
രമ - ഒരു പകൽ മലഞ്ചെരുവിലെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത ഗിരിവാസികളുടെ സ്‌നേഹമത്സരത്തിലും നഗരസ്വരങ്ങൾകേട്ട് ദില്ലിയിലെ അഭയാർത്ഥി കേന്ദ്രത്തിലുമാണ് അവൾ വളർന്നത്. പുഴകൾ ഒന്ന് ഒന്നിൽ ലയിച്ച് ദിക്കുകളത്രയും പൊഴിഞ്ഞു ഒരു പുഴമാത്രമായി അവളെ വലംവയ്ക്കുന്നു. അവളിലൂടെ നോവൽ പറഞ്ഞുതുടങ്ങുന്നു. വെറുമൊരു ഓർമ്മക്കുറിപ്പിൽ കവിഞ്ഞു കാര്യമൊന്നുമില്ല!.. നാരായണൻ അവളുടെ ശബ്ദത്തിൽ തന്നെ അത് വായിച്ചുകേൾക്കാൻ നിർബന്ധം പിടിക്കുന്നു. രമ - ഹരിപ്രിയയായി മാറി അവൾ തൻ്റെ തന്നെ കഥ പറഞ്ഞുതുടങ്ങുന്നു. കഥ മറ്റൊരാളുടേതെന്നപോലെ വായിച്ചുതുടങ്ങാൻ പോന്നതരത്തിൽ വശ്യമായ എഴുത്താണ് ഓ.വി.വിജയൻ ഇതിൽ സ്വീകരിച്ചത്. രമയുടെ ഓർമ്മകൾക്ക് പിന്നിലേക്കുള്ള യാത്രയിൽ വായനക്കാരൻറെ മനസ്സ് പുഴയുടെ ദാഹശമനം പോലെ ശമിപ്പിക്കുവാൻ വിജയൻ സാധിച്ചു.
ഇവിടെ വായനക്കാരൻറെ ഓർമ്മകൾ പ്രവാചകൻ്റെ കാൽപ്പാദങ്ങളിൽ പറ്റിനിൽക്കുകയും തെറിച്ചുവീഴുകയും ചെയ്യുന്ന മൺതരികൾ മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു. അന്യവും ബധിരവുമായ വർത്തമാന കാലത്തേക്ക് ഋദുഭേദത്തിലെന്നപോലെയുള്ള സ്വപനത്തിൽ- പ്രവാചകൻ കിതക്കുന്നുണ്ടായിരുന്നു. തൻ്റെ പിറവിയിൽ കുതിർന്ന തരിശ്ശിൽ നായാടപ്പെടുന്ന ഓർമ്മകളുടെ അരയന്നങ്ങളെ നമുക്കതിൽ കാണാൻ സാധിക്കും. അതുകണ്ട് നാം കിതക്കും കണ്ണുകൾ നിറഞ്ഞൊഴുകും.തൻ്റെ കിതപ്പും കണ്ണുനീരും പ്രവാചകൻ ഒരു തുലാസ്സിൽ ഒത്തുനോക്കും.
മരുഭൂമിയിലെ തിരച്ചിലിൻ്റെ പകൽച്ചൂടും സുധാമയമായ രാവിന് വഴിമാറും,എല്ലാപ്പുഴയും ഒരുമിച്ച് ഒരേയൊരു പ്രവാഹമായി തീരും. മാനസ സരോവരത്തിൽ പ്രാർത്ഥനാചക്രങ്ങൾ തിരിച്ച് സ്ഥിര പ്രദിഷ്ടരായ രാവും പകലും പോക്കിയ ലാമകളുടെ അഖണ്ഡ മന്ത്രങ്ങൾ,ഹിന്ദുവിൻ്റെ തപസ്സ്,ഗുർജിഫിൻ്റെ അതീന്ദ്രിയ ദർശനങ്ങൾ ഇവയത്രയും തൻ്റെ പോഷക നദിയിൽ നിന്ന് ഏറ്റുവാങ്ങി ഇസ്ലാമിൻ്റെ വാഗ്‌ദത്ത ഭൂമിയായ പാകിസ്ഥാനിലൂടെ അറബിക്കടലിലേക്ക് - അവിടെ ഈ നോവൽ അന്ത്യവിശ്രമം കൊള്ളുന്നു.
No comments:
Post a Comment