ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ ഒരു അപ്രകാശിത നോവൽ മരണാനന്തരം 'അൺടിൽ ഓഗസ്റ്റ്' എന്ന പേരിൽ പുറത്തിറങ്ങുന്നു.
" ഓർമ്മയാണ് എൻ്റെ എഴുത്തിന്റെ ഉറവിടം; ഉപകരണവും... അതില്ലെങ്കിൽ എല്ലാം വെറുതെയാണ്. അതുകൊണ്ട് ഈ പുസ്തകം ശരിയാകുമെന്ന് തോന്നുന്നില്ല. അതുപേക്ഷിച്ചേക്കൂ.."
ഓർമ്മ സ്മൃതിനാശം സംഭവിച്ച് കഷ്ടപ്പെടുന്ന അവസാന സമയത്ത് എഴുതിയ നോവലിനെക്കുറിച്ച് മാർക്കേസ് മകളോട് പറഞ്ഞതാണ്.
ഇങ്ങനൊരു നോവലിനെ പറ്റി വായനക്കാർ അറിയുന്നത് 1999 ൽ മാൻഡ്രിഡിൽ വെച്ച് ഷുസെ സരമാഗുകൂടി പങ്കെടുത്ത ചടങ്ങിൽ ഈ നോവലിൻ്റെ ആദ്യഭാഗം വായിച്ചപ്പോഴാണ്.അദ്ദേഹത്തിൻ്റെ ആരാധകരെ ഇത് വളരെയധികം ആവേശ ഭരിതരാക്കി.അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം ഒരു ദശകം തികയുമ്പോൾ ഇതാ ആ നോവൽ സ്പാനിഷിൽ 'ഓഗസ്റ്റിൽ കണ്ടുമുട്ടാം '( En Agosto Nos Vemos ) എന്നും ഇംഗ്ലീഷിൽ Until August എന്ന പേരിലും പുറത്തിറങ്ങുന്നു. ഒരുപക്ഷെ ഇന്ന് സാഹിത്യ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും കാത്തിരിക്കുന്നതും ഈ നോവലായിരിക്കും. ഓർമകൾ മങ്ങിത്തുടങ്ങിയ തനിക്ക് ഇനി എഴുത്തുകൾ ഫലിക്കില്ലെന്ന് കണ്ടിട്ടാണോ മകളോട് ഇത് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഇംഗിതത്തിന് ബദലായി മകൾ ആ നോവൽ പുറത്തിറക്കുന്നു.
പത്ത് വർഷം ശീതനിദ്രയിലായിരുന്ന ഈ നോവൽ ഇന്ന് ലക്ഷകണക്കിന് വരുന്നു വായനക്കാർക്കായി പുസ്തകമാകുമ്പോൾ മറ്റൊരിടത്ത് ഇതുപോലെതന്നെയാണ് ഫ്രാൻസിസ് കാഫ്കയുടെ കൃതികൾക്കും സംഭവിച്ചത്. അത് എന്തായിരുന്നു എന്നാണ് ഇന്ന് വായനക്കാർ അന്വേഷിക്കുന്നത്. കാഫ്ക, സുഹൃത്തായ മാക്സ് ബ്രോഡിനോട് തൻ്റെ കാലശേഷം രചനകളെല്ലാം നശിപ്പിച്ചുകളയാൻ പറയഞ്ഞേൽപ്പിക്കുന്നു. എന്നാൽ സുഹൃത്ത് നിർദേശം ലംഘിക്കുക മാത്രമല്ല കാഫ്കയുടെ രചനകളെ പൊതുശ്രദ്ധയിൽ കൊണ്ടുവരുകയും അത് ലക്ഷകണക്കിന് വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പിന്നീട് സാഹിത്യലോകം കണ്ടത് ഒരു നൂറ്റാണ്ടുകാലത്തോളം ലോകത്തെ മുഴുവൻ എഴുത്തുകാരെയും കാഫ്കയുടെ എഴുത്തുകൾ സ്വാധീനിക്കുന്നതാണ്. കാഫ്ക സൃഷ്ട്ടിച്ച എഴുത്തുലോകം ഭീതിദയമായൊരു രാവണൻ കോട്ടയായി സാഹിത്യലോകത്ത് ഇന്നും നിലകൊളളുന്നു.എഴുത്തിൽ വ്യക്തികളുടെ സൂഷ്മമായ വിവരണം മാർക്കേസ് നടത്തുമായിരുന്നു. അന മഗ്ദലീന എന്ന നാൽപ്പത്താറ് വയസുകാരിയാണ് ഈ നോവലിലെ നായിക. ഒരുപക്ഷെ സ്ത്രീപക്ഷ നോവലുകൾ നന്നേ കുറവാണ് മാർക്കേസിൻ്റെ ആദ്യകാല നോവലുകളിൽ. ഡോമെനിക്കോ അമോറിസ് എന്ന അൻപത്തിനാലുകാരനായ ഒരു സംഗീതഞ്‌ജനാണ് അവരുട ഭർത്താവ്. കൂടാതെ ഇരുപത്തിരണ്ടുവയസുള്ള ഒരു മകനും പതിനെട്ട് വയസുള്ള മകളുമുണ്ട്. ഒരു എട്ട് വർഷം മുൻപ് അന മഗ്ദലീനയുടെ അമ്മ
മരണപ്പെടുകയും അവരെ പേരറിയാത്ത ഏതോ ഒരു കരീബിയൻ തുരുത്തിൽ; ദരിദ്രരുടേത് എന്ന് പറയാൻ പാകത്തിനു ഒരു സെമിത്തേരിയിൽ അടക്കം ചെയ്യുകയും ചെയ്യുന്നു. പിന്നീട് എല്ലാവർഷവും സെമിത്തേരിയിലെ കല്ലറയിൽ പൂക്കൾ വയ്ക്കാൻ അന മഗ്ദലീന പോകുമായിരുന്നു. അടുത്ത വർഷം ഇതേപോലെ കല്ലറയിൽ പൂക്കൾ അർപ്പിക്കാൻ ചെല്ലുകയും അവിചാരിതമായി അന്ന് ഹോട്ടൽ മുറിയിൽ വെച്ച് അപരിചിതനായ ഒരു അതിഥിയുമായി അന മഗ്ദലീന കിടപ്പറ പങ്കിടുകയും ചെയ്യുന്നു.തുടർന്നുള്ള ഓരോവർഷങ്ങളിലും ഇത് ആവർത്തിക്കുകയും അതിനോടകം നാല് പുരുഷന്മാരോടൊപ്പം അവൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു.
No comments:
Post a Comment