Tuesday, November 6, 2018

PAPILLON -Hendri charrieae


കാരക്കാസ് എന്ന വെനിസ്യുലൻ നഗരത്തിലെ ഒരു ഫ്രഞ്ച് പുസ്തക കടയിൽ വെച്ച് ആൽബെർതീൻ സരസിൽ എഴുതിയ പുസ്തകം പാപ്പിയോൺ കാണാൻ ഇടയാകുന്നു.പുസ്തകത്തിന്റെ പുറം ചട്ടയിൽ 123 ആയിരം എന്ന് അച്ചടിച്ചിരിക്കുന്നത് കണ്ടു ഹെൻറി ഷാരിയർപറയുന്നു "കൊള്ളാം -ഒടിഞ്ഞ എല്ലുമായി ഒളിസങ്കേതത്തിൽനിന്നു ഒളിസങ്കേതത്തിലേക്കു മാറിത്താമസിച്ച ഒരു പെബിളയുടെ പുസ്തകം 123000 കോപ്പി വിറ്റെങ്കിൽ 30 വര്ഷങ്ങളുടെ സാഹസിക ജീവിതത്തിന്റെ വിവരങ്ങൾക്ക് അതിന്ടെ മൂന്നിരട്ടി വിൽക്കേണ്ടതാണ്..അദ്ദേഹം അവിടുന്ന് സ്കൂൾ കുട്ടികൾക്കുള്ള രണ്ടു ബുക്ക് വാങ്ങി അത് മുഴുവൻ എഴുതി നിറച്ചു വീണ്ടു പതിനൊന്നെണ്ണം കൂടി വാങ്ങി.രണ്ടുമാസം കൊണ്ട് അതും എഴുതി നിറച്ചു.അസാമാന്യ ജീവിതം എഴുതാൻ താളുകൾ പോരാതെയായി.അതിന്ടെ യേറ്റവും വലിയ തെളിവാണ് പുസ്തകം പ്രസിദ്ധികരിക്കാൻ തിരുമാനിക്കുംബ്ബോൾ അതിന്ടെ പേര് തന്നെ  പ്രസാധക സമരംഭത്തിനും "പാപ്പിയോൺ"
എന്ന നൽകിയത്. ഒരുപക്ഷെ ലോകമെമ്പാടും ലക്ഷക്കണക്കിനു കോപ്പികൾ വിറ്റ പുസ്തകത്തിന് "കുറ്റവാളികളുടെ വേദപുസ്തകം" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് വെറുതെയല്ല. ചെയ്യാത്തകുറ്റത്തിന്റെ പേരിൽ ജയിലിൽ ജീവിതംഹോമിക്കാൻ തയ്യാറല്ല എന്ന ഹെൻറി ഷാരിയർ പറയുന്നത് ജയിലറയ്ക്കുള്ളിലെ ഏകാന്തതയും മടുപ്പും ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള പാരീസ് അധോലോകത്ത് പാപ്പിയോൺ എന്നറിയപ്പെടുന്ന ഹെൻറി ഷാരിയർ 25 ) വയസിൽ ചെയ്യാത്തകുറ്റത്തിന് ജീവപര്യന്ത൦ തടവിന് വിധിക്കപ്പെടുന്നു.ജയിലിൽ കാലുകുത്തിയനിമിഷം പാപ്പിയോൺ പ്രതിജ്ഞയെടുക്കുന്നു;തടവറയിൽ നിന്നും രക്ഷപെടും,വഞ്ചിച്ചവരോട് പ്രതികാരം ചെയ്യും.രക്ഷപെടാനുള്ള പദ്ധതികൾ ആസൂത്രണംചെയ്തു പലവട്ടം ജയിൽ ചാടി അപ്പോഴൊക്കെയും പിടിക്കപ്പെട്ടു.ക്രൂരമായ പീഡനങ്ങൾക്കും ഏകാന്ത വാസത്തിനും വിധിക്കപ്പെട്ടു.അപ്പോഴും പാപ്പിയോൺ അടുത്തചാട്ടം സ്വാപനം കണ്ടു.മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്ടെയും ഇതിഹാസമാണ് പാപ്പിയോൺ.
