Thursday, August 29, 2019

എൻ.എൻ പിള്ളയുടെ സമ്പൂർണ നാടകങ്ങൾ


താഴെ തട്ടിലുള്ള ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളും സമൂഹത്തിൽ വേരൂന്നിനിൽക്കുന്ന വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളും നീതിന്യായ വ്യവസ്ഥക്കുമുന്നിലെ കാപട്യങ്ങളും എല്ലാം പച്ചയായി അവതരിപ്പിക്കുകയാണ് എൻ.എൻ പിള്ള അദ്ദേഹത്തിന്റെ നാടക സമാഹാരങ്ങളിലൂടെ.
         ഈ നടകങ്ങളൊക്കെയും സമാഹാരങ്ങളാക്കിയതിൽ വായനക്കാരുടെ സ്നേഹവായ്പ്പുകൾ എത്രത്തോളം ഉണ്ടെന്നുള്ളതിൻറെ തെളിവാണ്.കുറിക്കുകൊള്ളുന്ന ഭാഷ അദ്ദേഹത്തിന്റെ രചനകളിലുടനീളം കാണാൻ കഴിയുമായിരുന്നു.തൻ്റെ നാടകങ്ങളൊക്കെയും തന്നെ സമൂഹത്തിലേക്ക് തൊടുത്തുവിടാൻ എടുത്തുപിടിച്ച അസ്ത്രം കണക്കെആയിരുന്നു.അദ്ദേഹത്തിൻറെ ഭാഷ പ്രയോഗങ്ങൾ നാടക വേദിയെയും സമൂഹത്തിന്റെ നിലവിലെ സാഹചര്യങ്ങളെയും വേണ്ട വിധത്തിൽ സ്വാധീനിക്കാൻ അദ്ദേഹത്തിൻറെ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്;അവ നമുക്ക് മനസിലാക്കുകയും ചെയ്യും.അത്തരത്തിൽ ഒന്നാണ് 'കാപാലിക -ഈശ്വരൻ അറസ്റ്റിൽ'... 
         അക്കാലമത്രയും നിരന്തരം എഴുതിയിരുന്ന ആളായിരുന്നു അദ്ദേഹം.ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള നാടക വേദിയിൽ കാലത്തിൻറെ ചുവരെഴുത്തുകൾ പതിപ്പിയ്ക്കാനും തീഷ്ണമായ ഒരു കാലഘട്ടത്തെ സാഹിത്യ ചരിത്രത്തിലും മലയാള നാടക ചരിത്രത്തിലും അടയാള പെടുത്താൻ  എൻ.എൻ പിള്ള എന്ന അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞു.അദ്ധേഹത്തിന്റെ സമ്പൂർണ നാടക സമാഹാരമാണ് എവിടെ ഞാൻ നിങ്ങൾക്ക് പരിചയ പെടുത്തിയത്. സമാഹാരത്തിൽ ഏറ്റവും പ്രാധാന്യം ഉൾക്കൊള്ളുന്നത് അദ്ദേഹത്തിന്റെ അപ്രസിദ്ധികൃത്യമായ ചില സ്ക്രിപ്റ്റുകളും മുമ്പെപ്പോഴോ പ്രസിദ്ധികരിച്ച രചനകളിൽ പ്രത്യേകം ഒഴിവാക്കണമെന്ന് നിർദ്ദേശിക്കപെട്ടവും സമ്പൂർണ നാടകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ( ചിലത് ഒഴിവാക്കിയിട്ടുമുണ്ട്)
        1958- എഴുതിയ "മലയും മനുഷ്യനും" മുതൽ 1987-എഴുതിയ " ജഡ്ജിമെൻറ്" വരെയുള്ള 22 നാടകങ്ങൾ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.താരതമ്യേനെ ഒരുസ്ക്രിപ്റ്റ്വായിക്കുന്നതിന്റെ ബലംപിടുത്തമില്ലാതെ ആയക്ന ലളിതമായി വായിച്ചു മാറാൻ പോന്നതരത്തിലാണ് രചനാ രീതി. ആത്മബലി-പ്രേതലോകം-മരണ നൃത്തം-ഈശ്വരൻ അറസ്റ്റിൽ-കാപാലിക-ഗറില്ല-സുപ്രീം കോർട്ട് -തുടങ്ങി ഒരു കാലഘട്ടത്തെ ആവേശം കൊള്ളിച്ച മുഴുവൻ നാടകങ്ങളെയും ഒരേ നൂലിൽ കോർത്തിരിക്കുകയാണ് കറണ്ട് ബുക്ക്സ്

           ഇതിലെ ഓരോ നാടകവുംസാക്ഷാത്കാര രീതികൊണ്ട് ജന ലക്ഷങ്ങളുടെ മനസ്സിൽ വിസ്മയകരമായ അനുഭവം ഉണ്ടാക്കിയിരുന്നു.ഇന്നും അവ മനസ്സിൽ ഒരു തരി പോലും കെട്ടുപോകാതെ കിടക്കുന്നുണ്ടെങ്കിൽ അവ അരങ്ങിൽ ആടിത്തീർത്ത മഹാരദന്മാരെയും സ്മരിക്കേണ്ടതുണ്ട്..നമ്മുടെ നാടക ചരിത്രത്തിന്റെ ഭാഗദേയമായ രചനകൾ ഒക്കെയും കാലാനുവർത്തികളായി നിലനിൽക്കും.


No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...