സാഹിത്യത്തിൻ്റെ മുഖ്യധാരയിൽ ഇടംകിട്ടാതെപോയ,സാമൂഹിക കാഴ്ചപ്പാടുകൾ അകാലമാകുന്ന കാലത്ത് പി.കേശവദേവിൻ്റെ കഥകൾക്ക് കൂടുതൽ പ്രകാശന സാധ്യത ലഭിക്കുന്ന തരത്തിലേക്ക് മാറിക്കഴിക്കഞ്ഞിരുന്നു. ആ സാധ്യത സാംശീകരിച്ചുകൊണ്ട് ചെറുകഥയിൽ അദ്ധേഹം പ്രബലനാകുകയും ചെയ്തു. ഈ ചെറുകഥയിലെ പ്രധാന കഥാപാത്രമായ ലക്ഷ്‌മി ജീവിതത്തിലെ ഏതോ ഘട്ടത്തിൽ വെച്ച് വേശ്യയായി തീരുകയാണ്. അവളുടെ ജീവിതത്തെ മൂന്നാമതോ നാലാമതോ... എത്രാമതോ ആയ ഒരാൾ കേൾക്കുകയാണ്. ചിലപ്പോൾ കഥാകൃത്ത് തന്നെയാകാം. കൊച്ചിയിൽ ഗാന്ധി വരുന്നുണ്ടെന്ന് കേട്ടറിഞ്ഞ ലക്ഷ്‌മിക്ക് അദ്ധേഹത്തെ നേരിൽ കാണാൻ ഒരു ആഗ്രഹാ. പ്രസംഗം കേട്ടു നിന്ന് സമയം പോയതറിഞ്ഞില്ല. തിരിഞ്ഞുനോക്കിയപ്പോൾ കൊച്ചമ്മ! കാറും കോളുമായ് പിന്നിൽ നിൽക്കുന്നു. ഒരു നിമിഷംകൊണ്ട് ഇറക്കിവിടൽ. അതിൻ്റെ വേദനയും അപമാനവും. അവിടെനിന്നുമാണ് അവളുടെ ജീവിതത്തിലേക്ക് നാണു കടന്നുവരുന്നത്. അയാൾ കപ്പലിലെ പണിക്കാരനാണ്. കത്തിക്കാളുന്ന മരുഭുമിയിലൂടെയാണ് അവൾ ജീവിതം തുടങ്ങിയത്. ആ ജീവിതത്തിൽ കിട്ടിയ ഒട്ടകമായിരുന്നു നാണു. എന്നാൽ ജീവിതത്തിലെ നിശിതഖഡ്ഗത്താൽ അത് വെട്ടേറ്റ് വീണു. അവൾ വീണ്ടും അശരണയായ്...മോഷ്ട്ടാക്കളെയും വ്യഭിചാരനികളെയെയും സൃഷ്ട്ടിക്കുന്ന ജീവിതത്തിൻ്റെ ഫാക്ടറി രഹസ്യമായി അദ്ധേഹം നമുക്ക് കാണിച്ചുതരുന്നുണ്ട്.
ദരിദ്രരുടെ പ്രയത്‌നം മാത്രമല്ല അവരുടെ അഭിമാനവും അവരുടെ മനുഷ്യത്വവും അന്യരുടെ കവർച്ചക്ക് എപ്പോഴും വിധേയമാകുന്നെന്ന് പറയുന്നതോടുകൂടി പ്രകാശത്തിൻ്റെ പ്രതിബിബം കാണായി. മറ്റൊരു തരത്തിലുള്ള സമകാലിക രാഷ്ട്രീയം ചെറുകഥയിൽ പിറവികൊള്ളുന്നു.
No comments:
Post a Comment