Sunday, April 14, 2024

Container No 22 Diary of a Bharath Yathri - മഞ്ജുക്കുട്ടൻ. ജി

നൂറ്റാണ്ടിൻ്റെ മഹത്തായ രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ ഭാഗമായ ഭാരത് ജോഡോ യാത്രയിൽ ഔദ്യോഗിക പദയാത്രികനായി രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച ജി മഞ്ജുക്കുട്ടൻ്റെ യാത്രനുഭവമാണ് കണ്ടെയ്നർ നമ്പർ 22.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു യാത്രാ നിമിഷം;അത് അത്രമേൽ പൊതുവായ ഒരു രാഷ്ട്രീയ സന്ദർഭത്തിനകത്ത് നിന്ന് ഓർത്തെടുക്കാൻ എഴുത്തുകാരനായ മഞ്ജുക്കുട്ടന് സാധിക്കുന്നുണ്ട്. കേവലം ഒരു യാത്ര എന്നതിലുപരി, ഈ യാത്ര കടന്നുപോകുന്നു പ്രദേശത്തിന്റെ ചരിത്രം,ഭൂപ്രകൃതി,വിദ്യാഭ്യാസം, ജാതി വ്യവസ്ഥ, തൊഴിലില്ലായ്മ, കാലാവസ്ഥ, കൃഷി,ഭക്ഷണം അവിടവിടങ്ങളിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധം എന്നിവ ഒരേ സമയം ഇടകലർത്തി എഴുതുന്നതിലൂടെ വായനക്കാർക്ക് ഇന്ത്യൻ യാഥാർഥ്യങ്ങൾ തൊട്ടറിഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നു.

ഒരു രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ ഭാഗമായി നടത്തുന്ന കാൽനട യാത്ര ആയതുകൊണ്ടും ആ യാത്ര മുഖ്യമയും ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ അജണ്ട ഒന്നായിരിക്കെ, ഈ യാത്രാനുഭം എഴുതുമ്പോൾ പലേ സന്ദർഭങ്ങളും ആവർത്തിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. മിക്കപ്പോഴും അത് കാണികളായി വന്നുചേരുന്ന ആളുകളുടെ എണ്ണത്തിലൊ, താമസ സഥലം, വെള്ളത്തിൻ്റെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ കൊണ്ടായിരിക്കും. എന്നാൽ അവയൊക്കെയും വിരസത ഒട്ടുമേ ഇല്ലാതെ എഴുതി ഫലിപ്പിക്കാൻ മഞ്ജുക്കുട്ടന് സാധിച്ചു.ചിലപ്പോൾ എഴുത്തിൽ യാതൊന്നും അവകാശപ്പെടാനില്ലാത്ത ഒരാൾക്ക് ഉണ്ടാകാൻ ഇടയുള്ള ആത്മവിശ്വാസമായിരിക്കാം അതിന് കാരണം.

ഒരു എഴുത്തുകാരനിലുപരി രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ഇനിയും വീണ്ണുകിട്ടാനിടയിലുള്ള ഇത്തരം അസുലഭ സന്ദർഭങ്ങൾ എഴുതാൻ ഈ എഴുത്തുകൊണ്ട് നേടിയ ആത്മവിശ്വാസം ഒന്നുമാത്രം മതി.
ഇവിടെ എനിക്ക് മുന്നോട്ട് വയ്ക്കാനുള്ള ഒരു നിർദേശം ഇത് ഒരു ഓർമ്മകുറിപ്പ് ആയി എഴുതുക എന്നതായിരുന്നു. കാരണം ഇതിന്റെ എഴുത്തു ഭാഷ അതിനോട് ചേർന്ന് നിൽക്കുന്നുണ്ട്. അതുപോലെ ഇതിലെ ചില ഭാഗങ്ങളിൽ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടത് അനിവാര്യതയായിരുന്നു.
ഒരു ബുക്ക്‌ എന്നതിലുപരി ഒരു യുവ നേതാവായ മിസ്റ്റർ രാഹുൽ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രീയ ഭാവി ഏതുനിലക്കാണ് അവലംഭിക്കാൻ പോകുന്നത് എന്ന രാഷ്ട്രീയ തിരിച്ചറിവ് കൂടിയാണ് ഈ വായന സമ്മാനിക്കുന്നത്. മികച്ച ഒരു വായനാനുഭവം

Wednesday, April 10, 2024

നിൻ്റെ ഓർമ്മയ്ക്ക് - എം ടി

  എം ടി യുടെ ഏറ്റവും പ്രശസ്തമായ ആറ് കഥകളുടെ സമാഹരമാണ് ' നിൻ്റെ ഓർമ്മയ്ക്ക് '. വായനക്കാരുടെ എക്കാലത്തേയും പ്രീയപ്പെട്ട കഥകൾ ഉൾപ്പെടുത്തി ഡി സി ബുക്സാണ് ഈ കഥാ സമാഹാരം പുറത്തിറക്കിയിരിക്കുന്ത്.

