Sunday, June 26, 2022

തരകൻസ് ഗ്രന്ഥവരി - ബെന്യാമിൻ

    ടൽ പോലെയെന്ന് കരുതാവുന്ന ഒരു നോവൽ. നമുക്ക് സാധാരണയെന്നോണം കാൽ നനയ്ക്കാൻ സാധിക്കില്ല.  നോവലിൽ
ഏതുകാലത്തോടും ചേരാമെന്ന തരത്തിൽ ക്രമപ്പെടുത്തി 120 GSM കാർഡുകളിൽ അച്ചടിച്ച്  മനോഹരമായ ബോക്സിലാണ് തരകൻസ് ഗ്രന്ഥവരി വായനക്കാരിലേക്ക് എത്തിയിട്ടുള്ളത്. ഇത് ഈ രൂപത്തിൽ വാങ്ങിയ ആളെന്ന നിലക്ക്; ഇങ്ങനെ ഒരു പുസ്തകം ഇതിനുമുൻപ് വായിച്ചിട്ടില്ലാത്ത ആളെന്ന നിൽക്കും എന്നെ അത് തീർത്തും അത്ഭുതപ്പെടുത്തി. സാധാരണ ആദിമധ്യാന്തം  വായന ആണല്ലോ ;എല്ലാ പുസ്തകങ്ങളും. എന്നാൽ ഇത് ഏത് പേജിൽ നിന്ന് വേണമെങ്കിലും വായന ആരംഭിച്ച് ഏത് പേജിൽ വേണമെങ്കിലും വായന അവസാനിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മുൻപ് ഇങ്ങനെ ഒരു നോവൽ ഇറങ്ങിയതായ് ഞാൻ കേട്ടിട്ടില്ല. shuffle literature - എന്നുവേണമെങ്കിൽ നമുക്കതിനെ വിളിക്കാം. 

       വായനക്കാരനാണ് നോവലിൻറെ ക്രമം നിശ്ചയിക്കുന്നത് ഇതൊരുപക്ഷേ ആദ്യമായിട്ടായിരിക്കും.  എഴുത്തുകാരൻ  ഒരു പ്ലോട്ട് കണ്ടെത്തുകയും അത് കഥയായോ നോവലായോ രൂപപ്പെടുത്തുകയും അത് വേണ്ടതരത്തിൽ ക്രമപ്പെടുത്തി വായനക്കാരനിലേക്ക് പുസ്തക രൂപത്തിൽ എത്തിക്കുകയും ചെയ്യുക എഴുത്തുകാരനെ സംബന്ധിച്ച് ശ്രമകരമായ ഒരു പണിതന്നെയാണ്. എന്നാൽ വായനക്കാരന് അത് വായിക്കുക എന്നത് എഴുത്തുകാരനോളം ശ്രമകരമായ ഒന്നാകുന്നുമില്ല. എന്നാൽ ഇത് തീർത്തും മറിച്ചൊരു അനുഭവമാണ് നമുക്ക് നൽകുന്നത്.

        മലയാള വായനാ  ചരിത്രത്തിലെ സവിശേഷമായ വർത്തമാനകാല സംഭവം എന്ന നിലക്ക് ഈ പുസ്തകരൂപം ധാരാളം വിമർശനങ്ങളും കടുത്ത വിയോജിപ്പുകൾക്കും പാത്രമായി. ഇതിലെ ഓരോ ഗ്രന്ഥവരിയും തമ്മിൽ പരസ്പ്പരം ചിലപ്പോൾ കാലത്തിൻ്റെ വലിയൊരളവോളം വിടവുണ്ടാക്കും. അത് ചിലപ്പോൾ വളരെ സാവധാനമേ ഇഴയടുക്കൂ. ഒരു സന്ദർഭത്തിൽ നിന്ന് വളരെപ്പെട്ടന്ന് മറ്റൊരു സന്ദർഭത്തിലെ അപരിചിതത്വത്തിലേക്ക് ചെന്നെത്തുമ്പോൾ വായനക്കാരൻ അനുഭവിക്കുന്ന കാല ശൂന്യത അത് ഈ നോവൻ്റെ അവസാനം വരേയും വായനക്കാരനെ വേട്ടയാടും. വായന കുറേദൂരം പിന്നിടുമ്പോൾ ഒരളവോളം വായനക്കാരിൽ പരിണാമം സംഭവിച്ച് തുടങ്ങും. കൃത്യമായി സംഭവങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുക എന്നത് ഒരു അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതൊഴിച്ചാൽ വായന നന്നായി മുന്നേറും. 

