Tuesday, July 23, 2024

പുസ്തകപ്പുഴു - ഉണ്ണി ആർ.


ഴുതപ്പെട്ട ചില ലോക കാരണങ്ങൾക്കൊണ്ട് ചില മനുഷ്യരുടെ തിരോധാനം സംഭവിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അപ്രഖ്യാപിത യുദ്ധങ്ങളിൽ കാണാതാകുന്ന മനുഷ്യരെയോ മനുഷ്യരുടെ എണ്ണത്തെയോ എല്ലാകാലത്തും എല്ലാരാജ്യങ്ങളും മറച്ചുപിടിക്കുകയാണ്. അത്തരത്തിൽ കാശ്മീരിന്റെ ജീവിതം പശ്ചാത്തലമാക്കി ' കാണാതാവലി ' ന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണ് വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത " ഹൈദർ "എന്ന സിനിമ. ഈ സിനിമ ഇന്ത്യക്കും പാകിസ്താനുമിടയിൽ ജീവിതം നഷ്ട്ടപെട്ട എത്രയോ മനുഷ്യരെ
അടയാളപ്പെടുത്തുന്നു.

യാത്രകളും ഓർമകളും പരിഭാഷകളും ലേഖനങ്ങളും അടങ്ങുന്നതാണ് ഉണ്ണി ആറിന്റെ പുസ്തകപ്പുഴു എന്ന ഈ പുസ്തകം. എഴുത്തിന്റെ ' അടക്കം ' എടുത്തുപറയേണ്ട ഒന്നാണ്. ഇതിലെ വിഷയം കൊണ്ട് അവ പലേനിലകളിൽ ഉള്ളതാണെങ്കിലും ഈ തലവാചകം എല്ലാർത്ഥത്തികും ഇതിലെ ഓരോന്നിനും യോചിക്കുന്നതാണ്. അതുകൊണ്ട് ഈ പുസ്തകം പുറത്തിറങ്ങിയതുമുതൽ പല വിയോജിപ്പികളും നേരിടേണ്ടി വന്നിട്ടുമുണ്ടാകാം.
ഈ പുസ്തകം ഭൂതകാല പരിസരങ്ങളുടെ അടരുകളെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ വെറുമൊരു പുസ്തകം എന്നതിലുപരി ഇത് പ്രതിധാനം ചെയ്യുന്ന പുറംസാഹിത്യം അത്രതന്നെ പ്രാധാന്യം ലേഖനങ്ങൾക്കും യാത്രവിവരങ്ങൾക്കും നൽകിയിട്ടുണ്ട്. എഴുത്തിലെ ജനാധിപത്യത്തെകുറിച്ച് നാം പലകുറി ചർച്ചചെയ്യുന്നതാണ്. അത് റുഷ്ദിയിലൂടെ ഇപ്പോൾ നൈഫ്- ൽ വരെ എത്തിനിൽക്കുന്നു. അംബാനിയുടെ കച്ചവടത്തിന്റെ ആധാർമികത തുറന്നുകാട്ടിയ The polyester prince എന്ന പുസ്തകം ഇന്ന് ഇന്ത്യയിൽ എവിടെയെങ്കിലും വാങ്ങാൻ കിട്ടുമോ? വേണ്ട വായിക്കാൻ ലഭ്യമാണോ? ഇന്ത്യയിലെ അത്തിന്റെ എല്ലാ കോപ്പികളെല്ലാം നശിപ്പിക്കപ്പെട്ടു. അവശേഷിക്കുന്ന കോപ്പികളാക്കട്ടെ ഇന്ത്യക്ക് പുറത്ത് ഏകദേശം അഞ്ഞൂറ് ഡോളറിനാണ് വിറ്റുപോയത്. അത്തരം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക വളരെ പ്രയാസം നിറഞ്ഞതും അപകടം പിടിച്ചതുമായ ഒന്നാണ്.
ഉണ്ണി ആർ ഇതിൽ പറയുന്നുണ്ട്, ചില പുസ്തകങ്ങൾ നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന്. അത് വളരെയധികം ശരിയാണ്. തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ വരുന്ന ഒരു പുസ്തകം ജോൺ വാങ്ങി പോയതാണ് എന്ന് ഒരിടത്ത് പറയുന്നുണ്ട്. ജോണിനെ പോലെ ആ പുസ്തകവും ഒരു ഓർമയാണ്.
അനുഭവങ്ങളുടെ കുത്തക ആർക്കാണ്? ക്ഷമയോടെ വീക്ഷിച്ചാൽ അത് മുതിർന്ന എഴുത്തുകാർ കൊണ്ടുനടക്കുന്ന പ്രിവിലേജുകളിൽ ഒന്നാണെന്നു കാണാൻ സാധിക്കും. രാഷ്ട്രീയ അഭിപ്രായം പറച്ചിലുകളിൽ നിന്ന് ഇവർ അൽപ്പം അകന്ന് നിൽക്കുന്നതും ഇതിനോട് കൂടിച്ചേർത്ത് കാണാൻ സാധിക്കും. അവരിൽ നിന്ന് പിഴുത്തുമാറ്റാൻ കഴിയാത്തത്ര ആഴത്തിൽ നിശബ്ദത വേരോടിയിരിക്കുന്നു.
ഇതിൽ എടുത്തുപറയേണ്ട മറ്റൊന്ന് പരിഭാഷകൾ എന്ന ഭാഗമാണ്. ബോബ് മാർലിയുടെ ഭാര്യ റീത്ത മാർലിയുടെ ഓർമ്മകുറിപ്പിന്റെ പരിഭാഷയാണ്. അത് ബോബ് മാർലിയോടുള്ള സ്നേഹത്തിന്റെയും സഹതാപത്തിന്റെയും അളവ് കാലം കഴിയുംതോറും കൂടി വരുന്നതിന്റെ കാരണം ഈ കുറിപ്പിൽ നിന്ന് മനസിലാക്കാം. അതുപോലെ മലയാളത്തിൽ എഴുത്തച്ഛനെക്കാൾ പരിചിതനായ പാബ്ലോ നേരുദയെകൂടി ഈ നിലക്ക് ഓർമിക്കുന്നുണ്ട്. ആഭ്യന്തര കലാപത്തിന്റെ സംഭവവികാസങ്ങൾ ഏറെ സ്വാധീനിച്ച അദ്ദേഹം രണ്ടാം ലോക മഹായുദ്ധനന്തരം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്നു. അത്രമേൽ മനോഹരമായാണ് ഇതിൽ ഓരോ വിഷയണങ്ങളും ഉണ്ണി ആർ കൈകാര്യം ചെയ്തത്. അയാളിലെ അടങ്ങാത്ത വായനക്കാരനെ ( പുസ്തകപ്പുഴു )നമുക്ക് കാണാൻ സാധിക്കും