                         ഹെൻറി ഷാരിയർ തെക്കൻ ഫ്രാൻസിൽ 1906 ഒരു അധ്യാപകന്റെ മകനായി ജനിച്ചു.പാരീസിലെ അധോലോകത്ത് മിക്കവാറും ഇരുണ്ട ജീവിതം നയിക്കവേ 1931 ഒരു കൊലക്കുറ്റം ആരോപിച്ചു ജയിലിൽ അടക്കുകയൂം ചെയ്യുന്നു.നിരന്തരമായ രക്ഷപെടീൽ ശ്രമങ്ങൾക്കൊടുവിൽ 1945 വെനിസ്യുലയിലേക്ക് കടക്കുന്നു.അദ്ദേഹം പുസ്തകം സമർപ്പിക്കുന്നത് തന്നെ "എന്ടെ  വെനിസ്യുലൻ ജനതക്ക്,പറിയ  ഉത്കടലിലെ നല്ലവരായ മീന്പിടുത്തകാർക്ക്,ഒരു പുതിയ ജീവിതം നയിക്കാൻ അവസരം തന്ന ബുദ്ധിജീവികൾക്ക്, പട്ടാളത്തിന്, മറ്റെല്ലാവർക്കും, പിന്നെ എന്റെ ഭാര്യയും അടുത്ത സുഹൃത്തുമായ റീത്തയ്കും "എന്നാണ്.
സമയ ദൈർഖ്യവും കൊണ്ടാണ്.ഒരു കൂട്ടം പോലീസ്കരാൽ ചുറ്റപ്പെട്ട ഒരു കോടതി മുറിയുടെ അകത്തളത്തിൽ വെച്ച് ജീവപര്യന്ത൦ ശിക്ഷ വിധിക്കുന്നത് കേൾക്കുന്നു.എങ്ങും മരണഭയത്താലുള്ള മൂകതമാത്രം നിശബ്ദതയിൽ നിന്നുകൊണ്ടല്ലാതെ പുസ്തത്തിന്ടെ താളുകൾ മറക്കാൻ കഴിയുകയുള്ളു.
            ജയിൽ ജീവിതത്തിൽ പാപ്പിയോൺ ഒരു സുഹൃത്തിനെ കണ്ടെത്തുന്നു.42 വയസുളള ദേഗ.ജയിലിലെ ലക്ഷപ്രഭുവായാണ് ദേഗയെ എല്ല്ലാരും കാണുന്നത്.പാപ്പിയോൺ ദേഗയോട് പറയുന്നുണ്ട് "നിങ്ങൾ ഫ്രാന്ത് പിടിക്കാതെ നോക്കണം.ഞാൻ നിങ്ങളുടെ സമീപത്തു നിന്ന് മാറുകയില്ല,നമുക്ക് പരസ്പരം തുണയായി ഇരിക്കാം,എനിക്ക് ശക്തി ഉണ്ട്.നല്ല വേഗത്തിൽ നീങ്ങാനാകും,കുട്ടിയായിരിക്കുംബ്ബോൾത്തന്നെ തല്ലുകൂടാൻ പടിച്ചു.പേനാക്കത്തി നന്നായി ഉപയോഗിക്കാനും അറിയാം.ഇവിടുന്ന് രക്ഷപെടുന്നതിനു ആരുടേയും കൂട്ടു വേണ്ട..പോരാത്തതിന് നമുക്ക് കാശും ഉണ്ട് ,എനിക്ക് വടക്കുനോക്കി യന്ത്രം ഉപയോഗിക്കാനും അറിയാം.ബോട്ട് ഓടിക്കാനും നന്നായി അറിയാം.ഇവിടുന്ന് രക്ഷപെടാൻ ഇത് പോരെ" ദേഗ പാപ്പിയോണിൻറെ കണ്ണിലേക്കു നോക്കി കെട്ടിപിടിച്ചു...അവർ ജയിൽ ചാടാനുള്ള കരാർ ഒപ്പിട്ടു
        ദേഗയെ കുറിച്ച് പറഞ്ഞില്ലാലോ?കൃത്രിമ കറൻസി നോട്ട് അടിക്കുന്നതിൽ അതിവിദഗ്ധൻ ആയിരുന്നു ദേഗ.അസാധാരണ വിധത്തിലാണ് തന്ടെ പണിയൊപ്പിച്ചിരുന്നത്.500 രൂപയുടെ ബോണ്ടുകൾ ബ്ലീച് ചെയിതു അതിൽ പതിനായിരം എന്ന് എഴുതി വർഷങ്ങളോളം ഇടപാട് നടത്തി.സർക്കാരിന് ഇതിനെ പറ്റി യാതൊരു പിടിപെടും ഉണ്ടായിരുന്നില്ല.അവസാനം ബ്രിയൂലേ എന്നാ ഒരാളെ പോലീസ് പിടിച്ചതോടെ കള്ളി വെളിച്ചത്തായി.രാജ്യത്തെ അതി ബുദ്ധിശാലിയായ കുറ്റാന്വേഷണ സംഗം ദേഗയെയും കൂട്ടാളികളെയും അറസ്റ്റ് ചെയിതു.ദേശിയ പ്രതിരോധ ബോണ്ടുകളിൽ കൃത്രിമത്വം നടത്തിയതിനു 15 വർഷ൦ ജയില്ശിക്ഷക്കു വിധിക്കുന്നു.
