Sunday, March 30, 2025

എകർന്ന മലപോലെ പടർന്ന വള്ളിപോലെ - വി കെ അനിൽകുമാർ V K AnilKumar


തെയ്യത്തെ സംബന്ധിച്ച് ഗൗരവപൂർണ്ണമായ ഒരു പഠനമാണ് എകർന്ന മലപോലെ പടർന്ന വള്ളിപോലെ എന്ന വി കെ അനിൽകുമാറിന്റെ ഈ പുസ്തകം. ആരേയും അതിശയിപ്പിക്കുന്ന തെയ്യത്തിന്റെ കീഴള പ്രതിരോധ ജീവിതം സവർണ്ണ തത്വശാസ്ത്രങ്ങൾക്കുള്ള ശക്തമായ ഒരു ബദലുകൂടിയാണെന്ന് നമുക്ക് മനസ്സിലാക്കാനാവുന്നതാണ്. വീര്യമുറ്റിയ റാക്കും വീതിറച്ചിയും വീത്കുന്നും മണ്ണും മരങ്ങളും ഉപേക്ഷിച്ച് പോകാനാകാത്തവർ വീണ്ടും തെച്ചമായി വരും. നിലവിളിയും പോർവിളിയുമാണ് തെയ്യത്തിന്റെ വരവിളികൾ. ജീവിതമെന്ന മനോഹാരിതയിലേക്ക് മനുഷ്യർ കാലവും ദേശവും ചരിത്രവുമായി കെട്ടിയാടുന്നു. ഇതിൽ എഴുത്തുകാരൻ തെയ്യത്തെ കാണുകയല്ല; മറിച്ച് തെയ്യം തെയ്യത്തെ കാണുകയാണ്. മനുഷ്യനോടും അവന്റെ അസ്തിത്വത്തോടും ഇത്രയേറെ ഇഴുകിച്ചേർന്ന മറ്റ് ഒരു കലയും ഇല്ലെന്ന് പറയാനാകും. അതുകൊണ്ട് മിത്തുകൾക്കപ്പുറം അത് ഇന്നുകളിൽ കെട്ടിയാടപ്പെടുന്നു. അവസാനിക്കാത്ത ദുരന്തജീവിതങ്ങൾ അണിയറയിൽ വേഷമാക്കപ്പെടുമ്പോൾ തെയ്യം ദേശാന്തരങ്ങൾ കടന്നുള്ള ഒരു സഞ്ചാരത്തിന് തയ്യാറാക്കുന്നു....
           മനുഷ്യരുടെ വ്യത്യസ്ത പരമായ ജീവിതം ഒരേസമയം പൂരകഭാവത്തിൽ സ്ഥാനപ്പെടുത്താൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്. തെയ്യം ഒര് നാട്ടറിവ് കൂടിയാണ്. മനുഷ്യനേയും അവന് ചുറ്റുമുള്ള ആവാസ വ്യവസ്തയേയും കേന്ദ്രമാക്കിയുള്ള പ്രകൃതി വിചാര വ്യവസ്ഥയാണ് തെയ്യം. അതുകൊണ്ട് മനുഷ്യൻ എന്നത് ഒരൊറ്റ ജീവ ജാതിയല്ല. പ്രകൃതിയിലെ നിരവധി നിരവധിയായ ജീവൽ തുടർച്ചയാണ്. അതുകൊണ്ടാണ് അവന് കർശനമായ നീതിന്യായ വ്യവസ്ഥകൾ രേഖപ്പെടുത്തിയ വിശുദ്ധ ഗ്രന്ഥങ്ങളെ മാനിക്കേണ്ടി വരുന്നത്. മലയേയും മരങ്ങളേയും ആരാധിച്ച് ബഹുമാനിച്ച് സഹവസിച്ച പരസ്പരാശ്രിതത്വത്തിന്റെ വിശാലമായ ജൈവ മനസ്സിനെയാണ് തെയ്യങ്ങൾ ആരൂഢമായി സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തെയ്യത്തിന് മാനുഷിക വ്യവസ്ഥയോടുള്ള ആത്മബന്ധം മനുഷ്യനുണ്ടായ കാലംമുതൽക്കുള്ളതാണെന്ന് കാണാൻ സാധിക്കും. ആ നിലയ്ക്ക് പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും കൈകാര്യം ചെയ്യുന്നത് പിഴക്കുമ്പോൾ ഉള്ള ദുരന്തമാണ് ചൈമർ തെയ്യം. 
           അത്യപൂർവമായി കെട്ടിയാടപ്പെടുന്ന ചൈമർ തെയ്യം ജീവജാതികളെ ശുദ്ധമായി നില നിർത്താനുള്ള ഒരുമയുടെ പൗരോഹിത്യ ബദലാണ്. ഒരു തെങ്ങോളം വലിപ്പമുള്ള മുടിയെടുത്താടുന്ന ഹരിത മൂർത്തിയാണ് കമ്മാടത്ത് ഭഗവതി തെയ്യം. ഭയം ജനിപ്പിക്കുന്ന മുഖത്തെഴുത്ത് രണ്ട് കുഞ്ഞിണപ്പക്ഷികളെയെടുത്താണ് പെരുവണ്ണാൻ എഴുതിയത്. അധ:കൃതനായ തെയ്യക്കാരന് ജൈവജ്ഞാന രഹസ്യത്തിന് പകരം വെയ്ക്കാവുന്ന മറ്റെന്തുണ്ട്. തെയ്യം ഇതിൽ ഗൗരവപൂർണ്ണമായ ഒരു പഠനവിഷയമാണ്. അതിൽ ഇരുളാണ്ടുപോയ എത്രയോ കാലവും കെട്ടുകാരെയും എഴുത്തിൽ അടയാളപ്പെടുത്തുണ്ട്.ആ ചോരപ്പാട് പറ്റാത്ത ഒരു വരിപോലും ഇതിൽ ഇല്ലെന്നു വേണം പറയാൾ. ചോരയും കണ്ണീരും കൂടി കലർന്ന ഈ വാക്കുകൾ വായനക്കാരെ വല്ലാതെ സ്പർശിച്ചിരുന്നു...

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...