ഈ അടുത്ത് എഴുത്തുകാരും വായനക്കാരും അല്ലാത്തവരുമായി ഒട്ടേറെ പേർ പൊതുവിടങ്ങളിൽ മേതിനെ പറ്റി എഴുതുകയും പറയുകയും ചെയ്യുന്നത് കണ്ടു. മേതിലും ഷാബിതയും തമ്മിൽ നടത്തിയ ദീർഘ സംഭാഷണമാണ് ഈ എഴുത്തുക്കൾക്കൊക്കയും മൂലകാരണം.
" എന്റെ വഴിത്തിരിവ് " എന്ന പൊൻകുന്നം വർക്കിയുടെ ആത്മകഥയെ വിമർശിച്ചുകൊണ്ട് നവയുഗം വാരിക്കയിലേക്ക് ഒരു ലേഖനം അയച്ചുകൊടുക്കുകയും അയാൾ പ്രീയൂണിവേഴ്സിറ്റി എത്തിയപ്പോൾ അത് അച്ചടിച്ചുവരികയും ചെയ്യുന്നു. അവിടുന്നങ്ങോട്ട് കൂടിയ വായനക്കാർ ഒന്നിനുപിറകെ ഒന്നായ് ഒരു വലിയ മേതിൽ യൂണിവേഴ്സിറ്റിയായി രൂപാന്തരപ്പെടുന്നു. ഡിഗ്രി കാലത്താണ് " ഒക്ടോപാസിന്റെ ശവം " എന്ന കഥ അച്ചടിച്ചു വരുന്നത്. അപ്പോഴേക്കും പുരോഗമന സാഹിത്യ സമ്മേളനത്തിൽ സി അച്യുതമേനോന്റെ ക്ഷണപ്രകാരം മേതിൽ പങ്കെടുക്കുന്നു. അങ്ങനെ മേതിൽ എന്ന എഴുത്തുകാരൻ മലയാള സാഹിത്യലോകത്തിൽ ചുവട് വയ്ക്കുന്നു. ഷബിത മേതിലിനോട് ചോദിക്കുന്നുണ്ട് ഖസാക്കിന്റെ ഇതിഹാസവും " സൂര്യവംശവും പരോക്ഷമായി ഇടപെടുന്നു എന്ന് തോന്നുന്നുണ്ടോ?" എന്ന ചോദ്യത്തിന് __ഇല്ലില്ല!.. എന്നാണ്. ഇരു നോവലിന്റെയും ഭാഷക്ക് വ്യത്യാസം ഉണ്ടായിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എഴുത്ത് ജീവിതം ഇങ്ങനെ കടന്നുപോകുമ്പോൾ പുരസ്‌ക്കാരങ്ങളുടെ ഒരു ഭാരവും മേതിലിനെ അലോസരപ്പെടുത്തുന്നില്ല. മേതിൽ ഏകാന്തത അനുഭവിക്കാൻ തുടങ്ങി എന്ന് എനിക്ക് ചില സംഭാഷമങ്ങളിൽ നിന്ന് തോന്നി. ഭാര്യയുടെയും മകളുടെയും വിയോഗം മേതിലിനെ വല്ലാണ്ട് ഇല്ലാതാക്കി കളഞ്ഞു.
ഭൂമിയിൽ നിന്ന് പോകുന്ന ആ നിമിഷത്തെ കാത്തിരിപ്പിനെക്കുറിച്ച മേതിൽ പറയുന്നത് ഇങ്ങനെയാണ് " I am ready for it. I am already a dead person എന്നാണ്.