കാലത്തിന്റെ കലർപ്പുകളെ ജീവിത സമസ്യകളോട് കൂട്ടിച്ചേർത്താണ് ആദ്യ കഥ ആയ "ഒരു പിറന്നാളിന്റെ ഓർമ്മ" എഴുതിയിരിക്കുന്നത്. മറന്നു പോയ പിറന്നാൾ ദിനം ഭാര്യരുടെ കത്തിലൂടെ ഓർക്കുന്ന ഉണ്ണികൃഷ്ണൻ കണ്ണീരിന്റെ നനവുള്ള തന്റെ കുട്ടിക്കാലത്തെ പിറന്നാൾ ദിനം സാന്ധർഭികവശാൽ ഓർക്കുന്നു. പിറന്നാൾ ആഘോഷിക്കപ്പെടും എന്ന വസ്തുത തിരിച്ചറിഞ്ഞത് അമ്മാവന്റെ മകൻ ദാമോദരന്റെ പിറന്നാൾ ദിവസമാണ്. അതിനെ തുടർന്ന് കുഞ്ഞികൃഷ്ണൻ തന്റെ പിറന്നാൾ ദിനം മുത്തശ്ശിയോട് ചോദിച്ച് കാലെകൂട്ടി അറിഞ്ഞുവയ്ക്കുന്നു. കർക്കിടകത്തിലെ തന്റെ പിറന്നാളിന് പായസം വയ്ക്കണം. ആഴ്ചയിലൊരിക്കൽ വീട്ടുചെലവിനുള്ള നെല്ല് അളന്നു കൊടുക്കുന്നത് അമ്മാവനാണ്. അന്നൊരു നെല്ല് അളന്നു കൊടുത്ത ദിവസം, അമ്മ കൊട്ടയുമെടുത്ത് പത്തായപ്പുരയിലേക്കു ചെന്നു. കുഞ്ഞികൃഷ്ണന് കിളിവാതിലൂടെ നെല്ല് അളക്കുന്നത് കാണാം. " ഇന്ന് കുഞ്ഞികൃഷ്ണന്റെ പിറന്നാൾ ആണ്. മനേക്കാവില് അരക്കൂട്ട് പായസം കൂടി നേർന്നിട്ടുണ്ട്. നാലെടങ്ങഴിംകൂടി.! " ഒരടി പൊട്ടുന്ന ശബ്ദം... അമ്മേടെ നെലോളി... അമ്മ പുറത്തേക്ക് വന്നപ്പോൾ കവിൾ തടങ്ങൾ ചുവന്നിരുന്നു. കണ്ണീർ ഒഴുകിയിരുന്നു. പുരികത്തിന് മുകളിൽ ചോര പൊടിഞ്ഞിരിക്കുന്നു.
ആ പിറന്നാൾ ദിവസം കുഞ്ഞികൃഷ്ണൻ കുളിച്ചില്ല. അമ്മ നിർബന്ധിച്ചതും ഇല്ല. അതിൽ പിന്നെ ഇരുപതു പിറന്നാളുകൾ കടന്നുപോയി. അപ്പോഴൊക്കെ പിറന്നാളിന്റെ ഓർമ്മയിൽ ഇരുട്ട് നുഴഞ്ഞു കയറുന്നുണ്ടായിരുന്നു.

Wednesday, April 3, 2024

എഴുത്ത് : Until August - ഗബ്രിയേൽ ഗാർസ്യ മാർക്കേസ്

എഴുത്ത് : Until August - ഗബ്രിയേൽ ഗാർസ്യ മാർക്കേസ്:   ഗ ബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ ഒരു അപ്രകാശിത നോവൽ മരണാനന്തരം 'അൺടിൽ ഓഗസ്റ്റ്' എന്ന പേരിൽ പുറത്തിറങ്ങുന്നു.  " ഓർമ്മയാണ് എൻ്റെ...

Until August - ഗബ്രിയേൽ ഗാർസ്യ മാർക്കേസ്

 ബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ ഒരു അപ്രകാശിത നോവൽ മരണാനന്തരം 'അൺടിൽ ഓഗസ്റ്റ്' എന്ന പേരിൽ പുറത്തിറങ്ങുന്നു.

