മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായ ഭ്രഷ്ട് കാലാതീതമായി ഇന്നും നിലനിൽക്കുന്ന നോവലാണ്. ഒരുകാലത്ത് കേരളത്തിലെ നമ്പൂതിരി സമുദായങ്ങളിൽ നിലനിന്നിരുന്ന കുറ്റവിചാരണ രീതിയാണ് സ്മാർത്ത വിചാരം. നമ്പൂതിരി സ്ത്രീകൾക്ക് ചാരിത്ര്യ ദോഷം അഥവാ പരപുരുഷബന്ധം ആരോപിക്കപെട്ടാൽ അവരെ വിചാരണചെയ്ത് തീർപ്പ് കല്പിക്കും. അവരെ കുറ്റക്കാരിയാണെന്ന് കണ്ടാൽ അതിൽ പങ്കാളിയായ പുരുഷനെ/ മാരെ ഭ്രഷ്ട് കല്പിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് ഭ്രഷ്ട് കല്പിക്കപെട്ടാൽ അന്തർജ്ജങ്ങൾക്ക് അടുക്കള ദോഷം സംഭവിച്ചു എന്നാണ് പറയുക. രാജാവും രാജാവിൻറെ പ്രതിനിധിയുടേയും സാന്നിദ്ധ്യത്തിൽ വിചാരണ നടത്തും. ഇങ്ങനെ വിചാരണയ്ക്ക് വിദേയമായ ഒരു സ്ത്രീയുടെ കഥയാണ് ഈ നോവലിൻറെ കഥാതന്തു.
കൽപ്പിത കഥയ്ക്ക് ഇതിവൃത്തമായ് മാടമ്പ് എഴുതിച്ചേർത്ത സന്ദർഭങ്ങളൊക്കെയും ഒരു വിഭാഗത്തെ സമുദായികാചാരമായി തെറ്റിദ്ധരിക്കെപ്പടുകയും അത് തിരിച്ചറിഞ്ഞ മാടമ്പ് പിന്നീടുള്ള എഡിഷനുകളിൽ സാമുദായിക നടപടിക്രമങ്ങളുമായി ഇതിന് യാതൊരുബന്ധവും ഇല്ലെന്ന് ആമുഖമായിത്തന്നെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നിപ്പോൾ ഈ ചുറ്റുപാടിൽ നിന്ന് ചിന്തിക്കാൻ കഴിയാത്ത പലതിനോടുമാണ് മാടമ്പിൻ്റെ എഴുത്ത് പ്രതികരിക്കുന്നത്. നവോത്ഥാന കാലത്തിന് മുൻപ് തന്നെ കേരത്തിലെ കീഴാള സമുദായത്തിൽ മിക്കതിലും സ്ത്രീകൾക്ക്കൂടി പ്രാമുഖ്യം ഉണ്ടായിരുന്ന ഒരു കുടുബ വ്യവസ്ഥ സ്വീകരിച്ചിരുന്നു. കല്പിതകഥയിലേക്ക് കെട്ടുകഥയെ ഉരുക്കിച്ചേർക്കുന്നതിൽ മാടമ്പ് വിജയിച്ചു എന്നത് സമ്മതിക്കേണ്ടിവരും. ഓരോ ഇല്ലത്തിലും മൂസ്സംമ്പൂരി എന്ന മൂത്ത സഹോദരനുമാത്രമാണ് വിവാഹം കഴിക്കാനുള്ള അവകാശം. അനുജന്മാര് അമ്പലവാസി ഭവനങ്ങളിൽ നിന്നോ നായർതറവാടുകളിൽ നിന്നോ സംബന്ധവുമായി കഴിഞ്ഞു. ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് മാടമ്പ് ഇതിലൂടെ പറഞ്ഞുപോകുന്നത്. അക്കാലത്ത് അതൊരു കീഴ്‍വഴക്കം ആയിരുന്നു.
പത്ത് വയസുമുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം ലോകത്തോടുവിളിച്ചുപറയുമ്പോൾ സാമൂഹികമായ പലവ്യവസ്ഥകളോടുമുള്ള വെറുപ്പ് പ്രകടമായി കാണാൻ കഴിയും. പലേ രീതിശാസ്ത്രപരമായാണ് വിചാരണ നടക്കുന്നത്. ഇതിൽ സ്മാർത്തന്മാർ ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അതുകൊണ്ടുതന്നെ അവർ ഇക്കാര്യത്തിൽ പരിശീലനം നേടിയിട്ടുള്ളതായി നമുക്ക് മനസ്സിലാക്കാം. കുറ്റം സമ്മതിക്കാത്തവരെ ശാരീരികമായ ഉപദ്രവിക്കുമെന്ന് മാടമ്പ് എഴുതിയപ്പോഴാണ് മനസ്സിലായത്. 1960 കളുടെ തുടക്കത്തിലാണ് മാടമ്പ് ഭ്രഷ്ട്ട് എഴുതുന്നത്. അവിടുന്നിങ്ങോട്ട് പലതിലും മാടമ്പ് എന്ന ഏതുതുകാരൻ്റെ: എഴുത്തിനോടുള്ള പ്രണയവും കാണാൻ സാധിക്കും... മനോഹരമായ ഒരു നോവൽ