എം ടി കഥയുടെ പുതുപാഠങ്ങൾ. - Dr. എൻ. പി. വിജയകൃഷ്ണൻ

 
ഥയും തിരക്കഥയും നോവലും ലേഖനകളും യാത്രാവിവരങ്ങളും മാത്രമല്ല സിനിമാഗാനങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച എഴുത്തുകാരനാണ് എം. ടി. പണ്ട് പാഠപുസ്തകങ്ങളിൽ ഏറ്റവും വികാര നിർഭയമായ പാഠമായിരുന്നു " നിന്റെ ഓർമ്മയ്ക്ക്. " പൊതുവിൽ എം. ടിയുടെ മിക്ക കഥകളും പലേ അർത്ഥതലങ്ങളിൽ നിന്നു ചർച്ച ചെയ്യാൻ പോന്ന നിലവാരം ഉള്ള ഒന്നാണ്. 1954-ലാണ് നിന്റെ ഓർമ്മയ്ക്ക് എഴുതുന്നത്. ഇതുപോലെ എം.ടി കഥകൾ തമ്മിൽ ചേർത്ത് നോക്കിയാൽ ഒരു വലിയ കാലയളവുകഴിഞ്ഞു നായകൻ
നായികയെ കണ്ടുമുട്ടുന്നുണ്ട് എന്ന് കാണാൻ സാധിക്കും. അതുപോലെ തന്നെ താൻ പേറുന്ന അനാഥത്വത്തിനും ജീവിതത്തിന്റെ ആസ്വസ്ഥതയ്ക്കും ഹേതുവായ തന്റെകൂടി പാരമ്പര്യത്തിന്റെ മറ്റൊരു അവകാശി;ആ വരവിനോടുള്ള പ്രതിഷേധം കാലത്തിൻറെ വിധിയെഴുത്തിൽ മുഖം കൊടുക്കാതിരുന്നിട്ടുണ്ട്.

