Monday, October 7, 2019

ചിന്താവിഷ്ടയായ സീത - കുമാരനാശാൻ

നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്‌ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു പഠന വിഷയമാക്കേണ്ടതുണ്ട്.അതുപോലെ തന്നെ ഒരു സൃഷ്ടിയുടെ പിന്നിലെ പശ്ചാത്തലം സംബന്ധിച്ച് കുത്യമായ അവബോധം സമ്പാദിക്കുകയും ചെയ്യുന്നിടത്താണ് ആ സാഹിത്യ  സൃഷ്ട്ടി കൂടുതൽ മികവുള്ളതാകുന്നത്.
            മഹാകവി കുമാരനാശാന്റെ കാവ്യസപര്യയെ എടുത്താൽ മനുഷ്യൻ എന്ന പദം മഹത്വത്തിന്റെയും,സാഹോദര്യത്തിന്റെയും പ്രതീകമായി അദ്ദേഹത്തിന്റെ കൃതികളിൽ ജ്വലിച്ചുനിൽക്കുന്നത് കാണാൻ സാധിക്കും.അതുകൊണ്ടുതന്നെയാണ് മറ്റു കാവ്യശൈലിയിൽനിന്നും വിട്ടുമാറി മനുഷ്യ ജീവിതത്തിന്റെ പച്ചയായ ഭാവങ്ങൾ , വേദനകൾ ,സാമൂഹിക പ്രശ്നങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കാവ്യാ വിഷയങ്ങളായതും. അതിന്റെ ഉദാഹരങ്ങളാണ് സീതയിലെ വ്യക്തിത്വം,സ്വാതന്ത്രം,സ്വപ്‍നം,പ്രണയം,ലൈംഗികത എന്നിവ സാമൂഹികമായി നിർവചിക്കപ്പെടാതിരുന്ന കാലത്ത് സ്ത്രീ പുരുഷ അനുരാഗത്തെക്കുറിച്ച് അദ്ദേഹം കവിതകളെഴുതി.അതും സമൂഹത്തിൽ ഈർഷ്യ ഉണർത്തുന്നതരത്തിലും.ചണ്ഡാലിയുടെ പ്രണയം,വേശ്യയുടെ പ്രണയം,സന്യാസിയോടുള്ള അനുരാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ തൂലികക്കു വിഷയങ്ങളായി.ജാത്യാചാരങ്ങൾക്കുമീതെ അദ്ദേഹത്തിന്റെ കാവ്യ സൃഷ്ടിയുടെ മഷി പടന്നുപിക്കുകയും ചെയിതു...
           മാറ്റുവിൻ ചട്ടങ്ങളെ സ്വയ-
           മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെ താൻ -- എന്ന കനത്ത താക്കിതും അദ്ദേഹം സമൂഹത്തിനുകൊടുക്കുന്നുണ്ട്.ആശാൻ കണ്ടെത്തി അവതരിപ്പിച്ചു സാഹിത്യലോകത്തിനു നൽകിയ സീത രാമായണത്തിൽ നാം പണ്ടുകണ്ട സീതയെ അല്ലായിരുന്നു.ആശാന്റെ സീത വ്യക്തിത്വമുള്ള,അഭിമാനബോധമുള്ള,യുക്തതിവിചാരമുള്ള,നേരും പതിരും തിരിച്ചറിയാൻ കഴിവുള്ള,അഗ്നിയെപോലും ഭയക്കാത്ത,അധികാരം പോലും ആഗ്രഹിക്കാത്ത ഒരു സീതയെ ആണ്.അത്തരമൊരു സീതയെ നിങ്ങൾ രാമായണത്തിൽ എത്രതിരഞ്ഞാലും  നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. അത്രത്തോളം അന്തരമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ആശാൻ സൃഷ്ട്ടിച്ചത്. 
