അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയും കടന്നുപോകുമ്പോൾ മൂല്യവത്തായ കുറേ കഥാ ധാര നമ്മെ ഏറെ വിസ്മയപ്പെടുത്തുന്നു. അതിലെ ആദ്യ കഥ കഥകളുടെ മുത്തുകൾ വാരിയെറിഞ്ഞു വിസ്മയാധീനനായ് മാറിയ കഥാ കാരനാണ് കാരൂർ നീലകണ്ഠപിള്ള. എന്തെന്നാൽ ചില കഥകൾ കഥകളെന്നതിനപ്പുറത്തേക്ക് മറക്കാനാവാത്ത അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു;ഓരോ കഥാകൃത്തുക്കളും അവരവരുടെതായ നിലക്ക്. '' മോതിരം ''എന്ന കഥയിലെ കഥാപാത്രമായ കുഞ്ചുവമ്മാവൻ എഴുപത്തിനാലാം പിറന്നാൾ ദിവസമാണ് മരിക്കുന്നത്. മരിക്കുമ്പോൾ കുഞ്ഞിക്കാവമ്മയും ഉണ്ടായിരുന്നു. മക്കളും മരുമക്കളും പിറന്നാൾ സദ്യ ഉണ്ണാൻ കൂടിയുന്നു. വലതുകാലിൻ്റെ സ്വാധീന കുറവുകൊണ്ട് ഇപ്പോൾ പുറത്തേക്കുള്ള ഇറക്കം നന്നേ കുറവാണ്. തെക്കേ ചായ്പ്പിൻ്റെ ഒരുഭാഗത്താണ് കുഞ്ചുവമ്മാവൻ ഇപ്പോൾ താമസിക്കുന്നത്.നീളമുള്ള കാട്ടുവടിയും, കയറ്റുകട്ടിലും,പിച്ചളയുടെ ഒരു പെട്ടകവും,ഒരോട്ടു കിണ്ടിയും മാത്രമാണ് സമ്പാദ്യം. കുട്ടികൾ ശാഠ്യം പിടിച്ചു കരയുമ്പോൾ അദ്ദേഹത്തിൻ്റെ ശബ്ദം കേട്ടാൽ അടങ്ങിക്കോളും ഇപ്പോൾ. തൻ്റെ പോയകാല പ്രതാപകാലം അയാൾ അയവിറക്കുകയാണ്.തുപ്പാൻ തിരുമേനിയുടെ ആന പാപ്പാൻ ആയിരുന്നപ്പോൾ മുതൽ അയാൾക്ക് കുഞ്ഞിക്കാവിനെ പരിചയമുണ്ട്.ആറാട്ടെഴുന്നള്ളിപ്പിന് മനയ്ക്കലെ പടിപ്പുരയിൽ വന്നുനിന്നപ്പോഴാണ് കുഞ്ചുവമ്മാവൻ കുഞ്ഞിക്കാവിനെ ആദ്യമായ് കാണുന്നതും ഇഷ്ടപ്പെടുന്നതും. അന്ന് കുഞ്ഞിക്കാവിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച കുഞ്ചുവമ്മാവൻ അണിവിരലിൽ ഒരു മോതിരം അണിഞ്ഞു എഴുപത്തിനാലാം വയസ്സിൽ സ്വന്തമാക്കുന്നു.
മരിച്ചതിൻ്റെ ദുഃഖമൊന്ന് തണുത്തപ്പോൾ മക്കൾ കുഞ്ചുവമ്മാവൻ്റെ കയ്യിൽ കിടന്ന് മോതിരം അന്വേഷിക്കാൻ തുടങ്ങി.വല്ലവരും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് സന്ദേഹിക്കുന്നു. മോതിരത്തോടു ചേർത്ത് പലതും ആലോചിച്ചുകൂട്ടുന്നു. എന്നാൽ ആ മോതിരം വാർദ്ധക്യത്തിൻ്റെ പുഴകടന്ന് എങ്ങോട്ടോ പോകുകയാണ്.

No comments:
Post a Comment