Wednesday, December 25, 2019

സംസ്ക്കാരത്തിൻ്റെ സംഘർഷങ്ങൾ- കെ.ഇ.എൻ

സംസ്ക്കാര വിമർശനത്തിൻറെ മൂന്നക്ഷരമാണ് കെ.ഇ.എൻ.മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കാലത്തിൻറെ വെളിച്ചംതേടിയുള്ള പിടച്ചിലാണ് കെ.ഇ.എൻ തൻ്റെ എല്ലാ എഴുത്തും കാഴ്ചവെക്കുന്നത്.ദേശത്തിനകത്ത് ശക്തിയാർജിക്കുന്ന മുസ്‌ലിം-ദളിത് വിരുദ്ധതയും അതുതന്നെ പടച്ചുവിടുന്ന വിവേചനഭീകരതയും കൈ കോർത്തുപിടിക്കുന്ന ഈ കാലത്ത് മതരഹിതമായ സാംസ്‌കാരിക വിമർശക വികാസപരിണാമത്തിന് പാത്രമാകുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് ഇദ്ദേഹം.
        കെ.ഇ.എൻ എഴുതിയ കീഴാളവർഗത്തിൻറെ സ്വത്വ പ്രതിസന്ധി വിശകലന വിധേയമാക്കുന്ന കറുപ്പിൻറെ സൗന്ദര്യ ശാസ്ത്രം-ഗുജറാത്തിൽ നടന്ന മുസ്‌ലിം വംശഹത്യയെ വിശദമാക്കുന്ന -ഇരകളുടെ മാനിഫെസ്റ്റോ,ശ്മശാനങ്ങൾ സ്മാരകങ്ങളോട്  പറയാനാവാത്തത്- അവർ ക്രിസ്ത്യാനിക്കളെ തേടിയെത്തി -വരെ സമൂഹത്തിൽ അടിയുറച്ചുപോയ ഇത്തരം വിഷയങ്ങളെ  കെ.ഇ.എൻ തൻ്റെ ഉൽക്കടമായാ രചനാശൈലി ഒന്നുകൊണ്ടുമാത്രം അനീതിക്കെതിരെ പ്രതിരോധത്തിൻ്റെ കെട്ടഴിച്ചുവിടാൻ അദ്ദേഹത്തിന് സാധിച്ചത്.
          സംസ്കാരത്തിൻറെ സംഘർഷങ്ങൾ  ജനാധിപത്യവാദികൾ പൊതുവിലും-കീഴാള സമൂഹങ്ങൾ പ്രത്യേകിച്ചും അനുഭവിക്കാൻ നിർബന്ധിതരാകാറുള്ള ജീവിതാവസ്ഥയെ വിശകലനം ചെയ്യാനുമാകുന്നതരത്തിൽ മതനിരപേക്ഷ കാഴ്ചപ്പാട് വെച്ചുപുലർത്തി കെ.ഇ.എൻ രചനനടത്തി.ഇതിലെ ഓരോ വരിയും കാലത്തിനോട് സംവദിക്കുന്നതാണ്;ഒരു തർക്കത്തിന് മുതിരുന്നതുമാണ്.അത് എഴുത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് ഉത്തരങ്ങൾക്കായി ദേശങ്ങളും കാലങ്ങളും കടന്നുപോകുന്നത് നമുക്ക് കാണാൻ സാധിക്കും.അതിൽ തെല്ലും അത്ഭുതപ്പെടാനില്ല,കാരണം ചോദ്യം ആരാഞ്ഞിരിക്കുന്നത് കെ.ഇ.എൻ ആണ്.
           "ചരിത്രം ചോദിക്കുന്ന വഴികൾ" തുടങ്ങുന്നത് തന്നെ അത്തരത്തിലുള്ള  ചിന്താഗതിയോടെയാണ്.ഇന്നുകേൾക്കുമ്പോൾ അവ അവിശ്വസനീയമായി തോന്നും.മഹാത്മാ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന കാലത്ത് -ഗാന്ധിജി മരിച്ചോട്ടെ- എന്ന മുദ്രാവാക്യവും മുഴങ്ങി കേട്ടിരുന്നു.നിരാഹാര സമരത്തെ നിർവീര്യമാക്കാനെന്നോണം. "പാകിസ്ഥാൻ ചാരൻ "എന്ന ക്രൂരമായാവിളി ജീവിതാന്ത്യം വരെ ആ മഹാത്മാവിനെ പിൻതുടർന്നിരുന്നു.1948-ജനുവരി 30 വെള്ളിയാഴ്ച ആണ് ഗാന്ധി വെടിയേറ്റ് മരിച്ചത്. "പിരി ലൂസ് ആയ ഒരു മുട്ടാളന് സംഭവിച്ച കൈപ്പിഴയാണ് "എന്ന ന്യായ ഗതി പൊതുവിൽ മുന്നേറിയത് ഈ കൈപ്പിഴയിൽ ആർ.എസ് എസ് ന് പങ്കില്ലെന്ന് തെളിയിക്കാൻ വേണ്ടികൂടിയായിരുന്നു.
