ഒരുകാലത്ത് അതിർത്തികൾ കടന്നും അതിർത്തികൾക്ക് കുറുകെ സഞ്ചരിച്ചും ലോകത്തിൻറെ അതിരുകളോളം ഒറ്റക്ക് യാത്രചെയ്ത് മദ്ധ്യതിരുവിതാംകൂറിനെ പട്ടിണിയിൽ നിന്നും പലായനത്തിൽ നിന്നും കരകയറ്റിയ നേഴ്‌സ് സഹോദരിമാരുടെ പോരാട്ടത്തിൻ്റെ കഥപറയുന്ന നോവൽ ആണ് നിശബ്ദ സഞ്ചാരങ്ങൾ.
അങ്ങനെ കടല് കടന്ന മറിയാമ്മയുടെ ജീവിതമാണ് ഇതിൻ്റെ പ്രമേയം. ഇതിലെ ഭാഷ കാര്യമായ വിനിമയ സാധ്യതയൊരുക്കിയില്ല.പതിഞ്ഞ ഒരു വായനയാണ് സാധ്യമാക്കിയത്.
2017-ൽ പ്രസിദ്ധീകരിച്ച മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഇരുപത് വർഷത്തെ മാന്തളിരിലെ തന്നെ ചരിത്രമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഇതൊരു യാത്രാവിവരണം അല്ല, മറിച്ച് മാന്തളിരിൽ നാലാം തലമുറയുടെ അന്വേഷ ചരിത്രമാണ്. ഒരിക്കൽ മാത്രം കടന്നുപോകുന്ന കഥാപാത്രങ്ങൾക്കുപോലും ഒരുപാട് കഥകൾ നമ്മോട് പങ്കുവയ്ക്കാനുണ്ട്. അതിൽ ഭൂരിഭാഗവും പുരുഷനുമുൻപേ യാത്രകൾ നടത്തിയ കരുത്തുറ്റ സ്ത്രീകളുടെ കഥകളായിരുന്നു; പ്രത്യേകിച്ച് തിരുവിതാംകൂറുമായ് ബന്ധപ്പെട്ട്. സാധാരണ യാത്രകളുടെ പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി നിശബ്ദസഞ്ചാരങ്ങൾ മഞ്ഞിൽ പതിയെ കാൽവെച്ചു നടന്നു നീങ്ങി.പനിയുടെയും കുളിരിൻ്റെയും ഛർദ്ദിയുടെയും തളർച്ചകൾ ഉൾക്കൊണ്ട അഞ്ച് ഉറുമ്പുവർഷങ്ങൾ നമുക്കുമുന്നിൽ കാലുവലിച്ച് നടക്കുന്നത് കാണാം. അനുസ്യൂതം ആ നടത്ത ഇന്നും തുടരുന്നുണ്ട് എന്നർത്ഥം.
No comments:
Post a Comment