എം ടി യുടെ ഏറ്റവും പ്രശസ്തമായ ആറ് കഥകളുടെ സമാഹരമാണ് ' നിൻ്റെ ഓർമ്മയ്ക്ക് '. വായനക്കാരുടെ എക്കാലത്തേയും പ്രീയപ്പെട്ട കഥകൾ ഉൾപ്പെടുത്തി ഡി സി ബുക്സാണ് ഈ കഥാ സമാഹാരം പുറത്തിറക്കിയിരിക്കുന്ത്.
കാലത്തിന്റെ കലർപ്പുകളെ ജീവിത സമസ്യകളോട് കൂട്ടിച്ചേർത്താണ് ആദ്യ കഥ ആയ "ഒരു പിറന്നാളിന്റെ ഓർമ്മ" എഴുതിയിരിക്കുന്നത്. മറന്നു പോയ പിറന്നാൾ ദിനം ഭാര്യരുടെ കത്തിലൂടെ ഓർക്കുന്ന ഉണ്ണികൃഷ്ണൻ കണ്ണീരിന്റെ നനവുള്ള തന്റെ കുട്ടിക്കാലത്തെ പിറന്നാൾ ദിനം സാന്ധർഭികവശാൽ ഓർക്കുന്നു. പിറന്നാൾ ആഘോഷിക്കപ്പെടും എന്ന വസ്തുത തിരിച്ചറിഞ്ഞത് അമ്മാവന്റെ മകൻ ദാമോദരന്റെ പിറന്നാൾ ദിവസമാണ്. അതിനെ തുടർന്ന് കുഞ്ഞികൃഷ്ണൻ തന്റെ പിറന്നാൾ ദിനം മുത്തശ്ശിയോട് ചോദിച്ച് കാലെകൂട്ടി അറിഞ്ഞുവയ്ക്കുന്നു. കർക്കിടകത്തിലെ തന്റെ പിറന്നാളിന് പായസം വയ്ക്കണം. ആഴ്ചയിലൊരിക്കൽ വീട്ടുചെലവിനുള്ള നെല്ല് അളന്നു കൊടുക്കുന്നത് അമ്മാവനാണ്. അന്നൊരു നെല്ല് അളന്നു കൊടുത്ത ദിവസം, അമ്മ കൊട്ടയുമെടുത്ത് പത്തായപ്പുരയിലേക്കു ചെന്നു. കുഞ്ഞികൃഷ്ണന് കിളിവാതിലൂടെ നെല്ല് അളക്കുന്നത് കാണാം. " ഇന്ന് കുഞ്ഞികൃഷ്ണന്റെ പിറന്നാൾ ആണ്. മനേക്കാവില് അരക്കൂട്ട് പായസം കൂടി നേർന്നിട്ടുണ്ട്. നാലെടങ്ങഴിംകൂടി.! " ഒരടി പൊട്ടുന്ന ശബ്ദം... അമ്മേടെ നെലോളി... അമ്മ പുറത്തേക്ക് വന്നപ്പോൾ കവിൾ തടങ്ങൾ ചുവന്നിരുന്നു. കണ്ണീർ ഒഴുകിയിരുന്നു. പുരികത്തിന് മുകളിൽ ചോര പൊടിഞ്ഞിരിക്കുന്നു.
ആ പിറന്നാൾ ദിവസം കുഞ്ഞികൃഷ്ണൻ കുളിച്ചില്ല. അമ്മ നിർബന്ധിച്ചതും ഇല്ല. അതിൽ പിന്നെ ഇരുപതു പിറന്നാളുകൾ കടന്നുപോയി. അപ്പോഴൊക്കെ പിറന്നാളിന്റെ ഓർമ്മയിൽ ഇരുട്ട് നുഴഞ്ഞു കയറുന്നുണ്ടായിരുന്നു.
No comments:
Post a Comment