മികച്ച വീക്ഷണങ്ങളാണ് ചില കൃതികൾക്ക് ദിവ്യമായ പരിവേഷം നൽകുന്നത്.വിശുദ്ധ ഗ്രന്ഥങ്ങൾക്കെന്നപോലെ മികച്ച കാവ്യങ്ങൾക്കും ഇത്തരം വീക്ഷണം പ്രത്യേക ചൈതന്യമരുളുന്നുണ്ട്.ഈ ലേഖനത്തിലെ ഒട്ടുമിക്ക ഉപന്യാസങ്ങൾക്കും അത്തരത്തിലുള്ള വീക്ഷണം നമുക്ക് കാണാൻ സാധിക്കും.പലപ്പോഴായ് പല സന്ദർഭങ്ങളിൽ രചിച്ചിട്ടുള്ളതാണ് ഇതിലെ ഉപന്യാസങ്ങൾ ഒക്കെയും.ഇതിലെ ചില വിഷയങ്ങൾ ഉപന്യസിച്ചിരിക്കുന്നതിൻ്റെ ശൈലി നാം പ്രത്യേകം ശ്രദ്ധിക്കണം.കാരണം മലയാളത്തിലെ സാധാരണ വായനക്കാർ മുഷിയാതെ വായിക്കണമെന്ന കാഴ്ചപ്പാട് അന്വർത്ഥമാക്കുന്ന രീതിയിലാണ് സാനുമാഷ് അത് ചിട്ടപ്പെടുത്തിയത്.അതിൽ എടുത്ത് പറയേണ്ടത് ചില പുസ്തകങ്ങളോടുള്ള അദ്ധേഹം കാണിക്കുന്ന ദാക്ഷിണ്യം തന്നെയാണ്.
സാനുമാഷ് സൂചിപ്പിക്കുന്ന അദ്ധേഹത്തിൻ്റെ കാഴ്ചപ്പാട് പലതും പരസ്പ്പരം കണ്ണിചേർന്ന് കിടക്കുന്ന ഒന്നായ് നമുക്ക് കാണാൻ സാധിക്കും.സ്വാതന്ത്ര്യം ലഭിക്കുന്ന അന്തരീക്ഷത്തിലൂടെയാണ് സാനുമാഷിൻ്റെ വിചാരയാത്രകൾ തുടങ്ങുന്നത് തന്നെ.അക്കാലത്തുള്ള സോഷ്യലിസത്തിൻ്റെ സ്വാധീനവും പ്രയോഗത്താൽ ഉചിതമാകുന്ന സ്ഥിതിസമത്വ ദർശനവും ജയപ്രകാശ് നാരായണൻ എന്ന വ്യക്തിയിലൂടെ സാനുമാഷ് വായനക്കാർക്ക് കാണിച്ചുതരുന്നു.ഗാന്ധി വധിക്കപ്പെട്ടതിന് ശേഷമുള്ളവ വിശകലനം ചെയ്യുമ്പോൾ മനുഷ്യ മഹിമ അളക്കുന്നതിനുള്ള മാനദണ്ഡം പരിത്യാഗസന്നദ്ധതയാണെന്ന് ഇതിലൂടെ നമുക്ക് കാണാൻ സാധിക്കും.
ഗാന്ധിക്ക് ശേഷമുള്ള ചൈതന്യ പ്രഭ ജയപ്രകാശ് നാരായണൻ ആയിരിക്കുമെന്ന് അദ്ധേഹം വിശദീകരിക്കുന്നുണ്ട്.തുടർന്ന് ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ ഇന്ത്യക്കാരുടെ വികാരം ആളിക്കത്തുന്നതും അദ്ധേഹം നമുക്ക് ഈ പുസ്തകത്തിലൂടെ കാണിച്ചുതരുന്നു.വളരെ സാവധാനം വിഷയത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള കഴിവ് സാനുമാഷിന് ഉണ്ട്.ചെറുതെങ്കിലും ജീവിതത്തെക്കുറിച്ചുള്ള വിചാരയാത്രയിൽ മൗനത്തിൻ്റെ നിരർത്ഥകതയും അർത്ഥഗാംഭീര്യവും മറ്റുള്ളവർ ശ്രദ്ധിക്കത്തക്കവിധത്തിൽ സാനുമാഷ് കൃത്യമായും വെടിപ്പായും നിർവഹിച്ചിട്ടുണ്ട്.അതിൽനിന്നും അദ്ധേഹത്തിൻ്റെ വീക്ഷണം എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാകും.
