Sunday, December 13, 2020

ഞാൻ - എൻ എൻ പിള്ള

മലയാളി വായനക്കാരുടെ സാമൂഹിക ഭൂമികയിൽ കോളിളക്കം സൃഷ്ട്ടിച്ച ആത്മകഥയാണ് എൻ എൻ പിള്ളയുടെ '' ഞാൻ ''. ആഖ്യാന മന്ത്രവാദത്തിൻറെ ഗരിമകൊണ്ട് ഒരുപറ്റം ആസ്വാദകരെക്കൂടി സൃഷ്ട്ടിക്കാൻ ''ഞാൻ'' എന്ന ആത്മകഥ കൊണ്ട് എൻ എൻ പിള്ളയ്ക്ക് സാധിച്ചു. വിസ്മയകരവും സംഭവബഹുലവുമായ അദ്ദേഹത്തിൻ്റെ ജീവിതത്തെ തുറന്ന ഒരു പുസ്തകമായാണ് വായനക്കാരിലേക്ക് എത്തിയത്. അത്രതന്നെ പച്ചയായ് അദ്ദേഹം അത് തുറന്നെഴുതുകയും ചെയ്തിരിക്കുന്നു. ഏറ്റവും ധീരവും സത്യസന്ധവുമായ ഒരു ആത്മകഥ. അതുകൊണ്ട്കൂടി തന്നെ ''ഞാൻ'' എന്ന ആത്മകതയ്ക്ക് വായനക്കാർ ഏറെയാണ്. ഇതുപോലെ ഒരു തുറന്നെഴുത്ത് നടത്തിയിട്ടുള്ള ആത്മകഥ മലയാള സാഹിത്യലോകത്ത് ഉണ്ടോ? എന്ന ചോദ്യം ഞാൻ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഉണ്ടെങ്കിൽ തീർച്ചയായും കുറിക്കണം.

  ഒന്നാം അങ്കം വായിച്ചവസാനിപ്പിക്കുമ്പോൾ വെളിവാകുന്നത് എൻ എൻ പിള്ളയുടെ ജീവിതത്തിലൂടെ കടന്നുപോയ മുഖങ്ങളെയാണ്. ആ ജീവിത കഥാവിശേഷണത്തിലെ ഓരോ തലവാചകങ്ങളും വായനക്കാരിൽ അമ്പരപ്പുളവാക്കും.മലയയിലേക്ക് ഒരു അഭയാർത്ഥിയായി പോകുന്നത്  മുതൽ ഉള്ള അദ്ദേഹത്തിൻ്റെ ജീവിതത്തിന് എന്തിനോടെന്നില്ലാത്ത നിസ്സംഗത നിഴലിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നിരന്തരമായ ഒരു സമരംകൊണ്ട്കൂടിയാണ് അദ്ദേഹം ജീവിതത്തെ അദ്ദേഹത്തോട് സമന്വയിപ്പിക്കുന്നത്. ജീവിതത്തിൽ കടന്നുപോകുന്ന സാധാരണവും അസാധാരണവുമായ നിമിഷങ്ങൾ മുഴുവൻ കുത്യമായ് അദ്ദേഹം ഇതിൽ ആവിഷ്‌ക്കരിക്കുന്നുണ്ട്. കേരള ബന്ധുവിൻ്റെയും സിംഗപ്പൂർ ഹെറാൾഡിൻ്റെയും റിപ്പോർട്ടർ എന്ന നിലയിൽ അദ്ദേഹം പാൾമുനിയെ കാണുന്ന സന്ദർഭം വിവരിക്കുന്നത് വളരെ അത്ഭുതത്തോടെയാണ്. അതുപോലേ തന്നെയാണ് ആത്മകഥയിൽ ഇടയ്ക്കുകയറിവരുന്ന ചരിത്ര സംഭവങ്ങളും. അത് ആ ഭൂമികയിലെ സാമൂഹിക സാഹചര്യം കുത്യമായ് മനസ്സിലാക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല;ഒന്നിലേറെപ്പേരുടെ കൂടിയാണ്,

ഒരു കാലഘട്ടത്തിൻറെ ചരിത്രം കൂടിയാണ്. നരവർഗത്തിൻ്റെ പാവനമായ ജീവിതകാമനകളിലേക്ക് ഒരു കാലഘട്ടത്തിൻറെ ചരിത്രത്തെയും അദ്ദേഹം അനായാസേന സന്നിവേശിപ്പിക്കുന്നു;വേർതിരിക്കാനാവാത്ത തരത്തിൽ. അതുകൊണ്ട് ഈ ആത്മകഥ സാഹിത്യപരമായ മൂല്യം സൃഷ്ടിക്കുന്നു. ഒരേസമയം ഘടിനവും അനായാസകരവുമായ വായനയാണ് '' ഞാൻ '' വായനക്കാർക്ക് സമ്മാനിക്കുന്നത്. സാഹിത്യപരമായ മൂല്യം നിലനിർത്തിക്കിക്കൊണ്ട് ജീവിതത്തിൻറെ തുറന്നെഴുത്ത് മറ്റേതൊരാളാക്കും അസാധ്യമാണ്.തീർച്ച... അതിൽ മഹത്വത്തിൻ്റെയും ആദർശാത്മകതയുടെയും കവചകുണ്ഡലങ്ങൾ എൻ എൻ പിള്ള അണിയിക്കുകയും ചെയ്തിട്ടുണ്ട്. 

     പിതാവിൻ്റെ ജോലിസംബന്ധമായി ചെറുപ്പം മുതൽക്കേയുള്ള യാത്ര പിള്ളയിൽ നല്ലൊരു സഞ്ചാര സാഹിത്യകാരനെ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തൻ്റെതായ് എന്തിനെയും പ്രത്യേകിച്ച് തൻ്റെടം, ഒരന്തസ്‌,അഭിമാനം,സ്ത്രീ ഇവയെല്ലാം സാർവത്രികമായി പ്രതിപാദിക്കുന്നത് കാണാൻ സാധിക്കും. അതുപോലെ തന്നെ തുല്യമായ അകലത്തിൽ അവ കോർത്തിണക്കുകയും ചെയ്തിട്ടുണ്ട്. അതിൻ്റെ മനശാസ്ത്രം പോകപ്പോകെ വായനക്കാർക്ക്  തെര്യപ്പെടും. ചിന്നമ്മ മുതൽ ഗുരമ്മ വരെയുള്ള സ്ത്രീ രത്നങ്ങളും ഈ ആത്മകഥയെ വലയം ചെയ്യുന്നു. അവിസ്മരണീയമായി ഇതിലെ പല കഥാപാത്രങ്ങളും നമ്മിൽ തങ്ങി നിൽക്കും.അതിനുകാരണം '' ഞാൻ ''ആണ്   

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...