊടിൽ രാജ് നെഞ്ചിൽ മൂന്നിടത് വെച്ചു പൊള്ളിച്ചു. ഇത് കണ്ട് ഒരു സഖാവ് അത് പിടിച്ചു വാങ്ങി. അപ്പോൾ രാജ് മറുപടി പറഞ്ഞത് " ബ്രിട്ടീഷുകാർ മർദ്ദിക്കുമ്പോൾ പതറുമോ എന്ന് സ്വയം പരീക്ഷിച്ചു നോക്കിയതാണ് എന്ന് ". തന്നെക്കാൾ മുൻപ് 
ഭഗത് സിംഗ് രക്തസാക്ഷിത്വം വഹിക്കരുതെന്ന് രാജ്നു നിർബന്ധം ഉണ്ടായിരുന്നു. രാജ്യത്തിനുവേണ്ടി മരിക്കാൻ മത്സരിക്കുകയായിരുന്നു അവർ. വിചിത്രമായ മറ്റൊരു സംഭവം പറഞ്ഞാൽ ഒരിക്കൽ വക്കീൽ പ്രാൺനാഥ് മേത്ത രാജ്നെ കാണാൻ ജയിലിൽ വന്നു. കൗതുകത്തോടെ തന്റെ പേന നോക്കിയ രാജ്നു അവിടെ വെച്ച് മേത്ത ആ പാർക്കർ പേന കൊടുത്തു. ആ പേന കോടതിയിൽ പോലീസുമായി ഉണ്ടായ പിടിവലിയിൽ ഒടിഞ്ഞുപോയി. പോലീസിന്റെ മർദ്ദനത്തേക്കാൾ രാജ്‌നെ ദുഃഖിപ്പിച്ചത് ആ പേന ഒടിഞ്ഞാതായിരുന്നു. ഇത്രയും പ്രകടമായി മറ്റൊരു പുസ്തകത്തിലും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിംഗിന്റെ പങ്കാളിത്തം വിവരിച്ചിട്ടുണ്ടാകില്ല. 1924 -ൽ ഡാൻ ബ്രീനിന്റെ " മൈ ഫൈറ്റ് ഫോർ ഐറിഷ് ഫ്രീഡം " എന്ന ഓർമ്മക്കുറിപ്പ് ഭഗത് സിംഗ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. നിരവധി ലേഖനം ഉറുദു - പഞ്ചാബി ഭാഷയിൽ ' കീർത്തി ' ദിന പത്രത്തിൽ എഴുതി. സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ ലക്ഷ്യവും ചരിത്രവും പുതുതലമുറയ്ക്ക് മുന്നിൽ തുറന്നുകാട്ടുന്ന ഈ ഗ്രന്ഥം വരും കാലങ്ങളിൽ കൈമോശം വരാതെ സൂക്ഷിക്കേണ്ടതുണ്ട്. മികച്ച വായനയാണ് നൽകുന്നത്...

സ്വപന വ്യാഘ്രങ്ങൾ - ഹൊർഹെ ലൂയിസ് ബോർഹസ്

ധുനിക കാലത്തെ ഏറ്റവും പ്രമുഖരായ എഴുത്തുകാരുടെ നിരയിൽ പെടുന്നയാളാണ് ബോർഹസ്. ഫാന്റസിയും റിയാലിറ്റിയും ഇടകലർത്തി എഴുതുമ്പോൾ ഒന്ന് മറ്റൊന്നാകുകയും അത് കഥകൾക്ക് പുതിയ സാമ്പ്രദായിക രീതി സൃഷ്ടിക്കുകയും, അത്തരം ദാർശനിക സമസ്യകൾ അപസർപ്പക കഥകളുടെ രൂപമെടുക്കുകയും ഭ്രമാത്മക കഥകൾ പുതിയ പ്രമേങ്ങളാൽ നിരന്തരം മാറ്റി എഴുത്തുകൾക്ക് വിധേയമാകുകയും ചെയ്യുന്നു.        

