Saturday, October 5, 2019

മാൽഗുഡി ദിനങ്ങൾ - ആർ.കെ നാരായൺ

ഒരു ചെറുകഥാ സമാഹാരം മാൽഗുഡി ദിനങ്ങൾ എന്നപേരിൽ ആർ.കെ നാരായൺ പുറത്തിറക്കുകയുണ്ടായി. ആൻ അസ്ട്രോണമിക് ഡേ , ലാവ്‌ലി റോഡ് - എന്നീ കഥാ സമാഹാരത്തിൽ നിന്നുമുള്ള കഥാപാത്രങ്ങളെ കോർത്തിണക്കിയാണ് ആർ.കെ നാരായൺ ചെറുകഥ മെനഞ്ഞിരിക്കുന്നത്.അനന്തമായ ഒരു കാലയളവ് വരെ വായനക്കാരന്റെ ശ്രദ്ധയെ യാതൊരു അരോചകത്വവും കൂടാതെ കോർത്തിണക്കി കൊണ്ടുപോകുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്, അതിലൂടെ വായനക്കാരന്റെ മനസും മുക്തമാക്കപ്പെടുന്നു.
            ഒരു ചെറുകഥക്ക് പകർന്നുനൽകാൻ കഴിയാത്തതായി ഒരു സന്ദർഭമോ ആശയമോ ഇല്ല.ചെറുകഥ വിശാലമായ സാമഗ്രികൾ കൊണ്ട് സമ്പന്നമാന്നെന്ന് കഥാകാരൻ ആദ്യ കഥ കൊണ്ടുതന്നെ (ജോത്സ്യൻ) മനസിലാക്കി തരുന്നു. വായനക്കാരൻ ഓരോ കഥാപാത്രങ്ങളിലേക്കും,സാഹചര്യങ്ങളിലേക്കും നിമിഷനേരത്തിന്റെ ഇടവേളക്കൊണ്ടു വേഷപ്പകർച്ച നടത്തുന്നു.
         ചെറുകഥയെന്നാൽ ഹ്രസ്വം ആയിരിക്കണം,കൂടാതെ ഉൾകാഴ്ച്ചയിൽ എല്ലാ തലത്തിലേക്കും വായനക്കാരന്റെ മനസിനെ ഒരു സങ്കോചവും കൂടാതെ കൂട്ടികൊണ്ടു ചെല്ലാൻ പ്രാപ്തിയുള്ളതുമായിരിക്കണം എന്ന വായനക്കാരുടെ സാർവദേശീയമായ ഏക അഭിപ്രായത്തോട് സർവ്വഥാ നീതിപുലർത്തുകയും ചെയ്യുന്നുണ്ട് "മാൽഗുഡി ദിനങ്ങൾ". മുപ്പതില്പരം കഥകളിൽ നാം വായിക്കുകയും സംവദിക്കുകയും ചെയ്ത കഥാപാത്രങ്ങളിലൊക്കെയും സവിശേഷമായ എന്തോ ഒന്ന് ഒളിഞ്ഞുകിടക്കുന്നതായി നമുക്ക് തോന്നാം,അതിനു കാരണം നാം ജീവിതത്തിൽക്കണ്ട എന്തെങ്കിലുമൊരാളുടെ ജീവിതത്തോട് ഭൂമി ശാസ്ത്രപരമായ സാമ്യം ഒന്നുള്ളതുകൊണ്ടു മാത്രമാണ്. മാൽഗുഡി ഒരു സങ്കൽപ്പമാണെന്ന് വിശ്വസിക്കുക അസാധ്യമാണ്;കാരണം ഇതിലെ ഓരോ കഥാപാത്രവും - സാഹചര്യവും അത്രകണ്ട് യാഥാർത്ഥ്യത്തെ ഉൾകൊള്ളുന്നു.
          വായനക്കാരന്റെ മനസിലേക്ക് അനുവാദം ചോദിക്കാതെ കടന്നു ചെല്ലാൻ കഴിയുന്നതരത്തിൽ വായനക്കാരൻ അറിയാതെ തന്നെ ഇതിലെ ഏതെങ്കിലുമൊരു കഥാപാത്രത്തിന് മൗന സമ്മതം നൽകുന്നു. എഴുത്തുകാരൻ ഇതിലെ കഥാപാത്രങ്ങളെ വായനക്കാരന് പരിചയപെടുത്തികൊടുക്കേണ്ടതിന്റെ ആവശ്യകതയില്ല.മാൽഗുഡിയിലെവിടെയോ വെച്ച് കണ്ടതിന്റെ ഓർമ്മപുതുക്കൾ മാത്രമാണ് ഈ വായനയിലൂടെ ഓരോവായനക്കാരനും സാധ്യമാക്കുന്നത്.അതിനാൽ ചിലരോടെങ്കിലും തിരക്കിട്ടു സംവദിക്കേണ്ടി വരുകയും ചെയ്യുന്നു.ശുദ്ധഗതിയിൽ ഞാൻ തുറന്നു പറഞ്ഞാൽ നിങ്ങളേയും ഞാൻ മാൽഗുഡിയിൽ വെച്ച് കണ്ടു...തീർത്തും അവിചാരിതമായി... 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...