         1993 ഡിസംബർ 24 ന് ഡൽഹിയിൽ വെച്ച് " ഞാൻ എന്തിന് ഗാന്ധിയെ കൊന്നു "എന്ന സ്വന്തം പുസ്തകത്തിൻ്റെ പ്രകാശന വേളയിൽ തൻറെയും സഹോദരൻ ഗോപാൽ ഗോഡ്സേയും ആർ.എസ്.എസ് ബന്ധത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.തുടർന്ന് 1994 ഫ്രണ്ട് ലൈൻ മാസികയിൽ അനുവദിച്ച അഭിമുഖത്തിൽ ഗാന്ധിവധത്തിന് ആർ.എസ്.എസ് നു പങ്കില്ലെന്ന അദ്വാനിയുടെ വാധത്തെ ഗോഡ്‌സേ  എതിർത്തത് ഇങ്ങനെയായിരുന്നു- "ഗാന്ധി വധത്തിൽ ആർ.എസ്.എസ് നു പങ്കില്ലെന്ന് പറയുന്നത് ഭീരുത്വം ആണ്.നിങ്ങൾക്കാകെക്കൂടി പറയാനുള്ളത് 'പോയി ഗാന്ധിയെ കൊന്നുവാ' എന്നൊരു പ്രമേയം പാസാക്കിയിട്ടില്ല എന്നതുമാത്രമാണ്.
         ഗാന്ധിയെ കൊല്ലുകമാത്രമല്ല ഗോഡ്സേ ചെയ്തത്.ആ അരുംകൊല നീതിയുകതമാണെന്ന് കോടതിയിൽ വാദിച്ചു.ഒന്നും രണ്ടും മണിക്കൂറല്ല നീണ്ട അഞ്ചര മണിക്കൂർ.ഗാന്ധിജിക്ക് അനുകൂലമായി ശക്തിപ്പെട്ട ബഹുജന അഭിപ്രായത്തിനു മുന്നിൽ ഇന്ത്യൻ ഫാഷിസ്റ്റുകൾ നിസ്സഹായമാകുകയും ഗാന്ധിജി നിർദ്ദേശിച്ച ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ അവർ നിർബന്ധിതരാകുകയും ചെയ്തു.ഗോൾവാക്കർ അക്കാലത്തു നടത്തിയ പ്രെകോപനപരമായ പ്രഭാഷണം (1947 ഡിസംബർ 8 ) ഇങ്ങനെ ആയിരുന്നു.' ആർ.എസ്.എസ് ൻ്റെ വഴിയിൽ നിൽക്കുന്നവരെയും കശാപ്പ് ചെയ്യും അതിനെതിരെ നിന്ന ഒരാൾ മോഹൻദാസ് കരംചന്ദ് ഗാന്ധി ആയിരുന്നു."ഹിന്ദു-മുസ്‌ലിം ഐക്യം ഇല്ലാതെ സ്വരാജ്യം ഇല്ലെന്ന് പ്രഖ്യാപിച്ചവർ രാജ്യദ്രോഹികൾ ആണെന്ന് പ്രഖ്യാപിച്ചതും ഗോൾവാക്കർ തന്നെയായിരുന്നു.
        യേശുവിൻ്റെ കാലത്താണ് ഞാൻ ജീവിച്ചിരുന്നതെങ്കിൽ എൻ്റെ ഹൃദയം കൊണ്ട് ഞാൻ ആ മഹാത്മാവിൻ്റെ   പാദങ്ങൾ കഴുകുമായിരുന്നു.ആധുനിക ചരിത്രം ഇന്ന് ചോരപുരണ്ട സിംഹാസനങ്ങളിലും-പൊടി പുരണ്ട താളിയോലകളിലും വിശ്രമിക്കുന്നില്ല. അവർ അധികാര ശക്തികൾക്കെതിരെ ചോദ്യങ്ങളുയർത്തി തെരുവുകളിൽ ഇറങ്ങിയിരിക്കുകയാണ്.ചരിത്രത്തിൽ കെട്ടിച്ചമച്ചതും പൊള്ളയായതുമായ കഥകൾ തകർത്ത് കാലത്തോട് സംവദിക്കുമ്പോഴാണ് അധികാര കേന്ദ്രങ്ങളുടെ അകത്തളങ്ങളിൽ അസ്വസ്ഥതയുടെ ഇടി മുഴങ്ങുന്നത്.സംസ്‍കാരം മാനവികമാകുന്നത് വ്യത്യസ്ത സമൂഹങ്ങൾ സ്വന്തം വാക്കുകൾക്ക് മുർച്ചകൂട്ടുമ്പോഴല്ല;മറിച്ച് അവരുടെ മനസുകൾ വിസ്‌മൃതംകുമ്പോഴാണ്.ഇന്നിന്ന ജന്തുവിനെ തിന്നരുത് എന്നല്ല;ഒരു ജന്തുവിൻ്റെ പേരിലും പരസ്പരം കൊല്ലരുത് എന്ന പ്രമാണത്തിലാണ് സമൂഹം ഒപ്പ് ചാർത്തേണ്ടത്.ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തോടു ചേർത്തുവായിക്കാവുന്ന പുസ്തകം.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...