       വളച്ചുകെട്ടുകൾ ഇല്ലാതെ ഇത്തരം കഥകൾ എഴുതാൻ എത്രപേർ ഇന്ന് ധൈര്യപ്പെടുമെന്ന് എനിക്കറിയില്ല. അതിന്റെ പ്രധാന കാരണം കഥകൾ ഇന്ന് ഓരോ വാക്കിലും വിശദീകരണങ്ങൾക്ക് വിദേയമാക്കുന്നു. ഇതിൽ ഞാൻ പറഞ്ഞുവരുന്നത് ഹൊർഹെ ലൂയിസ് ബോർഹസ് എന്ന എഴുത്തുകാരനെ പറ്റിയാണ്. 1899 ഓഗെസ്റ്റ് 24ന് അദ്ദേഹം ബ്യൂണേഴ്സ് അയയ്സിയിൽ ജനിച്ചു. അധികം വൈകാതെ കുടുംബം നഗര പ്രാന്തമായ പലേർമോയിലേക്ക് താമസം മാറ്റി. ഇറ്റാലിയൻ കുടിയേറ്റ സമൂഹത്തിന്റെ വേരുകൾ ഉള്ള "പലേർമോ" ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ രാഷ്ട്രീയ കുടിപ്പകകളുടെയും റൗഡികളുടെയും കേന്ദ്രമെന്ന ചീത്തപ്പേര് അപ്പോഴേക്കും നേടിയിരുന്നു. എന്നാൽ ബോർഹസിന്റെ കുടിയേറ്റ കാലത്ത് പഥേർമോയ്ക്ക് അതിന്റെ നിറപ്പകിട്ടുകൾ നഷ്ട്ടമായി തുടങ്ങിയിരുന്നു. എന്നാൽ കാബറെകളും വേശ്യാലയങ്ങളും ആക്രമണങ്ങളും ടാംഗോ നൃത്തവും കത്തിമുനയിൽ പ്രതികാരം നടത്തുന്ന പുരുഷന്മാരും മാറ്റമില്ലാതെ തുടർന്നുപൊന്നു. തന്റെ കൗമാര കാലഘട്ടെ ഉത്തേജിപ്പിച്ച ഇത്തരം പശ്ചാത്തലം ബോർഹസ്സിന്റെ തുടക്ക കാലത്തെ എഴുത്തുകളിൽ നമുക്ക് കാണാൻ സാധിക്കും. അത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സ്വാധീനിക്കുന്നുണ്ട്.
       അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ ബോർഹസ്സിന് ഒരു പുതിയ തൊഴിൽ കണ്ടെത്തേണ്ടി വരുന്നു. ആ ജീവിതം ഒരു മുനിസിപ്പൽ ലൈബ്രറിയുടെ ചുമതലക്കാരൻ എന്നതിലുപരി ആ ലൈബ്രറി ജീവിതം വീർജിനിയ വൂൾഫ് - വില്ല്യം ഫോക്സർ തുടങ്ങിയവരുടെ കൃതികൾ പരിഭാഷപ്പെടുത്തുന്ന തലത്തിൽ വരെ അദ്ദേഹത്തെ കൊണ്ടെത്തിച്ചു. അതുവഴി സാമ്പ്രദായിക എഴുത്ത് രീതികളെ ഒരു പരിധിവരെ മാറ്റി വരയ്ക്കാൻ ബോർഹസ്സിന്റെ ഇത്തരം പരിഭാഷകൾ കൊണ്ട് സാധിച്ചിട്ടുണ്ട്. 
     പതിനൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തർക്കവിഷയങ്ങളിൽ ഒന്നാണ് സെയ്ൻറ് അൻസോം കൊണ്ടുവന്ന Argumentum Ontologium. അത് ഒരു തരത്തിൽ പറഞ്ഞാൽ ദൈവസ്തിത്വം തെളിയ്ക്കൽ ആണ്. അത് ആർഗ്യുമെന്റ് ഓർനിത്തോളജിയിൽ വായിക്കാം. ഗ്രാമവാസികളെ ഒന്നടങ്കം പറ്റിക്കുന്ന; എന്നാൽ അതിന്റെ ഒരു ലക്ഷണവും കാണിക്കാത്ത ഒരു ഭാവശൂന്യന്റെ കഥയാണ്. അയാൾ ചക്കോ പുഴക്കരികിൽ ( വടക്കൻ അർജെന്റിനയിലെ ഒരു നദി ) ഒരു കാഡ് ബോർഡ് കൊണ്ട് ശവപ്പെട്ടി പണിയുന്നു. വിലാപ വേഷം അണിഞ്ഞ ചിലർ അതിനുമുന്നിൽ മെഴുകുതിരി കത്തിക്കുന്നു. മനുഷ്യർ ഇത് കണ്ട് ഹാംലെറ്റിലെ നടകത്തതിനുള്ളിലെ നാടകം പോലെ മൂഢവും നിന്ദ്യവുമായ വേഷം കെട്ടിയാടുന്നു. 
