വടക്കേ മലബാറിൽ തോറ്റൻ പാട്ടിലൂടെ പ്രചരിക്കുന്ന മുത്തപ്പനെ മറ്റൊരു ഐതീഹ്യത്തിലൂടെ ഈ നോവൽ അവതരിപ്പിക്കുന്നു. പുതിയ ഭാഷ ഈ നോവലിനു ഒരു പ്രത്യേക ഭാവം നൽകുന്നുണ്ട്.
തുലാത്തിൽ തെയ്യം പിറന്നു. മേലേരിയുടെ ചൂട് തട്ടിയ മണ്ണ് വൃശ്ചികത്തിന് കാത്ത് കിടന്നു. മേലേരി തച്ചമർത്തി അവസാനത്തെ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരുന്നു. കാറ്റിൽ ഉലപോലെ മേലേരി കണ്ണ് ചിമ്മിയടച്ചു. വസന്തത്തെ വിവാഹത്തിന് ക്ഷണിച്ചതുപോലെ എങ്ങും കണ്ണിന് കുളിര് പകരുന്ന കാഴ്ചകൾ. രണ്ട് നിലയിൽ അഞ്ച് തട്ടുകൾ ഉള്ള വിവാഹപന്തൽ സജീകരിക്കപ്പെട്ടിരുന്നു. വിവാഹപന്തലിലെ മുൻവശത്തെ മൈതാനിയിലേക്ക് ബാണം കണക്കെ കാള വണ്ടികൾ പാഞ്ഞെത്തി. താഴെ ഇറങ്ങിയ നിമിഷം തന്നെ വളരെ വേഗം ഒരു വ്യൂഹം തീർക്കപ്പെട്ടു. പ്രായത്തിന്റെ അവശതകൾ കണക്കിലെടുക്കാതെ സത്യഗുപ്തൻ അവർക്കരികിലേക്ക് എത്തി. സൈന്യം അകമ്പടി നൽകുന്ന പടമടക്കിയുടെ ; സത്യഗുപ്തന്റെ ക്ഷണം സ്വീകരിച്ചു അകത്തേക്ക് നീങ്ങുമ്പോഴും വിവാഹ പന്തലിൽ ഒരു പിരി മുറുക്കം സൃഷ്ടിച്ചു. ആത്മ മിത്രത്തിന്റെ വിവാഹത്തിന് ഇങ്ങനെയാണോ വരുന്നത് എന്ന് പലരും നെറ്റി ചുളിച്ചുകൊണ്ട് കുറ്റം പറഞ്ഞു.
ഒരു തലമുറ തന്നെ ആരാധനയോടെ കാണുന്ന ; സമൂഹത്തിന് ഒരു മാതൃക ആയിരിക്കേണ്ട താൻ ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് വഴങ്ങുന്നത് വഴി തന്നെ സ്നേഹിക്കുന്ന - വിശ്വസിക്കുന്നവർക്ക് നൽകുന്ന സന്ദേശം എന്തായിരിക്കുമെന്ന് ഉമ ചിന്തിച്ചുകൊണ്ടേയിരുന്നു. കുറഞ്ഞ പക്ഷം തന്നെ ഇഷ്ടമാണെന്നു വെളിപ്പെടുത്താൻ പോന്ന ധൈര്യം ഉള്ള, അല്ലെങ്കിൽ ഒരു പോരാളി എങ്കിലും കുറഞ്ഞത് ഒരു കവി എങ്കിലും ആയിരുന്നെങ്കിൽ എന്ന് ഉമ ആഗ്രഹിക്കുന്നത് '' നാഥൻ '' ഇതൊന്നും അല്ല എന്നതുകൊണ്ടാണ്. മംഗല ദേശത്തെ ഒരു മന്ത്രി പുത്രൻ വെറും ഒരു സമ്പന്നൻ. ജീവിതം ഒരു പ്രതിനായക വേഷം ചമഞ്ഞു ജീവിതത്തിൽ ഇന്നേവരെ മുന്നിൽ വന്നിട്ടില്ലാത്ത ഒരു മനുഷ്യൻ. അത്രെയേ ഉള്ളു അയാൾ. സന്തോഷവും നിരാശയും തുലാസ്സിൽ ഒരുപോലെന്നപോലെ ഉമ നിന്നു. മനസ്സ് ഇരുവശത്തേക്കും ആടിക്കൊണ്ടിരുന്നു.
