Monday, December 16, 2019

ലണ്ടനിലേക്ക് ഒരു റോഡ് യാത്ര - ബൈജു എൻ നായർ

മനോഹരമായ ഒരു യാത്രാ വിവരണമാണ് ബൈജു എൻ നായർ വായനക്കാർക്കായി "ലണ്ടനിലേക്ക് ഒരു റോഡ് യാത്ര"യിൽ ഒരുക്കിയിരിക്കുന്നത്.ഒരേസമയം വിശാലവും സമഗ്രവുമായ ഒരുകാഴ്ചപ്പാടിൽനിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതരായവുമായ രചനാശൈലികൊണ്ടും ഹൃദയപൂർവ്വമായ നിരീക്ഷണം കൊണ്ടും വായനക്കാരനെ പിടിച്ചിരുത്തുന്നു. നാം ജീവിക്കുന്ന ഈ ഭൂഗോളത്തെ ഒരു മനുഷ്യായുസ്സ് ജീവിച്ചിരുന്നിട്ട് സ്വന്തം ദേശംപോലും പോലും കണ്ടുതീർക്കാൻകഴിയാതെ വിടപറഞ്ഞുപോകുന്ന എത്രയോ
മനുഷ്യർക്കിടയിലാണ് ഇവർമൂന്നുപേർ ഈ സാഹസിക്കയാത്രനടത്തി അത്ഭുതപ്പെടുത്തിയത്.
       പൊറ്റെക്കാടിൻ്റെ യാത്രാവിവരണം മാത്രം വായിച്ചുശീലമുള്ള ഒരുകൂട്ടം വായനക്കാർക്ക് മുന്നിലേക്കാണ് ഒരു സന്ദേഹവുംകൂടാതെ ബൈജു തൻ്റെ യാത്രവിവരണം വെച്ചുനീട്ടിയത്.കടന്നുപോയ ഓരോ രാജ്യവും അവിടുത്തെ ഭൂമിശാസ്ത്രപരമായ ഓരോ സവിശേഷതയും ഓരോരാജ്യത്തു നിലനിൽക്കുന്ന റോഡ് നിയമങ്ങളും വിദേശികൾക്കുള്ള യാത്രാനുമതികളും അവിടുത്ത പ്രധാന ഭക്ഷണവും ഭാഷയും നാണയവും അങ്ങനെയല്ലാത്തരത്തിലുമുള്ള വിവരങ്ങളും ബൈജു കൃത്യമായി ഈ യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.യാത്ര അസാധ്യമാണ് എന്ന് പറയുന്നതിൽ അത്ഭുതമില്ല.27-രാജ്യങ്ങൾ,24000 -കീലോമീറ്റർ,72-ദിവസം ഇതായിരുന്നു അവർ പൂർത്തിയാക്കിയ ലണ്ടൻ യാത്ര.
           ബൈജുവിൻ്റെ വിവരണം ദൈനദിന വെല്ലുവിളികളിലൂടെയും സംഘർഷങ്ങളിലൂടെയും വായനക്കാരനെയൊരു സഹയാത്രികനെപോലെ കൂട്ടിക്കൊണ്ടുപോകുന്നു.നീണ്ടു നിവർന്നുകിടക്കുന്നപാതയും അവിടുത്തെ സംസ്കാരങ്ങളും ചുരുങ്ങിയവക്കുകളിലൂടെ വിവരിക്കുന്നത് വായന സാധ്യമാക്കുന്നു."മലയാളികളില്ലാത്ത നാടുണ്ടോ" എന്നുനാം കാര്യമായും തമാശയായും ചിലപ്പോഴെങ്കിലും പറയാറുണ്ട്.അത് സത്യമാണെന്ന് ഈ യാത്രാവിവരണം വായിച്ചാൽ മതിയാകും.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...