നിന്റെ ഓർമ്മയ്ക്ക് എന്ന കഥയിൽ പ്രധാന കഥാപാത്രം അമ്മയാണ്. അച്ഛന്റെ ശ്രീലങ്കയിൽ നിന്നുള്ള വരവ് ഒരു കാലത്തെ കേരളത്തിന്റെ മുഖം കൂടിയാണ് അനാവരണം ചെയ്യുന്നത്. ഇത്തരത്തിൽ എം ടി കഥകളുടെ കഥയും പശ്ചാത്തലവും പാത്രസൃഷ്ട്ടികളും കാലത്തിന്റെ വലിയ അന്തരം ഇല്ലാതെ ഇന്നും നിലകൊള്ളുന്നു.
കഥാപാത്രത്തിന്റെ വൈകാരികാവസ്ഥ അവരിലെ ചെറിയ വർത്തമാനങ്ങളിൽ കൂടി വായനക്കാർക്ക് മനസിലാക്കാൻ സാധിക്കും. അങ്ങനെ എം ടി കഥകളിൽ നമുക്ക് കണ്ടെത്താനാകുന്ന ഒന്നാണ് " വേലായുധൻ". മനുഷ്യന് മനുഷ്യനോട് എത്രത്തോളം ക്രൂരതയാക്കാം എന്നതിന്റെ ദൃശ്യസാക്ഷ്യമാണ് വേലായുധൻ. അമ്മുക്കുട്ടി എന്ന ഭ്രാന്ത്‌ വേലായുധനെക്കൊ ണ്ടെത്തിക്കുന്നത് ഭ്രാന്തൻ എന്ന വിളിയിലേക്കാണ്. ആ ഭ്രാന്ത്‌ വേലായുധൻ ഏറ്റുവാങ്ങി. എന്നാൽ അമ്മുക്കുട്ടി വേലായുധനെ എതിരേറ്റില്ല. ഇതുപോലെ ധാരാളം ദൈന്യതയുടെ ഉടൽ രൂപങ്ങളെ എം. ടി കഥകളിൽ കാണാനാകും.ഇരുട്ടിന്റെ ആത്മാവിലെ വേലായുധന് അച്ചുതൻ നായരോട് തോന്നുന്ന അമർഷം വേലായുധന്റെ വിചാരത്തിലൂടെയാണ് എം ടി എഴുതിയിരിക്കുന്നത്. അതിലെ പ്രതികാരചിന്തയുടെ മുഖം വേലായുധന്റെ നിസ്സഹായതയുടെ മുഖം കൂടിയാണ്. മടവാക്കത്തികൊണ്ട് അച്ചുതൻ നായരുടെ കൈവെട്ടുക; അടിക്കുന്ന ആ കൈ ക്രൂരതയുടെ ആൾരൂപമാണ് വേലായുധന്. തന്നെ തല്ലാൻ കൈ ഓങ്ങുമ്പോൾ അച്ചുതൻ നായർക്ക് കൈ ഉണ്ടാകില്ല. അയാൾ തന്റെ കൈ അന്വേഷിച്ച് നടക്കും. അത് കണ്ട് ക്രൂരമായി ചിരിക്കുന്ന അല്ലെങ്കിൽ ചിരിക്കാൻ ആഗ്രഹിക്കുന്ന വേലായുധനിലെ ഭ്രാന്തിന്റെ ഹാസ്യമാണത്. ഇതിന്റെ തന്നെ മറ്റൊരു ആവിഷ്ക്കാരമാണ് പള്ളിവാളും കാൽച്ചിമ്പിലും കാണാൻ കഴിയുന്നത്. അതിലെ കഥാപാത്രമായ രാമക്കുറുപ്പിനെ ആരും അറിയില്ല. വെളിച്ചപ്പാടിനെ എല്ലാരും അറിയും. അയാൾ എപ്പോഴും ആസ്വസ്തനാണ്. ഭഗവതിയ്ക്ക് എമ്പ്രാന്തിരിയും