Saturday, January 20, 2024

ഒരിക്കൽ - എൻ മോഹനൻ

ളിതാംബിക അന്തർജ്ജനത്തിൻ്റെ മകനും എഴുത്തുകാരനുമായ എൻ മോഹനൻ എഴുതിയ നോവലാണ് ഒരിക്കൽ. 1999 ൽ ആണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. തൻ്റെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിച്ച ഒരു സ്ത്രീയെപ്പറ്റി എഴുതാൻ മലയാള മനോരമയിലെ ജോസ് പനച്ചിപ്പുറവും ജോണിലൂക്കോസും അത്രമേൽ നിർബന്ധിച്ചതിൻ്റെ ഫലമായാണ് ആത്മകഥാപരമായ ഈ നോവൽ രചിക്കപ്പെട്ടത്. തൻ്റെ ജീവിതത്തെ നിസ്തൂലമായി സ്വാധീനിച്ച ഒരു സ്ത്രീയെ എൻ മോഹനൻ ഓർമ്മിക്കുന്നത് അത്രമേൽ വൈകാരികമായ ഒരു തലത്തിൽ നിന്നുകൊണ്ടാണ്.

തൻ്റെ യൗവനത്തിൽ ഉണ്ടായിരുന്ന ഒരു പ്രണയിനിയെ നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം നിന്ന് ഇനിയും വെള്ളിവീഴാത്ത ഹൃദയം കൊണ്ട് അന്തരാത്മാവിലെ വാടിയ കേസരങ്ങളിൽ നിന്ന് പൊഴിഞ്ഞ പരാഗരേണുക്കൾക്കൊണ്ട് ഓർത്തെടുക്കുന്നത് അത്രമേൽ ആഴത്തിൽ സ്പർശിക്കുന്ന വാക്കുകൾ കൊണ്ടാണ്. ഒരുപക്ഷെ മറ്റാർക്കും ഇത് കണ്ടറിയാനാകില്ല.
ജി ശങ്കരക്കുറുപ്പിൻ്റെ കവിതാപുസ്തകത്തിലെ വരികൾകൊണ്ട് പരസ്പ്പരം പ്രണയം ബാധിച്ച രണ്ടുപേർ. എത്രയോ കവിതകൾ ഇതിനോടകം അവർക്കിടയിലൂടെ കടന്നു പോയിട്ടുണ്ടായിരിക്കും. ഒരിക്കലും നിലക്കാത്ത ഒരു നൊമ്പരത്തിൻ്റെ ആത്മരോദനമായി ആ രണ്ടുവരി നിലനിൽക്കുന്നു.
അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം!..
നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം...! ഒരു ജീവിതത്തിൽ താൽക്കാലികവും ദൂരവ്യാപകമോ ആയ എത്രയോ അനുഭവങ്ങൾ ഉണ്ടാകുന്നു. ക്ഷണികവും അല്ലാത്തതുമായ എത്രയോ മാറ്റങ്ങൾ. അവയൊക്കെയും എൻ.മോഹനൻ വായനയുടെ ദേവാലയത്തിൽ കലയുടെ കളമെഴുത്താക്കി. ശിലപോൽ ഉറച്ചുപോയ ജാതിവ്യവസ്ഥ അവർക്കിടയിൽ ഒരു വേലിതീർത്തു. അവർ ഈ വലിയലോകത്തിൽ വെറും ചെറിയ ജീവിതകൾ മാത്രമായി, സ്നേഹനിസ്സഹായതയുടെ വാടാത്ത പൂക്കളായി വഴിയരികിലെ വേലിച്ചുവട്ടിൽ സുഗന്ധ സൗന്ദര്യമില്ലാതെ വിടർന്നുനിന്നു. കാലങ്ങൾ കടന്ന് പണ്ടെങ്ങോ സ്നേഹിച്ച ഒരു പരിചയക്കാരിയെയെന്നോണം അവർ തമ്മിൽ വീണ്ടും കാണുന്നു. ആ കൂടിക്കാഴ്ച്ചയിൽ അവൾ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. അപ്പോഴും അയാളിലെ സ്നേഹത്തിൻ്റെ പൂവ് സുഗന്ധ സൗന്ദര്യമില്ലാതെ വിടർന്നുനിന്നു... '' എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എൻ്റെ പ്രണയമെന്ന്. ഏറ്റവും വലിയ മോഹത്തേക്കാൾ വലിയതായിരുന്നു എൻ്റെ ഇഷ്ടമെന്ന്.''
അവ ഇപ്പോഴും അനാഥമായങ്ങനെ കിടക്കുന്നു....
സ്നേഹം എന്തൊരു സ്വാന്തനമാണ് ...
കണ്ണുനീരാകുന്ന സത്യം ....

ദി സെവൻ മൂൺ ഓഫ് മാലി അൽ മെയ്ദ - ഷെഹൻ കരുണ തിലക


ശ്രീ
ലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണ തിലകയ്ക്ക് 2022 ലെ ബുക്കർ നേടിക്കൊടുത്ത നോവൽ ആണ് ദ സെവൻ മൂൺ ഓഫ് മാലി അൽ മെയ്ദ. എന്നാൽ ഇത് ശ്രീലങ്കയെ സംബന്ധിച്ച് രണ്ടാമത്തെ ബുക്കർ പ്രൈസ് ആണ് . 1992 ൽ എഴുതിയ മൈക്കിൾ ഓൺെടെ ജെ യുടെ " ദി ഇഗ്ലീഷ് പേഷ്യന്റ് " ആദ്യത്തേത്.

