സ്വന്തം ജീവിതാവസ്ഥകളോട് സംവദിക്കുന്നതിൽ അനുദിനമെന്നോണം അസമർത്ഥരായി തീരുന്ന,ആൾക്കൂട്ടവൽക്കരിക്കുന്ന,ഒരു സമൂഹത്തിൽ ചിന്താവിഷ്ടയായ സീതയെ പുനർവായ്ക്കുന്നത് എത്ര പ്രസക്തമാണെന്ന് പറയേണ്ടതില്ലല്ലോ?...ഇത്തരമൊരു പശ്ചാത്തലത്തിലാണ് മൗലികമായ സംവാദങ്ങൾ ഉണ്ടാകേണ്ടത്. 1914 ൽ തുടങ്ങി 1919 ൽ പൂർത്തീകരിച്ച ചിന്താവിഷ്ടയായ സീത -യെ പലരും കരുതുന്നതുപോലെ രാമായണത്തിൻ്റെ മാത്രം പശ്ചാത്തലത്തിൽ എഴുതപെട്ട ഒരു കേവല പ്രതികരണമായി പരിമിതപ്പെടുത്തുകയോ ചുരുക്കുകയോ ചെയ്യരുതെന്നും സീതയുടെ വിചാര ലോകമാണ് അഥവാ സൂഷ്മ ലോകമാണ് മറ്റെന്തിനേക്കാളും പ്രസ്കതമായുള്ളത് എന്ന് ഇതിൽ കെ ഇ എൻ വ്യക്തമാക്കുന്നു. മറ്റൊരു തലത്തിൽ നാം പറഞ്ഞാൽ സീതയിൽ ജ്വലിക്കുന്ന ചിന്തയുടെ മൗലികമായ ഉള്ളടക്കമാണ് ആശാൻ്റെ '' ചിന്താവിഷ്ടയായ സീത '' അവിടെയാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് പ്രധാനപെട്ടതാകുന്നത്.
ജാതി മേൽക്കോയ്മ മാനുഷികമായതിനെയെല്ലാം മറിച്ചിടുമ്പോൾ ശരിക്കുള്ള സ്നേഹമാണ് ഇതിനെയെല്ലാം നിലനിർത്തുന്നതുന്നതെന്നും പറയുന്നുന്നു. അതുകൊണ്ട് കൂടി ഇതൊരു കേവല സ്നേഹ സിന്ദാബാദല്ല,ജാതിക്കെതിരെയുള്ള മൂർദാബാദ് കൂടിയാണെന്ന് പറഞ്ഞുവയ്ക്കുന്നു. അതിനാൽത്തന്നെ ലിബറൽ പ്രണയത്തെത്തന്നെ വിചാരണചെയ്യുന്ന ഏറ്റവും സൂഷ്മമായ ഒരു ആവിഷ്ക്കാരത്തെയാണ് നാം എവിടെ അഭിമുഖീകരിക്കുന്നത്. സീതാകാവ്യത്തിലെ പരിമിതികളുള്ള ആശ്രമ ജനാധിപത്യം നാം നേരുത്തെ പറഞ്ഞതുപോലെ ചുരുക്കപെട്ട ഒന്നാണ്. എന്നാൽ അതിനുമൊക്കെ അപ്പുറത്ത് ഒരു പൂമരം പോലെ സുഗന്ധം പരത്തി നിൽക്കുന്നത് പ്രകൃതി മനുഷ്യ ബന്ധത്തിൻ്റെയും - മനുഷ്യൻ മനുഷ്യബന്ധത്തിൻ്റെയും സ്നേഹ സാന്ദ്രമായ സ്വപ്ന റിപ്പബ്ലിക്ക് സ്വപനം കാണുന്നതുകൊണ്ടാണ്.
പ്രത്യക്ഷത്തിൽ പ്രവർത്തിക്കുന്ന വർഗീയ പ്രത്യയശാസ്ത്രങ്ങളെ മതനിരപേക്ഷതക്ക് നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാൻ കഴിയും.എന്നാൽ അതേ പ്രത്യയശാസ്ത്രം അദൃശ്യമാകുമ്പോൾ അത് നമ്മെ കൂടുതൽ അജയ്യരാക്കും. തുടർന്ന് ഗുജറാത്ത് വംശ്യഹത്യ ഒരു പ്രാദേശിക പ്രശ്നമല്ലെന്ന് നാം ഇതിലൂടെ മനസ്സിലാക്കുകയും അത് ഗുരുതരമായ പരിക്കേൽപ്പിച്ച സാർവ്വദേശീയ പ്രശ്‌നമാണെന്നും കെ ഇ എൻ ഇവിടെ ചൂണ്ടി കാണിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ മതേതരത്വം വിളമ്പുന്ന ഒരു ബഹുമത - മതരഹിത സമൂഹത്തിൽ കെ ഇ എൻ ൻറെ ഈ പുസ്തകം ഒരു മൗനപ്രാർത്ഥനയാണ് സ്വീകരിക്കുന്നത്. അപ്പോഴാണ് ശബ്ദ പ്രാർത്ഥനയുടെ യുക്തി മനസ്സിലാകുന്നത്. അവിടെ വിളക്ക് കൊളുത്തുന്നവരുടെയും കൊളുത്താത്തവരുടെയും വ്യത്യസ്ത ആശയങ്ങൾ വിഭാവനം ചെയ്യപ്പെടുന്നത്. അത്തരത്തിൽ ഒരു വലിയ വായനക്കാരുടെ സാമാന്യബോധത്തിന് മുന്നിലാണ് ഈ പുസ്തകം ചർച്ച ചെയ്യപ്പെടുന്നത്;ചർച്ച ചെയ്യപ്പെടേണ്ടതും.