വെളിച്ചപ്പാടും തുല്യരാണ്. ഭഗവതിയുട പ്രതിപുരുഷൻ എന്ന സ്ഥാനം ഉണ്ടായിട്ടും തനിക്ക് സമത്വം വേണ്ട താനും എമ്പ്രാന്തിരിയും തമ്മിലുള്ള സാമ്പത്തിക അടിത്തറയുടെ അകലമെങ്കിലും കുറഞ്ഞാൽ മതി എന്ന നിലപാട് ആണുള്ളത്. ഒടുവിൽ ദേവിയുടെ പള്ളിവാളും കാൽച്ചിലമ്പും വിൽക്കാനൊരുങ്ങുന്നതിലൂടെ തന്റെ ജീവിതത്തോടുള്ള പകയും അയാളിലെ വിശ്വാസവും കൂടിയാണ് വെളിച്ചപ്പാട് വിൽക്കാനുദ്ദേശിക്കുന്നത് .
നിന്റെ ഓർമ്മയ്ക്ക് എന്ന കഥയ്ക്ക് ശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞാണ് കഡുഗണ്ണാവ : ഒരു യാത്രാക്കുറിപ്പ് എന്ന കഥ എം ടി എഴുതുന്നത്(1954-1994). എം ടി സ്വാഭാവിക കഥകളെന്ന ചട്ടക്കൂടിൽ നിന്നും തന്റെ കഥയിൽ പുതിയ ആവിഷ്ക്കാരമാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ട്.അതിന്റെ പ്രമേയം ആഖ്യാനം ചെയ്ത് മുന്നേറുമ്പോൾ അത് ചരിത്രത്തിലേക്ക്; പ്രത്യേകിച്ച് എം ടി യുടെ അച്ഛനിലേക്കും സഹോദരിയിലേക്കുമുള്ള ഒരു തിരിഞ്ഞു നടത്തമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് നിന്റെ ഓർമ്മയ്ക്ക് എന്നതിൽ നിന്നും ഒരു തിരിഞ്ഞുനടത്തമാണ് കഡുഗണ്ണാവ. അധികം അധ്വാനിക്കാതെ ഒരു ചലച്ചിത്ര ഭാഷ്യംമാക്കാൻ പോകുന്ന ഒന്ന്. വാനപ്രസ്ഥം തീർത്ഥാടനം എന്ന സിനിമ ആയപോലെ.
നിന്റെ ഓർമ്മയ്ക്ക് എന്ന കഥയിൽ അമ്മയാണ് കേന്ദ്ര കഥാപാത്രമെങ്കിൽ കഡുഗണ്ണാവയിൽ അച്ഛനാണ്. ഈ തുടർച്ച കാണാത്ത വായനക്കാർക്ക് നാൽപ്പത് കൊല്ലത്തിന്റെ അന്തരവും അതിനു ശേഷമുള്ള മടങ്ങിപോക്കും മനസ്സിലാകില്ല. പരാചിതരായ മനുഷ്യരുടെ കഥയാണ് എം ടി ക്ക് എക്കാലവും പറയാനുണ്ടായിരുന്നത്. അതിനാൽ കാലത്തിന്റെ അന്തരമെല്ലാം ഒരർത്ഥത്തിൽ എല്ലാവർക്കും ഒരേപോലെയാണ് എന്ന ഉത്തരമായിരിക്കും എം ടി ക്ക് പറയാനുണ്ടായിരിക്കുക...