പരസ്യ ലോകത്ത് കോപ്പി റൈറ്ററായി ജോലിനോക്കിയിരുന്ന കരുണ തിലാകെ 1975 ൽ ശ്രീലങ്കയിൽ ആണ് ജനിച്ചത്. കൊളംബോയിലെ ന്യൂസിലാൻഡിലും വിദ്യാഭ്യാസം നേടിയ ശേഷം ലണ്ടൻ,ആംസ്റ്റർഡാം, സിംഗപൂർ എന്നിവിടങ്ങളിൽ ജോലിനോക്കി. കരുണ തിലകയുടെ ആദ്യത്തെ കൈയ്യെഴുത്തുപ്രതി "ദി പെയിന്റർ" 2000 ൽ ഗ്രാറ്റിയൻ പ്രൈസിന്റെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇത് ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടിരുന്നില്ല. ആദ്യത്തെ നോവലും ഏറവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതുമായ നോവൽ ചൈന മാൻ; ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യൂ (2010) ക്രിക്കറ്റ് പ്ലോട്ടാക്കി ശ്രീലങ്കയുടെ മറ്റൊരു ആഭ്യന്തര യുദ്ധചരിത്രം എഴുതി. 2012 ൽ ഏഷ്യ ഓഫ് കോമൺവെൽത്ത് ബുക്ക് പൈസ്, 2012 ൽ തന്നെ ദക്ഷിണേഷ്യൻ സാഹിത്യത്തിന് ഡി എസ് സി പ്രൈസും 2008 ൽ ഗ്രാറ്റിയൻ പ്രൈസും ചൈന മാൻ കരസ്ഥമാക്കി.
നോവലലുകളുടെ തലക്കെട്ടുകൾ കരുണ തിലക എന്ന എഴുത്തുകാരനെ എക്കാലത്തും വ്യത്യസ്തനാക്കിയത്. 2015 ൽ ഗ്രാറ്റിയൻ പ്രൈസിനായി ആദ്യ ഡ്രാഫ്റ്റ് ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ അതിന്റെ പേര് " ഡെവിൾ ഡാൻസ് "എന്നാണ്. പിന്നീട് 2020 ൽ അത് പെൺ ഗ്വിൻ ഇന്ത്യ " ചാറ്റ് വിത്ത് ദ ഡെഡ് " എന്ന പേരിൽ പ്രസിദ്ധീകരിച്ചു..
2023 പകുതിയോടെ തന്റെ 3- മത്ത പുസ്തകമായ ഖാൻസ് പുറത്തിറക്കുമെന്ന് .

അൺലോക്ക് - അഡ്വ. ജിയാസ് ജമാൽ

 ന്ന് അശ്രദ്ധയും അജ്ഞ

തയും കൊണ്ട് സൈബർ ഇടങ്ങളിൽ ധാരാളം കുറ്റകൃത്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചതിക്കുഴികൾ ഒരുക്കി വെച്ച് സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന എത്രയോപേർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ നിന്ന് സുരക്ഷിതരായി അകലം പാലിക്കാനുള്ള ഒരു മൂന്നറിയിപ്പാണ് അൺലോക്ക് എന്ന ഈ ബുക്കിലൂടെ സൈബർ ആക്രമണങ്ങൾ ഇരയായവർക്ക് നിയമസഹായം നൽകി വരുന്ന അഡ്വ. ജിയാസ് ജമാൽ നമുക്കായ് ഒരുക്കിയിരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഇന്ന് ഇന്ത്യയാണ് മുന്നിൽ. അശ്രദ്ധ കൊണ്ട് സംഭവിക്കാവുന്ന വലിയ നഷ്ടങ്ങളെ അതിന്റെ എല്ലാ തീവ്രതയോടുംകൂടി ഒരു മുന്നറിയിപ്പായി ആണ് ഇതിൽ പറഞ്ഞു പോകുന്നത്. അതിലുപരി ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എവിടെ എങ്ങനെ പരാതിപ്പെടണം എന്നത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഒരു തലമുറയെ മൊത്തം ശീലിപ്പിക്കാവുന്ന ഒരു സൈബർ പെരുമാറ്റ രീതി വളരെ ലളിതമായാണ് ഈ ബുക്കിൽ അവലംബിക്കുന്നത്. വാട്സാപ്പ്, ഇൻസ്റ്റ, യൂടൂബ്, ഫേസ് ബുക്ക്, ടിറ്റ്വർ തുടങ്ങിയ അധികവരിക്കാരുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് തീർച്ചയായും ഒരു സൈബർ അവയർനസ് തന്നെയാണ് ഈ ബൂക്ക് വായിക്കുക വഴി ലഭിക്കുന്നത്. എടുത്തു പറയേണ്ട മറ്റൊന്ന് പല കാലങ്ങളിലായി നടന്ന സൈബർ കുറ്റകൃത്യങ്ങളുടെ രീതിയും നിലവിലെ ട്രാക്ക് ഹിസ്റ്ററിയും ഇതിൽ ഉൾചേർത്തിരിക്കുന്നത് അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനും വായനക്കാർ സുരക്ഷിതമായ സമീപനം സ്വീകരിക്കുന്നതിനും ഇടയാക്കും. വായനാനുഭവം എന്നതിലുപരി മികച്ച സങ്കേതിക പരിജ്ഞാനംകൂടി നേടി തരാൻ സഹായിക്കുന്നു

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...