രണ്ടധ്യാപകരും തൻ്റെ സ്‌കൂൾ ജീവിതവുമാണ് '' ആത്മാർപ്പണത്തിൻ്റെ അനുപമ ദൃഷ്ടാന്തം ''.അദ്ധേഹത്തിൻ്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒരു അധ്യാപകനെ ഇതിയിലൂടെ ഓർത്തെടുക്കുകയാണ്.അദ്ധേഹം സാനുമാഷിൽ ചൊരിഞ്ഞ പ്രത്യേക സ്നേഹവും വാത്സല്യത്തിൻ്റെയും ഫലമാണ് സാനുമാഷ് മലയാളം കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. അധ്യാപകരിൽ നിന്ന് ലഭിക്കുന്ന സ്നേഹവാത്സല്യങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ട്ടിക്കുന്ന ഉണർവ് എത്രത്തോളമാണെന്ന് ഇതിൽ കാണാൻ സാധിക്കും.
സാനുമാഷ് പലപ്പോഴായി വിശദീകരിക്കുന്ന പലവിഷയങ്ങൾക്കും ഒരു താൽക്കാലിക വിരാമം ഇടുന്നത് കാണാൻ സാധിക്കും.എന്നാൽ അത് അഭംഗുരമായ തുടരുന്നതിനാവശ്യമായ വ്യക്തിത്വവും ആശയ സംബുഷ്ട്ടിയും അദ്ധേഹത്തിൻ്റെ എഴുത്തിൽ ഉടനീളം ഉണ്ടായിരുന്നു.അതുകൊണ്ട് ആത്മാവിൽ തെളിയുന്ന മനുഷ്യത്വത്തിൻ്റെ മൂല്യം അദ്ധേഹത്തെ ഉയരങ്ങളിലേക്ക് എത്തിക്കുന്നു.
പിന്നീട് സാനുമാഷ് ജി.ശങ്കരപ്പിള്ളയുടെ കവിതയേയും ജീവിതത്തെയും വിശദീകരിക്കുന്നുണ്ട്.തുടർന്ന് അയ്യപ്പപ്പണിക്കരിലേക്കും സാനുമാഷിൻ്റെ എഴുത്ത് ചേക്കേറുന്നു.'' ജീവിതത്തിൽ ഇങ്ങനെ ഒച്ച ഉണ്ടാക്കിക്കൊണ്ട് ഇരിക്കുന്നതിലല്ല,മറിച്ച് ആവുന്നിടത്തോളം മൗനം അവലംബിക്കുന്നതിലാണ് പൊതു ജീവിതത്തിലെ വൈശിഷ്ട്യമെന്ന് '' അയ്യപ്പപ്പണിക്കരിലൂടെ മാഷ് നമുക്ക് കാണിച്ചുതരുന്നു.എഴുത്തിൽ വിഷയത്തിൻ്റെ മർമ്മം ഉൾക്കൊണ്ട് വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ വിഷയപരാമർശം നടത്തുന്നതാണ് ഞാൻ കണ്ടിടത്തോളം സാനുമാഷിൻ്റെപ്രത്യേകത.എന്നാൽ ഞാൻ വായിച്ചിടത്തോളം അദ്ധേഹത്തിൻ്റെ പൊതു സവിശേഷത എഴുത്തിൽ അന്യകാര്യ പരാമർശങ്ങൾ വന്നുപോകാതെ ശ്രദ്ധിക്കുന്നു എന്നതാണ്ഒരു പ്രത്യേക ഉപന്യാസം എഴുതി തയ്യാറാക്കാൻ പറ്റുന്നത്രയും അലങ്കാരപ്രയോഗങ്ങളും ഈ ലേഖനത്തിപ്പോൾ ഉണ്ട്.ഇതിലെ നാല് ഉപന്യാസങ്ങൾ സാഹിത്യ കൃതികളെ ആധാരമാക്കിയാണ്.എന്നാൽ അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ക്സ് മാത്രമാണ് സാഹിത്യ വിമർശന രീതി അവലംബിക്കാത്തതായിട്ടുള്ളത്.
പേജ് - 158
വില - 160
പബ്ലിക്കേഷൻ - സൈകതം ബുക്ക്