           എങ്ങനെയും ജയിൽ ചാടുക,....പോലീസ് കാരുൾപ്പെടെ 12 പേരെ കൊല്ലുക അത് മാത്രമായിരുന്ന ലക്ഷ്യം.ഒരു ഘട്ടം ശിക്ഷ കഴിഞ്ഞു കാങ് ജയിലിൽ കൊണ്ടുപോയി..ഒരു ചെറിയ തെറ്റിനുപോലും 60 ദിവസം ശിക്ഷ കിട്ടുന്ന ഇടം.ഇരുട്ടറയിൽ കിടക്കേണ്ടിവന്ന പാപ്പിയോൺ ഒരിക്കൽപോലും തളർന്നിരുന്നില്ല.ജയിൽ ചാടാനുള്ള വസരം എവിടെയെങ്കിലും വീണുകിട്ടുമെന്നു വിശ്വസിച്ചിരുന്നു.ഭിത്തിയിൽ മരപ്പലക കൊണ്ടും മുറിഞ്ഞുപോയ കരണ്ടികൊണ്ടും ശബ്ദം ഉണ്ടാക്കി ആശയവിനിമയം നടത്തി.അവിടെയും സുഹൃത്തുക്കളെ പാപ്പിയോൺ കണ്ടെത്തി.
        അവിടുന്ന് സാങ് മാർട്ടിൻ- ദ് -നെ എന്നാ ദ്വീപിലേക്ക്.30  പേരടങ്ങുന്ന സംഘങ്ങളായി കൊണ്ടുപോകാൻ തീരുമാനിക്കുന്നു.ജയിലിൽ ദിവസേന ആളുകൾ മരിക്കുന്നു.ദീനം വന്നും ഇടിയും തൊഴിയും കൊണ്ടും അസുഖങ്ങൾ വന്നും.കൂടുതൽ പേരും മരിക്കുന്നത് മലേറിയ വന്നും.   സാങ് മാർട്ടിൻ- ദ് -നെയിൽ ഏകദേശം 600 പേരോളം ഉണ്ട് തടവ് പുള്ളികളായി.അവരിൽ പലരും തന്നെയാണ് പുതിയ പ്രതികളെ തള്ളി അവശരാക്കുന്നത് അതും ജയിൽ ട്യൂട്ടർ മാരുടെ അറിവോടെയും
        മലയാളം കണ്ട ഏറ്റവും നല്ല വിവർത്തകരിൽ ഒരാളായ "ഏകാന്തതയുടെ നൂറുവർഷങ്ങളും,ശ്യാമ ഹംസവും" മലയാളിക്ക് പരിചയപ്പെടുത്തിയ  Dr. എസ് വേലായുധൻ ആണ് പാപ്പിയോൺ ഉം മലയാളിക്ക് പരിചയ പെടുത്തിയത്...... വായനക്കാരെ രണ്ടായി വിഭജിക്കണം പാപ്പിയോൺ വായിച്ചവരും വായിക്കാത്തവരും എന്ന പെഡ്രോവിനെ വാക്കുകൾ എത്ര ശരിയാണ്...
                     ശാന്തമായി ഒരിക്കലും പുസ്തകം വായിച്ചു തീർക്കാൻ കഴിയില്ല.വായിച്ചു തുടങ്ങുബോൾ നിങ്ങൾക്കും ഇതേ അഭിപ്രായം ആയിരിക്കും


ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...