Tuesday, March 9, 2021

1984 - ജോർജ് ഓർവെൽ

 വ്യക്തിഗത ചിന്തകളെയും പ്രവൃത്തികളെയും ഭാവി ഭരണകൂടങ്ങൾ പൂർണനിയന്ത്രണത്തിലേക്ക് ഒതുക്കുമെന്നും അതിനെതിരെയുള്ള പ്രതിഷേധങ്ങൾ മറികടക്കാൻ അതികളിൽ വ്യാജ യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രവചനാത്മകമായ് മുന്നറിയിപ്പുനൽകുന്ന ഒരു കൃതിയാണ് ജോർജ് ഓർവെല്ലിൻ്റെ 1984.    ആഗോള സ്ഥിതിവിശേഷവും സമകാലിക സംഭവ വിശേഷങ്ങളും പരിശോധിച്ചുനോക്കിയാൽ പ്രത്യയ ശാസ്ത്രപരമായ ഫാസിസവും വംശീയ-വർഗീകരമായ ഫാസിസം അടിച്ചേൽപ്പിക്കുന്ന ഭരണകൂട അധീശത്വങ്ങൾ എക്കാലവും ഒരുപോലെ ആയിരുന്നെന്ന് നമുക്ക് കാണാൻ സാധിക്കും. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക വികാരങ്ങളും മൂല്യങ്ങളും എന്താണെന്നുള്ള തിരിച്ചറിവ് ഈ പാൻഡമിക്ക് കാലത്ത് പ്രത്യേകിച്ച് ലോക ക്ലാസ്സിക്കുകളിൽ ഒന്നായ ഈ നോവൽ നമുക്ക് ഓരോരുത്തർക്കും കാണിച്ചുതരുന്നു.    ''Big Brother Is Watching You''  എറിക് ആർതർ എന്ന മനുഷ്യൻ തൻ്റെ മുപ്പതിനാലാമത്തെ വയസിലാണ്- ജോർജ് ഓർവെൽ പിറന്ന് വീണത്. വെറും മൂന്ന് വാക്കുകൾകൊണ്ട് വിശദീകരിച്ച ഒന്നാകുന്നു ഇത്. ഓർവെൽ എന്നപേരിൽ പിന്നീട് എഴുതിത്തുടങ്ങി. മുപ്പത് വർഷക്കാലം സമ്മാനിച്ച ഏകാന്തതയും പകയും വിദ്വേഷവും പുറത്തേക്കൊഴുകിയത് ഈ കൃതിയിലൂടെയായിരുന്നു.        തനിക്ക് ചുറ്റും താൻകണ്ടെത്തിയതും അതിന് സംഭവിച്ചതുമായ പല സംഭവങ്ങളും ഓർവെൽ ഈ നോവലിൽ നിരത്തുന്നുണ്ട്. ഭാര്യയുടെ മരണം-ഇടയ്ക്കിടെ മൂർച്ഛിക്കുന്ന രോഗം-എല്ലാ രംഗത്തുനിന്നുമുള്ള പരാജയം-തുടർന്ന് അദ്ധേഹം സ്വയം വിധിച്ച ഏകാന്തതയിൽ നിന്നുമാണ് ഈ നോവൽ ജനിക്കുന്നത്. ഒരുപക്ഷെ ആ നശിച്ച ഏകാന്തതയായിരിക്കും അദ്ധേഹത്തിൻ്റെ മരണം നേരുത്തേ വിളിച്ചുവരുത്തിയത്. വ്യക്തിഗത ചിന്തകളെയും  പ്രവർത്തികളെയും ഭാവിയിലെ ഭരണകൂടങ്ങൾ പൂർണമായും നിയന്ത്രിക്കുമെന്ന് ഓർവെൽ ഭയന്നിരുന്നു. കാരണം പാർട്ടിയാണ് അവിടെ എല്ലാറ്റിനും മുകളിൽ.     