      വളരെ ചുരുങ്ങിയ സമയം കൊണ്ട് വരച്ചുതീർത്ത ഒരു രംഗതിന്റെ പുനരാവിഷ്‌ക്കരണം എന്ന നിലയിൽ "ഇതിവൃത്തം" വായിക്കാനാകും. കഠാര മിന്നി മറഞ്ഞതിനിടയിൽ മാർക്ക് ജൂനിയസ് " ബ്രൂട്ടസിന്റെ " മുഖം തിരിച്ചറിയുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിനിപ്പുറം ബ്രൂണെഴ്സ് അയാഴ്സിന്റെ തെക്കൻ പ്രവിശ്യയിൽ ഒരു ഗൗച്ചോയെ മറ്റൊരു ഗൗച്ചോ ആക്രമിക്കുമ്പോൾ താൻ തല തൊട്ടപ്പനായ ഒരുവനെ കാണുന്നു. "എടാ നീയും..." എന്ന് അയാൾ ചോദിക്കുന്നത് നേരുത്തെ പറഞ്ഞ അതെ നാടകത്തിന്റെ പുനരാവിഷ്‌ക്കരണം തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ?
      ക്രി.മു ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് ദിയോദോറസ് സിക്കുലസ്. അയാളെപ്പറ്റി ഇതിൽ പറയുന്നുണ്ട്. അതിൽ പറയുന്ന ഒന്നാണ് " ഈ വരഞ്ഞിട്ടിരിക്കുന്നത് തന്നെയാണോ നിന്റെ മുഖം?. " അത് സത്യത്തിൽ ചരിത്രത്തിലേക്ക് തന്നെയുള്ള ഒരു ചോദ്യമാണ്. ജെറുസലേംമിൽ ജീവിച്ചിരുന്ന വെറൊണിക്ക എന്ന വിശ്വാസി കർത്താവിനു മുഖം തുടക്കാൻ തന്റെ മൂട്പടം നൽകുന്നു. മടക്കി കിട്ടിയ തുണിയിൽ കർത്താവിന്റെ മുഖം പതിഞ്ഞിട്ടാണ്ടായിരുന്നു. ഈ കഥ ആ കാലഘട്ടത്തിലേക്ക് കൂടിയുള്ള സഞ്ചാരമാണ്.         
പരാമർശസമൃദ്ധമായ ആഖ്യാനത്തിനു തെളിച്ചം കിട്ടാതിരുന്ന ലാറ്റിനമേരിക്കയിൽ ബോർഹസിന്റെ എഴുത്തുകൾ പുതിയ എഴുത്തുകാർക്ക് പ്രതീക്ഷ നൽകിതുടങ്ങി....

Sunday, March 30, 2025

വിശുദ്ധപാപങ്ങളുടെ ഇന്ത്യ - അരുൺ എഴുത്തച്ഛൻ.

ഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിൽ ഒൻപത് പതിപ്പുകൾ ഇറങ്ങിയ അരുൺ എഴുത്തച്ഛൻ്റെ കൃതിയാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. തുടർച്ചയായ യത്രകളുടെയും അന്വേഷങ്ങളുടെയും തുടർച്ചയാണ് ഈ യാത്രാവിവരണം.
മതപരമായ ആചാരങ്ങളെ തുടർന്ന് സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ ആകുന്ന ചരിത്രവും നിയമപരമായ വിലക്കുകളും ഈ കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്. മാഘ പൗർണമിക്ക് പെൺകുട്ടികളെ ദേവദാസിയക്കുന്നത് നിർത്തലാക്കി സുപ്രീംകോടതി കർണാടക ചീഫ്സെക്രട്ടറിക്ക് ഫാക്സ് സന്ദേശം നൽകുന്നുണ്ട്. 
