ആദിവാസി ട്രാൻജൻഡറിന്റെ സ്വത്വ സംഘർഷങ്ങളും അതിജീവനത്തിനു വേണ്ടിയും കവിതയും,ലേഖനങ്ങളും,ഡോക്യൂമെൻററിയും ചെയിത ഉണ്ണികൃഷ്ണൻ ആവള ഉടലാഴം എന്ന സിനിമാവരെ എത്തിനിൽക്കുന്നു.എപ്പോഴും ഹൃദയം കൊണ്ട് ഇടപെടാൻ കഴിയുന്ന കലാകാരൻ,അധ്യാപകൻ,ഒരു നല്ല ,മനുഷ്യൻ.ഇടപെടുന്ന വിഷയത്തിന്റെ വസ്തുതാപരമായ സത്യസന്ധതയാണ് ഉണ്ണികൃഷ്ണൻ ആവളയെ വ്യത്യസ്തനാക്കുന്നത്.
മലബാറിന്റെ നെല്ലറയായ ആവളയിലാണ് ഉണ്ണികൃഷ്ണൻ ജെനിച്ചുവളന്നത്.പിന്നീട് അധ്യാപകനായി നിലംബുരിലേക്ക്.ഇന്നും ഉൾക്കാട്ടിൽ താമസിക്കുന്ന ചോലനായിക്കരെക്കുറിച്ചും നാടുവളന്നപ്പോൾ കാടിനും നാടിനും ഇടയിലായ അറനാടരെ കുറിച്ചും അന്വേഷിക്കുന്ന ഡോക്യൂമെന്ററിയാണ് 'ഒടുവിലത്തെ താൾ '.1941 ൽ 459 ആയിരുന്ന അറനാടരുടെ എണ്ണം ഇന്ന് 169 ൽ താഴെയായി.പിന്നീട് ചർച്ച ചെയിത ഉണ്ണികൃഷ്ണന്റെ ഡോക്യൂമെന്ററി 'വിമൻസസ്' ആണ്.നൂറുകണക്കിന്ന് 'അമ്മ ഭഗവതി' മാരാണ് തെയ്യ വേഷങ്ങളിൽ അധികവും.നെഞ്ചിലെ രോമം വടിച്ചുകളഞ്ഞു,മാർക്കച്ച കെട്ടി പുരുഷൻ സ്ത്രീ വേഷം എടുക്കുന്നു.അവിടെ കളത്തിൽ നിന്നും മാറ്റി നിർത്തുന്നത് നൂറുകണക്കിന്ന് സ്ത്രീകളെയാണ്.എന്നാൽ എടുത്താടുന്നത് സ്ത്രീ രൂപവും.സ്ത്രീ ഇന്നും പുരുഷന്റെ അനുഷ്ടാന നിയമങ്ങൾക്കു വെളിയിലും.ഇന്നത്തെ ശബരിമലയിലേതുപോലെ.ഇതിനു പിന്നിലെ പുരുഷയുക്തിയെയാണ് തീണ്ടാരിയായി കണക്കാക്കേണ്ടത്.
സ്ത്രീ ദേവി സങ്കൽപ്പത്തിന് പുരുഷൻ ഉണ്ടാക്കിയ നിയമം ഇന്നും നിലകൊള്ളുന്നു.മല്ലിക സാരാഭായി ഒരു രൂപാ പോലും വാങ്ങാതെ സാഹിത്യ അക്കാദമിയിൽ 'വിമെൻസെസ് ' പ്രദർശിപ്പിച്ചപ്പോൾ ആണ് ഈ ഡോക്യൂമെന്ററിയും പുറംലോകം ശ്രദ്ധിക്കുന്നത്..ആർത്തവം ഉള്ള അമ്മയ്ക്ക് അയിത്തം കൽപ്പിക്കുന്ന തലമുറയാണ് ഇന്നു നമുക്ക് ചുറ്റും ഉള്ളത്;അതും ദേവി പ്രതിഷ്ട്ടയിലെ തീണ്ടാരിത്തുണി പ്രസാദമായി സ്വീകരിക്കുന്ന ഈ നാട്ടിൽ .