കാൽപ്പനിക രാജ്യമായ ഓഷ്യാനയിലാണ് കഥ നടക്കുന്നത്. അധികാരത്തിൽ ഇരിക്കുന്ന ഒരു പാർട്ടിയുടെ സാധാരണ പ്രവർത്തകനാണ് വിൻസ്റ്റൺ സ്മിത്ത്. സർക്കാരിനെതിരെ ചിന്തിക്കുന്നതുപോലും കുറ്റകരമാണ്. ബിഗ് ബ്രദർ എന്നറിയപ്പെടുന്ന നേതാവ് ഭരണകൂട ഭീകരതയുടെ ആൾരൂപമാണ്. ഓഷ്യാനയിലെ ഭാഷപോലും തങ്ങൾക്ക് യോചിച്ചരീതിയിൽ മാറ്റുന്നുണ്ട്. അതിൻ്റെ പ്രധാനകാരണം ഭരണകൂടത്തിനെതിരെ ശബ്ദമുയർത്താതിരിക്കാൻ വേണ്ടിയാണ്. ജനങ്ങളിൽ എല്ലാത്തരത്തിലും ഭരണകൂടം അരിച്ചിറങ്ങുന്നു. അവരുടെ ജീവിതത്തിലും സ്വകാര്യതയിലും ഭരണകൂടം കൈകടത്തുന്നു.രാജ്യത്തെ മുഴുവൻ ജനങ്ങളും ബിഗ് ബ്രദറിൻ്റെ പ്രത്യേക രഹസ്യ സേനയുടെ കീഴിലുമാണ്.     കഥാനായകൻ സ്മിത്ത് പാർട്ടി അനുഭാവി ആണെങ്കിൽ തന്നെയും ഭരണകൂടത്തിൻ്റെ ചില പ്രവൃത്തിയിൽ പ്രതിഷേധവും ഉള്ളയാളാണ്. എന്നാൽ ഒരുഘട്ടത്തിൽ പ്രതികരിക്കാൻ കഴിയാത്തതിലുള്ള അമർഷവും നമുക്ക് കാണാൻ സാധിക്കും. പിന്നീട് സ്മിത്ത് ജൂലിയയുമായ് പ്രണയത്തിലാകുന്നു.സ്മിത്തിന് സമാനമായ ചിന്താഗതിക്കാരി.ബ്രദർ ഹുഡ് എന്ന സംഘടനയിൽ  പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടവൾ. ജൂലിയ വഴി സ്മിത്ത് എതിർപാർട്ടിയിലെ ഒബ്രിയാനെ പരിചയെപ്പെടുന്നു. സർക്കാരിൻ്റെ ഇപ്പോഴത്തെ ഭരണത്തിൽ ഒബ്രിയയ്ക്കും എതിർപ്പുണ്ട്. ഭരണകൂടമായുള്ള എതിർപ്പുകൾ സ്മിത്ത് ഒബ്രിയയോട് പറയുകയും ചെയ്യുന്നു.എന്നാൽ ഒബ്രിയ ഭരണകൂടത്തിൻ്റെ ചാരനായിരുന്നു. ഓടുവിൽ സ്മിത്ത് തടവറയിൽ അടയ്ക്കപ്പെടുന്നു. കൊടിയ പീഡനങ്ങൾക്കുശേഷം സ്മിത്ത് പുറത്തിറങ്ങുന്നു. അപ്പോഴേക്കും നാം വിചിത്രമായ ഒരു സംഭവത്തിന് സാക്ഷിയാകുന്നു. സ്മിത്ത് പാർട്ടിയുടെ വിശ്വസ്തൻ ആകുന്നു-ബിഗ് ബ്രദർൻ്റെ ആരാധകനാകുന്നു.      യൂറോപ്പിൽ തൻ്റെ അവസാനകാലത്താണ് ഓർവെൽ ഈ നോവൽ എഴുതുന്നത്. ''അവസാനത്തെ മനുഷ്യൻ'' എന്നായിരുന്നു ഈ നോവലിന് അദ്ധേഹം നൽകിയ പേര്.  എന്നാൽ പ്രസാദകനായ ഫെഡറിക്കിന് ഈ പേര് അത്ര ഇഷ്ടമായില്ല.1980 നും 1982 ഇടയ്ക്കുള്ള കുറേ പേരുകൾ നിർദേശിച്ചു.എന്നാൽ നോവൽ പ്രസിദ്ധീകരണം വൈകി. ഒടുവിൽ 1985 ൽ 1984 എന്ന പേരിൽ ഈ നോവൽ പുറത്തിറങ്ങി. മാനുഷിക വികാരങ്ങളാക്കും മൂല്യങ്ങൾക്കും മുകളിൽ മനുഷ്യനെ ഭരണകൂടം നിയന്ത്രിക്കുന്നത്;സ്വാതന്ദ്ര്യം നിഷേധിക്കുന്നത്;സമാധാനം നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണെന് എല്ലാം ഈ ഒറ്റ നോവൽ കാണിച്ചുതരുന്നു 

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...