Tuesday, July 23, 2024

പുസ്തകപ്പുഴു - ഉണ്ണി ആർ.


ഴുതപ്പെട്ട ചില ലോക കാരണങ്ങൾക്കൊണ്ട് ചില മനുഷ്യരുടെ തിരോധാനം സംഭവിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അപ്രഖ്യാപിത യുദ്ധങ്ങളിൽ കാണാതാകുന്ന മനുഷ്യരെയോ മനുഷ്യരുടെ എണ്ണത്തെയോ എല്ലാകാലത്തും എല്ലാരാജ്യങ്ങളും മറച്ചുപിടിക്കുകയാണ്. അത്തരത്തിൽ കാശ്മീരിന്റെ ജീവിതം പശ്ചാത്തലമാക്കി ' കാണാതാവലി ' ന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണ് വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത " ഹൈദർ "എന്ന സിനിമ. ഈ സിനിമ ഇന്ത്യക്കും പാകിസ്താനുമിടയിൽ ജീവിതം നഷ്ട്ടപെട്ട എത്രയോ മനുഷ്യരെ
അടയാളപ്പെടുത്തുന്നു.

യാത്രകളും ഓർമകളും പരിഭാഷകളും ലേഖനങ്ങളും അടങ്ങുന്നതാണ് ഉണ്ണി ആറിന്റെ പുസ്തകപ്പുഴു എന്ന ഈ പുസ്തകം. എഴുത്തിന്റെ ' അടക്കം ' എടുത്തുപറയേണ്ട ഒന്നാണ്. ഇതിലെ വിഷയം കൊണ്ട് അവ പലേനിലകളിൽ ഉള്ളതാണെങ്കിലും ഈ തലവാചകം എല്ലാർത്ഥത്തികും ഇതിലെ ഓരോന്നിനും യോചിക്കുന്നതാണ്. അതുകൊണ്ട് ഈ പുസ്തകം പുറത്തിറങ്ങിയതുമുതൽ പല വിയോജിപ്പികളും നേരിടേണ്ടി വന്നിട്ടുമുണ്ടാകാം.
ഈ പുസ്തകം ഭൂതകാല പരിസരങ്ങളുടെ അടരുകളെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ വെറുമൊരു പുസ്തകം എന്നതിലുപരി ഇത് പ്രതിധാനം ചെയ്യുന്ന പുറംസാഹിത്യം അത്രതന്നെ പ്രാധാന്യം ലേഖനങ്ങൾക്കും യാത്രവിവരങ്ങൾക്കും നൽകിയിട്ടുണ്ട്. എഴുത്തിലെ ജനാധിപത്യത്തെകുറിച്ച് നാം പലകുറി ചർച്ചചെയ്യുന്നതാണ്. അത് റുഷ്ദിയിലൂടെ ഇപ്പോൾ നൈഫ്- ൽ വരെ എത്തിനിൽക്കുന്നു. അംബാനിയുടെ കച്ചവടത്തിന്റെ ആധാർമികത തുറന്നുകാട്ടിയ The polyester prince എന്ന പുസ്തകം ഇന്ന് ഇന്ത്യയിൽ എവിടെയെങ്കിലും വാങ്ങാൻ കിട്ടുമോ? വേണ്ട വായിക്കാൻ ലഭ്യമാണോ? ഇന്ത്യയിലെ അത്തിന്റെ എല്ലാ കോപ്പികളെല്ലാം നശിപ്പിക്കപ്പെട്ടു. അവശേഷിക്കുന്ന കോപ്പികളാക്കട്ടെ ഇന്ത്യക്ക് പുറത്ത് ഏകദേശം അഞ്ഞൂറ് ഡോളറിനാണ് വിറ്റുപോയത്. അത്തരം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക വളരെ പ്രയാസം നിറഞ്ഞതും അപകടം പിടിച്ചതുമായ ഒന്നാണ്.
ഉണ്ണി ആർ ഇതിൽ പറയുന്നുണ്ട്, ചില പുസ്തകങ്ങൾ നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന്. അത് വളരെയധികം ശരിയാണ്. തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ വരുന്ന ഒരു പുസ്തകം ജോൺ വാങ്ങി പോയതാണ് എന്ന് ഒരിടത്ത് പറയുന്നുണ്ട്. ജോണിനെ പോലെ ആ പുസ്തകവും ഒരു ഓർമയാണ്.
അനുഭവങ്ങളുടെ കുത്തക ആർക്കാണ്? ക്ഷമയോടെ വീക്ഷിച്ചാൽ അത് മുതിർന്ന എഴുത്തുകാർ കൊണ്ടുനടക്കുന്ന പ്രിവിലേജുകളിൽ ഒന്നാണെന്നു കാണാൻ സാധിക്കും. രാഷ്ട്രീയ അഭിപ്രായം പറച്ചിലുകളിൽ നിന്ന് ഇവർ അൽപ്പം അകന്ന് നിൽക്കുന്നതും ഇതിനോട് കൂടിച്ചേർത്ത് കാണാൻ സാധിക്കും. അവരിൽ നിന്ന് പിഴുത്തുമാറ്റാൻ കഴിയാത്തത്ര ആഴത്തിൽ നിശബ്ദത വേരോടിയിരിക്കുന്നു.
ഇതിൽ എടുത്തുപറയേണ്ട മറ്റൊന്ന് പരിഭാഷകൾ എന്ന ഭാഗമാണ്. ബോബ് മാർലിയുടെ ഭാര്യ റീത്ത മാർലിയുടെ ഓർമ്മകുറിപ്പിന്റെ പരിഭാഷയാണ്. അത് ബോബ് മാർലിയോടുള്ള സ്നേഹത്തിന്റെയും സഹതാപത്തിന്റെയും അളവ് കാലം കഴിയുംതോറും കൂടി വരുന്നതിന്റെ കാരണം ഈ കുറിപ്പിൽ നിന്ന് മനസിലാക്കാം. അതുപോലെ മലയാളത്തിൽ എഴുത്തച്ഛനെക്കാൾ പരിചിതനായ പാബ്ലോ നേരുദയെകൂടി ഈ നിലക്ക് ഓർമിക്കുന്നുണ്ട്. ആഭ്യന്തര കലാപത്തിന്റെ സംഭവവികാസങ്ങൾ ഏറെ സ്വാധീനിച്ച അദ്ദേഹം രണ്ടാം ലോക മഹായുദ്ധനന്തരം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്നു. അത്രമേൽ മനോഹരമായാണ് ഇതിൽ ഓരോ വിഷയണങ്ങളും ഉണ്ണി ആർ കൈകാര്യം ചെയ്തത്. അയാളിലെ അടങ്ങാത്ത വായനക്കാരനെ ( പുസ്തകപ്പുഴു )നമുക്ക് കാണാൻ സാധിക്കും

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...