         തരിയത് മാത്തു എന്ന സാധാരണക്കാരനായ കച്ചവടക്കാരനിൽ നിന്നും തച്ചിൽ മാത്തു തരകൻ എന്ന രാജ്യം അറിയുന്ന വാണിക്കനായി മാറിയ തരകന്റെ അത്ഭുതാവഹമായ യാത്രയാണ് ബെന്യാമിൻ ഗ്രന്ഥവരിയിൽ നമ്മളോട് പറയുന്നത് . അധികാരവും പണവും എങ്ങനെ മനുഷ്യനെ ദുഷിപ്പിക്കും എന്നതിന് തെളിവായി തരകന്റെ ജീവിതം അദ്ദേഹം നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നു.ഒരുപക്ഷെ കാലാന്തരത്തിൽ അമൂല്യഗ്രന്ഥമായി മാറാൻ സാധ്യതയുള്ള ഒന്നാണ് തരകൻസ് ഗ്രന്ഥവരി. എന്തെന്നാൽ ഇന്നുള്ള പുസ്തക രൂപത്തെ പാടെ തച്ചുടച്ച് പുതിയതൊന്നിനെ തത്സഥാനത്ത് പ്രതിഷ്ഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ നോവലിൻ്റെ ഭാവിയിലെ സ്ഥിതി പ്രവചിക്കാൻ കഴിയില്ല..!

Friday, June 10, 2022

ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു - സുനീഷ് കെ

   ഭ്രപാളികളിൽ നിരവധി മായാത്ത മുഹൂർത്തങ്ങൾ കൂട്ടിയെഴുതിയ ജോൺ പോൾ എന്ന പ്രതിഭയെ സമഗ്രമായി അടയാളപ്പെടുത്തുകയാണ് ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു എന്ന ഫ്രിക്ഷനിലൂടെ. ജോണിൻ്റെ ചലച്ചിത്രങ്ങൾ കഴിഞ്ഞാൽ ജോൺ ആളുകളെ പിടിച്ചിരുത്തിയത് ജോണിൻ്റെ സംഭാഷണങ്ങളിലൂടെയാണ്. ജോണിൻ്റെ സംഭാഷണം തീർത്തും അമ്മ മലയാളമാണ്. ഒരുപക്ഷെ ഇങ്ങനെ മലയാളം അനർഗ്ഗളമായ് ഇക്കാലത്ത് സംസാരിക്കുന്നവർ നന്നേ കുറവാണ്.  അതുകൊണ്ടുതന്നെ ജോണിനെ കേൾക്കാൻ ആളുകളുണ്ടുതാനും.

      ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു എന്നത് തീർത്തും ജോണിനെ കേട്ടിരിക്കലാണ്. സിനിമയ്ക്കുവേണ്ടിമാത്രം കഥകൾ എഴുതുകയും സിനിമയ്ക്ക് പുറത്ത് കഥകൾ കേൾക്കാൻ ഇഷ്ട്ടപ്പെടുകയും ചെയ്തിരുന്ന ജോൺ, കെ ജി ജോർജിൻ്റെ വാക്കുകൾ കടമെടുത്താൽ അയാൾ കാലത്തിന്റെ ഓർമ്മകളിൽ കടന്നുചെല്ലുകയും അവിടെനിന്ന് ആരും കേൾക്കാത്ത കഥകൾ കേൾക്കുകയും അവ പിന്നീട് അയാളിൽ തിരക്കഥകളായ് പരിണാമം സംഭവിക്കുകയും ചെയ്യുകയാവാം.ഓരോ സിനിമയ്ക്ക് പിന്നിലും നടന്ന സംഭവങ്ങളും ഒരു സിനിമ ഉണ്ടാകുന്നത് എങ്ങനെയാണെന്നും ജോൺ ഇതിൽ പറയുന്നുണ്ട്. ഒരുപക്ഷെ സിനിമ കഴിഞ്ഞാൽ ജോൺ കൂടുതൽ ഇഷ്ടപ്പെടുന്നത് ആളുകളുമായി സംവദിക്കാനാണ്.ജോൺ തീർത്തും ആരായിരുന്നെന്ന് ഈ എഴുത്തിലൂടെ വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്.അത് ഒരുവേള അദ്ധേഹത്തിൻ്റെ കൗമാരം മുതൽ അവസാന കാലം വരെ ചെന്നെത്തി നിൽക്കുകയും ചെയ്യുന്നുണ്ട്. അദ്ധേഹത്തിൻ്റെ  അത്തരം സംഭാഷണങ്ങൾ വലിയൊരളവോളം വായനക്കാർ ഇഷ്ടപ്പെടുകയും, കേട്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു  

   ഇനിയും ജോണിന് എന്തൊക്കെയോ പറയാനുണ്ട്. ദീർഘമായ സംഭാഷണങ്ങൾബാക്കിവെച്ചാണ് ജോൺ കടന്ന് പോയത്. 

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...