ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവും - വിരഹവും - സന്തോഷവും - രതിയും തുടങ്ങി എല്ലാത്തരം വികാരങ്ങളെയും ഉൾക്കൊള്ളാൻ മഴക്ക് അപാര ശേഷിയുണ്ട്..ഒരുപക്ഷേ മഴയ്ക്ക് മാത്രം സാധിക്കുന്ന ഒന്നാണത്. അതുകൊണ്ടുതന്നെയാണ് ഇവയിലേതെങ്കിലുമൊന്നു കടന്നുവരുബോൾ അതിനോടൊപ്പം മഴയും കൂട്ടുവരുന്നത്;ജീവനും മരണവും പരസ്പ്പരം തോളിൽ കയ്യിട്ടുകൊണ്ടു നടക്കുന്നതുപോലെ...
പെരുമഴയത്താണ് ഞാൻ കുട്ടനാട്ടിൽ പോയി ഇറങ്ങുന്നത്.കടത്തുകാരൻ നല്ല ഒഴുക്കാണെന്നുപറഞ്ഞു.എന്റെ അപ്പന്റെ മരണമാണെന്ന് ഞാൻ പറഞ്ഞു.കഴക്കോലെടുത്ത് അയാൾ ഊന്നി. വാസ്തവത്തിൽ നല്ല ഒഴുക്കുണ്ടായിരുന്നു. അയാൾക്കൊപ്പം നിന്ന് ഞാനും ഊന്നിയപ്പോഴാണ് എന്റെ അപ്പന്റെ മരണത്തേക്കാൾ വലുതാണ് ഒഴുക്കെന്ന് എനിക്കു മനസ്സിലായത്. ജോൺ എബ്രഹാമിന്റെ വാക്കുകളിൽ മഴ മരണത്തിനോട് എത്ര ചേർന്നാണ് നിൽക്കുന്നതെന്ന് നമുക്ക് ഈ വരികളിലൂടെ കാണാൻ സാധിക്കും. അത്രക്കും ഉഷ്ണിച്ചും വിയർത്തും ഇരുന്നിട്ടാണ് നാം മഴയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. അതുകൊണ്ടാണ് മഴ ദുഃഖവും - വിരഹവും - സന്തോഷവും - രതിയും ഇവയിലേതെങ്കിലുമൊന്ന് നമുക്കായി കൊണ്ടുവരുന്നത്..മഴക്കാലം -മഴയുടെ രസവും രഹസ്യങ്ങളും എന്ന ലേഖനത്തിൽ മഴ മനുഷ്യനിലേക്ക് എപ്രകാരമൊക്കെയാണ് കടന്നുവരുന്നതെന്ന് ഇതിലൂടെ നമുക്കോരോരുത്തർക്കും കാണാൻ സാധിക്കും.
മലയാള നോവൽ സാഹിത്യത്തിൽ മഴ വഹിച്ച പങ്ക് ചെറുതല്ല.നിർത്താതെ ആർത്തലച്ചു പെയ്യ്ത മഴ തകഴിയുടെ "വെള്ളപ്പൊക്കത്തിൽ" എന്ന നോവലിൽ നാം കണ്ടതാണല്ലോ.കവിതയിൽ കവയത്രി സുഗതകുമാരി കണ്ടത് ഒരു "ഭ്രാന്തിയെ" പോലെയുമാണ്.ഇങ്ങനെ എത്രയോ മഴയോർമ്മകളിൽ നമ്മൾ വായിച്ചും പറഞ്ഞും പങ്കാളികളായി.ഒരു വിലക്കുകളുമില്ലാതെ മഴ നനഞ്ഞു രസിക്കുന്നതിന്റെ അനുഭവം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും സമ്മാനിക്കുന്നു...
INTO EACH LIFE SOME RAIN MUST FALL.......

No comments:
Post a Comment