ഇവിടെ പട മടക്കിക്ക് ഉമയോട് താൽപ്പര്യം ഉണ്ടായിരുന്നു. അതിരു കവിഞ്ഞ ദേശ സ്നേഹവും ഉമയോടുള്ള ബഹുമാനവും കാരണം അത് പുറത്തുവന്നില്ല. അധികം പ്രണയവും സമയത്തിനും കാലത്തിനുമാണ് വില നൽകുന്നത്. വിത്തിന് ഒപ്പം പാകേണ്ട വളം കൊയ്ത്ത് കഴിഞ്ഞ് തിരയുന്നതിൽ അർത്ഥമില്ല.
അധികാര പോരാട്ടം പോലെ ജാതിയും ഈ നോവലിന്റെ പ്രധന വിഷയമാണ്. സാഹിത്യം കൊണ്ട് പൂരിപ്പിക്കാൻ പറ്റാത്ത വിഷയം വിഷഹാരിയില്ലാതെ ചികിത്സ നൽകുന്നപോലെയാണ്.
പുഴവക്കിലെ ചെറിയ കുട്ടികളുടെ നിലവിളി ആദ്യം തീയ ചെക്കന് മനസ്സിലായില്ല. തെങ്ങിന്റെ മുകളിൽ ഇരുന്ന് അയാൾക്ക് ഒന്നും വ്യകതമായി കേൾക്കുന്നുണ്ടായിരുന്നില്ല. കേളൻ കത്തിയും ഒടയും എറിഞ്ഞു കളഞ്ഞു പുഴയിലേക്ക് ചാടി. ജാതിയിൽ ഉയർന്ന പരമേശ്വരി എന്ന ഒരു സ്ത്രീയെയാന്ന് കേളൻ മുങ്ങിയെടുത്തത്. മകൾക്ക് പറ്റിയ അത്യാഹിതം അറിഞ്ഞു നാരായണ വല്ലഭൻ സഭ നിർത്തി വെച്ച് തിരിച്ചു. അപ്പോഴേക്കും രാജകുമാരിയെ പുഴയിൽ നിന്ന് രക്ഷിച്ചത് ഒരു തീയ ജാതിയിൽ പെട്ട ചെക്കനാണെന്ന് കാട്ടു തീ പോലെ പടർന്നിരുന്നു. വാർത്ത ചന്ദ്രചൂഡൻ, രാജാവിന്റെ ചെവിയിലും എത്തുന്നു. രാജാവ് അവനെ മെതിക്കണമെന്ന് മാത്രം പറഞ്ഞു. പുരോഹിതർ പറഞ്ഞു ഹീന ജാതി തീണ്ടിയപ്പോൾ തന്നെ അവൾ അങ്ങയുടെ മകൾ അല്ലാതായി കഴിഞ്ഞിരിക്കുന്നു.
മനുഷ്യരോളം പഴക്കമുള്ള വല്ലഭ ദേശത്തിന്റെ വിശ്വാസങ്ങളും ആചാര മര്യാദകളും ഇവിടെ വ്യത്യസ്തമായിരുന്നു. എഴിമലയോട് ചേർന്നുള്ള വനത്തിൽ കുമാരിയെ ഉപേക്ഷിക്കുക എന്നതായിരുന്നു അവസാന പോംവഴി. കാട്ടിലേക്ക് മാറ്റി പാർപ്പിക്കാൻ വേണ്ടുന്ന നടപടികൾ അപ്പോൾ തന്നെ തുടങ്ങിയിരുന്നു. തന്നെ കാട്ടിലാണ് കൊണ്ട് തള്ളിതെങ്കിൽ തീയ ചെക്കനെ എവിടെയാകുമെന്ന് പരമേശ്വരിക്ക് ഊഹിക്കാൻ ആകുമായിരുന്നു.