അദ്ദേഹത്തിന്റെ അടുത്ത ഫീച്ചർ ഫിലിം "ഉടലാഴം" ആണ്.ഈ ഫീച്ചർ ഫിലിം രണ്ടു രീതിയിൽ ആണ് എന്റെ കാഴചപ്പാടിൽ.പതിനാലാം വയസിൽ വിവാഹിതനായ ഇരുപ്പുറക്കാത്ത ആദിവാസി ട്രാൻസ്ജെൻറ് ന്റെ അതിജീവനം,മറ്റൊന്ന് നാം തീരുമാനിക്കുന്ന താരത്തിലല്ലാതെഅല്ലെങ്കിൽ നമ്മുടെ ശരീര സങ്കൽപ്പങ്ങൾക്ക് വിപരീതമായി ഉടലളവ് തെറ്റിപ്പോയ മനുഷ്യജന്മങ്ങളുടെ ജീവിതം ആണ് "ഉടലാഴം" ചർച്ച ചെയ്യുന്നത്.നാം പുരുഷനും സ്ത്രീക്കും നൽകിയിരിക്കുന്ന ശരീരത്തിന്റെ നിർമ്മാണഘടന ഇങ്ങനെ ആയിരിക്കണം എന്ന് ശഠിക്കുന്നതിന്ടെ ബുദ്ധിശൂന്യത ഒന്ന് മാത്രമാണ് ഉടലാഴത്തിന്റെ കാതൽ.മലയാള ചിത്രമായ ഫോട്ടോ ഗ്രാഫിൽ അസാധ്യ അഭിനയം കാഴ്ചവെച്ച് മലയാളിയുടെ മനസിലേക്ക് ചാടികയറിയ പച്ചകുതിരയെ ഒരു നടനായി അംഗീകരിക്കാൻ മലയാള സിനിമക്കോ പ്രേക്ഷകർക്കോ കഴിയാതെ പോയതിന്റെ പൊരുൾ മെലിഞ്ഞ ശരീരമോ നിറമോ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.മലയാള സിനിമയിൽ ആദിവാസി കഥാപാത്രങ്ങളെ മുഴുവൻ കരി തേച്ചു സ്ക്രീൻനിൽ പ്രദർശിപ്പിക്കുന്നതിലെ ഔചിത്യം പ്രേക്ഷകന് മനസിലാകുന്നില്ല.മികച്ച ബാലതാരത്തിനുള്ള സംസഥാനസർക്കാരിന്റെ പുരസ്ക്കാരം ലഭിച്ച "മണി"യെ പോലെയുള്ള സ്വാഭാവിക അഭിനയം കാഴ്ച വെക്കുന്ന കലാകാരന്മാരെയാണ് മലയാള സിനിമ സമൂഹം മാറ്റി നിർത്തിയത്;തികച്ചും ബോധപൂർവം.....
ഇതിനിടയിൽ എപ്പോഴോ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ മാണിയെ മലയാള സിനിമയിൽ നിന്നും നടന്നകലാൻ പ്രേരിപ്പിച്ചു. അവിടെ നിന്നും ആണ് ഉണ്ണികൃഷ്ണൻ ആവള മാണിയെ മലയാളത്തിലേക്ക് വീണ്ടും സ്വീകരിച്ചു ഇരുത്തിയത്.ആ മനസിനെ തീർത്തും അംഗീകരിക്കുന്നു.ദക്ഷിണേന്ത്യയിൽ ആദ്യമായി ഗോത്രവർഗ്ഗത്തിലെ ഒരു ചെറുപ്പക്കാരൻ മലയാള സിനിമയിൽ നായകനായി അഭിനയിക്കുന്നു.കൂടെ പ്രതിഭാശാലിയായ ഇന്ദ്രൻസ്,ജോയി മാത്യു,അനുമോൾ,സജിത മഠത്തിൽ തുടങ്ങിയവരും അഭിനയിച്ച് ഗംഭീരം ആക്കുന്നു.ഇനിയും ഈ സിനിമകൾ കണ്ടിട്ടില്ലാത്തവർക്കു ഈ എഴുത്ത് കാണാൻ പ്രചോദനം ആകട്ടെ!.....
സിനിമ കണ്ടുകഴിയുമ്പബോൾ അയിത്തംകൽപ്പിച്ചു അനുഷ്ടാനങ്ങൾക്കു പുറത്ത് നിർത്തിയ സമൂഹവും,ആർത്തവം കൊണ്ട് ദേവാലയം അകറ്റിനിർത്തിയ സ്ത്രീയും,നമ്മുടെ മനുഷ്യ ഉടൽ സങ്കൽപ്പങ്ങൾ ഇന്നതായിരിക്കണം എന്നുള്ള വാശിയും എന്തിനാണെന്ന് സ്വയം ചോദിക്കുമ്പോൾ ആണ് ഈ സിനിമ പൂർണ്ണമാകുന്നത്..........................