ഈ അടുത്തിടെ വായിച്ച മനോഹരമായ ഒരു കുറ്റാന്വേക്ഷണ നോവലാണ് രജത് ആർ എഴുതിയ ഒന്നാം ഫോറൻസിക് അദ്ധ്യായം. കുറെയേറെ സൂചനകൾക്കു നടുവിൽ നിന്ന് ഒരു യുവ നേതാവിൻ്റെ തിരോധാനം അന്വേഷിക്കുകയാണ് അയാളുടെ സുഹൃത്തും സഹപാഠിയുമായ് ഡോ.അരുൺ ബാലൻ. പലഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ഈ കുറ്റാന്വേക്ഷണ നോവൽ പകയും രാഷ്ട്രീയവും വൈര്യംകൊണ്ട് കെട്ടുപിണഞ്ഞുകിടക്കുന്നതായ് കാണാൻ സാധിക്കും.
ഒരാൾ കാണാതെയാകുമ്പോൾ നാം സ്വാഭാവികമായി ചികയുന്നതും കണ്ടെത്താൻ ശ്രമിക്കുന്നതും അയാൾ ആരായിരുന്നുയെന്നാണ്. ആ കണ്ടത്തലിൽ നിന്നും നമുക്ക് കുറച്ചുകാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സാധിക്കും. ഇവിടെ സുജിത്ത് കൃഷ്ണൻ ഒരു തുറന്ന പുസ്തകമാണ്. ഹൃദിസ്ഥമാക്കാൻ ഒന്നും തന്നെ ഇല്ലാത്ത ഒരു തുറന്ന പുസ്തകം. അതുകൊണ്ടുതന്നെ രജത് ആർ ഇതിലെ ഓരോ കഥാപാത്രങ്ങളെയും കുത്യമായ്
രേഖപ്പെടുത്തിയിട്ടുണ്ട്.;വായനക്കാരനിൽ ഒട്ടും തന്നെ ചോദ്യങ്ങൾ ഉയരാത്ത തരത്തിൽ. അടുത്ത എം എൽ എ സ്ഥാനാർഥിയായ, ചിലപ്പോൾ മന്ത്രി വരെയാകാൻ സാധ്യതയുള്ള യുവ നേതാവ് ( സുജിത്ത് ) പെട്ടെന്നൊരു ദിവസം കാണാതാകുന്നു. ഈ ക്രൈം നോവലിലെ ഓരോഭാഗങ്ങളും കൃത്യമായി ഓരോ സൂചകങ്ങൾകൊണ്ട് വായനക്കാരനിലേക്ക് ഒടുക്കം എന്തായിരിക്കും സംഭവിക്കുക എന്ന ചിന്താഭ്രമം ഉണ്ടാകിട്ടിയെടുക്കുകയും ചെയ്യുന്നു. അത് വന്നുപോയാൽ വായനക്കാരനിൽ ഒരു സംഭ്രമം ഉണ്ടാകുകയും വളരെ വേഗത്തിൽ നാം നോവൽ വായിക്കാൻ ശ്രമിക്കുകയും എഴുത്തുക്കാരൻ തുറന്നുകാണിക്കുന്നതിനും എത്രയോമുന്നേ പ്രതിയെ കണ്ടത്താനുള്ള അന്വേഷണം വായനക്കാർ തുടങ്ങിവയ്ക്കുകയും ചെയ്യും. പലപ്പോഴും കുറ്റാന്വേഷണ നോവേലികൾ അംബേ പരാജയപ്പെടുകയാണ് പതിവ്. എന്നാൽ ഈ നോവൽ ഒടുക്കം വരെ അതിഗംഭീരമായി വായനക്കാർക്കുമുന്നിൽ നോവലിൻ്റെ ചുരുൾ അഴിയാതെ ഒരുക്കം വരെ അത് നിലനിർത്താൻ എഴുത്തുകാരന് സാധിച്ചു.