ഈ യാത്രയിൽ ചരിത്രപരമായ തെളിവുകൾ ഉൾക്കൊള്ളിച്ച് വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ ദീർഘമായ ഒരു വിവരണമാണ് നൽകുന്നത്. ഓരോ സ്ഥലകാല ചരിത്രവും ഈ വിവരണത്തിന് കൂടുതൽ നിരീക്ഷണം ഉറപ്പാക്കുന്നു. 
ദേവദാസിയാക്കപെട്ട സ്ത്രീകളിൽ നിന്നുതന്നെയാണ് എഴുത്തുകാരൻ ഇതിൻ്റെ തെളിവുകൾ ശേഖരിക്കുന്നത്. അവിടെ ജാതി വിവേചനം മറ്റൊരു പ്രശ്നമയ് അടയാളപ്പെടുത്താൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്. 
ഒറീസയിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർ ദേവദാസിയാക്കപ്പെട്ടിരുന്നില്ല. അതിൻ്റെ കാരണം അവരെ മനുഷ്യരായ്പ്പോലും കാണുന്നില്ല എന്ന് പറയുന്നിടത്ത് എത്രയെത്ര മനുഷ്യരും ജീവിതങ്ങളൂമാണ് നമുക്ക് ചുറ്റും അടയാളപ്പെടുത്താതെ കടന്നുപോകുന്നത്. ഒരേസമയം വർത്തമാനകാല ചരിത്രത്തിനുകൂടി എഴുത്തുകാരൻ പ്രധാന്യം കൊടുക്കുന്നുണ്ട്. 
നമ്മുടെ കേൾവിക്കപ്പുറത്തുള്ള വേശ്യകളുടെ ഇരുളടഞ്ഞ ജീവിതം ജാതിയും സമ്പത്തും നിശ്ചയിച്ച അതിർവരമ്പുകൾക്കപ്പുറത്തുനിന്ന് അടയാളപ്പെടുത്തുകയാണ് അരുൺ എഴുത്തച്ഛൻ.

ആത്രേയകം - ആർ രാജശ്രീ

ഹാഭാരതം അധികരിച്ച് എത്രയേറെ നോവലുകൾ ഇതിനോടകം വന്നുകഴിഞ്ഞു. ഒരുപക്ഷേ ഇത്രയും വലിയ - തുറന്ന കഥപറച്ചിൽ സമീപനം മഹാഭാരകഥയിൽ നടത്തിയിട്ടുള്ളതുകൊണ്ടാകാം പിന്നെയും കഥകളെഴുത്തിൻ്റെ വിളനിലമായി മഹാഭാരതം മാറിയത്. കൂടാതെ പറഞ്ഞു പോകുന്ന കഥയിൽ നിന്ന് പുറത്തുകടക്കാൻ മഹാഭാരത്തിൽ മറ്റൊരു കഥയെ കൂട്ടുപിടിക്കാൻ വളരെയെളുപ്പവുമാണ്.
ഇതിഹാസങ്ങളിൽ ഒരിടത്തും സ്ഥാനപെട്ടിട്ടില്ലത്ത ക്ഷാത്രനാഗരികതയ്ക്ക് അപരിചിതനായ ആത്രേയകം എന്ന അജ്ഞത ദേശത്തിൽ അഭയം തേടിയെത്തുന്ന നിരമിത്രനെ മുൻനിർത്തി പറഞ്ഞുപോകുന്ന ആർ രാജശ്രീയുടെ ഏറ്റവും പുതിയ നോവലാണ് ആത്രേയകം.
പൗരുഷത്തിൻ്റെ ഘോഷാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ എപ്പോഴും പിഴച്ചുപോകുന്ന; ജന്മഫലത്താൽ രാജമുദ്രകൾ മാഞ്ഞുതുടങ്ങിയ ആ അത്യപൂർവ കഥാപാത്രത്തെ; നിരമിത്രനെ മുൻനിർത്തി പലയളവിൽ പകുത്തെടുത്ത ജീവിതമെന്ന പ്രഹേളികയെ ഒരു പുതിയ തലത്തിൽ നിന്നുകൊണ്ട് ഈ നോവലിൽ നമുക്ക് വായിക്കാം.
