

പ്രശസ്തമായ നോവലിസ്റ്റുകളിൽ ഒരാൾ.വൈവിധ്യമാർന്ന ആഖ്യാന രീതിയാണ് മറ്റ് അറബ് നോവലിസ്റ്റുകളിനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.ആഗോളീകരണത്തിൻ്റെ സാമൂഹിക പരിസരങ്ങളെ പശ്ചാത്തലമിയുള്ള 1993-ൽ പുറത്തിറങ്ങിയ അൽ ഹയാത്ത് അലാ ദിമ്മത്ത് അൽ-മൗത് ഉം പ്രശസ്തമായ രചനയാണ്.
ജോർദാൻ തലസ്ഥാമാനമായ അമ്മാനിലെ ചില കോളനികളിൽ നടക്കുന്ന: സമൂഹത്തിലെ വിവിധ തരക്കാരായ മനുഷ്യരുടെ ജീവിതകഥയാണ്. ഇത്തരമൊരു കഥാരചനാരീതി ഇതിനുമുൻപ് ഉണ്ടായിരുന്നിരിക്കാൻ സാധ്യതയില്ല.അതിനു കാരണം നോവലിലെ കഥാപാത്രങ്ങൾ ഒരേ സംഭവം തങ്ങളുടേതായ വീക്ഷണ കോണിൽ നോക്കികാണുന്നു എന്ന പ്രത്യേകത കൊണ്ടാണ്. ഇത്തരത്തിൽ ഒരു കഥാ വിവരണം അറബ് നോവൽ സാഹിത്യ ശാഖയിൽ ഇതിനുമുൻപ് ഉണ്ടായതായി എനിക്കറിവില്ല.ഇത്തരത്തിലുള്ള കഥ പറച്ചിൽ രീതി അഞ്ച് കാഴ്ചപ്പാടുകളിൽ കഥാസന്ദർഭം വായനക്കാരന് നോക്കിക്കാണാൻ സാധിക്കുന്നു.രചനാ സങ്കേതങ്ങളൊക്കെ സാന്ദർഭ്യത്തിന് ചേരുന്ന തരത്തിൽ മാത്രമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. യാതൊരു തരത്തിലുള്ള ഏച്ചുകെട്ടലും ഇതിൽ നോവലിസ്റ്റ് നടത്തിയിട്ടില്ല.
അൻപതോളം ചെറുതും വലുതുമായ അദ്ധ്യായങ്ങളിലായി ഈ നോവൽ വിഭചിക്കപ്പെട്ടിരിക്കുന്നു.ഓരോ അദ്ധ്യായത്തിൻ്റെയും തലക്കെട്ട് ഓരോ കഥാപാത്രത്തിൻ്റെയും പേരുതന്നയാണ്.സുൻദുസ്,ശൈഖ് അബ്‌ദുൾ ഹമീദ് അൽ-ജൻസീർ,ജുഖ്റാൻ,റബാഹ് അൽ-വജീഹ്,ബകർ - അൽ-ത്വയിൻ എന്നീ അഞ്ച് കഥാപാത്രങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്.ഇവർ അഞ്ച് കഥാപാത്രങ്ങളും നോക്കികാണുന്നത് ആസ്മി അൽ-വജീഹ് എന്ന കഥാപാത്രത്തെയാണ്.
വായിച്ച് വായിച്ച് വായനകാരൻ്റെ മനസ്സും അഞ്ച് പേരുടേതുപോലെയായി തീരുന്നു.തികച്ചും വ്യത്യസ്തമായ ഈ രചനാശൈലി വായനക്കാർക്ക് ഒരു പുതിയ വായനാനുഭവമായിരിക്കും സമ്മാനിക്കുന്നത്.ഇരകളെ വീഴ്ത്തുന്നതിനായി എന്ത് തന്ത്രവും പയറ്റുന്ന ചെന്നായ്ക്കളുടേതുപോലെയുള്ള ഒരു ജനതയുടെ ദുസ്സഹമായ ജീവിതമാണ് തുടക്കം മുതൽ ഒടുക്കം വരെ നാം കാണുന്നത്:അനുഭവിച്ചറിയുന്നത്. എൺപതുകളിലെ ഒരു അറബ് ഗ്രാമത്തെ വിശാലമായി ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നതും വായനക്കാർക്ക് മുന്നിൽ അവിടുത്തെ ജനത പോരടിച്ചുമരിക്കുന്നതുമെല്ലാം അവിടുത്തെ തന്നെ ഒരു അഭയാർഥിയെപോലെ നോക്കിക്കാണുംവിധമാണ് ജമാൽ നാജി നോവൽ രചന നടത്തിയത്. ഇതിനിടയിൽ കുടുംബഛിദ്രത,ആത്മീയചൂഷണം,അറബ് രാഷ്ട്രീയം,പലായനം,അവസരവാദം,പ്രണയ സംഘർഷങ്ങൾ ഇവയും കടന്നുപോകുന്നു.
ഇതിൽ വായനക്കാർക്ക് കാണാൻ സാധിക്കുന്ന മൂന്ന് വശം മതം-രാഷ്ട്രീയം-ലൈംഗികത എന്നിയവയാണ്.തുടക്കം മുതൽ ഒടുക്കം വരെ നോവൽ ഒരു കഥാപാത്രത്തെ വലയം ചെയ്യുന്നു.എന്നിട്ടും നിഗൂഢതയവസാനിക്കാതെ ആസ്മി അൽ-വജീഹ് വായനക്കാർക്കുമുന്നിൽ അവശേഷിക്കുന്നു.കഥപറയുന്നതിനിടയിൽ ഈ കഥാപാത്രങ്ങൾ തമ്മിൽ യാതൊരു തരത്തിലുള്ള സമാനതയും ഇല്ലായെന്നതും ഈ നോവലിൻ്റെ മറ്റൊരു പ്രത്യേകതകൂടിയാണ്. ചിലവസരത്തിൽ വായന ദുർഘടം പിടിച്ചതും വിരസതയാർന്നതുമായി തീരും.ലളിതവും സുഗ്രഹവുമായ ഒരു ഭാഷാശൈലി ഈ നോവലിൽ ഒട്ടും തന്നെയില്ല .
നോവൽ വായിച്ചവസാനിപ്പിക്കുമ്പോൾ വായനക്കാർ വാർദ്ധക്യം ബാധിച്ച ശരീരവും ദുസ്സഹമായ മനസ്സിലേക്കും മാറിയിരിക്കും. മാലാഖയുടെ തേജോവലയത്തിലും സ്വർഗത്തിൽ നിന്നുള്ള കാറ്റിലും ആത്മാവ് ചിറകടിച്ചുയരും - ഹൃദയം പ്രകമ്പനം കൊള്ളും - ആത്മാവ് പുഞ്ചിരിക്കും - ഹൃദയം മരണത്തെ പുണരും...തൂവെള്ള വസ്ത്രം ധരിച്ച മാലാഖ നമുക്ക് ചുറ്റും പറ്റിച്ചേർന്ന് പറക്കും......
No comments:
Post a Comment