 " ഓർമ്മയാണ് എൻ്റെ എഴുത്തിന്റെ ഉറവിടം; ഉപകരണവും... അതില്ലെങ്കിൽ എല്ലാം വെറുതെയാണ്. അതുകൊണ്ട് ഈ പുസ്തകം ശരിയാകുമെന്ന് തോന്നുന്നില്ല. അതുപേക്ഷിച്ചേക്കൂ.." 

ഓർമ്മ സ്മൃതിനാശം സംഭവിച്ച് കഷ്ടപ്പെടുന്ന അവസാന സമയത്ത് എഴുതിയ നോവലിനെക്കുറിച്ച് മാർക്കേസ് മകളോട് പറഞ്ഞതാണ്.

  ഇങ്ങനൊരു നോവലിനെ പറ്റി വായനക്കാർ അറിയുന്നത് 1999 ൽ മാൻഡ്രിഡിൽ വെച്ച് ഷുസെ സരമാഗുകൂടി പങ്കെടുത്ത ചടങ്ങിൽ ഈ നോവലിൻ്റെ ആദ്യഭാഗം വായിച്ചപ്പോഴാണ്.അദ്ദേഹത്തിൻ്റെ ആരാധകരെ ഇത് വളരെയധികം ആവേശ ഭരിതരാക്കി.

           അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം ഒരു ദശകം തികയുമ്പോൾ ഇതാ ആ നോവൽ സ്പാനിഷിൽ 'ഓഗസ്റ്റിൽ കണ്ടുമുട്ടാം '( En Agosto Nos Vemos ) എന്നും ഇംഗ്ലീഷിൽ Until August എന്ന പേരിലും പുറത്തിറങ്ങുന്നു. ഒരുപക്ഷെ ഇന്ന് സാഹിത്യ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും കാത്തിരിക്കുന്നതും ഈ നോവലായിരിക്കും. ഓർമകൾ മങ്ങിത്തുടങ്ങിയ തനിക്ക് ഇനി എഴുത്തുകൾ ഫലിക്കില്ലെന്ന് കണ്ടിട്ടാണോ മകളോട് ഇത് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഇംഗിതത്തിന് ബദലായി മകൾ ആ നോവൽ പുറത്തിറക്കുന്നു.

         പത്ത് വർഷം ശീതനിദ്രയിലായിരുന്ന ഈ നോവൽ ഇന്ന് ലക്ഷകണക്കിന് വരുന്നു വായനക്കാർക്കായി പുസ്തകമാകുമ്പോൾ മറ്റൊരിടത്ത് ഇതുപോലെതന്നെയാണ്  ഫ്രാൻസിസ് കാഫ്കയുടെ കൃതികൾക്കും സംഭവിച്ചത്. അത് എന്തായിരുന്നു എന്നാണ് ഇന്ന് വായനക്കാർ അന്വേഷിക്കുന്നത്. കാഫ്ക, സുഹൃത്തായ മാക്സ് ബ്രോഡിനോട് തൻ്റെ കാലശേഷം രചനകളെല്ലാം നശിപ്പിച്ചുകളയാൻ പറയഞ്ഞേൽപ്പിക്കുന്നു. എന്നാൽ സുഹൃത്ത് നിർദേശം ലംഘിക്കുക മാത്രമല്ല കാഫ്കയുടെ രചനകളെ പൊതുശ്രദ്ധയിൽ കൊണ്ടുവരുകയും അത് ലക്ഷകണക്കിന് വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പിന്നീട് സാഹിത്യലോകം കണ്ടത് ഒരു നൂറ്റാണ്ടുകാലത്തോളം ലോകത്തെ മുഴുവൻ എഴുത്തുകാരെയും  കാഫ്കയുടെ എഴുത്തുകൾ സ്വാധീനിക്കുന്നതാണ്.  കാഫ്ക സൃഷ്ട്ടിച്ച എഴുത്തുലോകം ഭീതിദയമായൊരു രാവണൻ കോട്ടയായി സാഹിത്യലോകത്ത്  ഇന്നും നിലകൊളളുന്നു.

