മതം,വർഗീയത,സ്വത്വ ബോധം,മത ഗ്രന്ഥങ്ങൾ, സ്ത്രീ സമത്വ വാദം, അക്കാദമിക രംഗത്തെ വർഗീയ വൽക്കരണം,
ചരിത്ര പഠനം എന്നിവയെക്കുറിച്ച് ഇന്ത്യയിലെ വിഖ്യാത ചരിത്രകാരിയായ റോമില ഥാപ്പർ നടത്തിയ പഠനങ്ങൾ സമകാലിക ഇന്ത്യൻ സമൂഹം ഉന്നയിക്കേണ്ട ചോദ്യങ്ങളെയാണ് മുന്നോട്ടുവയ്ക്കുന്നത്. വാസ്തവത്തിൽ ഭൂതകാലത്തെക്കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾ വളരെ ആഴത്തിൽ ഇതിൽ വിലയിരുത്തുന്നുണ്ട്.
വർത്തമാനകാല ചരിത്രത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നത് ഈ ലേഖനത്തിലൂടെ കാണിച്ചുതരുന്നു. എന്നാൽ ലേഖനത്തിൽ അധികവും നടക്കുന്നത് ഒരു മനസ്സിലാക്കലാണ്. ഇ എച്ച് കാറിൻ്റെ പ്രസ്താവന ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട്. മുൻപത്തേതിനേക്കാൾ ചരിത്രം മനസ്സിലാക്കുന്നതിൽ കൂടുതൽ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് സമകാലീന ജീവിതത്തിൽ നമ്മൾ ചരിത്രത്തെ പുനഃ സൃഷ്ട്ടിക്കുകയല്ല മറിച്ച് നമ്മൾ ചരിത്രത്തിൻറെ ഭാഗമായി മാറുകയാണ്. അതുകൊണ്ട് ചരിത്രം എപ്പോൾ മാറുന്നു എന്ന ചോദ്യം ആരും ഉന്നയിക്കാറില്ല. അതുകൊണ്ട്കൂടി ചരിത്രം എന്നത് വിവരണങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു ഡയറി മാത്രമായി അവശേഷിക്കാഞ്ഞത്.
ഗ്രാൻഡ് തീയറിയെ അടിസ്ഥാനമാക്കി പൗരാണിക കാലത്തെ സമൂഹത്തിനേയും സമ്പത്തിനെയും വിശദീകരിക്കുകയും അതുവഴി സാമ്പത്തികം മാത്രമാണ് മാർക്സിന് പറയാനുള്ളതെന്നും വെബർ മതരൂപങ്ങൾക്കു മാത്രമാണ് പ്രാമുഖ്യം നൽകുന്നതെന്നുമുള്ള തെറ്റായ വാദം തിരുത്തണമെന്നും ഥാപ്പർ ഇതിൽ പറയുന്നുണ്ട്. തുടർന്ന് മതവും ചരിത്രത്തെയും പറ്റി പറയുന്ന രണ്ടാം ഭാഗം വ്യക്തിത്വം , വർഗീയവാദം , മതാത്മകത എന്നിവയെ വേർതിരിക്കുന്നു. ഇതിൽ ഇന്ത്യൻ വർഗീയതയെ എതിർക്കുന്നവർ മതത്തെ എതിർക്കുന്നവരായി തെറ്റിധരിക്കപ്പെടാറുണ്ട് എന്ന് ഥാപ്പർ വിശദീകരിക്കുന്നു. അതിൻ്റെ കാരണമായി തുടർന്ന് പറയുന്നുണ്ട് - വർഗീയ പ്രത്യേയ ശാസ്ത്രത്തിന് വളരെ പെട്ടെന്ന് ആളെക്കൂട്ടാൻ സാധിക്കും എന്നതുകൊണ്ടാണ്... ഇങ്ങനെ മതത്തെയും അത് സംബന്ധിയായി തുടർന്നുവരുന്ന വികല വാദമുഖനങ്ങളെയും വളരെ വ്യക്തമായിത്തന്നെ ചോദ്യചെയ്യുന്നുണ്ട്. ഇതിന് ഉദാഹരണമായി പറയുന്നത് അടുത്തകാലത്ത് ഏകപക്ഷീയമായി നിരോധിക്കപ്പെട്ട പുസ്തകങ്ങളെ മാത്രം നോക്കിയാൽ മതിയെന്നാണ്. ചരിത്രത്തിലെ പല കൊള്ളരുതായ്മകളെയും ഇനിയും നമുക്ക് പുറത്താക്കാൻ കഴിഞ്ഞിട്ടില്ല എന്ന റോമില ഥാപ്പറുടെ കണ്ടെത്തലിൽ അതിൻ്റെ പ്രധാന കാരണമായി പറയുന്നത് ; അങ്ങനെയുള്ളവയൊക്കെ നാം പൈതൃകം എന്നലേബലിൽ കുത്തി നിറച്ചതുകൊണ്ടാണ് എന്നാണ്. അതുകൊണ്ട് വർത്തമാന കാലത്ത് നടക്കുന്ന മാറ്റങ്ങൾക്ക് കാരണം അന്വേഷിച്ച് ചെന്നാൽ എത്തിനിൽക്കുന്നത് പൗരാണിക കാലത്തുതന്നെയായിരിക്കും ... മനോഹരമായ വായന