കഥയും തിരക്കഥയും നോവലും ലേഖനകളും യാത്രാവിവരങ്ങളും മാത്രമല്ല സിനിമാഗാനങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച എഴുത്തുകാരനാണ് എം. ടി. പണ്ട് പാഠപുസ്തകങ്ങളിൽ ഏറ്റവും വികാര നിർഭയമായ പാഠമായിരുന്നു " നിന്റെ ഓർമ്മയ്ക്ക്. " പൊതുവിൽ എം. ടിയുടെ മിക്ക കഥകളും പലേ അർത്ഥതലങ്ങളിൽ നിന്നു ചർച്ച ചെയ്യാൻ പോന്ന നിലവാരം ഉള്ള ഒന്നാണ്. 1954-ലാണ് നിന്റെ ഓർമ്മയ്ക്ക് എഴുതുന്നത്. ഇതുപോലെ എം.ടി കഥകൾ തമ്മിൽ ചേർത്ത് നോക്കിയാൽ ഒരു വലിയ കാലയളവുകഴിഞ്ഞു നായകൻ നായികയെ കണ്ടുമുട്ടുന്നുണ്ട് എന്ന് കാണാൻ സാധിക്കും. അതുപോലെ തന്നെ താൻ പേറുന്ന അനാഥത്വത്തിനും ജീവിതത്തിന്റെ ആസ്വസ്ഥതയ്ക്കും ഹേതുവായ തന്റെകൂടി പാരമ്പര്യത്തിന്റെ മറ്റൊരു അവകാശി;ആ വരവിനോടുള്ള പ്രതിഷേധം കാലത്തിൻറെ വിധിയെഴുത്തിൽ മുഖം കൊടുക്കാതിരുന്നിട്ടുണ്ട്.
Tuesday, July 23, 2024
എം ടി കഥയുടെ പുതുപാഠങ്ങൾ. - Dr. എൻ. പി. വിജയകൃഷ്ണൻ
നിന്റെ ഓർമ്മയ്ക്ക് എന്ന കഥയിൽ പ്രധാന കഥാപാത്രം അമ്മയാണ്. അച്ഛന്റെ ശ്രീലങ്കയിൽ നിന്നുള്ള വരവ് ഒരു കാലത്തെ കേരളത്തിന്റെ മുഖം കൂടിയാണ് അനാവരണം ചെയ്യുന്നത്. ഇത്തരത്തിൽ എം ടി കഥകളുടെ കഥയും പശ്ചാത്തലവും പാത്രസൃഷ്ട്ടികളും കാലത്തിന്റെ വലിയ അന്തരം ഇല്ലാതെ ഇന്നും നിലകൊള്ളുന്നു.
കഥാപാത്രത്തിന്റെ വൈകാരികാവസ്ഥ അവരിലെ ചെറിയ വർത്തമാനങ്ങളിൽ കൂടി വായനക്കാർക്ക് മനസിലാക്കാൻ സാധിക്കും. അങ്ങനെ എം ടി കഥകളിൽ നമുക്ക് കണ്ടെത്താനാകുന്ന ഒന്നാണ് " വേലായുധൻ". മനുഷ്യന് മനുഷ്യനോട് എത്രത്തോളം ക്രൂരതയാക്കാം എന്നതിന്റെ ദൃശ്യസാക്ഷ്യമാണ് വേലായുധൻ. അമ്മുക്കുട്ടി എന്ന ഭ്രാന്ത് വേലായുധനെക്കൊ ണ്ടെത്തിക്കുന്നത് ഭ്രാന്തൻ എന്ന വിളിയിലേക്കാണ്. ആ ഭ്രാന്ത് വേലായുധൻ ഏറ്റുവാങ്ങി. എന്നാൽ അമ്മുക്കുട്ടി വേലായുധനെ എതിരേറ്റില്ല. ഇതുപോലെ ധാരാളം ദൈന്യതയുടെ ഉടൽ രൂപങ്ങളെ എം. ടി കഥകളിൽ കാണാനാകും.ഇരുട്ടിന്റെ ആത്മാവിലെ വേലായുധന് അച്ചുതൻ നായരോട് തോന്നുന്ന അമർഷം വേലായുധന്റെ വിചാരത്തിലൂടെയാണ് എം ടി എഴുതിയിരിക്കുന്നത്. അതിലെ പ്രതികാരചിന്തയുടെ മുഖം വേലായുധന്റെ നിസ്സഹായതയുടെ മുഖം കൂടിയാണ്. മടവാക്കത്തികൊണ്ട് അച്ചുതൻ നായരുടെ കൈവെട്ടുക; അടിക്കുന്ന ആ കൈ ക്രൂരതയുടെ ആൾരൂപമാണ് വേലായുധന്. തന്നെ തല്ലാൻ കൈ ഓങ്ങുമ്പോൾ അച്ചുതൻ നായർക്ക് കൈ ഉണ്ടാകില്ല. അയാൾ തന്റെ കൈ അന്വേഷിച്ച് നടക്കും. അത് കണ്ട് ക്രൂരമായി ചിരിക്കുന്ന അല്ലെങ്കിൽ ചിരിക്കാൻ ആഗ്രഹിക്കുന്ന വേലായുധനിലെ ഭ്രാന്തിന്റെ ഹാസ്യമാണത്. ഇതിന്റെ തന്നെ മറ്റൊരു ആവിഷ്ക്കാരമാണ് പള്ളിവാളും കാൽച്ചിമ്പിലും കാണാൻ കഴിയുന്നത്. അതിലെ കഥാപാത്രമായ രാമക്കുറുപ്പിനെ ആരും അറിയില്ല. വെളിച്ചപ്പാടിനെ എല്ലാരും അറിയും. അയാൾ എപ്പോഴും ആസ്വസ്തനാണ്. ഭഗവതിയ്ക്ക് എമ്പ്രാന്തിരിയും വെളിച്ചപ്പാടും തുല്യരാണ്. ഭഗവതിയുട പ്രതിപുരുഷൻ എന്ന സ്ഥാനം ഉണ്ടായിട്ടും തനിക്ക് സമത്വം വേണ്ട താനും എമ്പ്രാന്തിരിയും തമ്മിലുള്ള സാമ്പത്തിക അടിത്തറയുടെ അകലമെങ്കിലും കുറഞ്ഞാൽ മതി എന്ന നിലപാട് ആണുള്ളത്. ഒടുവിൽ ദേവിയുടെ പള്ളിവാളും കാൽച്ചിലമ്പും വിൽക്കാനൊരുങ്ങുന്നതിലൂടെ തന്റെ ജീവിതത്തോടുള്ള പകയും അയാളിലെ വിശ്വാസവും കൂടിയാണ് വെളിച്ചപ്പാട് വിൽക്കാനുദ്ദേശിക്കുന്നത് .
നിന്റെ ഓർമ്മയ്ക്ക് എന്ന കഥയ്ക്ക് ശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞാണ് കഡുഗണ്ണാവ : ഒരു യാത്രാക്കുറിപ്പ് എന്ന കഥ എം ടി എഴുതുന്നത്(1954-1994). എം ടി സ്വാഭാവിക കഥകളെന്ന ചട്ടക്കൂടിൽ നിന്നും തന്റെ കഥയിൽ പുതിയ ആവിഷ്ക്കാരമാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ട്.അതിന്റെ പ്രമേയം ആഖ്യാനം ചെയ്ത് മുന്നേറുമ്പോൾ അത് ചരിത്രത്തിലേക്ക്; പ്രത്യേകിച്ച് എം ടി യുടെ അച്ഛനിലേക്കും സഹോദരിയിലേക്കുമുള്ള ഒരു തിരിഞ്ഞു നടത്തമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് നിന്റെ ഓർമ്മയ്ക്ക് എന്നതിൽ നിന്നും ഒരു തിരിഞ്ഞുനടത്തമാണ് കഡുഗണ്ണാവ. അധികം അധ്വാനിക്കാതെ ഒരു ചലച്ചിത്ര ഭാഷ്യംമാക്കാൻ പോകുന്ന ഒന്ന്. വാനപ്രസ്ഥം തീർത്ഥാടനം എന്ന സിനിമ ആയപോലെ.
നിന്റെ ഓർമ്മയ്ക്ക് എന്ന കഥയിൽ അമ്മയാണ് കേന്ദ്ര കഥാപാത്രമെങ്കിൽ കഡുഗണ്ണാവയിൽ അച്ഛനാണ്. ഈ തുടർച്ച കാണാത്ത വായനക്കാർക്ക് നാൽപ്പത് കൊല്ലത്തിന്റെ അന്തരവും അതിനു ശേഷമുള്ള മടങ്ങിപോക്കും മനസ്സിലാകില്ല. പരാചിതരായ മനുഷ്യരുടെ കഥയാണ് എം ടി ക്ക് എക്കാലവും പറയാനുണ്ടായിരുന്നത്. അതിനാൽ കാലത്തിന്റെ അന്തരമെല്ലാം ഒരർത്ഥത്തിൽ എല്ലാവർക്കും ഒരേപോലെയാണ് എന്ന ഉത്തരമായിരിക്കും എം ടി ക്ക് പറയാനുണ്ടായിരിക്കുക...
Subscribe to:
Post Comments (Atom)
ഡയാസ് പൊറ - സുരേഷ് കുമാർ വി.
വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...
-
അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയ...
-
ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവു...
-
നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു ...
No comments:
Post a Comment