Sunday, November 8, 2020

മുന്നൂർക്കുടം - ദിപു ജയരാമൻ

 ദിപു ജയരാമൻ്റെ ആദ്യ കഥാസമാഹാരമായ '' മുന്നൂർക്കുടം '' വായിച്ചു. ഇത് വായിക്കുന്നവർക്ക് ഇരുട്ടിൽ ജീവിതത്തിൻ്റെ വിയർപ്പുഗന്ധം മൂക്കിലേക്ക് അരിച്ചിറങ്ങുകയും; നിശബ്ദതയിൽ മരണത്തിൻറെ അലമുറ കേൾക്കേണ്ടിവരുകയും ചെയ്യും. ജീവിതത്തിൻറെ നൈതികതയും അതിൻ്റെ തന്നെ പ്രായോഗികതയും അസാധാരണമാംവിധം നമ്മുടെ ജീവിതത്തിനും മരണത്തിനുമിടയിൽ വലയം ചെയ്യുന്നത് നമുക്ക് അനുഭവപ്പെടുകയും ചെയ്യും.       കാറ്റുകൊണ്ടുപോകാതെ പ്രാണനുവേണ്ടി ആടിയുലഞ്ഞ തീനാളത്തിൽ ചിറകുകൾ കരിഞ്ഞുപിടയുന്ന പ്രാണിയും മരണം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന രാജൻ്റെ കുടുംബം ഇറക്കിക്കിടത്താൻ തഴപ്പായും പുതപ്പിക്കാൻ മുണ്ടും കരുതിയിരുന്നു. ആ ഇരുണ്ട മുറിയിൽ വായനക്കാർ നിൽക്കുമ്പോഴാണ് പെട്ടന്ന് വ്യദ്ധൻ്റെ കൈ തട്ടി ഗ്ലാസ് നിലത്തുവീഴുന്നത്. ഇത് വായിക്കുന്ന ഏതൊരാൾക്കും അത് നേരിൽ കണ്ടാലെന്നപോലെ അനുഭവപ്പെടും. കനപ്പെട്ട നിശബ്ദതയിലും ഇരുട്ടുമുറിയിലും വായനക്കാർ അകപ്പെട്ടുപോകും. സദാപരിചിതമായ മുറിയിലെന്നപോലെ മരണം നമുക്കുമുന്നിലൂടെ കടന്നുപോകും.തിരിച്ചറിയാനാവാത്ത, പറഞ്ഞുഫലിപ്പിക്കാനാവാത്ത ചില നിമിഷങ്ങൾ ദിപു ഈ കഥാസമാഹാരത്തിൽ നമുക്ക് കാണിച്ച് തരുന്നുണ്ട്. കൈക്കുഞ്ഞുമായി ചുരം കയറുന്ന സ്ത്രീയും അവളിലേക്ക് പതിക്കുന്ന തീ പിടിച്ച കണ്ണുളും നമുക്ക് കാട്ടിത്തരുന്നുണ്ട്. ആ തീ നമ്മയുടെ കണ്ണിലേക്കും എപ്പോഴോ പടരും;നാം അറിയാതെതന്നെ.

എന്നാൽ ആ നിമിഷത്തിന് അധികസമയം ആയുസ്സില്ല. അവളുടെ കൈയ്യിൽ പൊതിഞ്ഞിരുന്ന ആ കുഞ്ഞിൻറെ ജീവൻകണക്കെ.  മനസ്സ് അസ്തമിക്കുന്നത് കണ്ടിട്ടുണ്ടോ?... ജീവനുവേണ്ടി ഒളിച്ചുകളി നടത്തിയിട്ടുണ്ടോ?...പിടിക്കപ്പെട്ടിട്ടുണ്ടോ?...മരണത്തിൽനിന്ന് ഒളിക്കും മുന്നേ പിടിക്കപ്പെടുന്ന മനുഷ്യർ എത്ര നിസ്സഹായരാണ്!...എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന ഭാഷ. നെപ്പോളിയൻ...വിലാപം... മുന്നൂർക്കുടം...നാരായണൻ...ഡബിൾ ബെഡ്...,  മലയാള ചെറുകഥാ ലോകത്തേക്ക് പുതിയൊരാൾകൂടി - ദിപു ജയരാമൻ 

