
വളരെ സന്തോഷത്തോടെ ആണ് ഞാൻ ഈ പുസ്തകം വായിച്ചത്.എന്തെന്നാൽ ബഷിറിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനു വായനക്കാരിൽ ഞാനും ഒരാളാണ്.ബഷീർ ഏറെ കാലം ഒന്നും എഴുതിയിരുന്നില്ല.അവസാനകാലം രോഗതുരമായിരുന്നതിനാൽ നേരുത്തേ എഴുതിവെച്ച പലതിനെക്കുറിച്ചും ഓർമ്മപോലും ഉണ്ടായിരുന്നില്ല.പക്ഷെ അദ്ദേഹത്തിന്റെ എഴുത്തുപുരയിൽ ഓർമയിൽ നിന്നും വിട്ടുകളഞ്ഞ ഈ എഴുത്തുകളും കവിതയും ലേഖനവും ഒരു നിധിതന്നെയാണ്.ഇത് പുസ്തകരൂപത്തിൽ വായനക്കാർക്കുനൽകിയ ഡി സി ക്ക് പ്രത്യേക നന്ദി...
കൂടാതെ എവിടെ വളരെ പ്രധാനമായി ചൂണ്ടികാണിക്കേണ്ട ഒന്ന് ബഷിറിന്റെ കവിതയാണ്.അതെ..ബഷീർ കവിതയും എഴുതിയിരുന്നു."അനശ്വര പ്രകാശം "എന്നാണ് കവിതയുടെ പേര്.അദ്ദേഹത്തിന്റേതായി ഒരു കവിതയും കൂടി ഉണ്ടായിരുന്നു എന്ന് ആഗ്രഹിക്കുന്നവർക്കുള്ള നിധിയാണ് ഈ കവിത.വായനക്കാർ പുരികം ഉയർത്തുമാർ അസ്സൽ ഒരു ജഡാഗെഡിയൻ കവിതയും...
അക്ഷരങ്ങൾക്ക് തന്റെ തന്നെ മേൽവിലാസം ഉണ്ടാക്കികൊടുത്ത എഴുത്തുകാരൻ ആണ് ബഷീർ എന്ന് നേരിട്ട് ബഷീറിനോട് പറഞ്ഞാൽ അദ്ദേഹം അത് സ്നേഹപൂർവം നിരസിക്കുകയും ഒരു ബീഡിയെടുത്തു കത്തിച്ചു പുകവിടുകയും ചെയ്യും.എന്തൊക്കെ വിശേഷണങ്ങൾ പറഞ്ഞാലും ഈ പുസ്തകം മലയാള പുസ്തക ശേഖരണത്തിൽ ഒരു നിധിയായി തന്നെ സൂക്ഷിക്കാൻ പോകുന്ന തരത്തിലുള്ളതാന്നെന്നു നിസംശയം പറയാം
No comments:
Post a Comment