Monday, June 12, 2023

അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം - ഡോ. വിനിൽ പോൾ

 

കേരളത്തിലെ അടിമകളുടെ ചരിത്രം ഒരുപക്ഷെ കൂടുതൽ ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഭാഗമാണ്. ഇനിയും അജ്ഞാതമായ ആ അടിമ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനടത്തമാണ് വിനിൽ പോൾ അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രത്തിലൂടെ നടത്തുന്നത്. 2015 മുതൽ 2021 വരെയെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ ചരിത്ര പുസ്തകം. 

      കേരളത്തിൽ അന്നുണ്ടായിരുന്ന മിഷനറി പ്രസ്ഥാനത്തിൻറെ ചരിത്രം ഇത്രയും സമഗ്രമായി നമുക്ക് മറ്റെവിടെയും കാണാൻ സാധിക്കില്ല. അന്നുവരേയും നാം മനസ്സിലാക്കിയ ചരിത്ര വസ്തുക്കളിൽ നിന്നൊക്കെയും തീർത്തും വ്യത്യസ്തമായി പുരാശേഖരങ്ങളിൽ നിന്ന് അടിമകളുടെ അദൃശ്യ ചരിത്രം കേടുപാടുകൾ ഒന്നും കൂടാതെ ഒരു പുരാവസ്തുശാസ്ത്രകാരനെപോലെ ഡോ. വിനിൽ പോൾ കണ്ടെടുക്കുകയായിരുന്നു. ജാതി സാമൂഹിക ക്രമം നിലനിർത്താൻ അടിമകൾ വേണമായിരുന്നു. അല്ലെങ്കിൽ അടിമകളെ നിലനിർത്തിപോന്നതുതന്നെ ഈ ജാതി ക്രമം കേടുപാടുകൾ ഒന്നും കൂടാതെ തുടരുന്നതിനുവേണ്ടി ആയിരുന്നിരിക്കണം. ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിലേക്ക് വരുകയും മിഷനറി പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു എന്ന വസ്തുത ഇരിക്കെ അവർ ഒരു മത പരിവർത്തകർ എന്നതിലുപരിയായി ആധുനികത എത്തിനോക്കുന്നതിന് മുൻപ് കണ്ണിചേർക്കപെടാത്ത ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെയാണ് തുറന്നുകാണിക്കുന്നത്. 

   ദളിത് ക്രൈസ്തവരെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഉപരിയായി ഉയർന്ന ജീവിതം നയിക്കുന്നവരിലേക്ക് പാകപ്പെടുത്തുവാൻ മിഷനറി പ്രവർത്തനം കൊണ്ട് സാധ്യമായി. മിഷനറി പ്രവർത്തനം മറ്റൊരുതരത്തിൽ കേരളത്തിൽ നടന്നിട്ടുള്ള അടിമ കച്ചവടത്തിന് സ്റ്റാറ്റിസ്റ്റിക്കൽ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ സമുദ്രം കടന്നുപോയ അടിമകളെ ആഗോള അടിമത്ത ചരിത്രത്തിൽ വിശകലനം ചെയുമ്പോൾ കേരളത്തിലേതുപോലെ ആഗോള ചരക്കായി മാറിയ അടിമ സമൂഹം ഇല്ലെന്നുതന്നെ പറയേണ്ടിവരും. 2018 ൽ നടന്ന കൊച്ചി ബിനാലയിൽ സൗത്താഫ്രിക്കകാരിയായ സൂയി വില്യംസൺ കൊച്ചിയിൽ നിന്ന് മാത്രം കയറ്റുമതി ചെയ്ത അടിമകളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്. അടിമത്തവും ജാതീയമായ ഹീനതയും മുറുകെപിടിച്ചുകൊണ്ടാണ് ഇന്ത്യയിലെ അടിമകൾ ഒക്കെയും നിലനിന്നത്. 

       പോർട്ടുഗ്രീസ് ( 1498 ) ഡച്ച് ( 1603 ) എന്നിവരുടെ കടന്നുവരാവാണ് ഇന്ത്യൻ അടിമകളെ ആഗോള മാർക്കറ്റിൽ മൂല്യമുള്ള ഒരു ചരക്കാക്കി മാറ്റിയത്. ലേഖനമെന്നോ ചരിത്രമെന്നോ തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള വായനയാണ് നമുക്ക് ഇത് സമ്മാനിക്കുന്നത്. കവർ ചിത്രം കൂടുതൽ നന്നാക്കാമായിരുന്നു. മികച്ച വായന... 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...