ഒടുവിൽ രാജ്യം കാൽച്ചുവട്ടിൽ നഷ്ടപ്പെടുന്നത് വല്ലഭൻ അറിയുന്നു. ഒടുവിൽ വിലപേശി നോക്കി. അവിടെയും പരാജയം സമ്മതിക്കുന്നു. പിന്നീട് ക്ഷമാപണത്തിൻ്റെ രൂപത്തിൽ വല്ലഭൻ പറഞ്ഞു " ഭരണം നീ ഉദ്ദേശിക്കുന്നതുപോലെയല്ല മന്ദനാരേ... വെറും തലവേദനയാണത്. നിന്നെപ്പോലെ മദ്യവും മാംസവും വിനോദങ്ങളുമായി ജീവിതം ആഘോഷിക്കുന്ന ഒരാൾക്ക് അത് എടുത്താൽ പൊങ്ങാത്ത ഭാ രമായിരിക്കും. മന്ദനാരേ... ഖജനാവിലെ സകല സമ്പത്തും ഇപ്പോൾ തന്നെ തന്നുവിടാം. നിനക്ക് വേണ്ടി ഞാൻ രാജ്യം ഭരിക്കാം. വെറുതേ ഒരു പേരിന്. ഒരു കളിപ്പാവയെപ്പോലെ. നികുതിപിരി വിൻ്റെ മുഴുവൻ സംഖ്യയും കൃത്യമായി നിൻ്റെ മലയിൽ എത്തിക്കാം. നിന്റെ അടിയാന്മാർക്ക് വേണ്ടി പ്രത്യേകം നിയമനിർമ്മാണം നടത്താം. നീ പറയുന്നതെന്തോ അതുതന്നെയായിരിക്കും വ്യവസ്ഥ കൾ. നിനക്കും കൂട്ടുകാർക്കും കുടിച്ച് കൂത്താടി ഇഷ്ടംപോലെ സ്വൈരവിഹാരം ചെയ്യാം. കാട്ടിൽ മാത്രമല്ല, നാട്ടിലും വേട്ടയാടി നടക്കാം. തല പുകയ്ക്കാതെ, മേലനങ്ങാതെ പണം കൃത്യമായി കൈയി ലെത്തും. എന്തു പറയുന്നു... ഒരവസരം എനിക്ക് തന്നുകൂടേ " അതുകൊണ്ടും കാര്യം ഉണ്ടായില്ല.
അതിൻ്റെ മറുപടി ഇങ്ങനെ പറഞ്ഞു" വല്ലഭരേ, സമ്പത്തിൻ്റെ കണക്കുകൾ ഞാൻ സൂക്ഷിക്കാറില്ല. പന്തീരായിരം പണത്തിൻ്റെ നടഭണ്ഡാരവും പൊക്കിൾപോവാത്ത ഗോവും എനിക്കൊരുപോലെയാണ്. വല്ലഭരേ... നിനക്ക് ഞാൻ രണ്ട് അവസരങ്ങൾ തരുന്നു. ഏഴിൽമലയിൽനിന്ന് നീ ഞങ്ങളെ കുടിയൊഴിപ്പിച്ച മല ഞാൻ നിനക്ക് തരുന്നു. അടിയാന്മാരെ ഒപ്പം വിളിക്കാനാകില്ല, നിൻ്റെ പുരോഹിതന്മാരെയും, ഉത്തമ ജാതിയിൽ പിറന്ന, വെയില് കണ്ടാൽ തല കറങ്ങുന്ന നിൻ്റെ മന്ത്രിമാരെയും കാര്യക്കാരെയും നിൻ്റെ ചെല്ലം ചുമക്കുന്ന പ്രമാണിമാരെയും നിന്നെക്കാൾ വിവരദോഷികളായ നിൻ്റെ ദൈവങ്ങൾ ഇട നില നിൽക്കുന്ന വൈദികൻ മാരെയും കൂടെ കൊണ്ടുപോകാം. കാട് തരില്ല. മലയിൽ വാസിക്കാം. ഇവിടുത്തെ ജനതയ്ക്ക് ഞങ്ങളെക്കാൾ മെച്ചം നിങ്ങളാണെന്ന് തോന്നുന്ന കാലത്ത് തിരിച്ചുവരാം."
കിരീടം അഴിച്ചുവച്ച് വല്ലഭൻ പതുക്കെ താഴേ ക്കിറങ്ങി. 'നിന്റെ കിരീടമെടുത്ത് കൈയിൽ വെച്ചോളൂ. ഭരണം കൈമോശം വന്നതറിയാത്ത ചിലർ ഇനിയും നിന്റെ വംശത്തിൽ പിറക്കും, അവർക്ക് കളിക്കാൻ കൊടുക്കാം.' അമ്പെയ്‌ത് തെറിപ്പിച്ച് കാളി കിരീടം വല്ലഭൻ്റെ കാൽക്കീഴിലേക്കിട്ടു. അടിയന്മാർ അരിയെടുത്ത് പുതിയ രാജാക്കന്മാരെ അംഗീകരിച്ചു.
'ഐവരേ...' മുത്തപ്പൻ പുലികളെ ചേർത്ത് വിളിച്ചു. 'എൻകൂറ ഷമെന്നും നിൻകൂറടയെന്നും എന്റെതെന്നും നിന്റെ തെന്നും പാത്‌പിടിയും പകുത്ത് പിടിയും കൂടാതെ കണ്ട്, ഒന്നിന്റെ പുറത്തെ പൊടി ഒന്ന് തട്ടി നടന്നോ... ഒരാലയിലെ ഗോക്കളെപ്പോലെയും ഒരു ശീലയിലെ കാണംപോലെയും നിങ്ങൾ നിലനിന്നോ; മുത്ത ഷനുണ്ടാകും വലഭാഗം.'