     എഴുത്തിൽ വ്യക്തികളുടെ സൂഷ്മമായ വിവരണം മാർക്കേസ് നടത്തുമായിരുന്നു. അന മഗ്ദലീന എന്ന നാൽപ്പത്താറ് വയസുകാരിയാണ് ഈ നോവലിലെ നായിക. ഒരുപക്ഷെ സ്ത്രീപക്ഷ നോവലുകൾ നന്നേ കുറവാണ് മാർക്കേസിൻ്റെ   ആദ്യകാല നോവലുകളിൽ. ഡോമെനിക്കോ അമോറിസ് എന്ന അൻപത്തിനാലുകാരനായ ഒരു സംഗീതഞ്‌ജനാണ് അവരുട ഭർത്താവ്. കൂടാതെ ഇരുപത്തിരണ്ടുവയസുള്ള ഒരു മകനും പതിനെട്ട് വയസുള്ള മകളുമുണ്ട്. ഒരു എട്ട് വർഷം മുൻപ് അന മഗ്ദലീനയുടെ അമ്മ

മരണപ്പെടുകയും അവരെ പേരറിയാത്ത ഏതോ ഒരു കരീബിയൻ തുരുത്തിൽ; ദരിദ്രരുടേത് എന്ന് പറയാൻ പാകത്തിനു ഒരു സെമിത്തേരിയിൽ അടക്കം ചെയ്യുകയും ചെയ്യുന്നു. പിന്നീട് എല്ലാവർഷവും സെമിത്തേരിയിലെ കല്ലറയിൽ പൂക്കൾ വയ്ക്കാൻ അന മഗ്ദലീന പോകുമായിരുന്നു. അടുത്ത വർഷം ഇതേപോലെ കല്ലറയിൽ പൂക്കൾ അർപ്പിക്കാൻ ചെല്ലുകയും അവിചാരിതമായി അന്ന് ഹോട്ടൽ മുറിയിൽ വെച്ച് അപരിചിതനായ  ഒരു അതിഥിയുമായി അന മഗ്ദലീന കിടപ്പറ പങ്കിടുകയും ചെയ്യുന്നു.തുടർന്നുള്ള ഓരോവർഷങ്ങളിലും ഇത് ആവർത്തിക്കുകയും അതിനോടകം നാല് പുരുഷന്മാരോടൊപ്പം അവൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു.

അപരിചിതരുമായുള്ള ലൈംഗിക വേഴ്ച പിന്നീടുള്ള ഓരോ വർഷങ്ങളിലും ആവർത്തിക്കുന്നു. വിവാഹത്തിന് മുൻപ് അവൾ ഇതുപോലെ ഒരു പുരുഷന്മാരുമായും കിടക്ക പങ്കിട്ടിട്ടില്ല. അവൾ കന്യകകയിരുന്നു. ഇതുപോലൊരു സന്ദർഭത്തിൽ അതിൻ്റെ ആലസ്യത്തിൽ നിന്ന് ഉണർന്ന് നോക്കുമ്പോൾ കിടപ്പ് മുറിയിൽ തന്നോട് എപ്പോഴോ യാത്രപറഞ്ഞുപോയ ആ അപരിചിതൻ വെച്ച ഇരുപത് ഡോളറിന്റ നോട്ട് അന മഗ്ദലീന കാണുന്നു. തുടർന്നുള്ള എല്ലാവർഷങ്ങളിലും അവൾ ആ ദ്വീപ് യാത്ര നടത്തുകയും അമ്മയുടെ കുഴിമാടത്തിൽ ഗ്ലാഡിയോലപ്പൂക്കൾ വയ്ക്കുകയും അപരിചിതരുമായി രാത്രി കിടക്ക പങ്കിടുകയും ചെയ്യുന്നു. അങ്ങനെ വന്നുപോയവരിൽ കൊടും കുറ്റവാളി മുതൽ ഡ്രക്ക് ഡ്രൈവർ വരെ ഉണ്ടായിരുന്നു. ഒടുവിൽ അവൾ അമ്മയുടെ കുഴിമാടത്തിൽ നിന്ന് അവശിഷ്ട്ടങ്ങളുമായി അവൾ നാട്ടിൽ മടങ്ങിയെത്തുകയും അതോടുകൂടി ദ്വീപ് യാത്ര അവസാനിക്കുകയും ചെയ്യുന്നു. മാർക്കേസിലൂടെ അനേകം കഥാപരിസരങ്ങൾ പരിചിതരായ വായനക്കാർക്ക് ഈ നോവലിൻ്റെ ആഖ്യാന ഭൂമിശാസ്ത്രം  "കോളറക്കാലത്തെ പ്രണയം" എന്ന നോവലിനെക്കാൾ വിപുലമാണെന്ന് കാണാൻ സാധിക്കും. 

Nb: He was the first Colombian to ever win a Nobel Prize. By the time García Márquez received the Nobel Prize, he was already one of the most popular writers in the world. Each new book by him increased his reputation as a global literary icon, with first editions that sold millions and were published in over 20 languages. 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...