അത് വായനയിലുടനീളം നിരമിത്രനെന്ന കഥാപാത്രം ദുർബ്ബലമായ ഒരായുധമാണെന്ന് വായനക്കാർക്ക് തിരിച്ചറിയാനാകും. 
അപരിചിതനായ സ്ത്രീകളുടെ നിലവിളിയും ആക്രോശങ്ങളും ഭീഷണമായ പുരുഷ ശബ്ദത്തിൻ്റെ മുരൾചകളും തുറന്നുവെയ്ക്കുന്ന പുതിയ അന്തരീക്ഷം വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും.
ആത്രേയകത്തിലേക്ക് അഭയം തേടിയെത്തുന്ന നിരമിത്രൻ എന്ന കഥാപാത്രം സുഷേണനുമുന്നിൽ കീഴടങ്ങുമ്പൊഴും അവന്തിക്ക് മേൽ നിലയുറപ്പിക്കുമ്പൊഴും നിരമിത്രൻ ഇന്നാർ ഇപ്പോഴാര് എന്ന് ആകാംക്ഷയോടെ തിരച്ചിൽ നടത്തുമായിരുന്നു. തീർത്തും നിയന്ത്രണം വിട്ട പുലമ്പലുകൾക്കൊടുവിൽ നിർമിത്രൻആരാണ് അവന്തിക ആരാണെന്ന് അറിയാതെ പരസ്പരം കലങ്ങിപോകുമായിരുന്നു. സത്യാന്വേഷണം ആയിരുന്നു ഏറ്റവും വലിയ ഭാരം. ആത്രേയകത്തിൽ ഉണ്ടാകുന്ന മുറിവുകൾ പുറത്തേക്ക് പോകാറില്ല. എത്രയോ പാതിജീവനുകളെ മരണത്തിൽ നിന്ന് പിടിച്ചു പറിച്ചെന്നോണം ആത്രേയകം തിരിച്ചെടുത്തിരിക്കുന്നു. അതുകൊണ്ട് അത്രതന്നെ പ്രശസ്തമാണ് ആത്രേയകത്തിനകത്തെ കഥാപാത്രവും വൈദ്യ പാരമ്പര്യം

പാസ്റ്റർനാക്കിന്റെ സാഹിത്യ ഭൂമിക - പാസ്റ്റർനാക്ക്

പാസ്റ്റർനാക്കിന്റെ സാഹിത്യ ഭൂമിക
യിൽ ജീവിത നാടകത്തിന്റെ അന്ത്യരംഗം മറ്റാർക്കും പകർന്നാടാൻ കഴിയാത്ത വിധം അയാൾ നിർവഹിച്ചു. മഹത്തായ റഷ്യൻ സാഹിത്യത്തിന്റെ വർത്തമാന കാലം ബോറിസ് പാസ്റ്റർനാക്കിന്റെ പേരിൽ ഇതിനോടകം അടയാളപ്പെട്ടുകഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണ് 1946 മുതൽ ഏഴ് തവണ പാസ്റ്റർനാക്കിന്റെ പേര് നോബേൽ സമ്മാനത്തിന് പരിഗണിച്ചിരുന്നു എന്നത്. എന്തിന് പറയുന്നു, ഇത്രയധികം പേര് നിർദേശിക്കപ്പെട്ട മാറ്റാരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ റെക്കോഡ് സ്വീഡിഷ് എഴുത്തു കാരനായ എറിക് ആക്സൽ കാൾഫെൽ -യുടെ പേരിലാണ്. 1912 മുതൽ 1931 വരെ പതിനൊന്നു തവണ അദ്ദേഹത്തിന്റെ പേര് നിർദേശിക്കപ്പെട്ടു. ഒടുവിൽ മരണാനന്തരം അദ്ദേഹത്തിന് നൊബേൽ ലഭിച്ചു. 