             ചിന്താവിഷ്ടയായ സീതയിലൂടെ സീത അനുവാചകനിലേക്കെത്തുന്നത് നല്ല വീക്ഷണ ബോധമുള്ളതും - ആത്മനിഷ്ഠപരമായി സ്വയം വിലയിരുത്തൻ കഴിവുള്ളവളുമായ ഒരു സ്ത്രീയായാണ്. രാജ്യത്തിന്റെ ഭരണാധികാരിയും  തന്റെ ഭർത്താവുമായ വ്യക്തിയെ;രാമനെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സന്ദർഭത്തിലൊക്കെയും സീതയിലെ സ്ത്രീയിൽ അന്ധമായ കുറ്റപ്പെടുത്തലിന്റെയാതൊന്നും വായനക്കാരന് കണ്ടെത്താൻ കഴിയാത്ത താരത്തിലാണ് ആശാൻ സീതയെ രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സൃഷ്ട്ടി വൈഭവം കനപ്പെട്ടു കിടക്കുന്നത് അവിടെനിന്നും നമുക്ക് കണ്ടെത്താൻ കഴിയും.അത്രത്തോളം സൂഷ്മായി ആശാൻ സീതയെ അവതരിപ്പിച്ചിട്ടുണ്ട്. 
രാമാനുമായി തുടങ്ങിയ തന്റെ ജീവിതത്തെ സീത ഇഴപിരിച്ചു പരിശോധിക്കുകയും രാമന് പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.ജനങ്ങൾ പല അഭിപ്രായക്കാരായിരിക്കും പക്ഷെ ശരിതെറ്റുകൾ മനസിലാക്കേണ്ടത് രാജാവായിരിക്കണം എന്ന് പറയുന്നിടത് രാമനിലെ  അധികാരത്തെ സീത അടയാളപ്പെടുത്തുന്നു.
            യൗവന യുകതയും ഗർഭിണിയുമായ അവസ്ഥയിൽ ഭർത്താവിനാൽ പരിത്യക്തയാ സ്ത്രീ ആത്മസംഘർശത്തിന്റെ പടുകുഴിയിലേക്ക് ആണ്ട്  പോകുമ്പോഴും അവൾ തന്റെ പരിശുദ്ധി വിചാരണയാൾ തെളിക്കപെടേണ്ട ഒന്നല്ലായെന്നു ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. വിവാഹബന്ധത്തിന്റെ മഹത്വം പോലും എത്രയോ ചെറുതായാണ് രാമനിൽ തെളിയുന്നതെന്ന് സീതയിലെ സ്ത്രീ വ്യക്തിത്വം മനസിലാക്കുന്നു. അതിന്റെ ഏറ്റവും ശക്തമായ വാചകമാണ് " ഞാൻ പാവയാണോ മഹാശയൻ? " എന്നത്. 
            എന്നാൽ ഇന്നുനാം ചിന്താവിഷ്ടയാ സീതയെ കയ്യിലെടുക്കുമ്പോൾ 1919 -ൽ കാണപ്പെട്ട സാമൂഹിക സാഹചര്യങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പുതിയ വീക്ഷണ കോണിൽനിന്നുമാകണം സീതയെ നോക്കിക്കാണാൻ.അങ്ങനെ നാം വായിക്കുമ്പോൾ മുൻപ് നാം കണ്ടെത്താത്തതും ചോതിക്കാത്തതുമായ പല ചോദ്യങ്ങളും ഇയ്യൽ കണക്കെ പൊന്തിവരും.അവക്കൊക്കെയും കൃത്യമായ മറുപടി ആ വീക്ഷണകോണിൽനിന്നുതന്നെ വായനക്കാർക്ക് ലഭിക്കുകയും ചെയ്യും.കൂടാതെ സീതയെ അപഹരിച്ചതിനു ശേഷമുണ്ടായ യുദ്ധത്തിൽ സീത അതിയായി വ്യസനിക്കുകയും ചെയ്യുന്നുണ്ട്.ആശാൻ സീതയിൽ യുദ്ധത്തിന്റെ ആവശ്യകത ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്
           "അതുമല്ലിവൾ മൂല മേത്രപേർ 
            പതിമാർ ചത്തു ,വലഞ്ഞുനാരിമാർ 
            അതുപോലെ പിതാക്കൾ പോയഹോ?
            ഗതികെട്ടത്ര കീടങ്ങൾ ഖിന്നയായി " ഈ വരികളിലൂടെ...അന്തമായ ഒരു സഹനത്തിനു സ്ത്രീ തയ്യാറല്ലെന്ന് സീത ചിന്താവിഷ്ടയായ സീതയിലൂടെ അടിവരയിട്ടു പറയുന്നു.....

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...