Sunday, November 8, 2020

മുന്നൂർക്കുടം - ദിപു ജയരാമൻ

 ദിപു ജയരാമൻ്റെ ആദ്യ കഥാസമാഹാരമായ '' മുന്നൂർക്കുടം '' വായിച്ചു. ഇത് വായിക്കുന്നവർക്ക് ഇരുട്ടിൽ ജീവിതത്തിൻ്റെ വിയർപ്പുഗന്ധം മൂക്കിലേക്ക് അരിച്ചിറങ്ങുകയും; നിശബ്ദതയിൽ മരണത്തിൻറെ അലമുറ കേൾക്കേണ്ടിവരുകയും ചെയ്യും. ജീവിതത്തിൻറെ നൈതികതയും അതിൻ്റെ തന്നെ പ്രായോഗികതയും അസാധാരണമാംവിധം നമ്മുടെ ജീവിതത്തിനും മരണത്തിനുമിടയിൽ വലയം ചെയ്യുന്നത് നമുക്ക് അനുഭവപ്പെടുകയും ചെയ്യും.       കാറ്റുകൊണ്ടുപോകാതെ പ്രാണനുവേണ്ടി ആടിയുലഞ്ഞ തീനാളത്തിൽ ചിറകുകൾ കരിഞ്ഞുപിടയുന്ന പ്രാണിയും മരണം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന രാജൻ്റെ കുടുംബം ഇറക്കിക്കിടത്താൻ തഴപ്പായും പുതപ്പിക്കാൻ മുണ്ടും കരുതിയിരുന്നു. ആ ഇരുണ്ട മുറിയിൽ വായനക്കാർ നിൽക്കുമ്പോഴാണ് പെട്ടന്ന് വ്യദ്ധൻ്റെ കൈ തട്ടി ഗ്ലാസ് നിലത്തുവീഴുന്നത്. ഇത് വായിക്കുന്ന ഏതൊരാൾക്കും അത് നേരിൽ കണ്ടാലെന്നപോലെ അനുഭവപ്പെടും. കനപ്പെട്ട നിശബ്ദതയിലും ഇരുട്ടുമുറിയിലും വായനക്കാർ അകപ്പെട്ടുപോകും. സദാപരിചിതമായ മുറിയിലെന്നപോലെ മരണം നമുക്കുമുന്നിലൂടെ കടന്നുപോകും.തിരിച്ചറിയാനാവാത്ത, പറഞ്ഞുഫലിപ്പിക്കാനാവാത്ത ചില നിമിഷങ്ങൾ ദിപു ഈ കഥാസമാഹാരത്തിൽ നമുക്ക് കാണിച്ച് തരുന്നുണ്ട്. കൈക്കുഞ്ഞുമായി ചുരം കയറുന്ന സ്ത്രീയും അവളിലേക്ക് പതിക്കുന്ന തീ പിടിച്ച കണ്ണുളും നമുക്ക് കാട്ടിത്തരുന്നുണ്ട്. ആ തീ നമ്മയുടെ കണ്ണിലേക്കും എപ്പോഴോ പടരും;നാം അറിയാതെതന്നെ.

എന്നാൽ ആ നിമിഷത്തിന് അധികസമയം ആയുസ്സില്ല. അവളുടെ കൈയ്യിൽ പൊതിഞ്ഞിരുന്ന ആ കുഞ്ഞിൻറെ ജീവൻകണക്കെ.  മനസ്സ് അസ്തമിക്കുന്നത് കണ്ടിട്ടുണ്ടോ?... ജീവനുവേണ്ടി ഒളിച്ചുകളി നടത്തിയിട്ടുണ്ടോ?...പിടിക്കപ്പെട്ടിട്ടുണ്ടോ?...മരണത്തിൽനിന്ന് ഒളിക്കും മുന്നേ പിടിക്കപ്പെടുന്ന മനുഷ്യർ എത്ര നിസ്സഹായരാണ്!...എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന ഭാഷ. നെപ്പോളിയൻ...വിലാപം... മുന്നൂർക്കുടം...നാരായണൻ...ഡബിൾ ബെഡ്...,  മലയാള ചെറുകഥാ ലോകത്തേക്ക് പുതിയൊരാൾകൂടി - ദിപു ജയരാമൻ 

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...