ഇന്ന് അശ്രദ്ധയും അജ്ഞതയും കൊണ്ട് സൈബർ ഇടങ്ങളിൽ ധാരാളം കുറ്റകൃത്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചതിക്കുഴികൾ ഒരുക്കി വെച്ച് സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന എത്രയോപേർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ നിന്ന് സുരക്ഷിതരായി അകലം പാലിക്കാനുള്ള ഒരു മൂന്നറിയിപ്പാണ് അൺലോക്ക് എന്ന ഈ ബുക്കിലൂടെ സൈബർ ആക്രമണങ്ങൾ ഇരയായവർക്ക് നിയമസഹായം നൽകി വരുന്ന അഡ്വ. ജിയാസ് ജമാൽ നമുക്കായ് ഒരുക്കിയിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഇന്ന് ഇന്ത്യയാണ് മുന്നിൽ. അശ്രദ്ധ കൊണ്ട് സംഭവിക്കാവുന്ന വലിയ നഷ്ടങ്ങളെ അതിന്റെ എല്ലാ തീവ്രതയോടുംകൂടി ഒരു മുന്നറിയിപ്പായി ആണ് ഇതിൽ പറഞ്ഞു പോകുന്നത്. അതിലുപരി ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എവിടെ എങ്ങനെ പരാതിപ്പെടണം എന്നത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഒരു തലമുറയെ മൊത്തം ശീലിപ്പിക്കാവുന്ന ഒരു സൈബർ പെരുമാറ്റ രീതി വളരെ ലളിതമായാണ് ഈ ബുക്കിൽ അവലംബിക്കുന്നത്. വാട്സാപ്പ്, ഇൻസ്റ്റ, യൂടൂബ്, ഫേസ് ബുക്ക്, ടിറ്റ്വർ തുടങ്ങിയ അധികവരിക്കാരുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് തീർച്ചയായും ഒരു സൈബർ അവയർനസ് തന്നെയാണ് ഈ ബൂക്ക് വായിക്കുക വഴി ലഭിക്കുന്നത്. എടുത്തു പറയേണ്ട മറ്റൊന്ന് പല കാലങ്ങളിലായി നടന്ന സൈബർ കുറ്റകൃത്യങ്ങളുടെ രീതിയും നിലവിലെ ട്രാക്ക് ഹിസ്റ്ററിയും ഇതിൽ ഉൾചേർത്തിരിക്കുന്നത് അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനും വായനക്കാർ സുരക്ഷിതമായ സമീപനം സ്വീകരിക്കുന്നതിനും ഇടയാക്കും. വായനാനുഭവം എന്നതിലുപരി മികച്ച സങ്കേതിക പരിജ്ഞാനംകൂടി നേടി തരാൻ സഹായിക്കുന്നു...
No comments:
Post a Comment