Monday, August 30, 2021

ആത്മകഥ - അസ്സറ്റാ ഷാക്കൂർ

  വേശഭരിതമായ ഒരു ആത്മകഥ വായിച്ചതിനു ശേഷമുള്ള ഈ നിമിഷം തുടർന്നും ഇങ്ങനെ തന്നെ മുന്നിലുണ്ടാകുന്നത് തീർത്തും സന്തോഷകരമാണ്. ഈ ആത്മകഥ വായിക്കുന്നതിനിടയിൽ നാല് നോവലുകൾ കൂടി ഒരേസമയം കടന്നുപോയി. എഫ്.ബി.ഐയുടെ ഔദ്യോഗിക കുറ്റവാളിയിൽ നിന്ന് കറുത്തവർഗ്ഗക്കാരുടെ വിമോചന പ്രസ്ഥാനത്തിൻറെ മുന്നണി പോരാളിയായ് അസ്സറ്റാ ഷാക്കൂർ ചിത്രീകരിക്കപ്പെടുന്നതുവരെയുള്ള വായന; വായനക്കാരന് ചിന്തിക്കാൻ പോലുമാകാത്ത വിധത്തിലാണ് കടന്നുപോകുന്നത്. നമ്മേയെലാം ബന്ധിപ്പിക്കുന്ന അസ്സറ്റായുടെ ഒരു ചോദ്യമുണ്ട് '' എന്നിൽ ഇത്ര ശ്രദ്ധ എന്തുകൊണ്ടെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഞാൻ പ്രതിനിധീകരിക്കുന്ന എന്തുകാര്യമാണ് ഇത്ര വലിയ ഭീഷണിയാകുന്നത്? ''. അതിനുള്ള മറുപടി ആണ് ഈ ആത്മകഥ. 

മുകളിൽ പറഞ്ഞ ഉദ്ധരണി വെളിപ്പെടുത്തുന്നപോലെ അസ്സറ്റാ ഷാക്കൂർ സമകാലീന വിപ്ലവ രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. അവരുടെ അനന്യസാധാരണമായ ആത്മകഥയിൽ കാലഹരണപ്പെടാൻ വിസമ്മതിക്കുന്ന ശത്രുതാപരമായ പ്രധിനിധാനങ്ങളുമായ് സാർവ്വജനീനമായ് ഒന്നുമില്ലെന്ന് നമുക്ക് കാണാൻ സാധിക്കും. ഈ ജീവിതകഥ വായിക്കുമ്പോൾ ഇത്ര കരുണാമയിയായ ഒരു മനുഷ്യ ജീവിയാണ് അസ്സറ്റാ ഷാക്കൂർ എന്ന് നാം കണ്ടെത്തും. വംശ - ഗോത്ര രേഖകൾക്കപ്പുറത്തേക്ക് അവരുടെ ആർദ്രചിത്തത പടർന്ന് പന്തലിക്കുന്നുണ്ട്. ഈ ആത്മകഥ നമ്മോട് ഏവരുമായി  സംസാരിക്കുന്നുണ്ട്; പ്രത്യേകിച്ച് ആഗോള വലക്കണ്ണിയിൽപെട്ട് ഏകാന്തത അനുഭവിക്കുന്നവരോട്!... 

അസ്സറ്റാ ഷാക്കൂറിനെതിരെ നടപടിയെടുത്തതിൽ പോലീസിനുണ്ടായിരുന്ന രാഷ്ട്രീയ ഭാഗധേയം എന്തെന്നും ബന്ധപ്പെട്ട വംശീയ പാർശ്വ ദർശനം എന്തെന്നും നമുക്ക് വ്യക്തമായ് മനസ്സിലാകുന്നു. കൂടാതെ ഐക്യ അമേരിക്കൻ നാടുകളിലെ സാധാരണക്കാരായ അനേകലക്ഷം കറുത്തവർഗ്ഗക്കാരുടെ  സാധാരണങ്ങളായ അനുഭവകഥകൾകൂടിയാണ് ഈ ആത്മകഥ. ഞാൻ സ്വയം നിർണ്ണയാവകാശത്തിനായ് പറയുന്നതല്ല മറിച്ച് ഉദ്ദേശ്യശുദ്ധിയോടെ അമേരിക്കൻ ജനത ഇത്തരം സമരങ്ങളെ  അതിൻ്റെ പൂർണ്ണ തലത്തിൽ മനസ്സിലാക്കുണ്ടോ? പിന്തുണനക്കുണ്ടോ? ദക്ഷിണാഫ്രിക്കയിൽ-എൽസാൽവദോറിൽ-ഫിലിപ്പയിൻസിൽ-അല്ലെങ്കിൽ പലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഇത്തരം സമരങ്ങൾ നടക്കുമ്പോഴെല്ലാം എന്തുസംഭവിക്കുന്നു? 

അസംഖ്യം വിചാരണകൾക്കിടയിലൂടെയാണ് അസ്സറ്റാ ഷാക്കൂർ അവരുടെ അനുഭവങ്ങൾ നമ്മോട് പങ്കുവയ്ക്കുന്നത്. ആത്മകതയുടെ തുടക്കം മാന്യമായ ഒരു കുട്ടിയിലേക്കുള്ള അസ്സറ്റാ ഷാക്കൂറിൻറെ പരുവപ്പെടൽ ആണ്. തൻ്റെ സംഭവ ബഹുലമായ ജീവിതകഥ സ്വന്തം വാക്കുകളിലെന്നപോലെയാണ് ഇതിൽ വിവരിച്ചിട്ടുള്ളത്. മനോഹരമായ ഒരു ആത്മകതയാണിത്...   

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...