ഒ വി വിജയന്റെ ലേഖനങ്ങൾ - പി കെ രാജശേഖരൻ

 


ഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം അതിന്റെ എല്ലാ സങ്കീർണതകളോടും കൂടി ഈ ലേഖനത്തിൽ വെളിവാക്കുന്നുണ്ട്. രാഷ്ട്രീയ ചിന്തകൾക്കും രാഷ്ട്രീയ രചനകൾക്കും പുതിയ മാനം നൽകിയ രചനകളാണ് ഇതിൽ കൂടുതലും. ചിതറിക്കിടന്ന ഈ ലേഖനങ്ങളെ വർഗീകരിച്ച് ഒരു ലേഖന സമാഹാരമാക്കിയത് പി കെ രാജശേഖനരാണ്.

ഈ സമാഹാരത്തിന്റെ തുടക്കത്തിൽ (2005 എഡിഷൻ )ഒ വി വിജയന്റെ കൈയ്യെഴുത്തിന്റെ ഒരു പകർപ്പ് കാണാൻ സാധിക്കും. പുരസ്‌ക്കാരങ്ങൾ ഇഷ്ട്ടപ്പെടുന്ന ഒരു സാധാരണ എഴുത്തുകാരനാണ് താനെന്നും എന്നാൽ അത് മത്സരത്തിനോ സ്വയം നിഷ്കർഷിച്ചിട്ടുള്ള ആത്മ പ്രശംസയിലോ ചെന്നെത്തരുതെന്ന ഒരു ശരാശരി ബോധ്യം അദ്ദേഹം നിലനിർത്തുന്നുണ്ട്. ആനിലക്ക് അധികാര രൂപികളിലേക്ക് പടർന്നു കയറുന്ന എഴുത്ത് ഇന്ദ്രപ്രസ്ഥം (1985), സന്ദേഹിയുടെ സംവാദം (1988),ഘോഷയാത്രയിൽ തനിയെ (1987),ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ(1987),കുറിപ്പുകൾ (1988),വർഗ സമര സ്വത്വം(1988),ഹൈന്ദവനും അതി ഹൈന്ദവനും(1998), അന്ധനും അകലങ്ങൾ കാണുന്നവനും(2001) തുടങ്ങിയ ലേഖനങ്ങളിൽ കാണാൻ സാധിക്കും.
രാഷ്ട്രീയ ചിന്തയ്ക്ക് പുതിയ ഭാഷ നൽകിയ വിജയൻ ഒഴിവാക്കാനാകാത്ത സമകാലികത്വത്തെ അതിന്റെ ക്ഷണികതയിൽ നിന്ന് മോചിപ്പിച്ച് ഗൗരവമുള്ള ചരിത്ര വിചാരത്തിലേക്ക് വിപുലീകരിക്കുന്നു. അത് ഒരു പത്ര പ്രവർത്തന മികവിന്റ സൂഷ്മതയിൽ നിന്നതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഏത് ധർമ്മ പ്രശ്നവും അധികാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാകുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും ഉടയാടകൾക്കുള്ളിൽ അധികാരത്തിന്റെ സാന്നിധ്യമുണ്ട്‌. തന്റെ കൃതികളിലൊക്കെയും ഒ വി വിജയൻ അത് ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഇന്ദ്രപ്രസ്ഥം പോലുള്ള പംക്തി അതിന് ഒരു ഉദാഹരണമാണ് . ഒരു കുറിപ്പിൽ ഒ വി വിജയൻ ഇങ്ങനെ എഴുതുന്നുണ്ട് - പറയണം എന്നാൽ പറഞ്ഞുകൂട; ആക്രമണത്തേയും ഗോത്ര സങ്കരത്തെയും പറ്റി, വാൾമുന ചൂണ്ടി മതം മാറ്റുന്നതിനെപ്പറ്റി,കുടിയേറ്റക്കാരനായ ബാബറിനെ പറ്റി, കുടിയേറ്റ സാമ്രാജ്യത്തിലെ മാനഹാനിയെപ്പറ്റി, ജെസിയായെപ്പറ്റി,നമ്മുടെ വിമോചന യുദ്ധത്തിലെ പന്നിയുടെയും പശുവിന്റെയും കൊഴുപ്പുകളെപ്പറ്റി, സെറ്റാനിക്ക് വേഴ്‌സസിനെ പറ്റി, രാമ റീട്ടോൾസിനെപ്പറ്റി...
ആനുകാലിക പത്ര പംക്തി ലേഖനങ്ങളാണ് ഇവ എന്നുള്ളതുകൊണ്ട് അവ പൂർണ്ണമായും മനസ്സിലാക്കാൻ അക്കാലത്തെ ചരിത്രത്തോളം പോകേണ്ടി വരും വായനക്കാർക്ക്. എന്നാൽ അതിന്റെ നൈതികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതുകൊണ്ട് അതിന്റെ ധാരണക്കുറവ് ഒരു പരിധിവരെ മറികടക്കാൻ വായനക്കാർക്ക് കഴിയുന്നുണ്ട്. അത്തരത്തിൽ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം (1975-2005) ഇതിൽ വളരെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ഈ നീണ്ട വർഷങ്ങളിലെ നമ്മുടെ പൊതുബോധം രാഷ്ട്രീയ ചിന്തകളുടെ വിശകലന സൂഷ്മതയിൽ അതിന്റെ പൊയ്മുഖം അഴിഞ്ഞു വിലക്ഷണമായ കാരിക്കേച്ചറുകളായ് മാറ്റുന്നുണ്ട്.
സ്വാതന്ത്രാനന്തര ഭാരതത്തിലെ രാഷ്ട്രീയത്തിന്റെ ശുദ്ധികളും മാലിന്യങ്ങളും അപഹാസ്യതകളും ദുഷ്ട്ടതകളും വിചാരണ ചെയ്യപ്പെടുന്ന സൗമ്യമായ ഒരു തർക്ക സദസ്സാണ് ഈ പുസ്തകം;ഉള്ളിലോ വിധ്വംസകവും........

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...