Sunday, March 30, 2025

ആരണ്യകം - വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ

The great Indian classic എന്ന് വിളിക്കാവുന്ന മനോഹരമായ ഒരു കൃതിയാണ് വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ ആരണ്യകം എന്ന നോവൽ. ജീവിതത്തിന്റെ വ്യത്യസ്ത മുഖനങ്ങളിലേക്ക് ആരണ്യകം നമ്മെ കൂട്ടികൊണ്ട് പോകുന്നുണ്ട്. 1924 മുതൽ 1930 വരെ ബന്ദോപാദ്ധ്യായ അസമാബാദ്, ഫുൾകിയ, ലോബ്ടുലിയ, ബൈഹാർ എന്നി ഗ്രാമങ്ങളിൽ ഒരു വലിയ എസ്റ്റേറ്റ് ഉടമയായ ഖിലാത് ചന്ദ്രഘോഷിന്റെ ഏജന്റായി ജോലിചെയ്തു. ആ ജീവിതം കർഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ആദിവാസികളുടെയും ജീവിതം തിരിച്ചറിയാനും അതുവഴി അവരുടെ ജീവിതത്തോട് ഒരു മതിപ്പ് സൃഷ്ടിച്ചെടുക്കാനും ബന്ദോപാദ്ധ്യായക്ക് സാധിക്കുന്നുണ്ട്. അവിടെ നിന്നുമാണ് ഈ നോവൽ ജനിക്കുന്നത്. 
         കൽക്കത്തയിലെ തിരക്ക് പിടിച്ച നഗര ജീവിതത്തിൽ നിന്ന് വനകാഞ്ചി മരങ്ങളുടെയും കാശപുല്ലുകളുടെയും ഇലകൾ ഉലഞ്ഞാടുന്ന വന്നതിലേക്ക് തികച്ചും ഒരു പറിച്ചു നടലാണ് സത്യ ചരൺ -ന്റേതു. അങ്ങനെ പറയാൻ പലതുണ്ട് കാരണങ്ങൾ. കൽക്കത്തയിലെ നഗരവും ശബ്ദവും നാടകവും സിനിമയും ഒന്നും ഈ കാട്ടിൽ ഉണ്ടാകില്ല. അത് അയാളിൽ ഒരു വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. പതുക്കെ അയാൾ കാട് ഇഷ്ടപ്പെട്ടു തുടങ്ങുന്നു. അതിന് പ്രധാന കാരണം കാടിനുള്ളിലെ സത്യസന്ധതയാണ്. മറ്റൊന്ന് ആ നാടിനു നടുക്ക് കഴിഞ്ഞ പന്ത്രണ്ട് വർഷമായി താമസിക്കുന്ന ഗോഷ്ഠ ചക്രവർത്തിയുടെ വാക്കുകളാണ്. മനുഷ്യരുടെ തിരക്കുകൾക്കിടയിൽ ജീവിക്കാൻ കഴിയുകയാണ് ഏറ്റവും ആന്ദകരമായ കാര്യം. എന്നാൽ പൂർണ്ണയിലെ എസ്റ്റേറ്റ് ജീവിതം അയാളെ പതിയെ മാറ്റി എടുക്കുന്നു. ഇതിൽ ഒരു കേന്ദ്ര കഥാപാത്രം ഇല്ല. ഉണ്ടെങ്കിൽ അത് "കാട്" തന്നെയാണ്. അതിനെ പരിഷ്കൃതമായ ലോകത്തോട് ബന്ധിപ്പിക്കുന്ന ഏക പാലമാണ് സത്യചരൺ. കാടിന്റെ ജീവിതം അതിന്റെ പ്രാധാന്യവും ഈ നോവൽ വിളിച്ചോതുന്നുണ്ട്. 
     ആരണ്യക് സിംഹള ഭാഷയിലേക്ക് ചിന്താ ലക്ഷ്മി സിംഹാറാച്ചി Aranyakata Pem Banda എന്നും. റിംലി ഭട്ടാചാര്യ ആരണ്യക് ഓഫ് ദ ഫോറെസ്റ്റ് എന്ന് (2002) ഇംഗ്ലീഷിലേക്ക് വിവർത്തനം നടത്തിയിട്ടുണ്ട്. തുടർന്ന് 2022 ൽ കല്ലോൽ ചക്രവർത്തി ഹിന്ദിയിലേക്കും 2008 ൽ ലീല സർക്കാർ മലയാളത്തിലേക്കും വിവർത്തനം നിർവഹിച്ചു. 
വിചാരിക്കുന്നത് ഒന്നുമല്ല മനുഷ്യ ജീവിതത്തിൽ നടക്കുന്നത്. അതിന് ഉത്തരമാണ് ഈ നോവൽ.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...