പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ഭരണ ഘടനാ തത്വങ്ങൾക്ക് എതിരാണെന്ന വിമർശനം ഉയർന്നുവന്നിരുന്നു. ഇത് കേവലമായ ഒരു നിയമ വ്യവസ്ഥിതി മാത്രമല്ലെന്നും മറിച്ച് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ടെന്നും ഷിജൂ ഖാൻ '' പൗരത്വവും പൗരത്വ നിയമവും'' എന്ന പുസ്തകത്തിൽ പറയുന്നു. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കിമാറ്റാനുള്ള ഗുഢമായ അജണ്ട നിയമം മൂലം തത്വത്തിൽ പ്രയോഗമാക്കുകയാണ് - അവർ ഇതുവഴി. എന്നാൽ പൗരത്വ നിയമവിഷയം ഒരു ചർച്ചാവിഷയം എന്ന നിലയിൽ ഉയർന്നുവരുമ്പോൾ അക്കാര്യത്തിൽ ഒരു ആശയ വ്യക്തതയുടെ അനിവാര്യത ഉണ്ടാകേണ്ടതുണ്ട്, ആ വിഷയ വ്യക്തതയ്ക്ക് ഉതകുന്ന ഒരു പുസ്തകമാണ് ഇത്. പൗരത്വം എന്ന വാക്ക് ഇന്നേവരെയും അഭിമാനത്തോടെയാണ് നാം സ്വീകരിച്ചതും ഉൾക്കൊണ്ടതും. എന്നാൽ കഴിഞ്ഞ കുറേ കാലങ്ങൾ അവ നമ്മിലുണ്ടാക്കിയ ഭീഷണിയുടെ സ്വരം അത്രകണ്ട് വലുതാണ്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നീ പദമിശ്രിതങ്ങൾ സാമാന്യജനതയുടെ ഉറക്കവും സ്വാസ്ഥ്യവും നഷ്ട്ടപ്പെട്ട് അസ്വസ്ഥരാക്കുന്ന അവസ്ഥാവിശേഷമാണ് ഉണ്ടായത്. എന്നാൽ ഈ വിഷയത്തിൽ കൃത്യവും വ്യക്തവുമായഗതിവിഗതികളോടെ അവളരെ ലളിതമായി ഇതിൽ വിശദീകരിക്കുന്നു. തുടക്കം നാം വിഷയത്തിൽ ഏതൊരാളെയും പോലെ നേരിട്ട അനിശ്ചിതത്വങ്ങളും അതി ഭീതിദത്തമായ ആശയക്കുഴപ്പവും ഇന്നും പലരിലും അവശേഷിക്കുന്നുണ്ട്. രണ്ടാം ലോക യുദ്ധാനന്തരമുള്ള യൂറേപ്യൻ അവസ്ഥകളും പിന്നീട് ഈസ്‌റ്റേൺ ബ്ലോക്കിലെ സോഷ്യലിസ്റ്റ് തകർച്ചയും ശേഷമുള്ള പൗരത്വ സ്വത്വ വേവലാതിയിലേക്ക് യൂറോപ്യൻ മനുഷ്യനെ എടുത്തെറിയുന്നത് നാം സിനിമകളിലെങ്കിലും കാണുന്നുണ്ട്. ബർഗ്മാൻ്റെ മൗനത്തിൽ തിരിച്ചറിയപ്പെടാത്ത രാഷ്ട്രത്തിലും നഗരത്തിലും പരസ്പ്പരം മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കേണ്ടിവരുന്ന കഥാപാത്രങ്ങൾ; നമ്മിലെ നിശ്ശബ്ദതയിലേക്ക് വലിച്ചെറിയപ്പെട്ട പ്രതിഷേധത്തിൻ്റെ സ്വരം കൂടിയായിരുന്നു. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനവിരുദ്ധ നയങ്ങൾ നിർമിക്കുന്നത് ജനാധിപത്യത്തിൻ്റെ മരണത്തിന് ഇടയാക്കും. സ്വേച്ഛാപരമായ അധികാരപ്രയോഗത്തിൽ മത നിരപേക്ഷതയുടെ ഭാവി അപകടത്തിലാകും. ഒരുപക്ഷെ ഷിജൂ ഖാൻ ആദ്യം വിളിച്ചുപറഞ്ഞതും ഈ മരണവാർത്ത തന്നെയായിരുന്നു. അഭയാർത്ഥിത്വം എന്നത് ലോകത്തിൽ ഏതൊക്കെ തരത്തിൽ കുറ്റവാളി വൽക്കരിക്കുന്നു എന്ന അയഥാർഥ്യം മനുഷ്യരാശിയെ അനിശ്ചിതത്വത്തിൽ എത്തിച്ചേർക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ നിങ്ങൾക്കോരോരുത്തർക്കും മനസ്സിലാകും ...
No comments:
Post a Comment