എത്രതന്നെ ആയാലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ പാസ്റ്റർ നാക്ക് നൊബേൽ പുരസ്‌ക്കാരം പൂർണ്ണമായും ആഗ്രഹിച്ചിരുന്നു. തന്റെ സംഭവ ബഹുലമായ ജീവിതത്തിനിടയിലും തന്റെ എഴുതുകൾക്ക് കാര്യമാത്ര പ്രസക്തിയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 1924 -ൽ ധരാളം എഴുത്തുകാർ റഷ്യ വിട്ടുപോയി. റഷ്യ ഉപേക്ഷിച്ചതിന് ശേഷവും ഈ എഴുത്തുകാർക്ക് ആർക്കും താരതമ്യേനെ മികച്ച എഴുത്ത് സൃഷ്ട്ടികൾ നടത്താൻ കഴിഞ്ഞില്ല. അതുമാത്രവുമല്ല "നബക്കോവ്" ലോലിതയുടെ പ്രസിദ്ധീകരണത്തോടെ വിവാദത്തിൽ മുങ്ങിപോകുകയും ചെയ്തു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ റഷ്യൻ സാഹിത്യത്തിന്റെ ഒന്നാന്തരം പിന്തുടർച്ചക്കാരൻ ആയിരുന്നു പാസ്റ്റർ നാക്ക്. സിംബോളിസമോ - അതിന് ശേഷമുള്ള സോഷ്യലിസ്റ്റ് പ്രവണതയോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. അത്തരം നിലപാടുകളിൽ ഉറച്ചുനിന്നാണ് പിന്നീട് അദ്ദേഹം കവിതകൾ രചിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പുതിയ യുഗത്തിലെ എഴുത്തിനെയോ സാഹിത്യത്തിനെയോ മറികടക്കാൻ ബോധപൂർവമായ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ടാഗോർ - ഷേക്സ്പിയർ മുതലായ എഴുത്തുകാരുടെ കൃതികൾ അദ്ദേഹം വിവർത്തനം ചെയ്യുന്നുണ്ട്താനും. 
വർത്തമാന കാലത്തെ അതിന്റെ തത്ത്വങ്ങളുടെ പേരിൽ തനിക്ക് ലഭിച്ച നൊബേൽ നിരസിക്കാതിരുന്ന ടോൾസ്റ്റൊയിയും തന്റെ അറുപത്തിയെട്ടാമത്തെ വയസ്സിൽ ലഭിച്ച നൊബേൽ ഹൃദയവേദനയോടെ നിരസിക്കേണ്ടി വന്ന പാസ്റ്റർ നാക്കും വായനക്കാർക്കിടയിൽ ജനാധിപത്യത്തേക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പുതിയ അലയൊലി സൃഷ്ട്ടിച്ചു.
നൊബേൽ താൻ ഒരിക്കലെങ്കിലും നേടുമെന്ന് പാസ്റ്റർ നാക്കിനു ആത്മവിശ്വാസം ഉണ്ടായിരുന്നു. ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ എഴുത്തിന് ഒരുപാട് മുതൽക്കൂട്ടായി. അപ്പോഴേക്കും നിരവധി കവികൾക്കിടയിൽ റഷ്യൻ ഫ്യൂച്ചറിസ്റ്റുകളും - ക്യുബൻ ഫ്യൂച്ചറിസ്റ്റുകളും എന്ന തർക്കം ഉയർന്നു. അപ്പോഴേക്കും പാസ്റ്റർ നാക്ക് തന്റെ രണ്ടാമത്തെ കവിതയും പുറത്തിറക്കി കഴിഞ്ഞിരുന്നു. 
        ആഭ്യന്തരയുദ്ധകാലത്തുടനീളം പാസ്റ്റർ നാക്ക് മോസ്‌ക്കോയിൽ തുടർന്നു. എഴുത്ത് തുടർന്നുപോകുന്നതിനിടയിലും പാസ്റ്റർ നാക്ക് വിവർത്തനം ചെയ്യൽ തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴേക്കും ജൂലിയാസ് സ്ലോവാക്കിയുടെയും പെഡ്രോകാൽഡെറോണിന്റെയും പുസ്തകം വിവർത്തനം ചെയ്തു. പാർട്ടിയുടെ കടുത്തപിന്തുണ പാസ്റ്റർ നാക്കിനുണ്ടായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ നിക്കോളായ് മിഖൈലോവിച്ച് ലിയുബിമോവിന്റെ പിൻതുണയിൽ കാൽഡെറോണിന്റെ ഒരു നാടകം വിവർത്തനം ചെയ്തു: അതും ഒരാഴ്‌ച കൊണ്ട്.
