ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്കാരികതയിലൂന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴൽ നമ്മളുടെമേൽ പടർത്തുന്നു സ്വന്തം രാജ്യത്തിനും അവകാശങ്ങൾക്കുമായി ഇന്ത്യാക്കാർ പോരാടേണ്ടിവരുന്നു ഈ പ്രതിസന്ധിഘട്ടത്തിൽ ആരാണ് യഥാർത്ഥ ഇന്ത്യാക്കാർ? എന്താണ് ശരിയായ ദേശീയത ദേശസ്നേഹം? എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശശി തരൂർ നമ്മുടെ പൂർവ്വസൂരികൾ പടുത്തുയർത്തിയ ഇന്ത്യ എന്ന ആശയത്തെ തകരാതെ നിലനിർത്താൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി എല്ലാ ഇന്ത്യാക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
Subscribe to:
Post Comments (Atom)
രഘു റായ് വിട പറഞ്ഞു
ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...
-
അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയ...
-
നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു ...
-
ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവു...

No comments:
Post a Comment