Thursday, August 22, 2019

യയാതി-വി.എസ്.ഖണ്ഡേക്കർ

1958-67 കാലഘട്ടങ്ങളിൽ വിവിധ ഭാരതീയ ഭാഷകളിൽ രചിക്കപ്പെട്ട കൃതിയാണ് വി.എസ്.ഖണ്ഡേക്കറുടെ യയാതി.ഏറ്റവും മികച്ച കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഈ കൃതിയെപ്പറ്റി നോവലിസ്റ്റായ ഖണ്ഡേക്കർ പറഞ്ഞത്  " എൻ്റെ നോവലുകൾ ദേവാലയത്തിൽ എരിയുന്ന നിലവിളക്കുകളാണ്.ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനിൽക്കുന്ന നിലവിളക്കുകൾ " എന്നാണ്.
     യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരത്തിന്റെ സർഗാത്മകതയെ പ്രകാശമാനമാക്കി.ജീവിതത്തിന്റെ ഒഴുക്കിൽ പെട്ടമനുഷ്യർ പ്രാകൃതമായ ഭോഗ തൃഷ്ണയിലും അലസമായ ജീവിത രീതിയിലേക്ക് എപ്രകാരമാണ് വഴുതിപ്പോയെന്നും ഈ നോവൽ കാണിച്ചു തരുന്നു.ഈ നോവലിനെ മറ്റൊരു രീതിയിൽ നോക്കിയാൽ പൗരാണികമെന്നു തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഭോഗതൃഷ്ണ മൂലം ജീവിതം തുലച്ചുകളഞ്ഞ സാമൂഹിക ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ്-ഉപാധിയായിട്ടാണ് അദ്ദേഹം ഈ രചന നടത്തിയത്. ഈ നോവൽ നിർവഹിക്കുന്നത്.പ്രൊഫസർ വി.സ് മാധവൻ  പിള്ളയുടെ  വിവർത്തനം സ്വന്തം ഭാഷയിലെതു പോലെ നിലനിർത്തി.
   1980-ൽ ആണ് യയാതി മലയാള നോവൽ സാഹിത്യത്തിലേക്ക് എത്തുന്നത്. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധികരിച്ചപ്പോൾ തന്നെ അനുവാചക അംഗീകാരം ഏറെ വാങ്ങിയ കൃതിയായിരുന്നു യയാതി. ഒരു മലയാള നോവലിന് സമാനമായോ അതിലുപരിയായോ യയാതി മലയാള നോവൽ സാഹിത്യത്തിൽ അനുവാചക അംഗീകാരം ഏറെ നേടിയിരുന്നു.ഇതുവായിച്ച ഏതൊരാൾക്കും ഇതൊരു വിവർത്തക ഗ്രന്ഥമാന്നെന്നു തോന്നുകയേ ഇല്ല.അതിൻ്റെ പ്രധാനകാരണം,ഖണ്ഡേക്കർ തൻ്റെ  സൗന്ദര്യത്തിന്റെ മാദ്ധ്യമത്തിലൂടെ മനുഷ്യ മനസിനെ വിമലീകരിക്കാനുള്ള ഉപാധിയായിട്ടാണ് ഈ രചന നടത്തിയത്.
"വികാരങ്ങൾ യഥാർത്ഥമായി ചിത്രീകരിക്കുകയോ കലാപരമായ അതിൻ്റെ വിചാരങ്ങളിലേക്കു 
 വായനക്കാരന്റെ മനസിനെ കൂട്ടികൊണ്ടു പോകാൻ കഴിയുകയും ചെയ്യണം" അങ്ങനെ ചെയ്യുമ്പോഴാണ് ഉത്ക്കൃഷ്ടമായ സാഹിത്യം സൃഷ്ടിക്കപെടുന്നത്. എഴുത്തുകാരനിൽ കുടികൊള്ളുന്ന ആത്മപ്രകാശനത്തിനുള്ള വെമ്പലാണ് നോവലുകളിൽ കഥാപാത്രത്തിന്റെ ആത്മനിവേതനത്തിനുള്ള പ്രേരകമായി തീരുന്നത്.ഇത്തരം വാക്കുകൾ നോവലിൽ ഉടനീളം ചമൽക്കര ഭംഗി കൂട്ടുന്നതായി കാണാനും സാധിക്കും.
   രണ്ടു ദ്രുവങ്ങളെ ( ഭോഗവും - ത്യാഗവും ) ഒരു പോലെ അവതരിപ്പിച്ച് അത്ഭുതം കാണിക്കാൻ ഖണ്ഡേത്ക്കർക്കു മാത്രമേ സാധിക്കുകയുള്ളു. സമൃദ്ധമായ ഒരു വായനാനുഭവം തന്നെയാണ് യയാതി സമ്മാനിച്ചത് . ജീവിതത്തെപ്പറ്റി ഗംഭീരമായ ഭാഷ്യം ചമക്കാൻ ഒരു തുന്നൽക്കാരനോളമുള്ള വൈധക്ത്യം ഖണ്ഡേത്കർക്കുണ്ട് . അതെ!കത്തി നിൽക്കുന്ന കമനീയങ്ങളായ നിലവിളക്കുകൾ കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്താനുള്ള കഴിവുണ്ട് ആ വെളിച്ചം ഭ്രഷ്ടവിന്റെ കണ്ണിനും കരളിനും അനിർവചനീയമായ ആനന്ദവും ശാന്തിയും പ്രദാനം ചെയ്യുന്നു.....യയാതി പോലെ   

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...