       ഐവിൻ സ്കായുടെ അഭിപ്രായത്തിൽ ഷിവാഗോയെക്കുറിച്ചുള്ള വിവാദത്തിനിടയിലും പാസ്റ്റർ നാക്ക് തന്റെ എഴുത്ത് ഷെഡ്യൂളിൽ ഉറച്ചു നിന്നു എന്നുള്ളതാണ്. തുടർന്നുള്ള എഴുത്തുകാലം പുരോഗമന സാഹിത്യത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിൽക്കുന്നതാകണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. മുപ്പതുകളുടെ തുടക്കത്തിൽ ആന്ദ്രേ സിന്യാവ്സ്കിയുടെ നിരീക്ഷണത്തിൽ ഭരണകൂടത്തിന്റെ വിരോധം നേരിടുന്ന അഖ്മത്തോവയോടും മാൻഡെൽസ്റ്റാമിനോടും മരീന സ്വെതയേവയോടും തുറന്ന അടുപ്പം പുലർത്തി. ഇത്തരം നിർണായകമായ അടുപ്പം പുലർത്തുമ്പോഴും അദ്ദേഹത്തിന് തെല്ലും ഭയം ഇല്ലായിരുന്നു. അത് സാഹിത്യ സ്വാതന്ത്ര്യത്തിനുകൂടിയുള്ള പൊരുതൽ ആയിരുന്നു. അപ്പോഴേക്കും പാസ്റ്റർ നാക്കിനെതിരെ തുറന്ന വെല്ലുവിളികൾ ഉയർന്നു വന്നിരുന്നു. കുപ്രചാരണത്തിനും ചരിത്രത്തെ വളച്ചൊടിക്കുന്നത്തിനും അവർ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു. 1960 ൽ ദീർഘകാല രോഗങ്ങൾ കൊണ്ട് പാസ്റ്റർ നാക്ക് മോസ്‌ക്കോയിൽ വെച്ച് അന്തരിച്ചു. മരണനാന്തരം ഭരണകൂടം പാസ്റ്റർ നാക്കിനെ അവഗണിച്ചു. പാസ്റ്റർ നക്കിന്റെ മരണശേഷം മകൾ ഐറിന ഐമെലിയാനോവയെയും ഐവിൻസ്കയേയും പാശ്ചാത്യ പ്രസാധകരുമായുള്ള അടുപ്പം പിതാവിൽ നിന്നും കിട്ടിയതാണെന്ന് ആരോപണം ഉയർന്നു. തുടർന്ന് അറസ്റ്റ്. 1962 ൽ ഐറിനയും 1964-ൽ ഓർഗയേയും നിശബ്ദമായി വിട്ടയച്ചു. 
എഴുത്തുകാരുടെ സ്വതന്ത്ര്യചിന്തകൾക്ക് എതിരെ ഉള്ള ആക്രമണം ഇന്നും അവസാനിച്ചിട്ടില്ല. എഴുത്തുകാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവർ പുസ്തകങ്ങൾ കത്തിക്കുന്നു. എഴുത്തുകാരെ രാജ്യത്തുനിന്ന് പുറത്താകുന്നു. കൊന്നുകൊണ്ട് നിശബ്ദമാക്കും . ഇങ്ങനെ ഭീതി പരത്തുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല. അതുകൊണ്ട് അവർ രാജ്യദ്രോഹി- സോവിയറ്റ് - വിരുദ്ധൻ - പന്നി വഞ്ചകൻ എന്നീവിളികൾ പാസ്റ്റർ നാക്കിന് നേരെയും മുഴക്കി. പക്ഷെ അയാൾ ടോൾസ്റ്റോയിയുടെ കാഴ്പ്പാട് സ്വീകസരിച്ചു. " ഒരിക്കലും തിന്മയെ ശക്തികൊണ്ട് നേരിട്ടില്ല. "

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...