Thursday, November 5, 2020

മാർകേസ് ഇല്ലാത്ത മക്കൊണ്ടോ -- ബെന്യാമിൻ

 പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ലാറ്റിനമേരിക്കയിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രയുടെ വിവരണമാണ് '' മാർകേസ് ഇല്ലാത്ത മക്കൊണ്ടോ ''.  ഏതൊരാളെയുംപോലെ നാം വായിച്ചറിഞ്ഞതും സാഹിത്യലോകത്ത് ഇന്നും ധരാളം വായനക്കാർ ഉള്ളതുമായ എഴുത്തുകാരനാണ് ഗബ്രിയേൽ ഗാർസിയ മാർകേസ്. ബെന്യാമിൻ നടത്തുന്ന ഈ യാത്ര മാർകേസിൻ്റെ രചനകളിലേക്കും മാർകേസിൻ്റെ എഴുത്തിലൂടെ വായനക്കാർ കണ്ടറിഞ്ഞ; നേരിൽ കാണാൻ ആഗ്രഹിക്കുന്ന കൊളംബിയയും, ഏകാന്തതയുടെ നൂറുവർഷങ്ങളിലെ മക്കൊണ്ടയിലേക്കും ആയിരുന്നു.  പ്രതിഭാധനനായ ഒരു എഴുത്തുകാരനു മാത്രമേ എൽ ദൊറാദോ എന്ന സാങ്കൽപ്പിക നഗരത്തിന് ഇത്രത്തോളം സ്വീകാര്യത വായനക്കാരുടെ മനസ്സിൽ സൃഷ്ടിക്കാൻ സാധിക്കു. പ്രണയവും - സാഹിത്യവും ഒരു സാങ്കൽപ്പിക നഗരത്തിലേക്കുള്ള യാത്രക്ക് ഒരുങ്ങിപ്പുറപ്പെടാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ മാർകേസ് എന്ന എഴുത്തുകാൻ മലയാള സാഹിത്യ ലോകത്ത് അത്രത്തോളം ഹൃദയ ചേരുവകൾ ചേർത്തിരുന്നു എന്നുവേണം മനസ്സിലാക്കാൻ. എൽ ദൊറാദോ എന്ന പേരിൽ തെക്കേ അമേരിക്കയിൽ ഒരു സ്വർണ നഗരി ഉണ്ടെന്ന് പതിനാറാം നൂറ്റാണ്ടിലെ സ്‌പാനിഷ്‌ അധിനിവേശക്കാർ ഇന്നും ഉറച്ചുവിശ്വസിക്കുന്നത് ഒരു അത്ഭുതമാണ്.  മക്കൊണ്ടോയുടെ പുതിയ മുഖം തേടിയിറങ്ങിയ ബെന്യാമിൻ ചെന്നിറങ്ങിയത് എൽ ദൊറാദോ ഇൻറ്റർ നാഷണൽ എയർപോർട്ടിൽ ആണെന്നത്  അവിശ്വനയവും...

     ഇങ്ങനെ പ്രണയപൂർണമായ എഴുത്തുകാരനിലേക്കുള്ളത് യാത്ര, അത്രതന്നെ ആഹ്ളാദമാണ് വായനക്കാർക്കും ഉണ്ടാക്കുന്നത്. മാർകേസിനെ സ്നേഹിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സംഭാവനയാണ് ഗബ്രിയേൽ ഗാർസിയ മാർകേസ് കൾച്ചറൽ സെൻ്റർ. മാർകേസ് ഒരുവർഷം മാത്രം നിയമപഠനം നടത്തിയ കൊളംബിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയും ബെന്യാമിൻ സന്ദർശിക്കുണ്ട്. പിന്നീട് അദ്ദേഹം ഒരു ശവകുടിരം അനേഷിച്ച് ഇറങ്ങുന്നുണ്ട്. അത് ലോക ഫുഡ്ബോൾ ചരിത്രത്തിൽ ഇന്നും തുടച്ചുനീക്കാൻ പറ്റാത്ത കണ്ണുനീർ തുള്ളിയായി നിൽക്കുന്ന ആന്ദ്രേ എസ്കോബാറിൻ്റെതായിരുന്നു. സെൽഫ് ഗോളിൻറെ പേരിൽ മരണത്തിൻറെ ചുവപ്പ് കാർഡുയർത്തി കളിക്കളത്തിൽ നിന്ന് എന്നന്നേക്കും പുറത്താക്കിയ  അദ്ദേഹത്തെ അനേഷിക്കലായിരുന്നു. അദ്ദേഹം കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിജയാരവം നമുക്കും കേൾക്കാൻ സാധിക്കും. ഒരു ദിവസം മുഴുവൻ അലഞ്ഞിട്ടും ബെന്യാമിനു ആ ശവകുടീരം കണ്ടെത്താൻ കഴിഞ്ഞില്ല. ലോകത്തിലെ സർവ ഫുഡ് ബോൾ പ്രേമികൾക്കുംവേണ്ടി ആ ശവകൂടീരത്തിൽ മനസ്സുകൊണ്ട് ബെന്യാമിനോപ്പം ഞാനും ചുവന്ന പനിനീർപ്പൂക്കൾ വയ്ക്കുന്നു. ഒപ്പം ഹിഗ്വിറ്റയോട് ക്ഷമിക്കാൻ കഴിഞ്ഞ ആരാധകരോട്  എന്തേ നിന്നോടും ലക്ഷമിക്കാൻ കഴിയാതെപോയത് എന്ന ഒരു ചോദ്യവും?....

   ആഫ്രിക്കയും ആഫ്രിക്കയിലെ ഗ്രാമാന്തരീക്ഷവും ബെന്യാമിൻ ഇതിൽ അനാവരണം ചെയ്യുന്നുണ്ട്. വളരെ ആസ്വദിച്ച് വായിച്ചുതീർക്കാണ് കഴിയുന്ന ഒരു യാത്രാവിവരണം ആണിത്.

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...